Pages

മനസ്സും മസ്തിഷ്കവും

പത്തൊമ്പതാം നൂറ്റാണ്ടിൽ വെടിമരുന്നുകൊണ്ട് പാറപൊട്ടിക്കുന്നതിനിടെ ഒരു കമ്പിപ്പാര തുളഞ്ഞുകയറി തലച്ചോറിൻറെ ഇടത് ഫ്രോണ്ടൽ ലോബ് പൂർണ്ണമായും നശിച്ച ഫിനിയാസ് ഗെയ്ജ് Phineas P. Gage (1823 – May 21, 1860) എന്ന ഇംഗ്ലണ്ടുകാരൻ അപകടം തരണം ചെയ്ത് പിന്നീട് പന്ത്രണ്ട് വർഷത്തോളം ജീവിച്ചു . എന്നാൽ അപകടശേഷം അയാളുടെ വ്യക്തിത്വം ആകെ മാറി വീണ്ടുവിചാരമില്ലാതെ പെരുമാറാനും സദാ അശ്ലീലം പറയാനൊക്കെ ആരംഭിച്ചു . യഥാർത്ഥത്തിൽ അതിലൂടെയാണ് മനസ്സിൻറെ കഴിവുകൾ മസ്തിഷ്കത്തിൻറെ വിവിധഭാഗങ്ങളാണ് നിയന്ത്രിക്കുന്നതെന്ന ധാരണ ശാസ്ത്രലോകത്തിന് ലാഭക്കുന്നത് ! ഈ സംഭവത്തിലുണ്ടായ കൗതുകമാണ് ഇന്നത്തെ ന്യൂറോളജി,സൈക്കോളജി എന്നീ ശാസ്ത്രശാഖകളുടെ ആവിർഭാവത്തിനു നിമിത്തമായി കരുതപ്പെടുന്നത് . ആത്മനിയത്രണവും വൈകാരിക സംയമനവുമെല്ലാം നമുക്ക് നൽകുന്നത് ഫ്രോണ്ടൽ ലോബിൻറെ ഭാഗമായ പ്രീഫ്രോണ്ടൽ കോർട്ട്സ് ആണെന്ന് ഇന്ന് നാം മനസ്സിലാക്കി ,
മസ്തിഷകത്തിൻറെ സങ്കീർണ്ണതകൾ നാം അതേ മസ്തിഷ്‌കം ഉപയോഗിച്ച് തേടിക്കൊണ്ടിരിക്കുകയാണ് . ഏറെ അത്ഭുതമെന്തെന്നാൽ മസ്തിഷ്കത്തെ കുറിച്ച് നാം മനസ്സിലാക്കിയതിനെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള കണ്ടെത്തലുകൾ നമ്മുടെ മുന്നിൽ ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു . മസ്തിഷ്കത്തിൻറെ പകുതിഭാഗം പൂർണ്ണമായും നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് Hemispherectomy. അതിനുവിധേയമായ രോഗികൾ തങ്ങളുടെ വ്യക്തിത്വത്തിനോ മുൻകാല ഓർമകൾക്കോ യാതൊരു തകരാറുമില്ലാതെ ഇന്നും നമുക്കിടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു .
മസ്തിഷ്കത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സെറിബെല്ലം (cerebellum) ,മസ്തിഷ്കത്തിലെ മൊത്തം ന്യൂറോണുകളുടെ പകുതിയും കാണുന്നത് സെറിബെല്ലത്തിനകത്താണ് . നമ്മുടെ ബാലൻസും ,ചലനവും ,സംസാരവും എല്ലാം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ മസ്തിഷ്കഭാഗം ഇല്ലാതെ ജനിച്ച ഒരു ചൈനീസ് യുവതി ഏറെ അത്ഭുതം സൃഷ്ടിച്ചു . കാര്യമായ ഒരു കുഴപ്പവുമില്ലാതെ വിവാഹം വരെ കഴിച്ച് ഒരു കുഞ്ഞിൻറെ അമ്മയായി ഇന്നും നമുക്കിടയിൽ ഒരു ചോദ്യചിഹ്നമായി ജീവിച്ചുകൊണ്ടിരിക്കുന്നു !.
മറ്റൊരു രസകരമായ വാർത്ത വായിച്ചത് ശക്തമായ OCD (obsessive compulsive disorder) എന്ന മാനസിക രോഗമനുഭവിക്കുന്ന ഒരു വ്യക്തിയുടെ അനുഭവമാണ് . ഒറ്റവാക്കിൽ അനാവശ്യചിന്തകൾക്കു മേലുള്ള മസ്തിഷ്കത്തിൻറെ ബ്രേക്ക് പൂർണ്ണമായും നഷ്ടപ്പെടുമ്പോഴാണ് ഒരാൾ ഈ മാനസിക രോഗത്തിന് അടിമപ്പെടുന്നത് .1980 ൽ തീവ്രമായി ഈ രോഗം ബാധിച്ച 19 വയസ്സുള്ള ഒരു വ്യക്തി ആത്മഹത്യക്കുവേണ്ടി തൻറെ തലയിൽ സ്വയം വെടി വെച്ചപ്പോൾ മരിക്കുന്നതിന് പകരം അയാളുടെ മസ്തിഷകത്തിലെ OCD ക്ക് കാരണമായ ഭാഗത്തെ ബുള്ളറ്റ് നശിപ്പിച്ചു . അതിലൂടെ അയാൾ നോർമൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന് അഞ്ച് വർഷത്തിനു ശേഷം കോളേജ് പഠനം വരെ ആരംഭിക്കാൻ സാധിച്ചു .

ഭൂതകാലം കാണുന്ന കണ്ണാടി

 നമ്മുടെ സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ 8 മിനുറ്റ് സമയം വേണം ,അതായത് നാം കാണുന്ന സൂര്യൻ 8 മിനുറ്റ് മുമ്പുള്ള സൂര്യനാണ് എന്നർത്ഥം ! സൂര്യൻ നശിച്ചാലും നമുക്ക് അതേ സൂര്യനെ ജീവനോടെ 
8 മിനുറ്റ് സമയം കൂടെ അവിടെ കാണാം എന്നർത്ഥം .
സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി (Alpha Centauri (α Cen) , ഭൂമിയിൽ നിന്നും 4.25 പ്രകാശവര്ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത് ,അവിടെ നിന്നും പ്രകാശം സഞ്ചരിച്ച് ഭൂമിയിലെത്താൻ 4.25 വർഷം സമയമെടുക്കും . അതായത് നാം നോക്കുമ്പോൾ കാണുന്ന നക്ഷത്രം 4.25 വർഷം പഴക്കമുള്ളതാണെന്നർത്ഥം.ഇനി ആൽഫാ സെന്റോറി നശിച്ചാലും 4.25 വർഷം നാം അതിനെ അവിടെ കാണും !. നമുക്ക് അവിടെ എത്തിച്ചേരാൻ സാധിച്ചു എന്ന് സങ്കല്പിക്കുക . അത്തരത്തിൽ ഒരു ഇന്റർസ്റ്റെല്ലർ യാത്ര ഫേസ്ബുക്ക് മുതലാളിയായ സക്കർബർഗും സ്റ്റീഫൻ ഹോക്കിംഗും പ്ലാൻ ചെയ്യുന്നതായുള്ള വാർത്ത നാം ഈയിടെ വായിക്കുകയുണ്ടായി . അവർ അവിടെ എത്തി എന്ന് സങ്കല്പിക്കുക .ശേഷം അവർ അവിടെ നിന്നും ഭൂമിയിലേക്ക് നോക്കുമ്പോൾ കഴിഞ്ഞ 4.25 വർഷത്തെ ഭൂമിയിലെ സംഭവങ്ങളെല്ലാം അവരുടെ കാഴ്ചയിൽ നടക്കാനിരിക്കുന്നതേയുള്ളൂ !
ആകാശത്ത് നാം കാണുന്നതെല്ലാം നക്ഷത്രങ്ങളുടെ പ്രേതങ്ങളാണ് എന്ന് പറയാം ! ഭൂതകാലം കാണുന്ന കണ്ണാടിയാണ് മാനം ! ,ഭൂമിയിൽ നിന്നും പത്ത് പ്രകാശവർഷം അകലെ ഒരു വലിയ കണ്ണാടി സ്ഥാപിച്ച് ഒരു ടെലസ്കോപ്പിലൂടെ നമുക്കത് നിരീക്ഷിക്കുവാൻ സാധിക്കുമെങ്കിൽ 20 വർഷം പിറകോട്ട് കാണാൻ സാധിക്കുമെന്നാണ് സൈദ്ധാന്തികമായി അവകാശപ്പെടുന്നത് .
നാം ഇതുവരെ അറിഞ്ഞത് വളരെ കുറച്ചു മാത്രം , നമ്മുടെ കയ്യിലുള്ള ഒരു ക്ലോക്കിനെ പ്രപഞ്ചമായി സങ്കല്പിച്ചാൽ അതിലെ മണിക്കൂർ സൂചി ഒരു സെക്കന്റിൽ ചലിക്കുന്ന ദൂരത്തേ നമുക്കിതുവരെ എത്തിച്ചേരാൻ സാധിച്ചിട്ടുള്ളൂ .വിശാലമായ പ്രപഞ്ചസാഗരത്തിലെ ഒരു തുള്ളിക്കകത്തിരുന്ന് തനിക്കെല്ലാം അറിയാം എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ എത്ര വിഡ്ഢിയാണ് ! തീർച്ചയായും ആകാശം ഏകനായ പ്രപഞ്ച സൃഷ്ടാവിന്റെ മഹത്വം വാഴ്ത്തികൊണ്ടിരിക്കുന്നു .

Banks

നമ്മുടെ നിത്യജീവിതത്തില്‍ അനിവാര്യമായി
ക്കഴിഞ്ഞ ഒന്നായി മാറിയിരിക്കുന്നു ബാങ്കുകള്‍.
എന്നാല്‍ അതിലെ അവിശുദ്ധമായൊരു സങ്കല്‍
പ്പത്തെ നാം തിരിച്ചറിയുന്നുണ്ടോ?
ഇല്ലെങ്കിലും സാരമില്ല. തല്‍ക്കാലം ബാങ്കുകളെ
നമുക്ക് ഒഴിവാക്കാനും കഴിയില്ല. പക്ഷെ, ഈ
ബാങ്കിംഗ് സമ്പ്രദായത്തിലൂടെയാണ് നാമെല്ലാം
അടിമകളായി മാറിക്കൊണ്ടിരിക്കുന്നതും,
ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്നതും,
എന്നുള്ള വസ്തുത മനസ്സിലാക്കേണ്ടതാണ്.

നിഗൂഢതയുടെ ലോകം തുറന്നു കാണിക്കുന്ന ഈ
ലേഖന പരമ്പരയില്‍, ബാങ്കുകളെ പറ്റിയുള്ള
ചെറിയൊരു ലേഖനം ഒഴിവാക്കാനാവില്ല.
ബാങ്ക്: പ്രാഥമിക സങ്കല്‍പം.
ഇവിടെ മൂന്നു കക്ഷികള്‍.
A = നിക്ഷേപകന്‍.
B = ബാങ്കര്‍.
C = വായ്പക്കാരന്‍.
A. അദ്ധ്വാനിച്ചു ദ്രവ്യം ഉണ്ടാക്കുന്നു. അയാളുടെ മിച്ചം
മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. (അയാള്‍
ഏല്പിക്കുന്ന നിക്ഷേപം സ്വര്‍ണ്ണം ആണെന്ന് തല്‍ക്കാല
ത്തേക്ക് നമുക്കു സങ്കല്‍പ്പിക്കാം.)
B. ഇവിടെ ബാങ്കര്‍ എന്നു പറയുന്ന ആള്‍, നിക്ഷേപം
(മിച്ചം) സ്വീകരിക്കുന്നതിനു ഗ്യാരണ്ടിയായി, ഒരു രേഖ
പകരം കൊടുക്കുന്നു. അതിനെ കടലാസ് പണം എന്ന്
തല്‍ക്കാലത്തേക്ക് നമുക്ക് സങ്കല്‍പ്പിക്കാം.
C. വായ്പക്കാരന് ഈടുവെക്കാന്‍ കയ്യില്‍ എന്തെങ്കിലും
കണ്ടേക്കും. യാതൊന്നും ഇല്ലാത്തവന്‍ തന്‍റെ തൊഴില്‍
സ്വാതന്ത്ര്യത്തെ ഈടുവെച്ചുകൊണ്ട് ബാങ്കറില്‍ നിന്നും
സ്വര്‍ണ്ണം വായ്പ വാങ്ങുന്നു.
Aയില്‍ നിന്നും B, 10% നു നിക്ഷേപം സ്വീകരിച്ചു.
Bയില്‍ നിന്നും C, 20% നു വായ്പ സ്വീകരിച്ചു.
കാലാവധിയില്‍ A, B, എന്നിവര്‍ 10% വീതം നേട്ടം
ഉണ്ടാക്കി. ഇങ്ങനെ നേട്ടം ഉണ്ടാക്കിയതിനാല്‍,
A, B, എന്നിവര്‍ സന്തുഷ്ടര്‍. സമയത്തിനു വായ്പ
തരപ്പെട്ടതിനാല്‍, Cയും സന്തുഷ്ടന്‍.

ഡോളര്‍ വന്ന വഴി.

-----------------------------
തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ നിക്ഷേപം സൂക്ഷിക്കാനുള്ള
ഭയം മൂലവും, പണിയെടുക്കാതെ കിട്ടുന്ന പലിശ
മോഹിച്ചും, ചിലര്‍ തങ്ങളുടെ സ്വര്‍ണ്ണം ശക്തനായ ഒരു 
മുതലാളി കുടുംബത്തെ ഏല്പിച്ചു. ആ നിക്ഷേപ
ത്തിന്‍റെ രേഖയായി കിട്ടിയ കൈച്ചീട്ടു കടലാസിന്, 
തങ്ങള്‍ ഏല്‍പിച്ച സ്വര്‍ണ്ണത്തിന്‍റെ അതേ 
മൂല്യമുണ്ടായിരുന്നു.
രേഖയായി കിട്ടിയ കടലാസ് മറ്റുള്ളവരുമായും, ക്രയ
വിക്രയം ചെയ്യാന്‍ കഴിവുള്ള ഒന്നായിരുന്നു. തങ്ങള്‍
മുതലാളിയെ ഏല്‍പിച്ച അതേ അളവ് സ്വര്‍ണ്ണം, ഈ
കടലാസിനു പകരമായി മറ്റുള്ളവരും കൊടുക്കാന്‍
തുടങ്ങി.
അപ്പോള്‍ ഒരു വ്യവസ്ഥയുണ്ട്. Bയുടെ കൈവശം
നൂറു യൂനിറ്റ് സ്വര്‍ണ്ണം ഉണ്ടെങ്കില്‍, B നൂറു തുണ്ട്
കടലാസ് പണം മാത്രമേ പുറത്തിറക്കാവൂ.

ബാങ്കര്‍ ചെയ്ത കൃത്രിമം.

----------------------------------------
നൂറു യൂനിറ്റ് സ്വര്‍ണ്ണം കൈവശം ഉള്ളപ്പോള്‍ ബാങ്കര്‍,
ഇരുനൂറു തുണ്ട് കടലാസ് പണം പുറത്തിറക്കി. ആ
നൂറു തുണ്ട് വ്യാജ കടലാസ് പണവും, അയാള്‍ വായ്പ
യായി നല്‍കി. വര്‍ഷാന്ത്യത്തില്‍ അങ്ങനെ അയാള്‍,
അനര്‍ഹമായ, അധിക ലാഭം ഉണ്ടാക്കി.
പതിനായിരം രൂപ ഒരാള്‍ മോഷ്ടിച്ചാല്‍, അയാള്‍
മൂന്നു മാസം ജയിലില്‍ കിടക്കാന്‍ നിയമമുള്ള
രാജ്യങ്ങളാണ്, ഈ ലോകം മുഴുവനും.
മോഷണത്തിന്‍റെ ഭാഗമായി താന്‍ ആരെയും ഉപദ്ര
വിച്ചിട്ടില്ലാ എന്ന്, മോഷ്ടാവ് കോടതിയെ അറിയിച്ചതു
കൊണ്ടോ, എടുത്ത പണം തിരിച്ചു കൊടുക്കാന്‍ താന്‍
തയ്യാറാണ് എന്ന്, മോഷ്ടാവ് കോടതിയെ അറിയിച്ചതു
കൊണ്ടോ, അയാള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല.
അദ്ധ്വാനിക്കാതെ പണം ഉണ്ടാക്കുന്നത്, കുറ്റമായി
സമൂഹം കണക്കാക്കുന്നു.
എങ്കില്‍, യാതൊരു അദ്ധ്വാനവും കൂടാതെ, ബാങ്കര്‍
പലിശ സമ്പാദിക്കുന്നത്, വലിയ കുറ്റം തന്നെയാണ്.
പലിശ പാപമാണ് എന്ന് പഴയ സമൂഹങ്ങള്‍ പണ്ടേ
തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അപ്പോഴൊന്നും ബാങ്കര്‍
ശിക്ഷിക്കപ്പെട്ടതും ഇല്ല. ഇതിന്റെ ഇതിന്‍റെ മറവില്‍ ആരാണ് ?
എന്‍റെ അടിമത്തം ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
നിന്‍റെ അടിമത്തം നീ തിരിച്ചറിഞ്ഞോ?
അതോ നീ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ?