Pages

Internet

ഇന്റര്‍നെറ്റ് എന്നാല്‍  നമുക്ക് ഫെയ്സ്ബുക്ക്‌ ,ഗൂഗിള്‍, യൂട്യൂബ്  മാത്രമാണ്. എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറമാണ് ഇന്റര്‍നെറ്റിന്റെ മായാലോകം. വേൾഡ് വൈഡ് വെബ്ബിന്റെ സെർച്ചബിൾ ആയ ചെറിയൊരു ഭാഗം മാത്രമാണ് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സർഫസ് വെബ്‌. എന്നാല്‍ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനല്‍സും ഒക്കെ ഉപയോഗിക്കുന്ന ഡീപ് വെബ്‌ എന്ന യഥാര്‍ത്ഥ ഇന്റര്‍നെറ്റ് ലോകം വളരെ വിശാലമായ ഒന്നാണ്.

ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ്) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍െറ വ്യാപ്തി
2014ലെ കണക്കനുസരിച്ച്, 7500 ടെറാബൈറ്റ്സ് ആണ്. സര്‍ഫസ് വെബ്‌ ല്‍ ആകട്ടെ വെറും 19 ടെറാബൈറ്റ്സ് വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഡീപ് വെബില്‍ 550 ബില്യന്‍ വെവ്വേറെ രേഖകള്‍ ശേഖരിച്ചപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ഒരു ബില്യന്‍ അത്തരം രേഖകളേ ലഭ്യമായിരുന്നുള്ളൂ. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ്‌ എന്ന മായാലോകത്തിന്റെ കേവലം പത്തു ശതമാനം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ എന്നര്‍ത്ഥം.

പക്ഷെ ഡീപ് വെബ്‌ ലേക്ക് പ്രവേശിക്കുന്നത് ടോര്‍,ഓര്‍ഫോക്സ്, ഫ്രീനെറ്റ് തുടങ്ങിയ ഒണിയന്‍ ബ്രൌസറുകളിലൂടെ മാതമേ സാധിക്കുകയുള്ളൂ. ഇത്തരം ബ്രൌസറുകളുടെ പ്രധാന പ്രത്യേകത ഡാറ്റ കൈമാറുന്ന ഐ പി അഡ്രസ് ട്രാക്ക് ചെയ്യാന്‍ പറ്റില്ല എന്നതാണ്. അനേകം സെര്‍വറുകളുടെ നിരവധി ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത് . അതായത് ഡീപ് വെബില്‍ വിവരം തരുന്നവനെയും (Provider) ഉപയോഗിക്കുന്നവനെയും കണ്ടത്തൊന്‍ സാധിക്കില്ല. ഇതുതന്നെയാണിതിന്‍െറ ഗുണവും ദോഷവും. ആള്‍ ആരെന്ന് അറിയപ്പെടാതെ വിവരകൈമാറ്റം സാധിക്കുമെന്നതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവര്‍, പ്രത്യേകിച്ചും ഏകാധിപത്യ ഭരണ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏറെ പ്രിയപ്പെട്ട നെറ്റ്വര്‍ക്കാണ് ഡീപ് വെബ്. കൊടുക്കുന്നവനും വാങ്ങുന്നവനും തിരശ്ശീലക്കു പിന്നിലായതിനാല്‍ കുറ്റവാളികള്‍ക്കും ഇതൊരു പറുദീസ തന്നെയാണ്.

ഈ ഡീപ് വെബ്ബിനകത്തു ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു ലോകം കൂടിയുണ്ട് – അതാണ്‌ ഡാർക്ക് വെബ്ബ് അഥവാ ഡാർക്ക്നെറ്റ്. സാധാരണ വെബ്‌ ബ്രൌസറുകൾ വഴി ഇത് കണ്ടെത്താനാവില്ല എങ്കിലും  ഇത് സെർച്ചബിൾ ആണ് എന്നതാണ് സത്യം.

പുറമേ നിന്നു നോക്കുമ്പോൾ ഒരു സാധാരണ ഉള്ളി. പുറന്തൊലി ഊർത്തി നീക്കുമ്പോൾ വീണ്ടും ഒരു പാളി കൂടി ഊർത്തി നോക്കാൻ തോന്നും, അങ്ങനെ ഏറ്റവും അകത്തെ പാളിയിലെത്തുമ്പോൾ കാണാം ഒരു സമാന്തര ലോകം. ആലീസ് കണ്ട അത്ഭുതലോകം പോലെ ഒരു അന്തർലോകം. ഇന്റർനെറ്റിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കപ്പെട്ട ഇരുണ്ട ഒരു ലോകം. സർഫെയ്സ് വെബ്ബിനെക്കാൾ 7000 മടങ്ങ്‌ വലിപ്പമുള്ള ഡീപ് വെബ്ബിനുള്ളിൽ ഒളിപ്പിച്ചു വച്ച ഈ ലോകത്തിന്റെ ഉള്ളറകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുക പുറം ലോകത്തു നിന്ന് ഒരിക്കലും ലഭിക്കാത്ത അറിവുകളാ യിരിക്കും. ഇവിടെ നിരത്തപ്പെട്ട അറിവുകൾക്കൊന്നിനും പക്ഷേ അറിയപ്പെട്ട ഉടമസ്ഥരില്ല, ആരെഴുതിയതെന്നോ സമാഹരിച്ചതെന്നൊ അജ്ഞാതം. ആരൊക്കെ ഈ വിവരങ്ങൾ ശേഖരിക്കുന്നു എന്നും ആർക്കും അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ ചാരപ്രവർത്തനങ്ങൾ ഇവിടെ നടക്കില്ല. വിവരം കൊടുക്കുന്നവനും വിവരം ശേഖരിക്കുന്നവനും ഒരിക്കലും വെള്ളിവെളിച്ചത്തിലില്ല. ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂട ചാരപ്രവർത്തനങ്ങൾ പൌരസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായ രാജ്യങ്ങളിലെയും പൌരൻമാർക്ക് വലിയൊരു ആശ്രയമാണ് ഡാർക്ക്‌നെറ്റ്.ഇവിടത്തെ വിപണിയിൽ ഇല്ലാത്ത ചരക്കുകളില്ല. കാരണം ആളറിയാതെ വില്ക്കാം, ആരുമറിയാതെ വാങ്ങാം. ഷാർപ് ഷൂട്ടർമാരെ ഇവിടെ നിന്ന് ഹയർ ചെയ്യാം, മയക്കുമരുന്നുകൾ ഓർഡർ ചെയ്യാം. എന്തിന് മനുഷ്യമാംസം വരെ വിൽക്കുന്ന ഉള്ളി വിപണികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക്ക്‌ നെറ്റിന്റെ ഔദ്യോഗിക കറൻസി ആയ ബിറ്റ് കോയിനിൽ  മാത്രം. ചൈല്‍ഡ് പോര്‍ണോഗ്രാഫി, ബോംബ്‌ ഉണ്ടാക്കാൻ ഉള്ള ട്രെയിനിംഗ് മാനുവലുകളും ഇവിടെ സുലഭമത്രെ. പല അനധികൃത ഹാക്കർമാരുടെയും പ്ളെയിൻ ടെക്സ്റ്റ്‌ വെബ്‌ സൈറ്റുകൾ ഇവിടെ കണ്ടുമുട്ടാം. അതുകൊണ്ട് പലരും ഈ ലോകത്തെ കാണുന്നത് ഒരു കറുത്ത ലോകമായാണ്. ഡാർക്ക്‌നെറ്റ് എന്ന പേരു വന്ന വഴിയതാണ്.

 ഇനി ഡാർക്ക് വെബിന്റെ ഇരുണ്ട ചില രഹസ്യങ്ങളിലേക്ക് കടക്കാം.

 #‎സിൽക്ക്_റോഡ്‌  : ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് .

 #‎ഹ്യൂമൻ_ട്രാഫിക്കിംഗ് #ജിജ്ഞാസാ(JJSA):
: കിഡ്നാപ്പിംഗ് , ഓർഗൻ ബ്ലാക്ക് മാർക്കറ്റ് , ചൈൽഡ് പോർണോഗ്രാഫി മുതലായവ ആണ് ഇത്തരം വെബ്സൈറ്റുകളുടെ സേവനം.

 #‎ഹിറ്റ്‌മാൻ_കോണ് ‍ട്രാക്റ്റ് : വാടകകൊലയാളികളെ നല്കുന്ന വെബ്സൈറ്റുകൾ . . അതാണ്‌ ഹിറ്റ്‌മാൻ കോണ്‍ട്രാക്റ്റ് സൈറ്റുകൾ . ഇവയുടെ പ്രത്യേകത എന്തെന്നുവച്ചാൽ കൊലയാളിയും കോണ്ട്രാക്റ്റ് നൽകുന്ന ആളും തമ്മിൽ പരസ്പരം കാണുകയോ അറിയുകയോ ഇല്ലാ എന്നതാണ് . ചാറ്റ്റൂമിൽ വച്ച് ഡീൽ പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസ് ബിറ്റ്കോയിൻ ആയി നൽകിയാൽ കൊലയാളി ദൌത്യം ഏറ്റെടുക്കും . ബാക്കി പണം ബിറ്റ്കൊയിനായി ദൗത്യനിർവഹണത്തിനു ശേഷം ..സേവനം ഇന്റർനാഷണല്‍ ലെവലിലും ലഭ്യമാണ് .

 #‎ഹ്യൂമൻ_എക്സ്പിരിമെന്റ്സ്  :ഒരുകൂട്ടം ഭ്രാന്തന്മാരായ ഡോക്റ്റർമാർ നടത്തുന്നു എന്നവകാശപ്പെടുന്ന വെബ്‌ സൈറ്റ് ആണ് ഹ്യൂമൻ എക്സിപിരിമെന്റ്സ് . വീടില്ലാത്തവരും തെരുവിൽ കഴിയുന്നവരുമായ ആളുകളെ തട്ടികൊണ്ടുവന്നു വിവിധതരം പരീക്ഷണങ്ങൾക്കും സർജരികൾക്കും ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നു . മിക്കവാറും പരീക്ഷണങ്ങൾക്ക് ശേഷം victim മരിക്കുകയാണ് പതിവ് . ഇതിന്റെ വിഡിയോസും ഫോട്ടോസും അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

#‎സ്നഫ്_ഫിലിം_റ്റൊരെന്റ്  : പിഡോഫിലിക് വിഡിയോസ് , ഹ്യൂമൻ ടോർച്ചരിംഗ് വീഡിയോസ് , പോണ്‍ ഇതൊക്കെയാണ് ഇതിലെ പ്രധാന ആകർഷണം .
 #‎ഹിഡൻ_വിക്കി  : നോർമ്മൽ വിക്കിയിൽ ലഭിക്കാത്ത പല ഇൻഫൊർമെഷനും ഹിഡൻ വിക്കിയിൽ ലഭിക്കും , ഡാർക്ക് വെബിന്റെ പ്രധാനസെർച്ച് എഞ്ചിൻ ഹിഡൻ വിക്കിയാണ് .ഹിഡൻ വിക്കിയിൽ ലഭിക്കുന്ന ലിങ്കുകളിലൂടെ ആണ് പല വെബ്സൈറ്റുകളിലും എത്താൻ സാധിക്കൂ .

 #‎റെഡ്_റൂംസ്  : ഡാർക്ക് വെബിലെ ഏറ്റവും ഭീകരമായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് റെഡ് റൂം . റെഡ് റൂം സത്യത്തിൽ ലൈവ് സ്ട്രീം ഗ്രൂപ്പ് ചാറ്റ് റൂമുകൾ ആണ് , എന്നാൽ ഇതിലെ ഭീകരത എന്തെന്ന് വച്ചാൽ , മെമ്പർ ആവശ്യപ്പെടുന്ന രീതിയിൽ ആവശ്യപ്പെടുന്ന പ്രകാരം പെയ്മെന്റ് നൽകിയാൽ ഒരു വിക്ടിമിനെ കൊല്ലുന്നതു കാണിച്ചു തരുന്ന ലൈവ് സ്ട്രീം ചാറ്റ് ഗ്രൂപ്പ് ആണ് റെഡ് റൂം. ഒരാളെ നമ്മൾ ആവശ്യപ്പെടുന്ന രീതിയിൽ കൊല്ലുന്നത് ലൈവായി കാണിച്ചു തരിക , അതും ഒരു പോണ്‍ വിഡിയോ കാണാൻ കൊടുക്കേണ്ട റേറ്റ് മാത്രം നൽകി , പക്ഷെ സത്യമാണ് ഈ ബ്രൂട്ടാലിറ്റി ആണ് ഇവിടത്തെ മോസ്റ്റ്‌ സെല്ലിംഗ് ഐറ്റം.
ഈ സർവീസുകളുടെ മറ്റൊരു അപകടമായ പ്രത്യേകത എന്തെന്ന് വച്ചാൽ നിങ്ങൾ ഇത് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ അവർ നിങ്ങളെ തേടിയെത്തും എന്നതാണ് , എല്ലാ രാജ്യങ്ങളിലും ഇവരുടെ ശൃംഖലകളുണ്ട് , പിന്നെ നിങ്ങളാവും അവരുടെ ഇര , അത്ര സ്ട്രോങ്ങ്‌ ആണ് ഈ നെറ്റ്വര്‍ക്ക്.

 #‎സാഡ്_സാത്താൻ  : ഡാർക്ക് വെബിലെ ഒരു പോപ്പുലർ സൈക്കിക് ഗെയിം ആണ് സാഡ് സാത്താൻ . ചൈൽഡ് പോർണോഗ്രാഫി ആണ് ഇതിന്റെ മെയിൻ തീം . സൈക്കിക്ക് ആയ മ്യൂസിക് ബാക്ക്ഗ്രൌണ്ട് ആണ് ഈ ഗെയിമിന്റെ മറ്റൊരു പ്രത്യേകത .

 #‎ബിറ്റ്_കോയിൻ  :- ഡാർക്ക് വെബിൽ പെയ്മെന്റിനു ഉപയോഗിക്ക്ന്നത് ബിറ്റ് കൊയിൻ എന്ന വിർച്വൽ മണി ആണ് , ഇത് ഏതു അക്കൌണ്ടിൽ നിന്ന് വരുന്നു , ഏത് അക്കൌണ്ടിലേക്ക് പോകുന്നു എന്ന് ട്രെയ്സ് ചെയ്യാൻ പറ്റില്ല എന്നതാണ് ഇത് ഡാർക്ക് വെബിൽ പ്രിയങ്കരമാക്കുന്നത്.

പല രാജ്യങ്ങളിലും പോലീസ് ഇവയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ചെയ്യാൻ സാധിച്ചിട്ടില്ല , പക്ഷെ ഇവ ഒഴിച്ച് നിർത്തിയാൽ വളരെ ഇന്ഫോര്മെറ്റിവ്‌ ആയ ഒന്നാണ് ഡീപ്പ് വെബ് . ഇന്റർനെറ്റിലെ ഇൻഫൊർമെഷന്റെ നല്ലൊരു ശതമാനം അവൈലബിൾ ആയിരിക്കുന്നത് ഡാർക്ക് വെബിലാണ്. 

bioluminescence

അർധരാത്രിയിൽ പുഴയിലൂടെ ഒഴുകി നീങ്ങുന്ന തിളങ്ങുന്ന കണ്ണുകൾ.ചില സെമിത്തേരിയിലും കാണാം ഈ പ്രേത കണ്ണുകൾ.ഈ കാഴ്ച കണ്ട് പലയിടത്തും ആളുകൾ ബോധം കെട്ടിട്ടുണ്ട്. ആളുകളെ പേടിപ്പിച്ചു കൊല്ലുന്ന ഈ കാഴ്ചക്കു പിന്നിൽ അസ്ഥി കഷണങ്ങളാണ് എന്നതാണ് വസ്തുത.

മൃഗങ്ങളുടേയും മനുഷ്യരു
ടേയുമൊക്കെ അസ്ഥികൾ കാൽസ്യം എന്ന മൂലകം കൊണ്ടാണ്  നിർമിച്ചിരിക്കുന്നത് എന്നറിയാമല്ലൊ. അൽപം ഫോസ്ഫറസും ഇതിന്റെ കൂടെയുണ്ട്. ഫോസ്ഫറസ് രസികൻ മൂലകമാണ്. പ്രകാശത്തിൽ നിന്ന് ഊർജം സ്വീകരിച്ച ശേഷം കുറച്ച് കഴിഞ്ഞ് പ്രകാശരൂപത്തിൽ തന്നെ പുറത്തു വിടാൻ ഇതിനു കഴിയും. ഫോസ്ഫോറസെൻസ് (phosphorescence) എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്.

ഊർജം സ്വീകരിച്ച് ഉയർന്ന ഊർജ നിലയിലെത്തുന്ന ഫോസ്ഫറസ് ഇലക്ട്രോണുകൾ പിന്നീട് പ്രകാശം പുറത്തു വിട്ടു കൊണ്ട് പഴയ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതാണ് അസ്ഥികളുടെ തിളക്കത്തിനു കാരണം.
കടലിൽ ചില പ്രത്യേക പ്രദേശങ്ങൾ രാത്രിയിൽ വെട്ടിത്തിളങ്ങാറുണ്ട്.പ്രകാശം പുറത്തു വിടാൻ കഴിവുള്ള ബാക്ടീരിയകളും മറ്റുമാണ് ഇതിനു പിന്നിൽ.ഈ പ്രതിഭാസത്തിനെ ബയോലൂമിനസെൻസ് (bioluminescence) എന്ന് പറയുന്നു. 

പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയില്‍


ഫിസിക്സിലെ ഇതുവരെയുള്ള കണ്ടുപിടുത്തങ്ങള്‍ ഡാര്‍ക്‌ എനര്‍ജി എന്നൊരു പ്രതിഭാസത്തിന്റെ സാദ്ധ്യതയിലേക്കു് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, അതെന്താണെന്നു് കൃത്യമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല, വിശ്വാസയോഗ്യമായ ചില സങ്കല്‍പനങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും. അതേസമയം, 'ഡാര്‍ക്‌ മാറ്റര്‍' എന്നതു് ശാസ്ത്രലോകം തത്വത്തിലും സത്യത്തിലും അംഗീകരിച്ചും തെളിയിച്ചും കഴിഞ്ഞ വസ്തുതയാണുതാനും. മാറ്ററും, എനര്‍ജിയും 'ഒന്നിന്റെ' രണ്ടു് മുഖങ്ങളാണെങ്കിലും (ഐന്‍സ്റ്റൈന്‍!) ഡാര്‍ക്‌ മാറ്ററും, ഡാര്‍ക്‌ എനര്‍ജിയും രണ്ടു് വ്യത്യസ്ത ഭാവങ്ങളാണു് എന്ന അഭിപ്രായമാണു് പൊതുവേ നിലവിലിരിക്കുന്നതു്. അതുപോലെതന്നെ, ഡാര്‍ക്‌ മാറ്ററും, ആന്റിമാറ്ററും ഒന്നല്ല, രണ്ടു് വിഭിന്ന പ്രതിഭാസങ്ങളാണു്. മാത്തമാറ്റിക്സിലും ഫിസിക്സിലും മറ്റു് ശാസ്ത്രവിഷയങ്ങളിലും വലിയ അറിവില്ലാത്തവര്‍ക്കും ഇവിടെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണമെന്നു് ആഗ്രഹിക്കുന്നതിനാല്‍, ദുര്‍ഗ്രഹമായ സാങ്കേതിക പദങ്ങളും സമവാക്യങ്ങളുമൊക്കെ കഴിവതും ഒഴിവാക്കി എഴുതാനാണു് ശ്രമിക്കുന്നതു്. ഡാര്‍ക്‌ എനര്‍ജിയിലേക്കു് കടക്കുന്നതിനു് മുന്‍പു് പ്രപഞ്ചത്തിന്റെ ആരംഭം സംബന്ധിച്ചു് ശാസ്ത്രലോകം ഇന്നു് മിക്കവാറും അംഗീകരിച്ചുകഴിഞ്ഞ തത്വങ്ങളില്‍നിന്നും തുടങ്ങേണ്ടിവരുന്നതും അതുകൊണ്ടുതന്നെ. dark എന്ന വാക്കിനു് ഏറ്റവും അനുയോജ്യമായ മലയാളം പദം 'ശ്യാമം' എന്നതിനേക്കാള്‍ 'ഇരുണ്ടതു്' എന്നാണെന്നു് തോന്നുന്നതിനാല്‍, dark matter, dark energy എന്നിവയ്ക്കു് ഇവിടെ 'ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊര്‍ജ്ജം' എന്ന പേരുകള്‍ സ്വീകരിക്കുന്നു. ഭാഷാപണ്ഡിതര്‍ എതിരഭിപ്രായക്കാരാണെങ്കില്‍ തിരുത്തുകയുമാവാം.
പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം മനുഷ്യരുടെ അറിവിന്റെ തലങ്ങളെ ഇതിനോടകം വളരെയേറെ വികസിപ്പിച്ചു. ക്വാണ്ടം ഫിസിക്സ്‌ വഴി ആണവ ഉപഘടകങ്ങളെപ്പറ്റി വളറെയേറെ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കി. ശൂന്യാകാശവും താരവൃന്ദങ്ങളും സംബന്ധിച്ചും മനുഷ്യന്‍ കൈവരിച്ച വിജ്ഞാനം ഗണനീയമാണു്. പക്ഷേ, ഇവയില്‍ നിന്നൊക്കെ എത്രയോ വിപുലമാണു്, മനുഷ്യന്‍ ഇതുവരെ കാര്യമായ ഒരു ശ്രദ്ധയും ചെലുത്താതിരുന്ന പ്രപഞ്ചത്തിലെ 'ശൂന്യത' എന്ന മേഖല. ഈ ശൂന്യതയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രപഞ്ചത്തിലെ 'യഥാര്‍ത്ഥ' ദ്രവ്യത്തിന്റെ അംശം ആകെ പ്രപഞ്ചത്തിന്റെ നേരിയ ഒരംശം പോലും വരില്ല എന്നതാണു് ഏറെ രസം. ഈ ദ്രവ്യാംശത്തിന്റെതന്നെ വളരെ ചെറിയ ഒരു ഭാഗത്തെപ്പറ്റി മാത്രമാണു് മനുഷ്യനു് ഇതുവരെ എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളാതു്. ആണവലോകത്തിലും (micro cosmos), ശൂന്യാകാശ-താരാപഥലോകത്തിലും (macro cosmos) ദ്രവ്യ-ശൂന്യതകള്‍ തമ്മിലുള്ള അനുപാതത്തില്‍ ഭീമമായ ഈ അന്തരം ഒരുപോലെ നിലനില്‍ക്കുന്നുണ്ടു്. ശൂന്യാകാശത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെയെങ്കിലും ഈ അന്തരം ഉള്‍ക്കൊള്ളാന്‍ നമുക്കു് കഴിയുമ്പോള്‍, ആണവലോകം നമ്മുടെ തലച്ചോറിന്റെ സങ്കല്‍പശേഷികളില്‍ നിന്നും പൂര്‍ണ്ണമായും വഴുതിമാറുകയാണു് ചെയ്യുന്നതു്. ഒരണുവിന്റെ 'സാക്ഷാല്‍' ദ്രവ്യാംശം വളരെ വളരെ ചെറുതാണു്. അതേസമയം, അണുകേന്ദ്രവും അതിനു് ചുറ്റുമുള്ള എലക്ട്രോണുകളും തമ്മിലുള്ള 'അകലം' ആ കണികകളുടെ അളവുകള്‍ വച്ചു് നോക്കുമ്പോള്‍, വളരെ വലുതുമാണു്. ആണവലോകം ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പുവരെ മനുഷ്യനു് അജ്ഞാതമായിരുന്നതിനാല്‍, അതിനെ മനസ്സിലാക്കാനുതകുന്ന ഒരു neuronal circuit, തലച്ചോറില്‍ evolution വഴി രൂപമെടുക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ലല്ലോ. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണു് ഒരു തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്റെ തലച്ചോറില്‍ ക്വാണ്ടം ലോകത്തെ സങ്കല്‍പിക്കുവാനുതകുന്ന ഒരു intuition രൂപമെടുക്കുന്നതു്. ശില്‍പകാരന്റെ തലയില്‍ ശില്‍പവും, ചിത്രകാരന്റെ ഭാവനയില്‍ ചിത്രവും, പാചകക്കാരിയുടെ സങ്കല്‍പത്തില്‍ ഭക്ഷണത്തിന്റെ അന്തിമരൂപവുമൊക്കെ എങ്ങനെയോ മറഞ്ഞിരിക്കുന്നുണ്ടു് എന്നതുപോലെ! മനുഷ്യനുവേണ്ടി ഭൂമിയല്ല, ഈ ഭൂമിയില്‍ മനുഷ്യന്‍ രൂപമെടുക്കുകയായിരുന്നു എങ്കില്‍, കണ്ണുകളുള്ളതുകൊണ്ടു് സൂര്യന്‍ എന്നല്ല, സൂര്യന്‍ ഉള്ളതുകൊണ്ടു് കണ്ണുകള്‍ ഉണ്ടായി എന്നല്ലേ വരാന്‍ കഴിയൂ?
പ്രപഞ്ചം നിറയുന്ന ഈ 'ശൂന്യത' യഥാര്‍ത്ഥത്തില്‍ എന്താണെന്നു് വ്യക്തമായി ഇതുവരെ നമുക്കു് അറിയില്ല എന്നതാണു് സത്യം. 'ശൂന്യത' എന്നു് നമ്മള്‍ വിളിക്കുന്നതുകൊണ്ടു് അവിടെ 'ഒന്നും ഇല്ല' എന്നു് അര്‍ത്ഥമാക്കാനാവില്ല എന്നു് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുതന്നെ അധികമായിട്ടില്ല. ശൂന്യതാ-ആന്ദോളനങ്ങള്‍ (vacuum fluctuations) മുതലായ ചില ആശയങ്ങളൊക്കെ ഉണ്ടെങ്കിലും അവയൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ ആരംഭദശയിലാണു്. ഈ പഠനങ്ങള്‍ വെളിവാക്കിയ ഒരു വസ്തുത, macro cosmos-ലെ 'ഇരുണ്ട ലോകങ്ങളെ' മനസ്സിലാക്കണമെങ്കില്‍ അടിസ്ഥാനപരമായി micro cosmos-ല്‍ തന്നെ, അഥവാ പ്രപഞ്ചത്തിന്റെ ഉത്ഭവവേളയില്‍ രൂപമെടുത്ത ആണവ-ഊര്‍ജ്ജ-ഘടകങ്ങളില്‍ തന്നെ പഠനം ആരംഭിക്കണമെന്നതാണു്. ഇതുവരെയുള്ള അറിവുകള്‍ പരിമിതമാണു് എന്നതുകൊണ്ടു് ശാസ്ത്രജ്ഞര്‍ നിന്നിടത്തുനിന്നു് വട്ടം തിരിയുകയായിരുന്നു എന്നര്‍ത്ഥമില്ല. കഴിഞ്ഞ ഇരുന്നൂറു്, മുന്നൂറു് വര്‍ഷങ്ങളില്‍ ശാസ്ത്രം നേടിയ അറിവുകള്‍ എത്രയോ ആയിരക്കണക്കിനു് വര്‍ഷങ്ങളില്‍ ആര്‍ക്കെങ്കിലും സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്നവയാണു് എന്ന കാര്യം നിഷേധിക്കാനാവില്ലല്ലോ.
ഒരു ആദിസ്ഫോടനം (Big-Bang) വഴി പ്രപഞ്ചം രൂപമെടുക്കുകയായിരുന്നു എന്നതാണു് പ്രപഞ്ചോത്പത്തിയെപ്പറ്റി ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം. സ്ഥല-കാല-ദ്രവ്യങ്ങളുടെ (space, time and matter) ആരംഭം കുറിച്ചുകൊണ്ടു് ഏകദേശം 1370 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഇതു് സംഭവിച്ചുകാണണം എന്നു് കണക്കുകള്‍ വ്യക്തമാക്കുന്നു. ശക്തിയേറിയ ടെലസ്കോപ്പുകളുടെ കണ്ടുപിടുത്തമാണു് ബിഗ്‌-ബാംഗ്‌ തിയറിയില്‍ എത്തിച്ചേരാന്‍ മനുഷ്യനെ പ്രധാനമായും സഹായിച്ചതു്. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയില്‍ എത്തിച്ചേരുന്ന പ്രകാശത്തിന്റെ സ്പെക്ട്രം ('വെളുത്ത' സൂര്യപ്രകാശത്തിന്റെ സ്പെക്ട്രം വയലറ്റ്‌ മുതല്‍ ചുവപ്പു് വരെയുള്ള ഏഴു് വര്‍ണ്ണങ്ങളാണു്.) പ്രദര്‍ശിപ്പിക്കുന്ന red shift വഴിയാണു് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതു്. റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു വാഹനത്തിന്റെ സൈറണില്‍ നിന്നും നമ്മുടെ ചെവിയില്‍ എത്തുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി ആ വാഹനം നമ്മോടു് അടുത്തു് വന്നുകൊണ്ടിരിക്കുന്നുവോ, അതോ അകന്നുപോയിക്കൊണ്ടിരിക്കുന്നുവോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ, വളരെ അകലെനിന്നും സ്വീകരിക്കപ്പെടുന്ന പ്രകാശതരംഗങ്ങള്‍ ചുവപ്പുനിറത്തിന്റെ ദിശയിലേക്കു് 'നീങ്ങി' കാണപ്പെടുമ്പോള്‍, ആ പ്രകാശത്തിന്റെ ഉത്ഭവസ്ഥാനങ്ങള്‍ നമ്മില്‍നിന്നും അകലുകയാണെന്നു് മനസ്സിലാക്കാം. (മറ്റൊരു ലേഖനത്തിലും ഇതു് ഞാന്‍ സൂചിപ്പിച്ചിരുന്നു.) അതിനുപകരം, പ്രകാശം വയലറ്റ്‌ നിറത്തിന്റെ ദിശയിലേക്കു് നീങ്ങിയാണു് കാണപ്പെട്ടിരുന്നതെങ്കില്‍, ഗാലക്സികള്‍ അടുത്തുവന്നുകൊണ്ടിരിക്കുകയാണെന്നു് അനുമാനിക്കേണ്ടിവരുമായിരുന്നു. (Doppler Effect എന്ന പേരില്‍ അറിയപ്പെടുന്ന ഈ തത്വം തന്നെയാണു് വൈദ്യശാസ്ത്രം ഗര്‍ഭസ്ഥശിശുവിനേയും, ശരീരത്തിന്റെ അന്തര്‍ഭാഗത്തെ cancer-നെയുമൊക്കെ പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ultrasound scanner-ന്റെയും പ്രവര്‍ത്തനതത്വം.)
പക്ഷേ, ഗാലക്സികള്‍ 'ഭൂമിയില്‍ നിന്നും' അകന്നുപോകുന്നു എന്ന അര്‍ത്ഥത്തിലല്ല, പ്രപഞ്ചം ആകമാനം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വേണം ഇതു് മനസ്സിലാക്കാന്‍. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനര്‍ത്ഥം, ഈ വികാസം എന്നെങ്കിലും ആരംഭിച്ചിരിക്കണം എന്നതാവുമല്ലോ. ഈ വസ്തുതകളെ ഗണിതശാസ്ത്രപരമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍, കിട്ടുന്ന ഉത്തരമാണു് 1370 കോടി വര്‍ഷങ്ങളാണു് പ്രപഞ്ചത്തിന്റെ പ്രായം എന്നതു്. ഈ കണക്കുകളുടെ ആധാരം ഉപകരണങ്ങളിലൂടെ ലഭിക്കുന്ന മൂല്യങ്ങള്‍ ആണെന്നതിനാല്‍, ഉപകരണങ്ങള്‍ എത്ര നവീനമാവുന്നുവോ, അത്രയും കൂടുതല്‍ കൃത്യവുമായിരിക്കും സ്വാഭാവികമായും കണക്കുകള്‍ വഴി ലഭിക്കുന്ന ഫലവും. പ്രകാശവര്‍ഷം എന്നതു്, പല വിദ്യാസമ്പന്നര്‍ പോലും മനസ്സിലാക്കിയിരിക്കുന്നതുപോലെ, സമയത്തിന്റെ അളവല്ല, ദൂരത്തിന്റെ അളവാണു്. ഒരു സെക്കന്റില്‍ ഏകദേശം മൂന്നു് ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കഴിയുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ടു് പിന്നിടുന്ന 'ദൂരമാണു്' ഒരു പ്രകാശവര്‍ഷം. അതായതു്, (300000 x 60 x 60 x 24 x 365) കിലോമീറ്റര്‍! അഞ്ചു് പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയില്‍ അഞ്ചു് വര്‍ഷങ്ങള്‍ക്കു് ശേഷമേ എത്തിച്ചേരൂ എന്നു് സാരം. ഒരുകോടി പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നമ്മള്‍ ഇന്നു് കാണുന്നു എങ്കില്‍, അതു് സംഭവിച്ചതു് ഒരുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പായിരിക്കും എന്നതിനാല്‍, 'ഒരേസമയം' എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ക്കു് ഒരു 'കോസ്മിക്‌ മാനദണ്ഡത്തില്‍' ചിന്തിക്കുമ്പോള്‍ യാതൊരുവിധ അര്‍ത്ഥവും ഇല്ലാതാവുന്നു!
'ബിഗ്‌-ബാംഗിന്റെ സമയത്തു്' (അപ്പോള്‍ സ്ഥലവും സമയവുമൊന്നും ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഇതുപോലുള്ള പദപ്രയോഗങ്ങള്‍ metaphor ആയി മാത്രം മനസ്സിലാക്കുക!) അനന്തമായ ഊര്‍ജ്ജത്തില്‍നിന്നും ഒരു സെക്കന്റിന്റെ കോടാനുകോടിഭാഗത്തിലും ചെറിയതായ സമയത്തിന്റെ ഒരു അംശത്തിനുള്ളില്‍ നമ്മുടെ പ്രപഞ്ചം ജനിക്കുന്നു. പക്ഷേ അതുവഴി രൂപമെടുത്തതു് ഇന്നു് നമ്മള്‍ അറിയുന്ന ദ്രവ്യത്തിന്റെ കണങ്ങള്‍ മാത്രമല്ല. ദ്രവ്യത്തിന്റെ പ്രതികണങ്ങളും (antimatter) അതോടൊപ്പം രൂപമെടുത്തിരുന്നു. നമ്മുടെ ലോകവും, 'വിപരീതചിഹ്നമുള്ള' മറ്റൊരു ലോകവും രൂപമെടുത്തു എന്നു് വേണമെങ്കിലും ഈ അവസ്ഥയെ വര്‍ണ്ണിക്കാം. (പല പ്രപഞ്ചങ്ങള്‍ എന്ന ആശയം പോലും ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നുമില്ല.) ഇവിടെ ഒരു പ്രധാന പ്രശ്നമുണ്ടു്. ആദിസ്ഫോടനസമയത്തു് തുല്യമായ അളവിലാണു് കണങ്ങളും പ്രതികണങ്ങളും ഉണ്ടായതെങ്കില്‍, അവ പരസ്പരം ന്യൂട്രലൈസ്‌ ചെയ്തു് വീണ്ടും ഊര്‍ജ്ജമായി മാറുമായിരുന്നേനെ. ('പ്ലസ്‌ ഒന്നും' 'മൈനസ്‌ ഒന്നും' ചേര്‍ന്നു് പൂജ്യമാവുന്നപോലെ!) അത്തരം ഒരു പ്രപഞ്ചത്തില്‍ ദ്രവ്യമോ, നക്ഷത്രങ്ങളോ, ജീവനോ രൂപമെടുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, പ്രപഞ്ചവും, അതില്‍ നിന്നും ദ്രവ്യവും, അതുവഴി ജൈവലോകവും മനുഷ്യരും ഉണ്ടായി എന്നതുകൊണ്ടുതന്നെ ആദിസ്ഫോടനസമയത്തു് 'ശകലം ദ്രവ്യം' മിച്ചം വരത്തക്കവിധത്തില്‍ ഒരു സിമട്രിഭഞ്ജനം (symmetry breaking) സംഭവിച്ചിരിക്കണം എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നു.
ഫിസിക്സില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിവിധ തരം സിമട്രികളുണ്ടു്. അതില്‍ ചിലതു് സാമാന്യഭാഷയില്‍ വിശദീകരിക്കാവുന്നവയാണെങ്കില്‍, മറ്റു് ചിലതു് മനസ്സിലാക്കാന്‍ ഗണിതശാസ്ത്രത്തിന്റെ സഹായമില്ലാതെ സാധിക്കുകയില്ല. ആദ്യത്തെ വിഭാഗത്തില്‍ വരുന്ന ഒന്നാണു് കണ്ണാടിയിലെ 'പ്രതിബിംബസിമട്രി'. ഒരു ഗോളം തിരിയുന്ന ദിശയുടെ എതിര്‍ദിശയില്‍ തിരിയുന്ന അതിന്റെ കണ്ണാടിയിലെ പ്രതിബിംബം സിമട്രിയുടെ ഒരുദാഹരണമാണു്. (സമയം പുറകോട്ടു് ചലിക്കുന്ന ഒരു ലോകത്തില്‍ ഗോളവും പ്രതിബിംബവും തിരിയുന്നതു് സ്വാഭാവികമായും ഒരേ ദിശയിലായിരിക്കും!) Big-Bang-നു് ശേഷം ദ്രവ്യം രൂപമെടുക്കാന്‍ ആവശ്യമായിരുന്ന matter-antimatter asymmetry-യുടെ ചില നിബന്ധനകളാണു് പ്രപഞ്ചത്തിലെ thermodyanamic equilibrium, parity, charge, baryon number മുതലായവയുടെ symmetry breaking. ആദിസ്ഫോടനത്തിനു് ശേഷം ഇവയുടെ സിമട്രി ഭഞ്ജനമില്ലാതെ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രപഞ്ചം ദ്രവ്യമോ, ജീവനോ ഇല്ലാത്ത ഒരു 'ഫോട്ടോണ്‍ പ്രപഞ്ചം' മാത്രമായി തുടരേണ്ടി വരുമായിരുന്നു.
antimatter എന്നതു് ഇന്നൊരു വെറും സങ്കല്‍പമല്ല. ജെനീവയിലെ CERN (European Organization for Nuclear Research)-ല്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ആന്റിമാറ്റര്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. big-bang simulation അടക്കമുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി 1989-ല്‍ ഭൂതലത്തില്‍ നിന്നും നൂറുമീറ്റര്‍ താഴെയായി വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന Large Electron-Positron Collider-ന്റെ നീളം 27 കിലോമീറ്ററാണു്. ആയിരത്തിലേറെ 'hightech' കുഴലുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ electromagnetic field വഴി accelerate ചെയ്യപ്പെടുന്ന protons അതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ടിരിക്കുന്ന ഭീമാകാരമായ ഒരു ഹാളില്‍ വച്ചു് പ്രകാശത്തിന്റേതിനോടടുത്ത വേഗതയില്‍ പരസ്പരം കൂട്ടിമുട്ടുന്നു. ഇതിനു് മുന്‍പൊരിക്കലും ഭൂമിയില്‍ പിണ്ഡത്തെ (mass) ഇത്രമാത്രം വേഗതയിലേക്കു് accelerate ചെയ്യാന്‍ മനുഷ്യനു് കഴിഞ്ഞിട്ടില്ല. വേഗതമൂലം collision സമയത്തു് അവയുടെ ഭാരം സാധാരണയേക്കാള്‍ വളരെ കൂടുതലായിരിക്കും - (വീണ്ടും ഐന്‍സ്റ്റൈന്‍!). അതുവഴി രൂപമെടുക്കുന്ന പുതിയ കണങ്ങളുടെ പഠനം വഴി ശാസ്ത്രജ്ഞര്‍ പല ചോദ്യങ്ങളുടെയും മറുപടി തേടുന്നു. ദ്രവ്യത്തിനു് പിണ്ഡം ഉണ്ടാകുന്നതിന്റെ കാരണമെന്തു് എന്നതുമുതല്‍ ക്വാണ്ടം ഫിസിക്സിന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന, Peter Higgs എന്ന ഭൗതികശാസ്ത്രജ്ഞന്‍ postulate ചെയ്ത, Higgs particles-ന്റെയും Higgs field-ന്റെയും അസ്തിത്വം തേടല്‍ വരെ CERN-ലെ അന്വേഷണങ്ങളില്‍ പെടുന്നു.

The Phenomenal Physics

ഭാരതത്തിന്റെ ആധ്യത്മീക ജ്ഞാനം വിലമതിക്കാന്‍ പറ്റാത്തതാകുന്നു. നിങ്ങള്‍ എവരും കണാദ മഹര്‍ഷിയെ പറ്റി കേട്ടിരിക്കും. ടെമോക്രാടസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞന് ആറ്റം എന്ന വെളിപാട് ഉണ്ടാകുന്നതിനു ശതാബ്ദങ്ങള്‍ മുന്‍പ് തന്നെ സ്വന്തമായി ആടോമിക് തിയറിക്ക് രൂപം കൊടുത്ത മഹാനായ ഇന്ത്യന്‍ തത്വ ചിന്തകന്‍....
അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭികാഞ്ഞത്, ആധുനീക ശാസ്ത്ര മേഘലയിലെ പാശ്ചാത്യ സ്വാധീനം കൊണ്ട് കൂടി ആകാം. എന്നാല്‍ പ്രാചീന ഭാരതത്തിലെ അവസ്ഥയോ? പരമാണു എന്ന ഏറ്റവും ചെറിയ അടിസ്ഥാന ഘടകത്തെ പറ്റി വിശദീകരിച്ച അദ്ദേഹത്തെ അവര്‍ ഒരു ഭ്രാന്തനെ പോലെയെന്നോണം ആട്ടിയോടിച്ചു. എല്ലായ്പ്പോഴും പരമാണു എന്ന കണത്തെ പറ്റി വിശദീകരിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ പ്രാചീനരായ ജനത കളിയാക്കി കണാദന്‍ എന്ന് വിളിച്ചു.
വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രീതി മനുഷ്യ സമൂഹം എക്കാലത്തും തുടര്‍ന്നുകൊണ്ടിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായി നമുക്ക് ഈ കഥയെ കാണാവുന്നതാണ്. കണാദ മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കണങ്ങളെ ഭക്ഷിക്കുന്നവന്‍ എന്ന് അര്‍ഥം വരുന്നതായതിനാല്‍ കണാദന്‍ എന്ന പേര് ഈ കഥയെ സാധൂകരിക്കുന്നു.
അടിസ്ഥാന കണങ്ങള്‍ കൊണ്ട് എല്ലാം നിര്‍മിച്ചിരിക്കുന്നു എന്ന ഏറ്റവും ചെറിയ തത്വം മനസിലാക്കാന്‍ നിരക്ഷരരായ ആദിമ ജനതയ്ക്ക് പ്രയാസമായിരുന്നു. ഒന്നാലോചിക്കുമ്പോള്‍ നിസ്സാരമായ സംഗതികളാണ് മനസിലാക്കാനുംമനനം ചെയ്യാനും പ്രയാസം.
സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നില്ല, മറിച്ച്, ഭൂമിയാണ്‌ സൂര്യന് ചുറ്റും കറങ്ങുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഗലീലിയോക്ക് സംഭവിച്ചതും മറിച്ചല്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഗതികള്‍അല്പം കടുപ്പമായിരുന്നു എന്ന് മാത്രം. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കോപ്പര്‍ നിക്കസ് എന്ന ശാസ്ത്രജ്ഞന്‍ കത്തോലിക്കാ സഭയുടെ അപ്രീതിക്ക് പാത്രമാകുന്നത്. സൂര്യ കേന്ദ്ര സിദ്ധാന്തം ബൈബിള്‍ വചനങ്ങള്‍ക്ക് എതിരായത് കൊണ്ട് കോപ്പര്‍ നിക്കസിനെ മത വിരോധിയും മനുഷ്യ വിരോധിയും ആയി ചിത്രീകരിക്കാന്‍ പോലും സഭ മടിച്ചില്ല എന്നത് ചരിത്രം. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിക്കുമ്പോള്‍ അതി ദാരുണമായ പല സംഭവങ്ങളും നമ്മുടെ ശ്രദ്ധയില്‍ പെടും. അത്തരത്തിലൊരു കഥയാണ്‌ ഗിയോര്‍ദാണോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍റെത്‌. പതിനാറാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയില്‍ ജീവിച്ചിരുന്ന ഈ തത്വചിന്തകന്‍, കേവലം നിരുപദ്രവകരമായ പ്രസ്താവനകളുടെയും അഭിപ്രായങ്ങളുടെയും പേരില്‍ വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ബൈബിളിനു നിരക്കുന്നതല്ല എന്ന കാരണത്താലായിരുന്നു ഈ കൊലപാതകം. സൂര്യന്‍ എന്നത് ഒരു നക്ഷ്ത്രമാനെന്നും, അതിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നത് ഭൂമിയാണെന്നും, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ല എന്നുമുള്ള സിദ്ധാന്തം അദ്ദേഹത്ത അഗ്നിക്കിരയാകാന്‍ മത ഭ്രാന്തന്മാരെ പ്രേരിപ്പിച്ചു. അവരുടെ അഭിപ്രായത്തില്‍ ദൈവം സൃഷ്‌ടിച്ച ഈ ഭൂമിയാണ്‌, പ്രപഞ്ചത്തിന്റെ കേന്ദ്രം. സൂര്യനും സര്‍വ ചരാചരങ്ങളും ചലിക്കുന്നത്‌ ഭൂമിയെ ആധാരമാക്കിയാണ്. ദൈവത്തിന്റെ സൃഷ്ടിയെ പറ്റി സംശയിക്കുന്നത് പോലും കൊടിയ പാപമായി കരുതിയിരുന്ന പ്രാചീന യൂറോപ്യന്മാര്‍ ആ ശാസ്ത്രജ്ഞന് നല്‍കിയത് മരണ ശിക്ഷയാണ്.
ഗലേലിയോയുടെ കാര്യത്തില്‍ ഇത്രത്തോളം സംഗതികള്‍ വഷളാകാതിരുന്നത്‌ എന്തുകൊണ്ടാണെന്ന് ചരിത്രം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
പുരാതന ഇറ്റലിയില്‍ കേവലമൊരു സംഗീതജ്ഞന്‍റെ മകനായി ജനിച്ച ഗലേലിയോ ഗലീലി, തന്റെ പെന്‍ഡുലം ക്ലോക്കിന്റെ ആവിഷ്കാരത്തോടെ പ്രശസ്തനായി. ഒരു ഇറ്റാലിയന്‍ പാതിരിയായി മാറാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം ഗണിതശാസ്ത്രത്തോടുള്ള അഭിവാഞ്ജ മൂലം ശാസ്ത്രജ്ഞനായി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് ടെലെസ്കോപില്‍ ആയിരുന്നു. വാനനിരീക്ഷണം പതിവാകിയ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് ചന്ദ്രനായിരുന്നു. അത് വരെയുള്ള നിഗമന പ്രകാരം ചന്ദ്രോപരിതലം അതിമനോഹരവും, സുതാര്യവും, കൂടാതെ മിനുസമുള്ളതും ആയിരുന്നു. തന്‍റെ മന്ത്രക്കുഴലിലൂടെ ഗലീലിയോ കണ്ട ചന്ദ്രോപരിതലം ഈ നിഗമനങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. പഴമക്കാരുടെ അടിസ്ഥാനമില്ലാത്ത വിശ്വാസ പ്രമാണങ്ങളെ പറ്റി സംശയം തോന്നിയ ഗലീലിയോ വാന നിരീക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി.
വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനിടയില് അദ്ദേഹം രൂപം കൊടുത്ത സൂര്യകേന്ദ്ര സിദ്ധാന്തം വളരെയധികം എതിര്‍പ്പുകള്‍ വിളിച്ചു വരുത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അറിവിന്‍റെ വാതായനങ്ങള്‍ ഒന്നൊന്നായി തുറന്നു വരികയായിരുന്നു. ഓരോരോ കണ്ടെത്തലുകളും അദ്ദേഹത്തിന്റെ നിഗമനങ്ങളെ ശരിവച്ചു. ഓരോ തവണ ചിന്തിക്കുമ്പോഴും കാര്യങ്ങള്‍ കൂടുതല് കൂടുതല്‍ സ്പഷ്ട്ടമായി വന്നു. കണ്മുന്‍പില്‍ തെളിഞ്ഞു വന്ന പ്രപഞ്ച സത്യത്തെ എല്ലാവര്‍ക്കും മനസിലാക്കികൊടുക്കാന്‍ ഇറങ്ങി പുറപ്പെട്ട അദ്ദേഹം പക്ഷെ മനുഷ മനസ്
മനസ്സിനെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. തിരു വചനങ്ങള്‍ക്ക് എതിരായ നിലപാടെടുതതിനാല്‍, ഗലീലിയോയെ മത ഭ്രാന്തന്മാര്‍ വേട്ടയാടി. ഒടുവില്‍, കാലങ്ങള്‍ നീണ്ട പീഡനത്തിന് ശേഷം ഗലീലിയോ പരസ്യമായി മാപ്പ് പറഞ്ഞു.
മാപ്പ് പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മന്ത്രിച്ചത്രേ ‘ഇപ്പോഴും ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു” എന്ന്. ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും പരപ്രേരണത്തിന് വിധേയരായി മനസ്സില്ലാമനസ്സോടെ അസത്യം അംഗീകരിക്കേണ്ടി വരിക എന്നത് വളരെ അസ്സ്വാസ്ത്യ ജനകമായ ഒരു വസ്തുതയാണ്.

സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കുന്ന കാഴ്ച്ച ദിവസവും കാണുന്ന നിരക്ഷരരായ ജനങ്ങളോട് അത് തെറ്റാണെന്ന് വിളിച്ചു പറയുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുന്നത് രസകരമായിരിക്കും. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. മനുഷ്യന്‍റെ ബുദ്ധിക്കും ധിഷണാ ശക്തിക്കും നേരെയുള്ള മതത്തിന്റെയും മതഭ്രാന്തന്മാരുടെയും കടന്നു കയറ്റം.

Black Hole

തമോഗര്ത്തങ്ങളെക്കുറിച്ചുതന്നെയാണ് പറയുന്നത്. തമോദ്വാരങ്ങളില് നഷ്ടപ്പെടുന്ന വിവരങ്ങള്ക്ക് എന്താണു സംഭവിക്കുന്നത്? തമോദ്വാരങ്ങള് മറ്റൊരു പ്രപഞ്ചത്തിലേക്കു തുറക്കുന്ന കിളിവാതിലുകളാണോ? വെറുമൊരു പരാമര്ശം മാത്രമാണോ ഇവ? തമോഗര്ത്തങ്ങളുടെ ഭൌതികമെന്താണ്? ഉയര്ന്ന ശാസ്ത്രബോധമുള്ള വരെപ്പോലും കുഴക്കുന്നവയാണ് ഈ ചോദ്യങ്ങള്.
1783ല് ജിയോളജിസ്റായ ജോണ് മൈക്കല്, റോയല് സൊസൈറ്റിയ്ക്ക് എഴുതിയ കത്തില് ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യം ആത്യധികം സാന്ദ്രമാവുകയും അതിന്റെ ഗുരുത്വബലം അനന്തമാവുകയും ചെയ്യുമ്പോള് അതില് നിന്നുള്ള പലായന പ്രവേഗം പ്രകാശവേഗത്തെ കവച്ചുവയ്ക്കുന്നതിനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു. പിന്നീട് 1798ല് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ പിയറി സൈമണ് ഡിലാപ്ളാസ് ഇത്തരമൊരു സാധ്യതയിലേക്കു വിരല് ചൂണ്ടിയെങ്കിലും അന്നത്തെ ശാസ്ത്രത്തിന് അതംഗീകരിക്കാന് തക്ക വളര്ച്ചയുണ്ടായിരുന്നില്ല. പ്രകാശത്തിന്റെ നേര്രേഖാ സഞ്ചാരപഥം വ്യതിചലിപ്പിക്കാന് ഗുരുത്വബലത്തിനു കഴിയില്ലെന്നുതന്നെയായിരുന്നു ശാസ്ത്രലോകം കരുതിയിരുന്നത്. 1915 ല് ഐന്സ്റൈന് സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചതോടെ ജോണ് മൈക്കലിന്റെയും ലാപ്ളാസിന്റെയും പ്രവചനങ്ങള്ക്ക് സ്വീകാര്യതയുണ്ടായി. പിന്നീട് 1939ല് റോബര്ട്ട് ഓപ്പണ്ഹൈമറും ഹാര്ട്ട്ലാന്ഡ് സ്നൈഡറും ചേര്ന്നു നടത്തിയ ഗണിതക്രിയകള് തമോദ്വാരങ്ങളുടെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചു. പ്രകാശത്തിനുപോലും രക്ഷപ്പെടാകാകാത്തവിധം ഗുരുത്വബലം തീവ്രമാകുന്ന ഈ പ്രതിഭാസത്തിനു ‘ബ്ളാക്ക്ഹോള്’ എന്ന പേരുനല്കിയത് ക്വാണ്ടം ഭൌതികജ്ഞനായ ജോണ് വീലറാണ്.
പ്രപഞ്ചത്തിന്റെ അനന്തവിശാലതയില് പ്രകാശം പുറപ്പെടുവിക്കാത്ത തമോദ്വാരങ്ങളെ എങ്ങനെയാണ് കണ്ടെത്തുന്നത്? ചില നക്ഷത്രങ്ങളുടെ ക്രമരഹിതമായ സഞ്ചാരപഥം സമീപമുള്ള തമോഗര്ത്തത്തിന്റെ സൂചനയാണ്. തമോദ്വാരങ്ങളുടെ അതിശക്തമായ ഗുരുത്വബലം നക്ഷത്രങ്ങളുടെ സഞ്ചാരപാതയില് വ്യതിയാനങ്ങളുണ്ടാക്കും. സ്പേസിലുള്ള ധൂളീപടലങ്ങളും വാതകങ്ങളും തമോദ്വാരങ്ങള്ക്കുചുറ്റും കേന്ദ്രീകരിക്കുകയും അവയുടെ അതിവേഗത്തിലുള്ള കറക്കം ഉണ്ടാക്കുന്ന ഘര്ഷണം കണികകളെ ചൂടുപിടിപ്പിച്ച് ഉന്നത ഉര്ജനിലയിലുള്ള വികിരണങ്ങള് ഉത്സര്ജിക്കുകയും ചെയ്യും. നക്ഷത്രശോഭയുള്ള ഈ ‘അക്രീഷന് ഡിസ്ക്ക്’ കണ്ടെത്താന് കഴിയും. വളരെ അകലെയുള്ള ഗാലക്സികളില് നിന്നുവരുന്ന പ്രകാശരശ്മികളുടെ നേര്രേഖാ സഞ്ചാരപഥത്തിലുണ്ടാകുന്ന വ്യതിയാനം (Gravitational lensing) അപഗ്രഥിച്ചും തമോഗര്ത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന് കഴിയും.
സൂര്യന്റെ (Main sequence star) പത്തുമടങ്ങിലധികം വലിപ്പമുള്ള നക്ഷത്രങ്ങള് ക്രമേണ അവയുടെ ഗുരുത്വവലിവും വികിരണ മര്ദവും തമ്മിലുള്ള അസന്തുലിതാവസ്ഥ താങ്ങാനാവാതെ അത്യുജ്ജ്വല ശോഭയോടെ പൊട്ടിച്ചിതറും (Supernova). അവശേഷിക്കുന്ന നക്ഷത്രക്കാമ്പിന്റെ പിണ്ഡം 2.85 * 10^30 കിലോഗ്രാമില് അധികമായാല് (Chandrashekhar limit) ഗുരുത്വബലം സങ്കീര്ണമാവുകയും നക്ഷത്രക്കാമ്പ് അനന്തമായി സങ്കോചിക്കുകയും ചെയ്യും. സ്ഥലകാലങ്ങളുടെ വക്രത അനന്തമാകുന്ന ഈ മേഖലയില് നിന്ന് ഒരു വിവരവും, പ്രകാശം പോലും പുറത്തുവരില്ല. സമയം അവിടെ നിശ്ചലമാകും.
ഷ്വാര്ഡ് ചൈല്ഡ് റേഡിയസ് വളരെ ചെറിയൊരു മേഖലയാണ്. സൂര്യന് ഒരു തമോഗര്ത്തമായി മാറിയെന്നു സങ്കല്പ്പിച്ചാല് അതിന്റെ വ്യാസം വെറും മൂന്നു കിലോമീറ്റര് മാത്രമേ ഉണ്ടാകൂ. ഭൂമിയുടെ കാര്യത്തിലാണെങ്കില് അതൊരു പയറുമണിയുടെയത്ര മാത്രം! മിക്കവാറും എല്ലാ സര്പ്പിള ഗാലക്സികളുടെയും കേന്ദ്രത്തില് ശക്തമായ തമോഗര്ത്തങ്ങളുണ്ടാകും. Sagitaris A, Cygnus X-1 എന്നിവ തിരിച്ചറിഞ്ഞിട്ടുള്ള തമോഗര്ത്തങ്ങളാണ്.
ഈ രീതിയിലല്ലാതെ തമോദ്വാരങ്ങള് രൂപപ്പെടുന്നതിന് സൈദ്ധാന്തികമായി തെളിയിക്കാവുന്ന മറ്റു സാഹചര്യങ്ങളുമുണ്ട്. ഉന്നത ഊര്ജനിലയിലുള്ള കോസ്മിക് കിരണങ്ങള് ഭൌമാന്തരീക്ഷത്തിലെ തന്മാത്രകളുമായി കൂട്ടിമുട്ടുമ്പോള് അതിസൂക്ഷ്മമായ തമോഗര്ത്തങ്ങളുണ്ടാകും. എന്നാല് ഇവ നിമിഷാര്ധങ്ങള്ക്കുള്ളില് ബാഷ്പീകരിക്കപ്പെട്ടുപോകും. സേണിലെ ലാര്ജ് ഹാഡ്രണ് കൊളെഡറിന്റെ അപകട സാധ്യത ഇത്തരം ‘മൈക്രോസ്കോപ്പിക് ബ്ളാക്ക്ഹോളുകളെ’ ചുറ്റിപ്പറ്റിയാണ്. എന്നാല് ഈ ആരോപണം അടിസ്ഥാനരഹിതമാണ്.
തമോഗര്ത്തമായി മാറുമ്പോഴേക്കും മാതൃനക്ഷത്രത്തിന്റെ എല്ലാ സവിശേഷതകളും ഗുരുത്വതരംഗങ്ങളായി (Gravitational waves) വികിരണം ചെയ്യപ്പെട്ടിരിക്കും. അവശേഷിക്കുന്നത് കഷണ്ടിത്തലയിലെ രണ്ടോ മൂന്നോ മുടിയിഴകള് പോലെ മാതൃനക്ഷത്രത്തിന്റെ പിണ്ഡവും, കറക്കവും (Angular momentum), വൈദ്യുത ചാര്ജും മാത്രം. ഈ കഷണ്ടിത്തല സിദ്ധാന്തം (No hair theorem) സ്പേസിലെ ശൂന്യതകളിലും കണികകളുടെയും പ്രതികണികകളുടെയും സാധ്യത കാണുന്നുണ്ട്. ഒരു നിമിഷാര്ധം കൊണ്ട് പരസ്പരം നിഗ്രഹിക്കുകയും ഊര്ജം ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ഇവ കണ്ടുമുട്ടുന്നത് തമോദ്വാരത്തിന്റെ സംഭവചക്രവാളത്തിന് (Event horizon) തൊട്ടടുത്താണെങ്കില് കണികയോ പ്രതികണികയോ ഏതെങ്കിലുമൊന്ന് തമോഗര്ത്തത്തില് അകപ്പെടുകയും രണ്ടാമത്തേത് രക്ഷപ്പെടുകയും ചെയ്യും. പുറമേ നിന്നുനോക്കുന്ന ഒരു നിരീക്ഷകന് കാണുന്നത് തമോദ്വാരം ഒരു കണികയെ പുറന്തള്ളുന്നതാണ്. ഹോക്കിംഗ് റേഡിയേഷനെന്ന ഇത്തരം വികരണങ്ങള് തമോദ്വാരങ്ങളില് നടക്കുമെന്ന് സൈദ്ധാന്തികമായി തെളിയിക്കാമെങ്കിലും സ്ഥൂല പ്രപഞ്ചത്തില് ഇതൊരിക്കലും നിരീക്ഷിക്കാന് കഴിയില്ല.
കഷണ്ടിത്തലയില് അവശേഷിക്കുന്ന സവിശേഷതകളുടെ (മാസ്സ്, ആംഗുലര് മൊമെന്റം, വൈദ്യുതചാര്ജ്) അടിസ്ഥാനത്തില് തമോഗര്ത്തങ്ങളെ വര്ഗീകരിക്കാന് കഴിയും. സൌരപിണ്ഡത്തിന്റെ ലക്ഷക്കണക്കിന് മടങ്ങു ഭാരമുള്ള ‘സൂപ്പര് മാസ്സീവ് തമോഗര്ത്തങ്ങള്’, നൂറുമടങ്ങുകള് ഭാരമുള്ള ‘ഇന്റര് മീഡിയേറ്റ് തമോഗര്ത്തങ്ങള്’, ഏതാനും മടങ്ങുമാത്രം ഭാരമുള്ള സ്റെല്ലാര് മാസ് തമോഗര്ത്തങ്ങള്, സൈദ്ധാന്തികമായി മാത്രം നിലനില്ക്കുകയും മൈക്രോസെക്കന്റുകള് മാത്രം ആയുസ്സുള്ള ‘സൂക്ഷ്മ തമോദ്വാരങ്ങള്’ എന്നിങ്ങനെ നാലുതരത്തിലാണവയെ തരംതിരിച്ചിരിക്കുന്നത്. തമോദ്വാരങ്ങളുടെ ഹൃദയത്തില് എന്താണു സംഭവിക്കുന്നതെന്ന് ഉറപ്പിച്ചുപറയാന് കഴിയുല്ല.
ദ്രവ്യോര്ജ സാന്ദ്രത അനന്തമായ, തമോദ്വാരങ്ങളുടെ കേന്ദ്രത്തെ ‘വൈചിത്യ്രം’ അല്ലെങ്കില് ‘സിംഗുലാരിറ്റി’ (A spacetime is singular if it is timelike or null geodesically incomplete but cannot be embedded in a larger space time) എന്നാണ് വിളിക്കുന്നത്. ക്വാണ്ടം ഗ്രാവിറ്റിയെന്ന നൂതന പ്രപഞ്ചസിദ്ധാന്തങ്ങള്ക്ക് (ക്വാണ്ടം ഗ്രാവിറ്റി ഒരൊറ്റ സിദ്ധാന്തമല്ല, നിരവധി പ്രപഞ്ച സിദ്ധാന്തങ്ങളുടെ സംഘാതമാണ്) ഒരു പക്ഷെ വൈചിത്യ്രത്തിനു മണികെട്ടാന് കഴിയുമെന്ന് ആധുനിക ഭൌതികശാസ്ത്രജ്ഞര് കരുതുന്നു. റോജര് പെന്റോസിന്റെ കോസ്മിക് സെന്സര്ഷിപ് ഹൈപോതെസിസ് ഇത്തരത്തിലുള്ള ഒരു സമീപനത്തിന്റെ സാധ്യതയാണ് തുറന്നുതരുന്നത്. വൈചിത്യ്രത്തിനു ചുറ്റുമുള്ള സംഭവ ചക്രവാളം (Event horizon) ഒരു ലക്ഷ്മണ രേഖയായി കണക്കാക്കാന് കഴിയില്ലെങ്കിലും അതിനപ്പുറം കടന്നാല് ഒരു തിരിച്ചുവരവ് സാധ്യമല്ല(Point of no return). സംഭവ ചക്രവാളത്തിനപ്പുറം ദൃശ്യപ്രപഞ്ചത്തില് നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നതു കൊണ്ട് അതിനപ്പുറമുള്ള വൈചിത്യ്രം ഒരിക്കലും നഗ്നമാക്കപ്പെടില്ല (Nature abhors a naked singularity). എന്നാല് കോസ്മിക് സെന്സര്ഷിപ് പരികല്പന തെളിയിക്കാന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നഗ്നവൈചിത്യ്രങ്ങളുടെ സാധ്യത തള്ളിക്കളയാനുമാകില്ല.
ഹോക്കിംഗ് റേഡിയേഷന് വഴി തമോദ്വാരങ്ങള് വളരെ സാവധാനം ബാഷ്പീകരിക്കപ്പെടുകയും ശതകോടിക്കണക്കിന് വര്ഷങ്ങള് കൊണ്ട് അവ അപ്രത്യക്ഷമാവുകയും ചെയ്യുമെന്ന് സൈദ്ധാന്തികമായി തെളിയിക്കാമെങ്കിലും അത് തമോഗര്ത്തങ്ങളേക്കാള് വിചിത്രമായ ചില പ്രശ്നങ്ങള്ക്കും കാരണമാകും. തമോദ്വാരങ്ങള് ബാഷ്പീകരിക്കപ്പെടുമ്പോള് അതില്പെട്ടുപോയ വിവരങ്ങള് (Informations) പൂര്ണമായി നഷ്ടമാകും. ഇത് ഭൌതിക ശാസ്ത്ര പ്രമാണങ്ങള്ക്കെതിരാണ് (Black hole information loss paradox). തമോഗര്ത്തങ്ങള് എക്കാലവും നിലനില്ക്കുന്നവയാണെങ്കില് വിവരങ്ങള് അവിടെ കെട്ടിയിട്ടിരിക്കുകയാണെന്നു പറയാം. പ്രപഞ്ച രഹസ്യങ്ങളുടെ സമ്പൂര്ണ സിദ്ധാന്തമെന്നു ചിലരെങ്കിലും കരുതുന്ന ‘സ്ട്രിങ് തിയറി’ ഏറെക്കുറെ അഭികാമ്യമായ ഒരു പോംവഴി ഈ പ്രഹേളികയ്ക്കു നല്കുന്നുണ്ട്. സിംഗുലാരിറ്റിയില് കെട്ടിയിട്ടിരിക്കുന്ന വിവരങ്ങള് ഒരേസമയം രണ്ടു തലങ്ങളില് (Superposition) നിലനില്ക്കുന്നുണ്ട്.
സ്റീഫന് ഹോക്കിംഗ് വിരല് ചൂണ്ടുന്നത് മറ്റൊരു സാധ്യതയിലേക്കാണ്. തമോദ്വാരങ്ങളില് അകപ്പെട്ടുപോയ വിവരങ്ങള് ഹോക്കിംഗ് റേഡിയേഷനില് അടങ്ങിയിട്ടുണ്ടെങ്കിലും അവ തിരിച്ചറിയാന് കഴിയുന്ന തരത്തിലായിരിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മറ്റൊരു സാധ്യത കുറേകൂടി സങ്കീര്ണവും അതേസമയം കൌതുകകരവുമാണ്. തമോദ്വാരങ്ങള് മറ്റൊരു പ്രപഞ്ചത്തിലേക്കു കടക്കാനുള്ള കിളിവാതിലുകളായിരിക്കാം. വിവരങ്ങള് നഷ്ടപെടുകയല്ല, മറിച്ച് മറ്റൊരു പ്രപഞ്ചത്തിലേക്ക് പമ്പു ചെയ്യപ്പെടുകയുമാവാം.
തമോഗര്ത്തങ്ങളുടെ ചുറ്റുപാടുകള് സംഭവ ബഹുലമാണ്. ശക്തമായ ഗുരുത്വവലിവു കാരണം അവയുടെ സമീപമുള്ള ദ്രവ്യം കണികളായി ചിതറിക്കപ്പെടുകയും തമോഗര്ത്തത്തിനു ചുറ്റും ഒരു ഡിസ്ക്കിന്റെ ആകൃതിയില് ചുറ്റാനാരംഭിക്കുകയും ചെയ്യും. ഈ ‘അക്രീഷന് ഡിസ്ക്കില്’ നിന്നും ഉന്നത ഊര്ജനിലയിലുള്ള കണികകള് സ്പേസിലേക്ക് പമ്പു ചെയ്യപ്പെട്ടുകൊണ്ടിരിക്കും. മൂന്നുലക്ഷം പ്രകാശവര്ഷം വരെ വ്യാപിച്ചുകിടക്കുന്ന കുമിളകളായാണ് ഈ ജെറ്റുകള് കാണപ്പെടുന്നത്. തമോദ്വാരങ്ങളുടെ സമീപമുള്ള നിര്ഭാഗ്യവാന്മാരായ നക്ഷത്രങ്ങളുടെ ദ്രവ്യം ഛിന്നഭിന്നമാവുകയും അത് ശക്തമായ ഗാമാ കിരണങ്ങള്ക്കു കാരണമാവുകയും ചെയ്യും. നക്ഷത്രസമൂഹങ്ങള് കൂട്ടിമുട്ടുമ്പോള് അവയിലുള്ള തമോദ്വാരങ്ങള് കൂടിച്ചേര്ന്ന് ഭീമന് തമോഗര്ത്തങ്ങളുണ്ടാവുകയോ, ഗാലക്സികളില് നിന്ന് തെറിച്ചുപോയി നക്ഷത്രാന്തര സ്പേസില് ചുറ്റിത്തിരിയുകയോ ചെയ്യും.
തമോദ്വാരത്തെ സമീപിക്കുന്ന ഒരു ബഹിരാകാശ സഞ്ചാരിക്കുണ്ടാകുന്ന അനുഭവങ്ങള് യുക്തിക്കു നിരക്കുന്നതായിരിക്കില്ല. പുറമെ നിന്നു നോക്കുന്ന നിരീക്ഷകന് നിമിഷാര്ധം കൊണ്ടു സംഭവിക്കുന്ന കാര്യങ്ങള് ബഹിരാകാശ സഞ്ചാരി അനുഭവിക്കുന്നത് നീണ്ട കാലഘട്ടങ്ങള് കൊണ്ടായിരിക്കും. തമോദ്വാരങ്ങളുടെ ഗുരുത്വബലം സമയ പ്രവാഹത്തെയും മരവിപ്പിച്ചു കളയും.
തമോഗര്ത്തങ്ങളുടെ പഠനം പ്രപഞ്ചബോധത്തിന്റെ സമഗ്രതയ്ക്ക് അനിവാര്യമാണ്. ക്വാസാറുകളുടെ പവര്ഹൌസ് ആക്ടീവ് ഗാലാക്ടിക് ന്യൂക്ളിയസ്സുകളെന്നറിയപ്പെടുന്ന തമോഗര്ത്തങ്ങളാണ്. ഉന്നത ഊര്ജനിലയിലുള്ള കോസ്മിക് കിരണങ്ങള്ക്കു ശക്തി പകരുന്നതും തമോദ്വാരങ്ങള് തന്നെയാണ്. തമോദ്വാരങ്ങളുടെ ബാഷ്പീകരണം സ്പേസിന്റെ അധികമാനങ്ങളിലേക്കുള്ള വഴികാട്ടിയാണ്. ഭാവിയിലെ നക്ഷത്രാന്തരയാത്രകള്ക്കുള്ള ഇന്ധന സ്രോതസ്സായും ഏറ്റവും മികച്ച കണികാ ത്വരകമായും (Particle accelerator)തമോദ്വാരങ്ങളെ കണക്കാക്കാന് കഴിയും.
ഗുരുത്വബലത്തിന്റെ അതിസങ്കീര്ണമായ തലത്തില് പലപ്പോഴും തമോഗര്ത്തങ്ങള് പ്രവചനാതീതമായാണ് പെരുമാറുന്നത്. ഐന്സ്റൈന് ക്ഷമിക്കുക, തമോദ്വാരങ്ങളുടെ കാര്യത്തിലെങ്കിലും ദൈവം പകിട കളിക്കുന്നുണ്ട്. അതുമാത്രമല്ല, പകിടയെറിയുന്നത് പലപ്പോഴും നിരീക്ഷകനു മതിഭ്രമമുണ്ടാക്കുന്ന തരത്തിലുമാണ് .

M-Theory

എം- തിയറി

'May be nature is fundamentally ugly, Chaotic and complicated. But if it is like that, then I want out.'

”ക്വാണ്ടം ഗ്രാറ്റിവിറ്റി സകലതിന്റെയും സമ്പൂര്ണ സിദ്ധാന്തമാണ്. നിങ്ങള്ക്കു വേണമെങ്കില് ക്വാണ്ടം ഗ്രാവിറ്റിയെ ദൈവമെന്നു വിളിക്കാന് കഴിയും. എന്നാല് അത് നിങ്ങള് പ്രതീക്ഷിക്കുന്നതുപോലെ വരങ്ങള് തരികയും നിങ്ങള്ക്കായി പ്രതികാരം നിര്വഹിക്കുകയും ചെയ്യുന്ന ഒരു സ്വകാര്യ, പുരുഷ ദേവനല്ല, മറിച്ച് ഒരുകൂട്ടം ഗണിതശാസ്ത്ര പ്രമാണങ്ങളാണ്.”
അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും വഴിയാണ് ശാസ്ത്രത്തിന്റെ രീതിയും സമീപനവും. അതുകൊണ്ടുതന്നെ ഒരു ശാസ്ത്രസിദ്ധാന്തം രൂപീകരിക്കുന്നതിന് മുമ്പ് നിരവധി കടമ്പകള് കടന്നുപോകേണ്ടതുണ്ട്. അങ്ങനെ വരുമ്പോള് ഇന്നലെ വരെ ശാസ്ത്രസത്യങ്ങളായി കരുതിയിരുന്ന സിദ്ധാന്തങ്ങളും പരികല്പ്പനകളും പലതും നിരാകരിക്കേണ്ടതായോ കൂട്ടിച്ചേര്ക്കലുകള് വരുത്തേണ്ടതായോ ഉണ്ടാകും. ശാസ്ത്രത്തില് ആത്യന്തിക സത്യങ്ങളോ അപ്രമാധിത്യമുള്ള വേദഗ്രന്ഥങ്ങളോ ഇല്ല. വിശ്വ സ്രഷ്ടാവ് നിര്മിച്ച്, നിയന്ത്രിച്ചിരുന്ന ലോകത്തില്നിന്ന് തുടക്കവും ഒടുക്കവുമില്ലാത്ത സ്ഥിര സ്ഥിതി പ്രപഞ്ചമാതൃക ശാസ്ത്രലോകത്തിന് സ്വീകാര്യമായത് അങ്ങനെയാണ്. ഈ മാതൃകയ്ക്കും അധികകാലം നിലനില്പ്പുണ്ടായില്ല. സ്ഥലകാലങ്ങള് ഒരു ബിന്ദുവില് നിന്നാരംഭിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം പിന്നീട് ആവിര്ഭവിച്ചു. സ്ഥലകാലങ്ങളുടെ ഈ വൈചിത്ര്യത്തിനും ഇനി അധികകാലം ആയുസ്സുണ്ടാകുമെന്നു കരുതാനാവില്ല. 'മഹാവിസ്ഫോടനത്തിനു മുന്പ്' എന്ന പ്രയോഗം റോജര്പെ ന്റോസിനേപ്പോലെയുള്ള ഗണിതശാസ്ത്രജ്ഞര് ഉപയോഗിക്കാന് തുടങ്ങിയിട്ടുണ്ട്. എല്ലാം, സ്ഥലവും കാലവും എല്ലാം മഹാവിസ്ഫോടനത്തില് ആരംഭിക്കുന്നുവെന്ന് ഉരുവിട്ട് പഠിച്ച സാമാന്യ മസ്തിഷ്ക്കത്തിന് ദഹനക്കേടുണ്ടാക്കുന്ന പ്രസ്താവനയാണിതെങ്കിലും ഡബ്ല്യു-മാപ് സ്പേസ് ക്ലാഫ്റ്റുപയോഗിച്ച് പരഭാഗ വികിരണങ്ങളില് നടത്തിയ പഠനങ്ങള് മഹാവിസ്ഫോടനം സര്വതിന്റെയും തുടക്കമല്ല എന്ന നിഗമനത്തിലേക്കുതന്നെയാണ് വിരല് ചൂണ്ടുന്നത്.
പ്രപഞ്ച പഠനത്തിനുപയോഗിക്കാവുന്ന രണ്ടു ടൂളുകളാണ് ആപേക്ഷികതയും ക്വാണ്ടം ഭൗതികവും. ആപേക്ഷികത സ്ഥൂല പ്രപഞ്ചത്തിന്റെ ചര്യകള് വിവരിക്കുന്നതില് സമ്പൂര്ണ വിജയമാണെങ്കിലും അതിന് സൂക്ഷ്മ പ്രപഞ്ചത്തിന്റെ അനിശ്ചിത സ്വഭാവം വഴങ്ങില്ല. സൂക്ഷ്മ പ്രപഞ്ചം സംസാരിക്കുന്നത് ക്വാണ്ടം ഭൗതികത്തിന്റെ ഭാഷയാണ്. സ്ഥൂലമെന്നും സൂക്ഷ്മമെന്നുമുള്ള വ്യത്യാസമില്ലാതെ പ്രപഞ്ചത്തെക്കുറിച്ചു പഠിക്കുന്നതിന് ഈ രണ്ടു പ്രമാണങ്ങളെയും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാദ്യം വേണ്ടത് പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളെ ഒരു കുടക്കീഴിലാക്കുകയാണ്. എന്നാല് ഇതത്ര എളുപ്പമൊന്നുമല്ല. ശക്ത ന്യൂക്ലിയര് ബലം, ക്ഷീണ ന്യൂക്ലിയര് ബലം, വൈദ്യുത കാന്തിക ബലം, ഗുരുത്വ ബലം എന്നീ നാല് അടിസ്ഥാന ബലങ്ങളാണ്പ്ര പഞ്ചത്തിലുള്ളത്. ഗണിതപരമായി നിലനില്ക്കുന്ന നിരവധി പ്രപഞ്ചസിദ്ധാന്തങ്ങള് അടിസ്ഥാന ബലങ്ങളെ സംയോജിപ്പിക്കുന്നതിനുവേണ്ടി പ്രതിഭാശാലികളായ ഗണിതശാസ്ത്രജ്ഞര് ഇതിനകം രൂപപ്പെടുത്തുകയോ ചില സിദ്ധാന്തങ്ങളുടെ പണിപ്പുരയിലോ ആണ്.
പ്രപഞ്ചത്തെക്കുറിച്ചുള്ള ഇത്തരം ഗണിതശാസ്ത്ര സിദ്ധാന്തങ്ങളുടെ കൂട്ടത്തെ നമുക്ക് ക്വാണ്ടം ഗ്രാറ്റിവിറ്റി എന്നു വിളിക്കാം. സ്റ്റീഫന് ഹോക്കിംഗിന്റെ അഭിപ്രായത്തില് ക്വാണ്ടം ഗ്രാറ്റിവിറ്റി സകലതിന്റെയും സമ്പൂര്ണ സിദ്ധാന്തമാണ്. നിങ്ങള്ക്കു വേണമെങ്കില് ക്വാണ്ടം ഗ്രാവിറ്റിയെ ദൈവമെന്നു വിളിക്കാന് കഴിയും. എന്നാല് അത് നിങ്ങള് പ്രതീക്ഷിക്കുന്നതുപോലെ വരങ്ങള് തരികയും നിങ്ങള്ക്കായി പ്രതികാരം നിര്വഹിക്കുകയും ചെയ്യുന്ന ഒരു സ്വകാര്യ, പുരുഷ ദേവനല്ല, മറിച്ച് ഒരുകൂട്ടം ഗണിതശാസ്ത്ര പ്രമാണങ്ങളാണ്.
ചരടു സിദ്ധാന്തങ്ങളും (String theories) അവയുടെ വകഭേദങ്ങളും സംസാരിക്കുന്നത് സകലതിന്റെയും സമ്പൂര്ണ സിദ്ധാന്തത്തിന്റെ (Theory of Everything) ഭാഷ തന്നെയാണ്. ശുദ്ധ ശൂന്യതയും വൈചിത്ര്യബിന്ദുവുമൊന്നും ആവശ്യമില്ലെങ്കിലും ചരടു സിദ്ധാന്തങ്ങലെ സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില് വശീകരിക്കുക ഏറെ പ്രയാസകരമാണ്. സ്ഥലകാലങ്ങളുടെ അധികമാനങ്ങളും (Extra dimensions) പ്രകാശാതിവേഗ കണികകളും (tachyons) ആപേക്ഷികതയില് കുരുങ്ങിക്കിടക്കുന്ന ശാസ്ത്രവിദ്യാര്ഥിയ്ക്കും ദഹനക്കേടുണ്ടാക്കും. ചരടു സിദ്ധാന്തങ്ങളുടെ പരിഷ്ക്കരിച്ച പതിപ്പുകളാണ് സൂപ്പര്സിമാടിയും, സൂപ്പര് ഗ്രാവിറ്റിയും. അടിസ്ഥാന കണങ്ങള് ബിന്ദുക്കളല്ല, മറിച്ച് അവ ചില ചരടുകളുടെ അഥവാ തന്ത്രികളുടെ (string) കമ്പനമാണെന്നാണ് ഈ സിദ്ധാന്തങ്ങളെല്ലാം അവതരിപ്പിക്കുന്നത്. സ്ഥലകാലങ്ങളുടെ പതിനൊന്ന് മാനങ്ങളിലാണ് ഈ സിദ്ധാന്തങ്ങള് പ്രവര്ത്തിക്കുന്നത്. കുറെയേറെ വ്യത്യാസങ്ങളുണ്ടെങ്കിലും ഏറെക്കുറെ സൂപ്പര് ഗ്രാവിറ്റി സിദ്ധാന്തവുമായി ചേര്ന്നുനില്ക്കുന്ന പ്രപഞ്ചസിദ്ധാന്തമാണ് എം-തിയറി (M- theory). ക്വാണ്ടം ഭൗതികത്തിനും ആപേക്ഷികതയ്ക്കും പോറലേല്പ്പിക്കാതെ പ്രപഞ്ചകഥ പറയാന് കഴിയുന്ന ഈ സിദ്ധാന്തം ഭൗതിക ശാസ്ത്രജ്ഞരെയും ഗണിതശാസ്ത്രജ്ഞരെയും ഒരുപോലെ തൃപ്തരാക്കുന്നതും ഗണിതപരമായി പൂര്ണതയുള്ളതുമാണ്. എന്നാല് സിദ്ധാന്തം അതിന്റെ പൂര്ണ രൂപത്തിലെത്തിയിട്ടില്ല. തീര്ച്ചയായും ഇതൊരു അത്ഭുത ശിശുവായിരിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. നാളത്തെ പാഠപുസ്തകങ്ങളില് പ്രപഞ്ചകഥയെഴുതുന്നത് എം-തിയറിയുടെ ഭാഷയിലായിരിക്കും എന്ന കാര്യത്തില് തര്ക്കമൊന്നുമില്ല.
ചരടു സിദ്ധാന്തങ്ങളില് അവതരിപ്പിക്കുന്നതുപോലെ അടിസ്ഥാന കണങ്ങള് തന്ത്രികളുടെ കമ്പനമല്ല. മറിച്ച് രണ്ടു മാനങ്ങള് മാത്രമുള്ള സ്തരങ്ങളുടെ ചലനമാണെന്നതാണ് എം-തിയറിയുടെ കാതല്. രണ്ടു മാനങ്ങളുള്ള ഒരു പേപ്പര് ഷീറ്റായോ ഒരു ഡ്രമ്മിന്റെ തോലായോ ഈ സ്തരത്തെ പരിഗണിക്കാം. ഗണിതഭാഷയില് ഒരു ബിന്ദുവിനെ O-brane എന്നും രേഖയെ 1-brane എന്നും ഒരു സ്തരത്തെ 2-brane എന്നും വിളിക്കാം. അധികമാനങ്ങളെ 3-branes, 4-branes എന്നിങ്ങനെയും വിളിക്കുന്നു. ഇവയെ പൊതുവേ P-branes എന്ന് കണക്കാക്കാം. 'P' എന്നത് ഏത് സംഖ്യയുമാകാം. കൗതുകകരമായ മറ്റൊരു വസ്തുത 'M-Theory'യിലെ 'M' എന്താണെന്ന് നിര്വചിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഈ സിദ്ധാന്തത്തിന്റെ സൃഷ്ടാവായ എഡ്വിറ്റന് 'M'ന്റെ നിര്വചനം ബോധപൂര്വം ഒഴിവാക്കിയതാണെങ്കിലും 'Membrane' എന്നതിന്റെ ചുരുക്കരൂപമാണ് 'M' എന്നു കരുതാനാണ് ശാസ്ത്രസമൂഹം ഇഷ്ടപ്പെടുന്നത്. സ്തരങ്ങളും തന്ത്രികളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. എന്നാല് അവയുടെ ക്രമീകരണത്തിലെ (Compactification) സവിശേഷത കാരണം ഒരു മാനം മാത്രമുള്ള തന്ത്രികളെ സങ്കല്പ്പിക്കുന്നതിനുള്ള പ്രയാസം സ്തരങ്ങള്ക്കില്ല. സ്തരങ്ങളും തന്ത്രികളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. വലിയുകയും ചുരുങ്ങുകയും ചെയ്യാന് കഴിയുന്ന ഇവയ്ക്ക് സ്ട്രിങ്ങുകളുടെ എല്ലാ സവിശേഷതകളുമുണ്ട്.
പ്രപഞ്ച രഹസ്യങ്ങളുടെ ഒരു സമ്പൂര്ണ സിദ്ധാന്തം ആവശ്യമുണ്ടെന്ന് വാശിപിടിക്കുന്നവര് അവസാനമെത്തിച്ചേരുക എം-തിയറിയിലായിരിക്കും. അതോടൊപ്പം ഒരേയൊരു പ്രപഞ്ചമെന്ന (Universe) യാഥാസ്ഥിതിക കാഴ്ചപ്പാടില്നിന്നും വ്യത്യസ്തമായി നിരവധി പ്രപഞ്ചങ്ങളുടെ (Multiverse) സാധ്യതയിലേക്കും ഈ സിദ്ധാന്തം വാതില് തുറക്കുന്നുണ്ട്. എനര്ജി ബാരിക്കേഡുകള് കൊണ്ട് കൃത്യമായി വേര്തിരിക്കപ്പെട്ട നിരവധി പ്രപഞ്ചങ്ങള്, ഒന്നിനുമീതെ മറ്റൊന്നായി നിരവധി പേപ്പറുകള് അടുക്കിവച്ചിരിക്കുന്നതുപോലെ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എന്നാല് സമാന്തര പ്രപഞ്ചങ്ങളിലേക്കൊരു സഞ്ചാരം സാധ്യമല്ല. ഊര്ജനിലയുടെ അന്തരം തന്നെ കാരണം. എന്നാല് സമാന്തര പ്രപഞ്ചങ്ങള് തൊട്ടടുത്തുതന്നെയാണ്.
ഇനി, പരമ്പരാഗത മഹാവിസ്ഫോടന സിദ്ധാന്തത്തിന് എം-തിയറി എങ്ങനെയാണ് നിര്വചിക്കന്നത് എന്ന് നോക്കാം. സ്തരങ്ങള്ക്കിടയിലുള്ള ഊര്ജത്തിന്റെ (Interbrane force) ഫലമായി ബ്രേയ്നുകള് കൂട്ടിമുട്ടുന്നതാണ് മഹാവിസ്ഫോടനം. ഇങ്ങനെയുള്ള ഓരോ കൂട്ടിമുട്ടലുകളിലും പ്രപഞ്ചത്തിലെ ഐക്യരൂപമില്ലായ്മകള് (നക്ഷത്രസമൂഹങ്ങള്, വാതക പടലങ്ങള്, ഗ്രഹങ്ങള് മുതലായവ) നശിപ്പിക്കപ്പെടുകയും പുതിയവയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യും. കൈകള് കൂട്ടിയടിക്കുമ്പോള് ഇരുകൈകളുടെയും പ്രതലങ്ങള് ഒരേസമയം സന്ധിക്കുന്നതുപോലെ സ്തരങ്ങളുടെ കൂട്ടിമുട്ടലുണ്ടാകുന്ന നേരിയ വ്യതിയാനമാണ് പരഭാഗ വികിരണങ്ങളില് (Cosmic Microwave Background) ഉണ്ടാകുന്ന അപശ്രുതിക്ക് കാരണമാകുന്നത്. ഇത്തരമൊരു വിശദീകരണം പരമ്പരാഗത മഹാവിസ്ഫോടന മാതൃകയ്ക്ക് തികച്ചും അന്യമാണ്. ചാക്രിക പ്രപഞ്ചമെന്നോ, ഫിനിക്സ് പ്രപഞ്ചമെന്നോ വിളിക്കാവുന്ന ഏക പ്രപഞ്ച മാതൃക വാദികളായ ജ്യോതിശാസ്ത്രജ്ഞരില് പലരും ഇപ്പോള് എം-തിയറിയുടെ ആരാധകരാണ്. പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞന് സ്റ്റീഫന് ഹോക്കിംഗും എം-തിയറിയുടെ സമാന്തര പ്രപഞ്ചങ്ങളുടെ സാധ്യതയെ അംഗീകരിക്കുന്നുണ്ട്. ഇനി പ്രപഞ്ചോല്പ്പത്തിയും അതിന്റെ പരിണാമവും എം-തിയറി വിവരിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ഐക്യരൂപമുള്ള സമാന്തര സ്തരങ്ങളുടെ ഇടയിലുണ്ടാകുന്ന ഊര്ജം (Interbrane force), സ്തരങ്ങളില് ക്വാണ്ടം ആന്ദോളനങ്ങള് ശക്തമാകുന്നതോടെ ബ്രേയ്നുകള് കൂട്ടിമുട്ടുന്നു. ഇതിന് മഹാവിസ്ഫോടനമെന്നു വേണമെങ്കില് പറയാം. അത് ഐക്യരൂപമില്ലാത്തതും അതാര്യവുമായ പ്ലാസ്മയുടെ സൃഷ്ടിക്ക് കാരണമാകുന്നു. ബ്രേയ്നുകളുടെ ഇലാസ്തിക സ്വഭാവം കാരണം കൂട്ടിമുട്ടലിന്റെ ഫലമായി അവ പരമാവധി അകലുന്നു. ഇത് മഹാവിസ്ഫോടനത്തിനു ശേഷം ഒരു മൈക്രോസെക്കന്റിനുള്ളില് സംഭവിക്കാവുന്ന കാര്യങ്ങളാണ്. പരസ്പരം അകലുന്നതിനൊപ്പം ബ്രേയ്നുകള് വലിഞ്ഞുനീളാന് (expansion) ആരംഭിക്കുന്നു. ഇപ്പോള് ബ്രേയ്നുകളിലാകെ റേഡിയേഷന് നിറഞ്ഞുനില്ക്കുകയാണ്. ക്രമേണ റേഡിയേഷന് നേര്ത്തുവരികയും ദ്രവ്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. ബ്രേയ്നുകളിലെ ഐക്യരൂപമില്ലാത്ത ഭാഗങ്ങളില് ദ്രവ്യത്തിന്റെ വിവിധ രൂപങ്ങള് (നക്ഷത്ര സമൂഹങ്ങള്, നെബുലകള്) ആവിര്ഭവിക്കുന്നു. ആയിരം കോടി വര്ഷങ്ങള് ഈ അവസ്ഥയില് തുടരുകയായി. ക്രമേണ ദ്രവ്യാധിപത്യത്തിനുമേല് പ്രപഞ്ചവികാസ നിരക്ക് ത്വരിതപ്പെടുത്തുന്ന ഋണമര്ദം (Dark Energy) ആധിപത്യം സ്ഥാപിക്കുന്നു. ശ്യാമ ഊര്ജത്തിന്റെ സാന്നിധ്യം ബ്രേയ്നുകളുടെ വികാസം ത്വരിതഗതിയിലാക്കും. സ്പേസിനെ അതിധ്രുതം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ശ്യാമ ഊര്ജത്തിന്റെ സാന്നിധ്യമാണ്. ഒരു ട്രില്യണ് വര്ഷങ്ങള് ഈ അവസ്ഥ തുടര്ന്നുകൊണ്ടിരിക്കും. പ്രപഞ്ച ദ്രവ്യമൊന്നാകെ നേര്ത്തുനേര്ത്ത് അപ്രത്യക്ഷമാകും. ഒടുവില് വികിരണങ്ങള് മാത്രം നിറഞ്ഞ ഐക്യരൂപമുള്ള ബ്രേയ്നുകള് മാത്രം അവശേഷിക്കും. ഈ ബ്രേയ്നുകള് മറ്റൊരു ക്വാണ്ടം ആന്ദോളനത്തിന്റെ ഫലമായുണ്ടാകുന്ന മറ്റൊരു മഹാവിസ്ഫോടനത്തിനായി കാത്തിരിക്കും. സമാന്തരങ്ങളായ നിരവധി ബ്രേയ്നുകളുടെ സാധ്യത നിരവധി പ്രപഞ്ചങ്ങളുടെ സാധ്യതയിലേക്കാണ് വിരല് ചൂണ്ടുന്നത്. ഒരു പ്രപഞ്ചമുണ്ടെങ്കില് എന്തുകൊണ്ട് ഒന്നിലധികമായിക്കൂടാ. എം-തിയറിസ്റ്റുകള് ആ രീതിയില് ചിന്തിക്കുന്നവരാണ്.
പ്രപഞ്ചത്തിന്റെ രൂപീകരണത്തിലും, നിലനില്പ്പിലും അ്തിന്റെ ഭാവി തീരുമാനിക്കുന്നതിലുമെല്ലാം നിര്ണായക പങ്കുവഹിക്കുന്നത് ഗുരുത്വബലമാണ്. നാല് അടിസ്ഥാന ബലങ്ങളില് ഏറ്റവും ദുര്ബലമാണെങ്കിലും (ക്ഷീണ ന്യൂക്ലിയര് ബലം ഗുരുത്വബലത്തേക്കാള് 10 38 മടങ്ങ് ശക്തമാണ്) മറ്റൊരു അടിസ്ഥാന ബലവും പ്രവര്ത്തിക്കാത്ത അകലങ്ങളില് ഗുരുത്വബലം സ്വാധീനം ചെലുത്തും. ശക്തബലവും ക്ഷീണബലവും (strong and weak nuclear forces) ആറ്റത്തിന്റെ ന്യൂക്ലിയസ്സില് ശക്തമാണെങ്കിലും അതിനപ്പുറമെത്തില്ല. വൈദ്യുത കാന്തിക ബലത്തിന്റെ പരിധിയും അത്ര വലുതൊന്നുമല്ല. എന്നാല് ഒരിടത്തരം നക്ഷത്രമായ സൂര്യന്റെ ഗുരുത്വാകര്ഷണ ക്ഷേത്രം 1.6 പ്രകാശവര്ഷം ദൂരേക്ക് വ്യാപിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞാല് അത് ഗുരുത്വബലത്തിന്റെ 'ലോംഗ് റേഞ്ച്' ആണ് സൂചിപ്പിക്കുന്നത്. അതുകൂടാതെ മറ്റ് അടിസ്ഥാന ബലങ്ങളെല്ലാം പരസ്പര വിരുദ്ധ ഗുണങ്ങള്- ധനാത്മകവും ഋണാത്മകവും - പ്രകടിപ്പിക്കുമ്പോള് ഗുരുത്വബലം ആകര്ഷണ സ്വഭാവം മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ. എം-തിയറി അനുസരിച്ച് ഗുരുത്വബലം ഒഴികെയുള്ള അടിസ്ഥാന ബലങ്ങളെല്ലാം ബ്രേയ്നുകളില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്; അഥവാ കണികകളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ബ്രേയ്നുകള് അടിസ്ഥാന ബലങ്ങളെ വഹിച്ചുകൊണ്ടുപോകുന്നവയാണ്. എന്നാല് ഗുരുത്വ ക്വാണ്ടങ്ങള് (gravitons) അടഞ്ഞ തന്ത്രികളുടെ (closed strings) രൂപത്തില് സ്വതന്ത്രമായ ബ്രേയ്നുകളില് സഞ്ചരിക്കുന്നു. സ്വതന്ത്രമായ ഗ്രാവിറ്റോണുകള് സ്പേസിന്റെ അധികമാനങ്ങളിലൂടെ അനന്തമായി സഞ്ചരിക്കുന്നവയായതു കൊണ്ട് അവ ക്രമേണ നേര്ത്തുനേര്ത്തു വരുന്നു. ഗ്രാവിറ്റോണുകളെ തടഞ്ഞുനിര്ത്താന് കഴിയുന്നതുകൊണ്ട് ബ്രേയ്ന് പ്രപഞ്ചത്തെ അതിന്റെ വികാസത്തില്നിന്നു തടയാന് മറ്റൊരു ബലത്തിനും കഴിയില്ല. ബ്രേയ്ന് പ്രപഞ്ചങ്ങളിലെ അധികമാനങ്ങളുടെ ക്രമീകരണത്തെ (Configuration) ആശ്രയിച്ചാണ് ഗ്രാവിറ്റോണുകളുടെ പലായനം. ഗ്രാവിറ്റോണുകളുടെ പ്രവേഗത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ക്രമീകരണമാണുള്ളതെങ്കില് പ്രപഞ്ചവികാസം അധികകാലം തുടരുകയില്ല. എന്നാല്, ക്രമീകരണം ഈ നിലയിലല്ലെങ്കില് പ്രപഞ്ചവികാസം ഒരിക്കലും അവസാനിക്കില്ല. അതുമാത്രമല്ല, ഗ്രാവിറ്റോണുകള് നമ്മുടെ ബ്രേയ്ന് പ്രപഞ്ചത്തില്നിന്ന് പുറത്തേയ്ക്ക് ലീക്ക് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും. അങ്ങനെ വരുമ്പോള് മറ്റ് ബ്രേയ്ന് പ്രപഞ്ചങ്ങളില് നിന്നുള്ള കണികകള് ഇവിടെയും എത്താനുള്ള സാധ്യതയുണ്ട്. ശ്യാമദ്രവ്യ കണങ്ങളെക്കുറിച്ച് (Dark matter particles) പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞര് ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
സ്പേസില് രണ്ടു മാനങ്ങളുള്ള ബ്രേയ്നുകള് ഒഴുകിനടക്കുകയാണ്. സ്പേസ് എന്ന വാക്കിന് ഇവിടെ ആപേക്ഷികത നിര്വചിക്കുന്ന അര്ഥമല്ല ഉള്ളത്. ബ്രേയ്നുകള്ക്കിടയിലുള്ള 'എനര്ജി ബാരിക്കേഡുകള്' സൂചിപ്പിക്കുന്നതിനാണ് ഈ വാക്കുപയോഗിക്കുന്നത്. ഒഴുകിനടക്കുന്ന ബ്രേയ്നുകള് പരസ്പരം കൂട്ടിമുട്ടുകയും ഒന്ന് മറ്റൊന്നിനെ ചുറ്റുകയും പരസ്പരം അകന്നുപോകുകയും ചെയ്യും. മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്ന പേപ്പറുകള് കാറ്റില് പറന്നുനടക്കുന്നതുപോലെ. എന്നാല്, സ്പേസിന്റെ അധികമാനങ്ങള് തിരിച്ചറിയാന് കഴിയുന്ന ഒരു സംവിധാനം ഇന്നില്ല. എന്നാല്, ഗണിതക്രിയകള്ക്കപ്പുറം അധികമാനങ്ങള് തിരിച്ചറിയുകതന്നെ ചെയ്യപ്പെടും. ബ്രേയ്നുകള്ക്കിടയിലുള്ള ഇന്റര് ബ്രേയ്ന് ഫോഴ്സ്, ബ്രേയ്നുകള് കൂട്ടിമുട്ടുമ്പോള് മറ്റു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഇങ്ങനെ രൂപമാറ്റം വരുത്തപ്പെടുന്ന ഊര്ജമാണ് പ്രപഞ്ചത്തിന്റെ ത്വരിതവികാസത്തിന് (inflation) തിരിതെളിക്കുന്നത്. ബ്രേയ്നുകള് കൂട്ടിമുട്ടുമ്പോള് സൃഷ്ടിക്കപ്പെടുന്ന ഊര്ജത്തിന്റെ അളവ് പ്രപഞ്ചത്തിന്റെ ഊര്ജനിലയുമായി താരതമ്യം ചെയ്യാന് കഴിയില്ല. അപ്പോള് മറ്റ് രീതികളിലും ഊര്ജോല്പാദനം നടക്കുന്നുണ്ടെന്നു കാണാന് കഴിയും. ദ്രവ്യവും പ്രതിദ്രവ്യവും കൂട്ടിമുട്ടുമ്പോള് അവ പരസ്പരം നിഗ്രഹിച്ച് ഊര്ജമായി മാറുന്നതുപോലെ ഒരു ബ്രേയ്ന് പ്രപഞ്ചവും അതിന്റെ വിപരീത ഗുണമുള്ള ആന്റി ബ്രേയ്ന് പ്രപഞ്ചവും അടുത്തെത്തിയാല് പരസ്പരം നിഗ്രഹിച്ച് ഊര്ജോല്പാദനം നടത്തും. അങ്ങനെ വരുമ്പോള് ശ്യാമദ്രവ്യമെന്ന ഋണമര്ദ്ദത്തിനും തൃപ്തികരമായ വിശദീകരണം നല്കാന് എം- തിയറിക്കു കഴിയും.
സ്പേസിലെ അധികമാനങ്ങളില് സഞ്ചരിക്കുന്ന രണ്ടു ബ്രേയ്നുകള് പരസ്പരം അടുത്തെത്തുമ്പോള് അവയുടെ ഗതികോര്ജം ദ്രവ്യമായും വികിരണങ്ങളായും പരിവര്ത്തനം ചെയ്യപ്പെടും. ഈ ഊര്ജമെല്ലാം അടിസ്ഥാനപരമായി ബ്രേയ്നുകളുടെ ഗുരുത്വബലത്തില്നിന്നാണ് ഉണ്ടാകുന്നത്. ഒരു തവണ ബ്രേയ്നുകളിലുണ്ടാകുന്ന ഇളക്കങ്ങള് അവയുടെ തുടര്ച്ചയായുള്ള ആന്ദോളനങ്ങള്ക്ക് കാരണമാകും (ഒരു റബ്ബര് പന്ത് തറയില് തട്ടി തെറിക്കുന്നതുപോലെ). ഗുരുത്വബലത്തിന്റെ ഋണാത്മകത (Negativity) കാരണം ഈ കമ്പനങ്ങള് ഒരിക്കലും അവസാനിക്കില്ല. അതിനര്ഥം സ്പേസ് സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുമെന്നാണ്. കമ്പനങ്ങള് തുടരുന്നതിനൊപ്പം പ്രപഞ്ചമാകെ റേഡിയേഷന് നിറയും. ഒടുവില് നക്ഷത്രസമൂഹങ്ങളെല്ലാം നേര്ത്തുനേര്ത്ത് അപ്രത്യക്ഷമായി വികിരണങ്ങള് മാത്രമുള്ള ഒരു വിശാല വെളിമ്പ്രദേശമായി പ്രപഞ്ചം അവശേഷിക്കും.
ഏക പ്രപഞ്ചമെന്ന പഴഞ്ചന് ആശയത്തില്നിന്നും അനേക പ്രപഞ്ചങ്ങളുടെ അനന്തസാധ്യതയിലേക്ക് വാതില് തുറക്കുകയാണ് എം-തിയറി നിര്മിര്രുന്ന പ്രപഞ്ചമാതൃക. നിരവധി ബ്രേയ്ന് പ്രപഞ്ചങ്ങള്, അവയില് നാമധിവസിക്കുന്ന ബ്രേയ്ന് പ്രപഞ്ചത്തിന് സമാനമായ നിരവധി ലോകങ്ങളുണ്ടാകും. അവയിലെ ദ്രവ്യഘടന നമ്മുടെ പ്രപഞ്ചത്തോട് സമമായിരിക്കും. അവിടെ നക്ഷത്രക്കൂട്ടങ്ങളും നെബുലകളും ഗ്രഹകുടുംബങ്ങളുമെല്ലാം രൂപീകരിക്കപ്പെട്ടിരിക്കും. അത്തരം ബ്രേയ്ന് പ്രപഞ്ചങ്ങളിലെ ജീവന്റെ നിര്വചനം നമ്മുടെ പ്രപഞ്ചത്തിലേതുതന്നെ ആയിരിക്കും. എന്നാല്, ഈ ബ്രെയ്ന് വേള്ഡില്നിന്നും വ്യത്യസ്തമായ ക്രമീകരണങ്ങളുള്ള മറ്റൊരു ലോകത്ത് കാര്യങ്ങള് വളരെ വിഭിന്നമായിരിക്കും. ജീവനാകട്ടെ, നിങ്ങള് പ്രതീക്ഷിക്കുന്നതില്നിന്ന് എത്രയോ വിചിത്രമായിരിക്കും. ചില ബ്രേയ്ന് പ്രപഞ്ചങ്ങളില് ജീവന്റെ രൂപീകരണത്തിനാവശ്യമായ സാഹചര്യങ്ങള് സൃഷ്ടിക്കപ്പെടുകപോലുമില്ല!
സമാന്തരപ്രപഞ്ചങ്ങള് എത്രവരെയാകാമെന്നതാണ് മറ്റൊരു കാര്യം. അവ സ്പേസിലെ 'വാക്വം സ്റ്റേറ്റിനെ' ആശ്രയിച്ചാണിരിക്കുന്നത്. സ്പേസിലുള്ള 500 വാക്വം സ്റ്റേറ്റുകള് കണക്കാക്കിയാല് തന്നെ വ്യത്യസ്തങ്ങളായ 10 500 ക്രമീകരണങ്ങള് ലഭിക്കും. ഇതൊരു വലിയ സംഖ്യയാണ് (ഒന്നിനു ശേഷം 500 പൂജ്യങ്ങള് വരുന്ന സംഖ്യ). ദൃശ്യപ്രപഞ്ചത്തിലെ ആകെ ആറ്റങ്ങളുടെ എണ്ണം 10 80 (ഒന്നിനു ശേഷം 80 പൂജ്യങ്ങള് വരുന്ന സംഖ്യ) മാത്രമാകുമ്പോള് തീര്ച്ചയായും ഇതു വളരെ വളരെ വലുതാണ്. ഈ സംഖ്യ സ്വന്തമാണെന്നു പറയുമ്പോഴും അതിന് അനന്തവുമായുള്ള അന്തരം തിരിച്ചറിയാന് മനുഷ്യമസ്തിഷ്കത്തിന് കഴിയുമെന്നു തന്നെ കരുതാം. ചില പുതിയ കണക്കുകൂട്ടലുകളില് സമാന്തരപ്രപഞ്ചങ്ങളുടെ ക്രമീകരണം 10 1000 (ഒന്നിനു ശേഷം 1000 പൂജ്യം വരുന്ന സംഖ്യ) വരെ ആകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 10 500 ഒരു പഴയ എസ്റ്റിമേറ്റാണത്രേ! അതുകൂടാതെ, നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ കോണ്ഫിഗറേഷനുള്ള 10 320 പ്രപഞ്ചങ്ങളെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അഥവാ നമ്മുടെ പ്രപഞ്ചത്തിനു സമാനമായ 10 320 പ്രപഞ്ചങ്ങള് നമ്മുടെ തൊട്ടടുത്തു തന്നെയുണ്ട്. മള്ട്ടിവേര്ഡില് 10 1000 ക്രമീകരണങ്ങളുണ്ട് എന്നു പറഞ്ഞാല് അത്രയും എണ്ണം പ്രപഞ്ചങ്ങളുണ്ടെന്നല്ല, മറിച്ച് അത്രയും തരത്തില്പ്പെട്ട പ്രപഞ്ചങ്ങളുണ്ടെന്നാണ്. പ്രപഞ്ചങ്ങളുടെ എണ്ണം അതിലും എത്രയോ വലുതായിരിക്കും.
മള്ട്ടിവേര്ഡുകള് സാധ്യമാണോ? കേവലമൊരു സയന്സ് ഫിക്ഷനുമപ്പുറം അതിനു നിലനില്പ്പുണ്ടോ? ഭൗതികശാസ്ത്രത്തിലെ നിയമങ്ങള് False vacuum എന്നൊരു സാധ്യത അംഗീകരിക്കുന്നുണ്ട്. രണ്ടു വാക്വം സ്റ്റേറ്റുകളില് ഒന്നു മറ്റേതിനേക്കാള് ഊര്ജനില വര്ധിക്കുന്നതിനാണ് False vacuum പറയുന്നത്. അങ്ങനെ വരുമ്പോള് ഊര്ജനില കൂടിയ വാക്വം സ്റ്റേറ്റില് ക്വാണ്ടം ആന്ദോളനങ്ങള് നടക്കുകയും ഊര്ജനില കുറഞ്ഞ ക്വാണ്ടം തലത്തിലേക്ക് പ്രവേശിക്കുകയും (Quantum tunneling) ചെയ്യും. സ്പേസിന്റെ ത്വരിതവികസനത്തിന് (inflation) തിരിതെളിക്കുന്നത് ഇത്തര ക്വാണ്ടം ആന്ദോളനങ്ങളാണ്. ദൃശ്യപ്രപഞ്ചത്തിലുള്ള ഒരൊറ്റ False vacuum തന്നെ നിരവധി പ്രപഞ്ചങ്ങള്ക്കു കാരണമാവുമ്പോള് മള്ട്ടിവേര്ഡിന്റെ നിലനില്പ്പിന് നിരവധി കപടശൂന്യതകളുടെ ഒരു പ്രാപഞ്ചിക തിരശ്ശീല (Cosmological Landscape) ആവശ്യമാണ്. പ്രാപഞ്ചിക സ്ഥിരാങ്കങ്ങള് (Cosmological Constants) വ്യത്യസ്തങ്ങളായ അത്തരം പ്രപഞ്ചങ്ങളില് കാര്ബണിന്റെയും ഓക്സിജന്റെയും ഘടനയും വ്യത്യാസപ്പെട്ടിരിക്കും. കോസ്മോളജിക്കല് ലാന്ഡ്സ്കേപ്പിന് അതിഭൗതികത്തിന്റെ ഒരു നിറമുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. എന്നാല്, ഡി-ബ്രേയ്നുകളുടെ സാന്നിധ്യം സൈദ്ധാന്തികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ജ്യോതിശാസ്ത്ര- പ്രപഞ്ച വിജ്ഞാന മേഖലയില് ഗണിതപരമായി ഏറ്റവും നിലനില്പ്പുള്ള സിദ്ധാന്തങ്ങളാണ് ചരടുസിദ്ധാന്തവും എം- തിയറിയും. എന്നാല്, പരീക്ഷണശാലയില് ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കുന്നതിന് ഇപ്പോഴുള്ള സാങ്കേതികവിദ്യ പര്യാപ്തമല്ല. ലാര്ജ് ഹാഡ്രോണ് കൊളൈഡറുകളിലും ഇന്ന് ഇത്തരമൊരു പരീക്ഷണം നടത്താന് കഴിയില്ല. അതിനര്ഥം നാളെ അതിന് കഴിയില്ലെന്നല്ല. ഗണിതപരമായി തെളിയിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളാണ് പിന്നീട് ഉപകരണങ്ങള് വഴി തെളിയിക്കപ്പെടുന്നതും നാളത്തെ ശാസ്ത്രസത്യങ്ങളായി മാറുന്നതും.

Nikola Tesla

Image result for nikola tesla
നിക്കോള ടെസ്ലല  (Nikola Tesla): ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ.
"ലോകത്തിലെ ഏറ്റവും ബുദ്ധിമാനെന്ന അനുഭവം എങ്ങനെയിരിക്കുന്നു? "എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിക്കുകയുണ്ടായി. പത്രപ്രവർത്തകൻ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഐൻസ്റ്റീൻ നൽകിയത്. "അത് നിക്കോള ടെസ്ലയോട് ചോദിച്ചാലെ അറിയൂ" എന്നായിരുന്നു ഐൻസ്റ്റീൻ്റെ മറുപടി.


Nikola Tesla (ജനനം10 ജൂലൈ 1856 – മരണം7 ജനുവരി 1943) ആസ്ത്രിയൻ സാമ്രാജ്യത്തിലെ [ഇന്നത്തെ ക്രൊയേഷ്യ] Smiljan എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സെർബ് വംശജരായ മാതാപിതാക്കൾക്ക് ഇടിയും ,മഴയും നിറഞ്ഞ രാത്രിയിൽ ജനിച്ച കുട്ടി "ഇരുട്ടിൻ്റെ കുട്ടി'' (its a bad omen & the child will be a child of darkness) ആണെന്നായിരുന്നു പ്രസവ സഹായിയായ സ്ത്രീ അഭിപ്രായപ്പെട്ടത്. എന്നാൽ തൻ്റെ കുട്ടി " പ്രകാശത്തിൻ്റെ കുട്ടി"യായതിനാലാണ് (“No. He will be a child of light.”) ഇടിമിന്നലിൻ്റെ പ്രകാശം ഉണ്ടായതെന്നായിരുന്നു ടെസ്ലയുടെ അമ്മയുടെ മറുപടി. Integration ,Differentiation ഉൾപ്പെടുന്ന കാൽക്കുലസ് (calculus) മനസ്സിൽ ചെയ്യുവാൻ സാധിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഉത്തരങ്ങൾ എങ്ങനെയോ കൃത്രിമത്വം കാണിച്ചാണ് ചെയ്തിരുന്നതെന്നാണ് അദ്ധ്യാപകർ വിശ്വസിച്ചിരുന്നത്. ടെസ്ലല  എന്ന S.I യൂണിറ്റിലൂടെ [magnetic flux density ]മാത്രമാണ് ഇന്ന് വിദ്യാർത്ഥികൾക്ക് ടെസ്ലയെ പരിചയം . എന്നാൽ റേഡിയോ ,ഇൻഡക്ഷൻ മോട്ടോർ ,കോസ്മിക് രശ്മികൾ ,ഇന്ന് പ്രചാരത്തിലിരിക്കുന്ന AC വൈദ്യുത സംവിധാനം തുടങ്ങി നിരവധി ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് പുറമേ പല ശാസ്ത്ര നേട്ടങ്ങളും മുൻകൂട്ടി പ്രവചിച്ച /കണ്ടയാളുമായിരുന്നു ടെസ് ല. തോമസ് ആൽവാ എഡിസൻ്റെ പരീക്ഷണ ശാലയിലെ DC current generator കാര്യക്ഷമമല്ലെന്ന അഭിപ്രായമായിരുന്നു ടെസ് ലയ്ക്ക് . അതിലും കാര്യക്ഷമമായ DC current generator രൂപകല്പന ചെയ്താൽ അമ്പതിനായിരം ഡോളർ നൽകാമെന്ന് എഡിസൻ വാഗ്ദാനം നൽകി. [ 1882 ൽ ഇതൊരു ഭീമൻ തുകയാണെന്നോർക്കണം] . DC current generatorൻ്റെ efficiency കൂട്ടി രൂപകല്പന ചെയ്ത അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത തുക നൽകാതെ "അതൊരു അമേരിക്കൻ തമാശ" ആയിരുന്നെന്ന് പറഞ്ഞ് എഡിസൻ ഈ സെർബിയൻ ശാസ്ത്രജ്ഞനെ പറ്റിക്കുകയാണുണ്ടായത്. AC അടിസ്ഥാനമാക്കിയുള്ള വൈദ്യുതിയാണ് പ്രായോഗികമെന്ന ടെസ്ലയുടെ വാദം അന്നത്തെ ശാസ്ത്രത്തിലെ അതികായനായ എഡിസൻ്റെ DC പ്രായോഗികതാവാദവുമായി ഏറ്റുമുട്ടിയപ്പോൾ "വൈദ്യുത യുദ്ധം " [War of Currents] എന്ന അപൂർവതയ്ക്ക് ശാസ്ത്രലോകം ദൃക്സാക്ഷിയായി . ഇതിലെ വിജയം ടെസ്ലയ്ക്ക് തന്നെ വഞ്ചിച്ച എഡിസനോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു .
1892 ൽ റേഡിയോയും 1898 ൽ റേഡിയോ വേവ്സ് അടിസ്ഥാനമായുള്ള റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്ന കളിവഞ്ചിയും ( toy boat) ടെസ്ല കണ്ടു പിടിച്ചിരുന്നു.
(U.S. Patent 613,809 —Method of an Apparatus for Controlling Mechanism of Moving Vehicle or Vehicles). പിന്നീട് മാർകോണിക്കാണ് റേഡിയോ കണ്ടുപിടിച്ചതിൻ്റെ അവകാശം നൽകപ്പെട്ടത് . [December 1901, Marconi successfully transmitted the letter S from England to Newfoundland] ദിനപത്രങ്ങൾ വയർ രഹിതമായി അച്ചടിക്കപ്പെടുന്ന കാലം വരുമെന്ന [ “The household’s daily newspaper will [one day] be printed ‘wirelessly’ in the home”.] ടെസ്ലയുടെ വാക്കുകൾ internet ൻ്റെ പ്രവചനമായിരുന്നുവെന്ന് അന്നത്തെ ശാസ്ത്രലോകത്തിന് മനസ്സിലായിരുന്നില്ല. 


വയർലെസ് സന്ദേശം പോലെ വൈദ്യുതി കേബിളുകൾ ഇല്ലാതെ അയയ്ക്കുന്നത് ടെസ്ല കണ്ടത്തിയിരുന്നുവെന്നും ,അങ്ങനെ വന്നാൽ വൈദ്യുത കമ്പനികളുടെ ലാഭം കുറയുമെന്നതിനാൽ JP Morgan ( പ്രശസ്ത ധനകാര്യ സ്ഥാപനം യുടെ ഉടമ) അതിന് ഫണ്ട് നൽകാൻ വിസമ്മതിച്ചതിനാൽ വ്യാവസായികമായി വികസിക്കപ്പെട്ടില്ല എന്നും വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തിൻ്റെ കുറിപ്പുകൾ അടങ്ങിയ രേഖകൾ പുറത്തു വിടാതെ CIA കൈവശം വച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. [ഇതിൽ കൂടുതൽ തുടർ പരീക്ഷണങ്ങൾ നടത്തുകയുണ്ടായെന്ന് ഈയടുത്ത കാലത്ത് വാർത്ത ഉണ്ടായിരുന്നു. വയർ രഹിത ലോകം പ്രവചിച്ച ടെസ്ലയുടെ വാക്കുകൾ Wi-Fi സാങ്കേതികവിദ്യ വരെ എത്തി നിൽക്കുന്നു എങ്കിലും ഇന്നും വൈദ്യുതി വയർ രഹിതമല്ല ശാസ്ത്രലോകത്ത് . [1899 ൽ 100 മില്യൻ വോൾട് high-frequency വൈദ്യുതി വയർ രഹിതമായി 26 മൈലുകൾ അകലെ അയച്ച് 200 ബൾബുകൾ തെളിച്ചയാളാണ്ടെ സ്ല എന്നോർക്കണം .അതും ഒരു നൂറ്റാണ്ട് മുൻപ് !!.] [Pike’s Peak experiment] വെറും 5 % പ്രസരണ നഷ്ടമേ ഇതിലുണ്ടായുളളു. ഇന്നും വൈദ്യുത പ്രസരണ നഷ്ടം ഉയർന്ന തോതിലാണ് എന്നോർക്കണം.

1894 ൽ ആകസ്മികമായി x റേ ടെസ്ല തിരിച്ചറിഞ്ഞു .1896 മാർച്ചിൽ റോൻഞ്ജൻ X റേ എന്ന കണ്ടുപിടുത്തം ലോകത്തെ അറിയിച്ചപ്പോൾ തുടർ പരീക്ഷണങ്ങളിലൂടെ X റേ ഉത്പാദനം ,ടെസ്ല കോയിൽ തുടങ്ങിയവ ടെസ്ല വികസിപ്പിച്ചെടുത്തു നീരാവി അടിസ്ഥാനമാക്കി ടെസ്ല നിർമിച്ച ഓസിലേറ്റർ സമീപത്തുള്ള ഭൂമി മുഴുവൻ കുലുങ്ങുവാൻ കാരണമായപ്പോൾ സമീപവാസികളുടെ അഭ്യർത്ഥനയാൽ പരീക്ഷണം നിർത്തി വയ്ക്കപ്പെടുകയാണുണ്ടായത് .ആയിരം വിമാനങ്ങൾ 200 മൈലുകൾ അകലെ വച്ച് നശിപ്പിക്കുന്ന "death rays " നിർമിക്കാനാകുമെന്ന് ടെസ്ല അവകാശപ്പെട്ടിരുന്നു . നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ നിർദ്ദേശം നൽകിയത് ടെസ്ലയാണ് .അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ച് ആ സ്മരണ നയാഗ്രയിൽ ഇന്നും നിലനിർത്തുന്നു. ഒരിക്കൽ ഇടിമിന്നൽ കൃതിമമായി തൻ്റെ ലാബിൽ സൃഷ്ടിച്ച് ടെസ്ല ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു.

ചില വിചിത്ര സ്വഭാവങ്ങൾക്കുടമയായിരുന്ന ടെസ് ല വിസ്കി ദിനവും കുടിച്ചാൽ 150 വയസ്സ് വരെ താൻ ജീവിച്ചിരിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ വിസ്കി നിരോധിച്ചതിനെ തുടർന്നാണ് ദിനവും വിസ്കി കുടിക്കുന്ന പതിവ് ടെസ് ല നിർത്തിയത് .കാലക്രമേണ പാലും, വെള്ളവും മാത്രമേ പാനീയങ്ങളായി ടെസ്ല ഉപയോഗിച്ചുള്ളൂ. ദിവസം 2 മണിക്കൂർ മാത്രം ഉറങ്ങിയിരുന്ന ടെസ് ലയുടെ ഭക്ഷണ രീതിയും വിചിത്രമായിരുന്നു. കുറച്ചു കാലം ഖര രൂപത്തിലുള്ള ഭക്ഷണം മുഴുവൻ നിർത്തലാക്കിയ ടെസ്ല ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കുമായിരുന്നുള്ളൂ. താൻ ഒരിക്കലും ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ലെന്ന് ടെസ് ല തന്നെ പറയുകയുണ്ടായി. ഒരിക്കൽ തുടർച്ചയായി 84 മണിക്കൂറുകൾ തൻ്റെ ലാബിൽ വിശ്രമമോ ,ഉറക്കമോ ഇല്ലാതെ ടെസ് ല പരീക്ഷണങ്ങളിൽ ഏർപ്പെടുകയുണ്ടായി. ടെസ് ലയ്ക്ക് ഒരു ബുക്ക് വായിച്ചാൽ അത് എന്നന്നേക്കുമായി ഓർത്തിരിക്കാനാവുമായിരുന്നു - Photographic memory(ക്രിഷ് സിനിമയിൽ ഹൃത്വിക്കിൻ്റെ കഥാപാത്രത്തെ പോലെ ).എട്ട് ഭാഷകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മറ്റ് ശാസ്ത്രജൻമാരെ പോലെ മനസിലെ ആശയങ്ങൾ ,രൂപരേഖകൾ ,സങ്കീർണമായ കണക്കുകൾ തുടങ്ങിയവയുടെ കുറിപ്പുകൾ എഴുതുന്ന സ്വഭാവം ടെസ് ലയ്ക്കില്ലായിരുന്നു. കണ്ടുപിടുത്തങ്ങളുടെ രൂപരേഖ മനസ്സിൽ തന്നെയായിരുന്നു. ടെസ് ലയ്ക്ക് 3Dimension മനസിൽ വ്യക്തമായി ഭാവനയിൽ കാണുവാൻ സാധിച്ചിരുന്നു. പല സ്ത്രീകളും കണ്ണു വയ്ക്കുകയും ,ഇഷ്ടപ്പെടുകയും ചെയ്തിരുന്ന സുന്ദരനെങ്കിലും സ്ത്രീകളുമായി സൗഹൃദത്തിനപ്പുറമൊരു ബന്ധം ഇല്ലാതിരുന്ന ടെസ്ല അവിവാഹിതനായി ജീവിതകാലം മുഴുവൻ തുടർന്നു. വിവാഹവും, ലൈംഗികതയും തൻ്റെ സർഗ്ഗാത്മകത നഷ്ടപ്പെടുത്തുമെന്ന് ടെസ് ല വിശ്വസിച്ചിരുന്നു .
ഒരിക്കൽ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് ഒരു പ്രാവിൽ താൻ യഥാർത്ഥ സ്നേഹം കണ്ടെത്തിയിരിക്കുന്നുവെന്ന് ടെസ് ല പ്രഖ്യാപിക്കുകയുണ്ടായി. ഹോട്ടൽ മുറികളിൽ താമസം ശീലമാക്കിയിരുന്ന ടെസ്ല1943 ജനുവരി 7 ന് ന്യൂയോർക്കിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്.മരണ ശേഷം FBI അദ്ദേഹത്തിൻ്റെ കുറിപ്പുകൾ എടുത്തു കൊണ്ടുപോയത് കൂടുതൽ ദുരൂഹമായി കരുതുന്നവർ ഏറെയുണ്ട് .ഇന്നും ആ കുറിപ്പുകൾ classified ആക്കി പുറം ലോകത്തിന് അജ്ഞാതമാക്കി വച്ചിരിക്കുന്നു . അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തെ വിസ്മരിച്ച ലോകം 1990കൾക്ക് ശേഷം ആ വലിയ ശാസ്ത്രജൻ്റെ മഹത്വം വീണ്ടും തിരിച്ചറിയാൻ തുടങ്ങിയെങ്കിലും അദ്ദേഹത്തിന് കിട്ടേണ്ട പ്രാധാന്യം ഇന്നും കൊടുത്തിട്ടില്ല. ഇദ്ദേഹത്തിൻ്റെ സ്മരണാർത്ഥം  (അമേരിക്കയിൽ )Teslaഎന്ന പേര് തൻ്റെ ഇലട്രിക്‌ കാർ കമ്പനിക്ക് Elon muskനൽകുകയുണ്ടായി.

സ്ത്രീകളെപ്പറ്റി വലിയ മതിപ്പ് ആക്കാലയളവിലും ടെസ് ലയ്ക്കുണ്ടായിരുന്നുവെന്നത് അത്ഭുതജനകമാണ് .( humanity's future would be run by "Queen of Bees " )
സ്ത്രീകൾ പ്രബല വിഭാഗമാകുന്ന ഒരു ഭാവിയാണുണ്ടാവുകയെന്ന് ടെസ് ല വിശ്വസിച്ചിരുന്നു .[ “a new sex order” will appear with “the female as superior”.] (1980കൾക്ക് ശേഷം സ്ത്രീകൾക്ക് സമൂഹത്തിൽ കൂടുതൽ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പീന്നീട് പഠനങ്ങളിലൂടെ തെളിയിക്കുകയും ആയിരം വർഷങ്ങൾക്കു ശേഷം ഇന്നത്തെ സമൂഹത്തിലെ പുരുഷൻമാരുടെ സ്ഥാനത്തിലായിരിക്കുമവർ എന്നു അനുമാനിക്കുകയും ചെയ്യുന്നു.) വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ high frequency current പ്രവഹിപ്പിച്ച് ബുദ്ധി കൂടിയ തലമുറയെ വാർത്തെടുക്കാമെന്ന് ടെസ്ല വിശ്വസിച്ചിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞൻ വില്യം മാക്സ് വെൽ ഇത് തത്വത്തിൽ അംഗീകരിച്ചിരുന്നു. കൊടും കുറ്റവാളികളെ വന്ധ്യംകരണം ചെയ്ത് അഭിലഷണീയരായ മാതാപിതാക്കൾക്ക് മാത്രം കുട്ടികൾ എന്ന രീതിയിൽ 2100ൽ ഒരു മേൻമയേറിയ മനുഷ്യവർഗ്ഗം ടെസ്ല ദർശനം ചെയ്തിരുന്നു.


വാൽകഷണം:
ഇത്രയും മഹാനായ [ തിയററ്റിക്കൽ സയൻസിലും ,ഉപകരണ രൂപകല്പനാ ശാസത്രത്തിലും ഒരുപോലെ പ്രാവീണ്യമുള്ള അപൂർവ്വം ശാസ്ത്രജ്ഞരിൽ ഒരാൾ ] ശാസ്ത്രജ്ഞനു നോബൽ സമ്മാനം?
നോബൽ സമ്മാനം ഒക്കെ കോമഡിയല്ലേ ? . ഗാന്ധിയ്ക്ക് കൊടുക്കാതെ ഒബാമയ്ക്ക് സമാധനത്തിനുള്ള നോബൽ സമ്മാനം കിട്ടിയതല്ലേ?