പത്തൊമ്പതാം നൂറ്റാണ്ടിൽ വെടിമരുന്നുകൊണ്ട് പാറപൊട്ടിക്കുന്നതിനിടെ ഒരു കമ്പിപ്പാര തുളഞ്ഞുകയറി തലച്ചോറിൻറെ ഇടത് ഫ്രോണ്ടൽ ലോബ് പൂർണ്ണമായും നശിച്ച ഫിനിയാസ് ഗെയ്ജ് Phineas P. Gage (1823 – May 21, 1860) എന്ന ഇംഗ്ലണ്ടുകാരൻ അപകടം തരണം ചെയ്ത് പിന്നീട് പന്ത്രണ്ട് വർഷത്തോളം ജീവിച്ചു . എന്നാൽ അപകടശേഷം അയാളുടെ വ്യക്തിത്വം ആകെ മാറി വീണ്ടുവിചാരമില്ലാതെ പെരുമാറാനും സദാ അശ്ലീലം പറയാനൊക്കെ ആരംഭിച്ചു . യഥാർത്ഥത്തിൽ അതിലൂടെയാണ് മനസ്സിൻറെ കഴിവുകൾ മസ്തിഷ്കത്തിൻറെ വിവിധഭാഗങ്ങളാണ് നിയന്ത്രിക്കുന്നതെന്ന ധാരണ ശാസ്ത്രലോകത്തിന് ലാഭക്കുന്നത് ! ഈ സംഭവത്തിലുണ്ടായ കൗതുകമാണ് ഇന്നത്തെ ന്യൂറോളജി,സൈക്കോളജി എന്നീ ശാസ്ത്രശാഖകളുടെ ആവിർഭാവത്തിനു നിമിത്തമായി കരുതപ്പെടുന്നത് . ആത്മനിയത്രണവും വൈകാരിക സംയമനവുമെല്ലാം നമുക്ക് നൽകുന്നത് ഫ്രോണ്ടൽ ലോബിൻറെ ഭാഗമായ പ്രീഫ്രോണ്ടൽ കോർട്ട്സ് ആണെന്ന് ഇന്ന് നാം മനസ്സിലാക്കി ,
മസ്തിഷകത്തിൻറെ സങ്കീർണ്ണതകൾ നാം അതേ മസ്തിഷ്‌കം ഉപയോഗിച്ച് തേടിക്കൊണ്ടിരിക്കുകയാണ് . ഏറെ അത്ഭുതമെന്തെന്നാൽ മസ്തിഷ്കത്തെ കുറിച്ച് നാം മനസ്സിലാക്കിയതിനെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള കണ്ടെത്തലുകൾ നമ്മുടെ മുന്നിൽ ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു . മസ്തിഷ്കത്തിൻറെ പകുതിഭാഗം പൂർണ്ണമായും നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് Hemispherectomy. അതിനുവിധേയമായ രോഗികൾ തങ്ങളുടെ വ്യക്തിത്വത്തിനോ മുൻകാല ഓർമകൾക്കോ യാതൊരു തകരാറുമില്ലാതെ ഇന്നും നമുക്കിടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു .
മസ്തിഷ്കത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സെറിബെല്ലം (cerebellum) ,മസ്തിഷ്കത്തിലെ മൊത്തം ന്യൂറോണുകളുടെ പകുതിയും കാണുന്നത് സെറിബെല്ലത്തിനകത്താണ് . നമ്മുടെ ബാലൻസും ,ചലനവും ,സംസാരവും എല്ലാം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ മസ്തിഷ്കഭാഗം ഇല്ലാതെ ജനിച്ച ഒരു ചൈനീസ് യുവതി ഏറെ അത്ഭുതം സൃഷ്ടിച്ചു . കാര്യമായ ഒരു കുഴപ്പവുമില്ലാതെ വിവാഹം വരെ കഴിച്ച് ഒരു കുഞ്ഞിൻറെ അമ്മയായി ഇന്നും നമുക്കിടയിൽ ഒരു ചോദ്യചിഹ്നമായി ജീവിച്ചുകൊണ്ടിരിക്കുന്നു !.
മറ്റൊരു രസകരമായ വാർത്ത വായിച്ചത് ശക്തമായ OCD (obsessive compulsive disorder) എന്ന മാനസിക രോഗമനുഭവിക്കുന്ന ഒരു വ്യക്തിയുടെ അനുഭവമാണ് . ഒറ്റവാക്കിൽ അനാവശ്യചിന്തകൾക്കു മേലുള്ള മസ്തിഷ്കത്തിൻറെ ബ്രേക്ക് പൂർണ്ണമായും നഷ്ടപ്പെടുമ്പോഴാണ് ഒരാൾ ഈ മാനസിക രോഗത്തിന് അടിമപ്പെടുന്നത് .1980 ൽ തീവ്രമായി ഈ രോഗം ബാധിച്ച 19 വയസ്സുള്ള ഒരു വ്യക്തി ആത്മഹത്യക്കുവേണ്ടി തൻറെ തലയിൽ സ്വയം വെടി വെച്ചപ്പോൾ മരിക്കുന്നതിന് പകരം അയാളുടെ മസ്തിഷകത്തിലെ OCD ക്ക് കാരണമായ ഭാഗത്തെ ബുള്ളറ്റ് നശിപ്പിച്ചു . അതിലൂടെ അയാൾ നോർമൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന് അഞ്ച് വർഷത്തിനു ശേഷം കോളേജ് പഠനം വരെ ആരംഭിക്കാൻ സാധിച്ചു .
0 comments:
Post a Comment