നിക്കോള ടെസ്ലല (Nikola Tesla): ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ.
"ലോകത്തിലെ ഏറ്റവും ബുദ്ധിമാനെന്ന അനുഭവം എങ്ങനെയിരിക്കുന്നു? "എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിക്കുകയുണ്ടായി. പത്രപ്രവർത്തകൻ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഐൻസ്റ്റീൻ നൽകിയത്. "അത് നിക്കോള ടെസ്ലയോട് ചോദിച്ചാലെ അറിയൂ" എന്നായിരുന്നു ഐൻസ്റ്റീൻ്റെ മറുപടി.
Nikola Tesla (ജനനം10 ജൂലൈ 1856 – മരണം7 ജനുവരി 1943) ആസ്ത്രിയൻ സാമ്രാജ്യത്തിലെ [ഇന്നത്തെ ക്രൊയേഷ്യ] Smiljan എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സെർബ് വംശജരായ മാതാപിതാക്കൾക്ക് ഇടിയും ,മഴയും നിറഞ്ഞ രാത്രിയിൽ ജനിച്ച കുട്ടി "ഇരുട്ടിൻ്റെ കുട്ടി'' (its a bad omen & the child will be a child of darkness) ആണെന്നായിരുന്നു പ്രസവ സഹായിയായ സ്ത്രീ അഭിപ്രായപ്പെട്ടത്. എന്നാൽ തൻ്റെ കുട്ടി " പ്രകാശത്തിൻ്റെ കുട്ടി"യായതിനാലാണ് (“No. He will be a child of light.”) ഇടിമിന്നലിൻ്റെ പ്രകാശം ഉണ്ടായതെന്നായിരുന്നു ടെസ്ലയുടെ അമ്മയുടെ മറുപടി. Integration ,Differentiation ഉൾപ്പെടുന്ന കാൽക്കുലസ് (calculus) മനസ്സിൽ ചെയ്യുവാൻ സാധിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഉത്തരങ്ങൾ എങ്ങനെയോ കൃത്രിമത്വം കാണിച്ചാണ് ചെയ്തിരുന്നതെന്നാണ് അദ്ധ്യാപകർ വിശ്വസിച്ചിരുന്നത്. ടെസ്ലല എന്ന S.I യൂണിറ്റിലൂടെ [magnetic flux density ]മാത്രമാണ് ഇന്ന് വിദ്യാർത്ഥികൾക്ക് ടെസ്ലയെ പരിചയം . എന്നാൽ റേഡിയോ ,ഇൻഡക്ഷൻ മോട്ടോർ ,കോസ്മിക് രശ്മികൾ ,ഇന്ന് പ്രചാരത്തിലിരിക്കുന്ന AC വൈദ്യുത സംവിധാനം തുടങ്ങി നിരവധി ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് പുറമേ പല ശാസ്ത്ര നേട്ടങ്ങളും മുൻകൂട്ടി പ്രവചിച്ച /കണ്ടയാളുമായിരുന്നു ടെസ് ല. തോമസ് ആൽവാ എഡിസൻ്റെ പരീക്ഷണ ശാലയിലെ DC current generator കാര്യക്ഷമമല്ലെന്ന അഭിപ്രായമായിരുന്നു ടെസ് ലയ്ക്ക് . അതിലും കാര്യക്ഷമമായ DC current generator രൂപകല്പന ചെയ്താൽ അമ്പതിനായിരം ഡോളർ നൽകാമെന്ന് എഡിസൻ വാഗ്ദാനം നൽകി. [ 1882 ൽ ഇതൊരു ഭീമൻ തുകയാണെന്നോർക്കണം] . DC current generatorൻ്റെ efficiency കൂട്ടി രൂപകല്പന ചെയ്ത അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത തുക നൽകാതെ "അതൊരു അമേരിക്കൻ തമാശ" ആയിരുന്നെന്ന് പറഞ്ഞ് എഡിസൻ ഈ സെർബിയൻ ശാസ്ത്രജ്ഞനെ പറ്റിക്കുകയാണുണ്ടായത്. AC അടിസ്ഥാനമാക്കിയുള്ള വൈദ്യുതിയാണ് പ്രായോഗികമെന്ന ടെസ്ലയുടെ വാദം അന്നത്തെ ശാസ്ത്രത്തിലെ അതികായനായ എഡിസൻ്റെ DC പ്രായോഗികതാവാദവുമായി ഏറ്റുമുട്ടിയപ്പോൾ "വൈദ്യുത യുദ്ധം " [War of Currents] എന്ന അപൂർവതയ്ക്ക് ശാസ്ത്രലോകം ദൃക്സാക്ഷിയായി . ഇതിലെ വിജയം ടെസ്ലയ്ക്ക് തന്നെ വഞ്ചിച്ച എഡിസനോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു .
1892 ൽ റേഡിയോയും 1898 ൽ റേഡിയോ വേവ്സ് അടിസ്ഥാനമായുള്ള റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്ന കളിവഞ്ചിയും ( toy boat) ടെസ്ല കണ്ടു പിടിച്ചിരുന്നു.
(U.S. Patent 613,809 —Method of an Apparatus for Controlling Mechanism of Moving Vehicle or Vehicles). പിന്നീട് മാർകോണിക്കാണ് റേഡിയോ കണ്ടുപിടിച്ചതിൻ്റെ അവകാശം നൽകപ്പെട്ടത് . [December 1901, Marconi successfully transmitted the letter S from England to Newfoundland] ദിനപത്രങ്ങൾ വയർ രഹിതമായി അച്ചടിക്കപ്പെടുന്ന കാലം വരുമെന്ന [ “The household’s daily newspaper will [one day] be printed ‘wirelessly’ in the home”.] ടെസ്ലയുടെ വാക്കുകൾ internet ൻ്റെ പ്രവചനമായിരുന്നുവെന്ന് അന്നത്തെ ശാസ്ത്രലോകത്തിന് മനസ്സിലായിരുന്നില്ല.
വയർലെസ് സന്ദേശം പോലെ വൈദ്യുതി കേബിളുകൾ ഇല്ലാതെ അയയ്ക്കുന്നത് ടെസ്ല കണ്ടത്തിയിരുന്നുവെന്നും ,അങ്ങനെ വന്നാൽ വൈദ്യുത കമ്പനികളുടെ ലാഭം കുറയുമെന്നതിനാൽ JP Morgan ( പ്രശസ്ത ധനകാര്യ സ്ഥാപനം യുടെ ഉടമ) അതിന് ഫണ്ട് നൽകാൻ വിസമ്മതിച്ചതിനാൽ വ്യാവസായികമായി വികസിക്കപ്പെട്ടില്ല എന്നും വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തിൻ്റെ കുറിപ്പുകൾ അടങ്ങിയ രേഖകൾ പുറത്തു വിടാതെ CIA കൈവശം വച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. [ഇതിൽ കൂടുതൽ തുടർ പരീക്ഷണങ്ങൾ നടത്തുകയുണ്ടായെന്ന് ഈയടുത്ത കാലത്ത് വാർത്ത ഉണ്ടായിരുന്നു. വയർ രഹിത ലോകം പ്രവചിച്ച ടെസ്ലയുടെ വാക്കുകൾ Wi-Fi സാങ്കേതികവിദ്യ വരെ എത്തി നിൽക്കുന്നു എങ്കിലും ഇന്നും വൈദ്യുതി വയർ രഹിതമല്ല ശാസ്ത്രലോകത്ത് . [1899 ൽ 100 മില്യൻ വോൾട് high-frequency വൈദ്യുതി വയർ രഹിതമായി 26 മൈലുകൾ അകലെ അയച്ച് 200 ബൾബുകൾ തെളിച്ചയാളാണ്ടെ സ്ല എന്നോർക്കണം .അതും ഒരു നൂറ്റാണ്ട് മുൻപ് !!.] [Pike’s Peak experiment] വെറും 5 % പ്രസരണ നഷ്ടമേ ഇതിലുണ്ടായുളളു. ഇന്നും വൈദ്യുത പ്രസരണ നഷ്ടം ഉയർന്ന തോതിലാണ് എന്നോർക്കണം.
1894 ൽ ആകസ്മികമായി x റേ ടെസ്ല തിരിച്ചറിഞ്ഞു .1896 മാർച്ചിൽ റോൻഞ്ജൻ X റേ എന്ന കണ്ടുപിടുത്തം ലോകത്തെ അറിയിച്ചപ്പോൾ തുടർ പരീക്ഷണങ്ങളിലൂടെ X റേ ഉത്പാദനം ,ടെസ്ല കോയിൽ തുടങ്ങിയവ ടെസ്ല വികസിപ്പിച്ചെടുത്തു നീരാവി അടിസ്ഥാനമാക്കി ടെസ്ല നിർമിച്ച ഓസിലേറ്റർ സമീപത്തുള്ള ഭൂമി മുഴുവൻ കുലുങ്ങുവാൻ കാരണമായപ്പോൾ സമീപവാസികളുടെ അഭ്യർത്ഥനയാൽ പരീക്ഷണം നിർത്തി വയ്ക്കപ്പെടുകയാണുണ്ടായത് .ആയിരം വിമാനങ്ങൾ 200 മൈലുകൾ അകലെ വച്ച് നശിപ്പിക്കുന്ന "death rays " നിർമിക്കാനാകുമെന്ന് ടെസ്ല അവകാശപ്പെട്ടിരുന്നു . നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ നിർദ്ദേശം നൽകിയത് ടെസ്ലയാണ് .അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ച് ആ സ്മരണ നയാഗ്രയിൽ ഇന്നും നിലനിർത്തുന്നു. ഒരിക്കൽ ഇടിമിന്നൽ കൃതിമമായി തൻ്റെ ലാബിൽ സൃഷ്ടിച്ച് ടെസ്ല ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു.
ചില വിചിത്ര സ്വഭാവങ്ങൾക്കുടമയായിരുന്ന ടെസ് ല വിസ്കി ദിനവും കുടിച്ചാൽ 150 വയസ്സ് വരെ താൻ ജീവിച്ചിരിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ വിസ്കി നിരോധിച്ചതിനെ തുടർന്നാണ് ദിനവും വിസ്കി കുടിക്കുന്ന പതിവ് ടെസ് ല നിർത്തിയത് .കാലക്രമേണ പാലും, വെള്ളവും മാത്രമേ പാനീയങ്ങളായി ടെസ്ല ഉപയോഗിച്ചുള്ളൂ. ദിവസം 2 മണിക്കൂർ മാത്രം ഉറങ്ങിയിരുന്ന ടെസ് ലയുടെ ഭക്ഷണ രീതിയും വിചിത്രമായിരുന്നു. കുറച്ചു കാലം ഖര രൂപത്തിലുള്ള ഭക്ഷണം മുഴുവൻ നിർത്തലാക്കിയ ടെസ്ല ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കുമായിരുന്നുള്ളൂ. താൻ ഒരിക്കലും ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ലെന്ന് ടെസ് ല തന്നെ പറയുകയുണ്ടായി. ഒരിക്കൽ തുടർച്ചയായി 84 മണിക്കൂറുകൾ തൻ്റെ ലാബിൽ വിശ്രമമോ ,ഉറക്കമോ ഇല്ലാതെ ടെസ് ല പരീക്ഷണങ്ങളിൽ ഏർപ്പെടുകയുണ്ടായി. ടെസ് ലയ്ക്ക് ഒരു ബുക്ക് വായിച്ചാൽ അത് എന്നന്നേക്കുമായി ഓർത്തിരിക്കാനാവുമായിരുന്നു - Photographic memory(ക്രിഷ് സിനിമയിൽ ഹൃത്വിക്കിൻ്റെ കഥാപാത്രത്തെ പോലെ ).എട്ട് ഭാഷകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മറ്റ് ശാസ്ത്രജൻമാരെ പോലെ മനസിലെ ആശയങ്ങൾ ,രൂപരേഖകൾ ,സങ്കീർണമായ കണക്കുകൾ തുടങ്ങിയവയുടെ കുറിപ്പുകൾ എഴുതുന്ന സ്വഭാവം ടെസ് ലയ്ക്കില്ലായിരുന്നു. കണ്ടുപിടുത്തങ്ങളുടെ രൂപരേഖ മനസ്സിൽ തന്നെയായിരുന്നു. ടെസ് ലയ്ക്ക് 3Dimension മനസിൽ വ്യക്തമായി ഭാവനയിൽ കാണുവാൻ സാധിച്ചിരുന്നു. പല സ്ത്രീകളും കണ്ണു വയ്ക്കുകയും ,ഇഷ്ടപ്പെടുകയും ചെയ്തിരുന്ന സുന്ദരനെങ്കിലും സ്ത്രീകളുമായി സൗഹൃദത്തിനപ്പുറമൊരു ബന്ധം ഇല്ലാതിരുന്ന ടെസ്ല അവിവാഹിതനായി ജീവിതകാലം മുഴുവൻ തുടർന്നു. വിവാഹവും, ലൈംഗികതയും തൻ്റെ സർഗ്ഗാത്മകത നഷ്ടപ്പെടുത്തുമെന്ന് ടെസ് ല വിശ്വസിച്ചിരുന്നു .
ഒരിക്കൽ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് ഒരു പ്രാവിൽ താൻ യഥാർത്ഥ സ്നേഹം കണ്ടെത്തിയിരിക്കുന്നുവെന്ന് ടെസ് ല പ്രഖ്യാപിക്കുകയുണ്ടായി. ഹോട്ടൽ മുറികളിൽ താമസം ശീലമാക്കിയിരുന്ന ടെസ്ല1943 ജനുവരി 7 ന് ന്യൂയോർക്കിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്.മരണ ശേഷം FBI അദ്ദേഹത്തിൻ്റെ കുറിപ്പുകൾ എടുത്തു കൊണ്ടുപോയത് കൂടുതൽ ദുരൂഹമായി കരുതുന്നവർ ഏറെയുണ്ട് .ഇന്നും ആ കുറിപ്പുകൾ classified ആക്കി പുറം ലോകത്തിന് അജ്ഞാതമാക്കി വച്ചിരിക്കുന്നു . അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തെ വിസ്മരിച്ച ലോകം 1990കൾക്ക് ശേഷം ആ വലിയ ശാസ്ത്രജൻ്റെ മഹത്വം വീണ്ടും തിരിച്ചറിയാൻ തുടങ്ങിയെങ്കിലും അദ്ദേഹത്തിന് കിട്ടേണ്ട പ്രാധാന്യം ഇന്നും കൊടുത്തിട്ടില്ല. ഇദ്ദേഹത്തിൻ്റെ സ്മരണാർത്ഥം (അമേരിക്കയിൽ )Teslaഎന്ന പേര് തൻ്റെ ഇലട്രിക് കാർ കമ്പനിക്ക് Elon muskനൽകുകയുണ്ടായി.
ഒരിക്കൽ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് ഒരു പ്രാവിൽ താൻ യഥാർത്ഥ സ്നേഹം കണ്ടെത്തിയിരിക്കുന്നുവെന്ന് ടെസ് ല പ്രഖ്യാപിക്കുകയുണ്ടായി. ഹോട്ടൽ മുറികളിൽ താമസം ശീലമാക്കിയിരുന്ന ടെസ്ല1943 ജനുവരി 7 ന് ന്യൂയോർക്കിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്.മരണ ശേഷം FBI അദ്ദേഹത്തിൻ്റെ കുറിപ്പുകൾ എടുത്തു കൊണ്ടുപോയത് കൂടുതൽ ദുരൂഹമായി കരുതുന്നവർ ഏറെയുണ്ട് .ഇന്നും ആ കുറിപ്പുകൾ classified ആക്കി പുറം ലോകത്തിന് അജ്ഞാതമാക്കി വച്ചിരിക്കുന്നു . അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തെ വിസ്മരിച്ച ലോകം 1990കൾക്ക് ശേഷം ആ വലിയ ശാസ്ത്രജൻ്റെ മഹത്വം വീണ്ടും തിരിച്ചറിയാൻ തുടങ്ങിയെങ്കിലും അദ്ദേഹത്തിന് കിട്ടേണ്ട പ്രാധാന്യം ഇന്നും കൊടുത്തിട്ടില്ല. ഇദ്ദേഹത്തിൻ്റെ സ്മരണാർത്ഥം (അമേരിക്കയിൽ )Teslaഎന്ന പേര് തൻ്റെ ഇലട്രിക് കാർ കമ്പനിക്ക് Elon muskനൽകുകയുണ്ടായി.
സ്ത്രീകളെപ്പറ്റി വലിയ മതിപ്പ് ആക്കാലയളവിലും ടെസ് ലയ്ക്കുണ്ടായിരുന്നുവെന്നത് അത്ഭുതജനകമാണ് .( humanity's future would be run by "Queen of Bees " )
സ്ത്രീകൾ പ്രബല വിഭാഗമാകുന്ന ഒരു ഭാവിയാണുണ്ടാവുകയെന്ന് ടെസ് ല വിശ്വസിച്ചിരുന്നു .[ “a new sex order” will appear with “the female as superior”.] (1980കൾക്ക് ശേഷം സ്ത്രീകൾക്ക് സമൂഹത്തിൽ കൂടുതൽ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പീന്നീട് പഠനങ്ങളിലൂടെ തെളിയിക്കുകയും ആയിരം വർഷങ്ങൾക്കു ശേഷം ഇന്നത്തെ സമൂഹത്തിലെ പുരുഷൻമാരുടെ സ്ഥാനത്തിലായിരിക്കുമവർ എന്നു അനുമാനിക്കുകയും ചെയ്യുന്നു.) വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ high frequency current പ്രവഹിപ്പിച്ച് ബുദ്ധി കൂടിയ തലമുറയെ വാർത്തെടുക്കാമെന്ന് ടെസ്ല വിശ്വസിച്ചിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞൻ വില്യം മാക്സ് വെൽ ഇത് തത്വത്തിൽ അംഗീകരിച്ചിരുന്നു. കൊടും കുറ്റവാളികളെ വന്ധ്യംകരണം ചെയ്ത് അഭിലഷണീയരായ മാതാപിതാക്കൾക്ക് മാത്രം കുട്ടികൾ എന്ന രീതിയിൽ 2100ൽ ഒരു മേൻമയേറിയ മനുഷ്യവർഗ്ഗം ടെസ്ല ദർശനം ചെയ്തിരുന്നു.
വാൽകഷണം:
ഇത്രയും മഹാനായ [ തിയററ്റിക്കൽ സയൻസിലും ,ഉപകരണ രൂപകല്പനാ ശാസത്രത്തിലും ഒരുപോലെ പ്രാവീണ്യമുള്ള അപൂർവ്വം ശാസ്ത്രജ്ഞരിൽ ഒരാൾ ] ശാസ്ത്രജ്ഞനു നോബൽ സമ്മാനം?
നോബൽ സമ്മാനം ഒക്കെ കോമഡിയല്ലേ ? . ഗാന്ധിയ്ക്ക് കൊടുക്കാതെ ഒബാമയ്ക്ക് സമാധനത്തിനുള്ള നോബൽ സമ്മാനം കിട്ടിയതല്ലേ?
0 comments:
Post a Comment