ജർമ്മനിയിലെ കുപ്രസിദ്ധമായ പണപ്പെരുപ്പം.
അതാത് രാജ്യങ്ങളിലെ കറൻസി ഉപയോഗിച്ച് അവശ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ശേഷിയാണ് കറൻസിയുടെ മൂല്യം നിർണ്ണയിക്കുന്നത്. ഏറ്റവും ലളിതമായി നിർവചിച്ചാൽ ഒരു രാജ്യത്തെ ഒരു അവശ്യ വസ്തു ഇന്നേ ദിവസം 100 കറൻസി കൊടുത്ത് വാങ്ങി അടുത്ത വർഷം 110 കറൻസി കൊടുത്താലേ വാങ്ങുവാൻ സാധിക്കുകയുള്ളൂവെങ്കിൽ 10% പണപ്പെരുപ്പം[ Inflation ] ഒരു വർഷത്തിനിടയിൽ സംഭവിച്ചെന്നു പറയാം .
ഒന്നാം മഹായുദ്ധ ശേഷം വിജയികളായ രാജ്യങ്ങൾ ജർമ്മനിയിൽ അടിച്ചേൽപിച്ച ഭീമമായ സാമ്പത്തിക ബാദ്ധ്യത മൂലം ഉണ്ടായ ജർമ്മൻ hyperinflation 1921 ജൂൺ മുതൽ 1924 ജനുവരി വരെ നീണ്ടു നിന്നു.
രാഷ്ട്രീയമായ പലമാറ്റങ്ങൾക്കും, ഹിറ്റ് ലറിന് ഉയർന്നു വരാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുത്തതും ,സാധാരണ ജനങ്ങളുടെ ജീവിതം അസാദ്ധ്യമാം വിധം ദുസ്സഹമാക്കിയതുമൊക്കെ ഈ കാലയളവിലെ സാമ്പത്തിക അവസ്ഥയായിരുന്നു .
ഒന്നാം ലോക മഹായുദ്ധകാലത്ത് Gold Standard [ കറസി – സ്വർണ്ണ വിനിമയം] നിർത്തലാക്കിയ ജർമ്മനി ഭീമമായ കടമെടുത്താണ് യുദ്ധ ത്തിൽ പങ്കെടുത്തത്. യുദ്ധത്തിലെ തോൽവിയും, വേർഴ്സായ്സ് ഉടമ്പടി പ്രകാരം ജേതാക്കളോടുള്ള ഭീമമായ കടവും ജർമ്മനിയെ തകർത്തതോടെ 4.2 മാർക്കിനു പകരം 7.9 മാർക്കിനു ഒരു ഡോളർ എന്ന വിനിമയ നിരക്ക് വന്നു. 1919ൽ ഇത് 48 മാർക്കായി .1921ൽ 90 മാർക്കായി .1921ൽ 2 ബില്യൺ മാർക്കും കയറ്റുമതിയുടെ 26% ഉം ബ്രിട്ടൺ ആവശ്യപ്പെട്ടതോടെ ഒരു ഡോളറിന് 330 മാർക്ക് എന്ന നിലയിലേക്ക് ജർമ്മൻ കറൻസി [ മാർക്ക് ] യുടെ മൂല്യം ഇടിഞ്ഞു.
1922 ജൂണിലെ JP Morgan നിക്ഷേപ ബാങ്കിൻ്റെ കോൺഫൻ സിനു ശേഷം 7400 മാർക്കിന് ഒരു ഡോളർ എന്ന പരിതാപകരമായ അവസ്ഥയിലെത്തി ജർമൻ സാമ്പത്തിക രംഗം.1923 ൽ ജർമ്മനിയുടെ വ്യവസായ വികസിത പ്രദേശമായ Ruhr ബെൽജിയവും ,ഫ്രാൻസും കൈവശമാക്കിയതോടെ കാര്യങ്ങൾ വീണ്ടും മോശമായി .
1923 ൽ 2790 gold mark ന് ഒരു കിലോഗ്രാം സ്വർണ്ണം എന്ന് നിജപ്പെടുത്തിയ ശേഷം ഈ പണപ്പെരുപ്പം നിയന്ത്രണ വിധേയമായി .
വിശപ്പ് ,തൊഴിലില്ലായ്മ ,ദാരിദ്രം ,അക്രമങ്ങൾ ,കൊള്ള എന്നിവ സർവസാധാരണമായിരുന്ന ഇക്കാലയളവിൽ ഒരു കുട്ട നിറയെ കറൻസിയുമായി പോയാലെ ഒരു ബൺ ലഭിക്കുമായിരുന്നുള്ളൂ. മിക്കപ്പോഴും ആക്രമികൾ ആ കുട്ട ആക്രമിച്ച് വിലയില്ലാത്തപണം ഉപേക്ഷിക്കമായിരുന്നു. കാരണം കുട്ടയ്ക്ക് കുട്ടയിൽ ഉള്ള പണത്തേക്കാൾ വില ലഭിക്കുമായിരുന്നു.
ഇത്തരമൊരവസ്ഥയിലാണ് താരതമ്യേന പുതുമുഖമായ ഹിറ്റ്ലർ രക്ഷകനെന്ന പോലെ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ചാൻസലറായി 1933 മുതൽ ആദ്യ 5-6 വർഷങ്ങളിലെ ചിട്ടയായ ഭരണ പരിഷ്കാരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തിയായി ജർമ്മനിയെ ഉയർത്തി. കഴിവുള്ള ഭരണാധികാരികൾ “ശൂന്യതയിൽ നിന്നും അത്ഭുതങ്ങൾ ” സൃഷ്ടിക്കുന്നവരാണെന്നതിന് ഒരുദാഹരണമാണിത്. ഇത്രയും മോശം അവസ്ഥയല്ലെങ്കിലും 1990 കളിൽ ഇന്ത്യയിലും സാമ്പത്തിക നില വളരെ മോശമായിരുന്നു. ജർമനി 15 വർഷങ്ങൾക്കു ശേഷം super power ആയത് വച്ച് താരതമ്യം ചെയ്താൽ നാം എവിടെയും എത്തിയിട്ടില്ല. തൻ്റെ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണത്തിലൂടെ ഹിറ്റ്ലർ 2 വർഷങൾക്കുള്ളിൽ വിമർശകരെ സ്തുതിപാഠകരാക്കി മാറ്റി .ഒരു ഭരണാധികാരിയുടെ കഴിവ് തെളിയിക്കാൻ ദശാബ്ദമോ, ശതാബ്ദമോ വേണമെന്ന് വിശ്വസിക്കുന്നവർക്കുള്ള പാoമാണിത്.
വാൽക്കഷണം: റോമാ സാമ്രാജ്യത്തിൽ പണപ്പെരുപ്പം രൂക്ഷമായി വിനിമയ മൂല്യം കുറഞ്ഞ സമയങ്ങളിലാണ് ചക്രവർത്തിമാർ അട്ടിമറിക്കപ്പെട്ട കയോ ,കൊല്ലപ്പെടുകയോ ചെയ്തിരുന്നതെന്നത് റോമാ സാമ്രാജ്യത്തിൻ്റെ വിശാലതയും, ശക്തിയുമില്ലാത്ത ആധുനിക കാലത്തെ രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ചരിത്രം നൽകുന്ന മുന്നറിയിപ്പാണ്.

0 comments:
Post a Comment