Pages

ഭൂതകാലം കാണുന്ന കണ്ണാടി

 നമ്മുടെ സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ 8 മിനുറ്റ് സമയം വേണം ,അതായത് നാം കാണുന്ന സൂര്യൻ 8 മിനുറ്റ് മുമ്പുള്ള സൂര്യനാണ് എന്നർത്ഥം ! സൂര്യൻ നശിച്ചാലും നമുക്ക് അതേ സൂര്യനെ ജീവനോടെ 
8 മിനുറ്റ് സമയം കൂടെ അവിടെ കാണാം എന്നർത്ഥം .
സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി (Alpha Centauri (α Cen) , ഭൂമിയിൽ നിന്നും 4.25 പ്രകാശവര്ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത് ,അവിടെ നിന്നും പ്രകാശം സഞ്ചരിച്ച് ഭൂമിയിലെത്താൻ 4.25 വർഷം സമയമെടുക്കും . അതായത് നാം നോക്കുമ്പോൾ കാണുന്ന നക്ഷത്രം 4.25 വർഷം പഴക്കമുള്ളതാണെന്നർത്ഥം.ഇനി ആൽഫാ സെന്റോറി നശിച്ചാലും 4.25 വർഷം നാം അതിനെ അവിടെ കാണും !. നമുക്ക് അവിടെ എത്തിച്ചേരാൻ സാധിച്ചു എന്ന് സങ്കല്പിക്കുക . അത്തരത്തിൽ ഒരു ഇന്റർസ്റ്റെല്ലർ യാത്ര ഫേസ്ബുക്ക് മുതലാളിയായ സക്കർബർഗും സ്റ്റീഫൻ ഹോക്കിംഗും പ്ലാൻ ചെയ്യുന്നതായുള്ള വാർത്ത നാം ഈയിടെ വായിക്കുകയുണ്ടായി . അവർ അവിടെ എത്തി എന്ന് സങ്കല്പിക്കുക .ശേഷം അവർ അവിടെ നിന്നും ഭൂമിയിലേക്ക് നോക്കുമ്പോൾ കഴിഞ്ഞ 4.25 വർഷത്തെ ഭൂമിയിലെ സംഭവങ്ങളെല്ലാം അവരുടെ കാഴ്ചയിൽ നടക്കാനിരിക്കുന്നതേയുള്ളൂ !
ആകാശത്ത് നാം കാണുന്നതെല്ലാം നക്ഷത്രങ്ങളുടെ പ്രേതങ്ങളാണ് എന്ന് പറയാം ! ഭൂതകാലം കാണുന്ന കണ്ണാടിയാണ് മാനം ! ,ഭൂമിയിൽ നിന്നും പത്ത് പ്രകാശവർഷം അകലെ ഒരു വലിയ കണ്ണാടി സ്ഥാപിച്ച് ഒരു ടെലസ്കോപ്പിലൂടെ നമുക്കത് നിരീക്ഷിക്കുവാൻ സാധിക്കുമെങ്കിൽ 20 വർഷം പിറകോട്ട് കാണാൻ സാധിക്കുമെന്നാണ് സൈദ്ധാന്തികമായി അവകാശപ്പെടുന്നത് .
നാം ഇതുവരെ അറിഞ്ഞത് വളരെ കുറച്ചു മാത്രം , നമ്മുടെ കയ്യിലുള്ള ഒരു ക്ലോക്കിനെ പ്രപഞ്ചമായി സങ്കല്പിച്ചാൽ അതിലെ മണിക്കൂർ സൂചി ഒരു സെക്കന്റിൽ ചലിക്കുന്ന ദൂരത്തേ നമുക്കിതുവരെ എത്തിച്ചേരാൻ സാധിച്ചിട്ടുള്ളൂ .വിശാലമായ പ്രപഞ്ചസാഗരത്തിലെ ഒരു തുള്ളിക്കകത്തിരുന്ന് തനിക്കെല്ലാം അറിയാം എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ എത്ര വിഡ്ഢിയാണ് ! തീർച്ചയായും ആകാശം ഏകനായ പ്രപഞ്ച സൃഷ്ടാവിന്റെ മഹത്വം വാഴ്ത്തികൊണ്ടിരിക്കുന്നു .

0 comments:

Post a Comment