Pages

German Hyper Inflation

ജർമ്മനിയിലെ കുപ്രസിദ്ധമായ പണപ്പെരുപ്പം.
അതാത് രാജ്യങ്ങളിലെ കറൻസി ഉപയോഗിച്ച് അവശ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ശേഷിയാണ് കറൻസിയുടെ മൂല്യം നിർണ്ണയിക്കുന്നത്. ഏറ്റവും ലളിതമായി നിർവചിച്ചാൽ ഒരു രാജ്യത്തെ ഒരു അവശ്യ വസ്തു ഇന്നേ ദിവസം 100 കറൻസി കൊടുത്ത് വാങ്ങി അടുത്ത വർഷം 110 കറൻസി കൊടുത്താലേ വാങ്ങുവാൻ സാധിക്കുകയുള്ളൂവെങ്കിൽ 10% പണപ്പെരുപ്പം[ Inflation ] ഒരു വർഷത്തിനിടയിൽ സംഭവിച്ചെന്നു പറയാം .
ഒന്നാം മഹായുദ്ധ ശേഷം വിജയികളായ രാജ്യങ്ങൾ ജർമ്മനിയിൽ അടിച്ചേൽപിച്ച ഭീമമായ സാമ്പത്തിക ബാദ്ധ്യത മൂലം ഉണ്ടായ ജർമ്മൻ hyperinflation 1921 ജൂൺ മുതൽ 1924 ജനുവരി വരെ നീണ്ടു നിന്നു.
രാഷ്ട്രീയമായ പലമാറ്റങ്ങൾക്കും, ഹിറ്റ് ലറിന് ഉയർന്നു വരാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുത്തതും ,സാധാരണ ജനങ്ങളുടെ ജീവിതം അസാദ്ധ്യമാം വിധം ദുസ്സഹമാക്കിയതുമൊക്കെ ഈ കാലയളവിലെ സാമ്പത്തിക അവസ്ഥയായിരുന്നു .
ഒന്നാം ലോക മഹായുദ്ധകാലത്ത് Gold Standard [ കറസി – സ്വർണ്ണ വിനിമയം] നിർത്തലാക്കിയ ജർമ്മനി ഭീമമായ കടമെടുത്താണ് യുദ്ധ ത്തിൽ പങ്കെടുത്തത്. യുദ്ധത്തിലെ തോൽവിയും, വേർഴ്സായ്സ് ഉടമ്പടി പ്രകാരം ജേതാക്കളോടുള്ള ഭീമമായ കടവും ജർമ്മനിയെ തകർത്തതോടെ 4.2 മാർക്കിനു പകരം 7.9 മാർക്കിനു ഒരു ഡോളർ എന്ന വിനിമയ നിരക്ക് വന്നു. 1919ൽ ഇത് 48 മാർക്കായി .1921ൽ 90 മാർക്കായി .1921ൽ 2 ബില്യൺ മാർക്കും കയറ്റുമതിയുടെ 26% ഉം ബ്രിട്ടൺ ആവശ്യപ്പെട്ടതോടെ ഒരു ഡോളറിന് 330 മാർക്ക് എന്ന നിലയിലേക്ക് ജർമ്മൻ കറൻസി [ മാർക്ക് ] യുടെ മൂല്യം ഇടിഞ്ഞു.
1922 ജൂണിലെ JP Morgan നിക്ഷേപ ബാങ്കിൻ്റെ കോൺഫൻ സിനു ശേഷം 7400 മാർക്കിന് ഒരു ഡോളർ എന്ന പരിതാപകരമായ അവസ്ഥയിലെത്തി ജർമൻ സാമ്പത്തിക രംഗം.1923 ൽ ജർമ്മനിയുടെ വ്യവസായ വികസിത പ്രദേശമായ Ruhr ബെൽജിയവും ,ഫ്രാൻസും കൈവശമാക്കിയതോടെ കാര്യങ്ങൾ വീണ്ടും മോശമായി .
1923 ൽ 2790 gold mark ന് ഒരു കിലോഗ്രാം സ്വർണ്ണം എന്ന് നിജപ്പെടുത്തിയ ശേഷം ഈ പണപ്പെരുപ്പം നിയന്ത്രണ വിധേയമായി .
വിശപ്പ് ,തൊഴിലില്ലായ്മ ,ദാരിദ്രം ,അക്രമങ്ങൾ ,കൊള്ള എന്നിവ സർവസാധാരണമായിരുന്ന ഇക്കാലയളവിൽ ഒരു കുട്ട നിറയെ കറൻസിയുമായി പോയാലെ ഒരു ബൺ ലഭിക്കുമായിരുന്നുള്ളൂ. മിക്കപ്പോഴും ആക്രമികൾ ആ കുട്ട ആക്രമിച്ച് വിലയില്ലാത്തപണം ഉപേക്ഷിക്കമായിരുന്നു. കാരണം കുട്ടയ്ക്ക് കുട്ടയിൽ ഉള്ള പണത്തേക്കാൾ വില ലഭിക്കുമായിരുന്നു.
Writer’s corner:
ഇത്തരമൊരവസ്ഥയിലാണ് താരതമ്യേന പുതുമുഖമായ ഹിറ്റ്ലർ രക്ഷകനെന്ന പോലെ രാഷ്ട്രീയത്തിലേക്ക്‌ വരുന്നത്. ചാൻസലറായി 1933 മുതൽ ആദ്യ 5-6 വർഷങ്ങളിലെ ചിട്ടയായ ഭരണ പരിഷ്കാരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തിയായി ജർമ്മനിയെ ഉയർത്തി. കഴിവുള്ള ഭരണാധികാരികൾ “ശൂന്യതയിൽ നിന്നും അത്ഭുതങ്ങൾ ” സൃഷ്ടിക്കുന്നവരാണെന്നതിന് ഒരുദാഹരണമാണിത്. ഇത്രയും മോശം അവസ്ഥയല്ലെങ്കിലും 1990 കളിൽ ഇന്ത്യയിലും സാമ്പത്തിക നില വളരെ മോശമായിരുന്നു. ജർമനി 15 വർഷങ്ങൾക്കു ശേഷം super power ആയത് വച്ച് താരതമ്യം ചെയ്താൽ നാം എവിടെയും എത്തിയിട്ടില്ല. തൻ്റെ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണത്തിലൂടെ ഹിറ്റ്ലർ 2 വർഷങൾക്കുള്ളിൽ വിമർശകരെ സ്തുതിപാഠകരാക്കി മാറ്റി .ഒരു ഭരണാധികാരിയുടെ കഴിവ് തെളിയിക്കാൻ ദശാബ്ദമോ, ശതാബ്ദമോ വേണമെന്ന് വിശ്വസിക്കുന്നവർക്കുള്ള പാoമാണിത്.
വാൽക്കഷണം: റോമാ സാമ്രാജ്യത്തിൽ പണപ്പെരുപ്പം രൂക്ഷമായി വിനിമയ മൂല്യം കുറഞ്ഞ സമയങ്ങളിലാണ് ചക്രവർത്തിമാർ അട്ടിമറിക്കപ്പെട്ട കയോ ,കൊല്ലപ്പെടുകയോ ചെയ്തിരുന്നതെന്നത് റോമാ സാമ്രാജ്യത്തിൻ്റെ വിശാലതയും, ശക്തിയുമില്ലാത്ത ആധുനിക കാലത്തെ രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ചരിത്രം നൽകുന്ന മുന്നറിയിപ്പാണ്.
പ്രോപ്പഗാണ്ട (Propaganda), ചിട്ടയായ ആശയപ്രചാരണത്തിലൂടെ നുണകളും അർദ്ധസത്യങ്ങളും ജനങ്ങളെക്കൊണ്ട് അവരറിയാതെതന്നെ വിശ്വസിപ്പിച്ച് പട്ടിയെ ആടാക്കാനും, ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും പിന്നെ അതിനെ നാട്ടുകാരെക്കൊണ്ട് തല്ലിക്കൊല്ലിക്കാനും ഒക്കെ കഴിയുന്ന സംഘടിതമായ പൊതുജന അഭിപ്രായ രൂപവത്കരണ പ്രവർത്തനം. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭരണകൂടങ്ങൾ പൊതുജന അഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കാൻ പ്രോപ്പഗാണ്ട ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നിരുന്നാലും ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജർമ്മനിയാണ് വ്യാപകമായ തോതിൽ ആദ്യമായി പ്രോപ്പഗാണ്ട നടത്തിതുടങ്ങിയത്.
പ്രോപ്പഗാണ്ടക്ക് പബ്ലിക് റിലേഷൻസ് എന്ന ഓമനപ്പേരിട്ട് അതിന്റെ അനന്തവിശാല സാധ്യതകളെപ്പറ്റി ആദ്യമായി ചിന്തിച്ചത് എഡ്‌വേഡ്‌ ബെർനേയ്‌സ് എന്ന വ്യക്തിയായിരുന്നു. Public relations ന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
പ്രശസ്ത മനഃശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ അനന്തരവനായി 1891 ലാണ് ബെർനേയ്‌സ് വിയന്നയിൽ ജനിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ബെർനേയ്‌സ് കൃഷിയിൽ ബിരുദം നേടിയെങ്കിലും പത്രപ്രവർത്തകനായാണ് തൊഴിൽ ആരംഭിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കക്ക് വേണ്ടി പ്രചാരണങ്ങളും പരസ്യങ്ങളും നിർമ്മിക്കുന്നതിൽ ഭാഗഭാക്കായ ബെർനേയ്‌സ് പിന്നെയുള്ള തന്റെ ജീവിതം ഈ മേഖലയിലേക്ക് തിരിച്ചുവിട്ടു.
പല തരത്തിലുള്ള പ്രചാരണങ്ങളും പരസ്യങ്ങളും ബെർനേയ്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. അവയിലൊന്നായിരുന്നു 'Torches of Freedom'. സാമൂഹിക വിലക്കുകൾ പൊട്ടിച്ച് സ്ത്രീകൾ പുകവലിക്കണമെന്നും, പുകവലിച്ച് സ്ത്രീകൾ പുരുഷമേധാവിത്തത്തെ വെല്ലുവിളിക്കണമെന്നും, പുകവലിയെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കണമെന്നും എന്നൊക്കെയുള്ള ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പരസ്യമായി പുകവലിക്കുന്ന സ്ത്രീകളെ അക്കാലത്ത് അമേരിക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. 1929 ൽ ന്യൂയോർക്കിൽ വെച്ച് പരസ്യമായി സ്ത്രീകൾ പുകവലിച്ചുകൊണ്ട് നടത്തപ്പെട്ട ഈസ്റ്റർ പരേഡിൽ അറിയപ്പെടുന്ന മോഡലുകളും മറ്റും പങ്കെടുത്തു. ഇത് പുകവലിക്ക് സമൂഹത്തിലും സ്ത്രീകളുടെ ഇടയിലും പുകവലിക്ക് സമ്മതി നേടിക്കൊടുത്തു. ലക്കി സ്ട്രൈക്ക് എന്ന സിഗരറ്റ് കമ്പനിക്ക് വേണ്ടിയായിരുന്നു ഈ ബെർനേയ്‌സ് ഇത്തരത്തിലുള്ള ഒരു പ്രചാരണം നടത്തിയത്. മധുരം ഒഴിവാക്കൂ പകരം ഒരു സിഗരറ്റ് വലിച്ച് നിങ്ങളുടെ വണ്ണം കുറയ്‌ക്കൂ എന്നൊരു ആശയവും ബെർനേയ്‌സ് സ്ത്രീകളുടെ ഇടയിൽ പ്രചരിപ്പിച്ചു.
പന്നിയിറച്ചികൊണ്ട് ഉണ്ടാക്കുന്ന ബേക്കണിന്റെ ഉത്പാദകർക്ക് വേണ്ടി ഒരു ബ്രേക്‌ഫാസ്റ് പ്രചാരണത്തിന് ബെർനേയ്‌സ് ചരട് വലിച്ചു. അമേരിക്കക്കാർ ശരിയായി പ്രാതൽ കഴിക്കുന്നില്ലെന്നും, ശരിയായ പ്രാതൽ ഭക്ഷണം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും, പന്നിയിറച്ചിയാണ് ഏറ്റവും ഉത്തമമായ ബ്രേക്‌ഫാസ്റ് ഭക്ഷണം എന്നുമൊക്കെ വാർത്തകളിൽ കൂടിയും ഡോക്ടർമാർ വഴിയും ജനങ്ങളെ ഉത്ബോധിപ്പിച്ചുകൊണ്ടാണ് ബേക്കണിന്റെ കാര്യം പറയാതെ പറഞ്ഞ് കമ്പനിയുടെ സെയിൽസ് ബെർനേയ്‌സ് കൂട്ടിയത്.
ഇങ്ങനെ ബെർനേയ്‌സ് നടത്തിയ 'പബ്ലിക് റിലേഷൻസ്' ന്റെ കഥകൾ പറഞ്ഞാൽ തീരില്ല. ചിക്വിറ്റ പഴകമ്പനിക്ക് വേണ്ടി ഗ്വാട്ടിമാലയിലെ ജനാധിപത്യ സർക്കാരിനെ മറിച്ചിട്ടതുൾപ്പടെയുള്ള അനേകം സംഭവങ്ങൾക് പിന്നിൽ ബെർനേയ്‌സ് നടത്തിയ പ്രചാരണങ്ങൾ ആണെന്ന് പറയപ്പെടുന്നു.
ഇന്ന് രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പിനിറങ്ങുന്നതിന് വർഷങ്ങൾക് മുൻപേ പബ്ലിക് റിലേഷൻസ് കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നു. അവർ ഈ നേതാക്കളെ പ്രത്യക്ഷമായും പരോക്ഷമായും പരമാവധി ബൂസ്റ്റ് ചെയ്യുന്നു. മികച്ച കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നവർ പലപ്പോഴും ജയിക്കുകയും ചെയ്യുന്നു.

പിരമിഡുകളുടെ കഥ

പിരമിഡുകളുടെ കഥ --------------- --------------- ------- പുരാതന ഈജിപ്തിൽ നിലനിന്നിരുന്ന മഹത്തായ ഒരു സംസ്കാരത്തെ കുറിച്ചു നമ്മെ ഓർമിപ്പിക്കുന്ന സ്മാരകങ്ങൾ ആണ് പിരമിഡുകൾ. ഈജിപ്തിൽ പലയിടങ്ങളിലായി പിരമിഡുകൾ ഉണ്ടെങ്കിലും അവയിൽ വലുപ്പം കൊണ്ട് മുന്നിൽ നിൽക്കുന്നത് കയ്റോയുടെ പ്രാന്തപ്രദേശത് തുള്ള ഗിസ എന്ന സ്ഥലത്തെ മൂന്നു പിരമിഡുകളാണ്, അവയിൽ ഏറ്റവും വലുത് ഖുഫുവിന്റെ പിരമിഡും. പിരമിഡുകളുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്ത ുന്നത് ഏകദേശം 4000 വര്ഷങ്ങള്ക്ക് മുൻപ് അന്നത്തെ മനുഷ്യർ ചതുരാകൃതിയിൽ കൊത്തിയെടുത്ത ഭീമാകാരമായ ആ കല്ലുകൾ എങ്ങനെ ഇത്രയും ഉയരത്തിൽ മുകളിലേക്ക് അടുക്കി വെച്ച് സിമട്രിക്കൽ ആയി ഇങ്ങനെ ഒരു ബൃഹത്തായ സ്മാരകം പണിതു എന്ന ചിന്തയായിരിക്കു ം. പിരമിഡുകളുടെ നിർമാണം പുരാതന ഈജിപ്തുകാരുടെ മതവിശ്വാസങ്ങളോട ും മരണാനന്തരജീവിതത ്തെപ്പറ്റിയുള്ള സങ്കൽപ്പങ്ങളോടു ം ബന്ധപ്പെട്ടിരിക ്കുന്നു. മരിച്ചാൽ ശരീരത്തിൽ നിന്നും ആത്മാവ് വേർപെട്ടുപോകുന് നു എന്ന് ഇന്നത്തെ മതങ്ങൾ പഠിപ്പിക്കുമ്പോ ൾ പുരാതന ഈജിപ്റ്റുകാർ വിശ്വസിച്ചിരുന് നത് മരിക്കുമ്പോൾ ശരീരത്തെ വിട്ടുപോകുന്ന ആത്മാവിന് രണ്ടു ഭാഗങ്ങൾ ഉണ്ടായിരുന്നു എന്നാണ്. ആദ്യത്തേത് ആയ കാ (ka) ശവശരീരത്തിൽ അല്ലെങ്കിൽ മമ്മിയിൽ തന്നെ കുടുങ്ങിക്കിടക് കുന്നു. തിന്നാനും കുടിക്കാനും ഉള്ള കഴിവ് ഉള്ള അത് ആൾക്കാർ നേർച്ചയായി നല്കുന്ന ഭക്ഷണം കഴിച്ചു ജീവിച്ചുപോകുന്ന ു. ആത്മാവിന്റെ മറ്റൊരു ഭാഗമായ ബാ (ba) കല്ലറകൾ വിട്ടു പുറത്തു പോയി നൈൽ നദിയിലും മറ്റിടങ്ങളിലും കറങ്ങിനടന്ന് ജീവിതം ആസ്വദിക്കുകയും രാത്രി വിശ്രമിക്കാനായി കല്ലറയിലേക്ക് മടങ്ങിവരുകയും ചെയ്യും എന്ന് അവർ വിശ്വസിച്ചു. അതുകൊണ്ട് മരണാനന്തരം സുഖജീവിതത്തിനായ ി തങ്ങളുടെ മൃതദേഹങ്ങൾ കേടുകൂടാതെയും ആരും മോഷ്ടിച്ച് കൊണ്ടുപോകാതെയും സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികൾ ജീവിച്ചിരിക്കുമ ്പോൾ തന്നെ പലരും ചെയ്തുവെച്ചിരുന ്നു. ഇതിന്റെ ഭാഗമായി തങ്ങളുടെയും വേണ്ടപ്പെട്ടവരു ടെയും മൃതദേഹങ്ങൾ സൂക്ഷിക്കാനായി ആണ് ഈജിപ്റ്റിലെ രാജാക്കന്മാരായ ഫറവോകൾ പിരമിഡുകൾ എന്ന വൻ കൽക്കോട്ടകൾ പണിതുയർത്തിയത്. മൃതശരീരം കേടുകൂടാതെ മമ്മി ആക്കി സൂക്ഷിക്കുന്ന പ്രക്രിയ നല്ലരീതിയിൽ വികസിച്ചത് ഫറവോകളുടെ 18-ആം രാജവംശം മുതലാണ് (പരിഷ്കരിച്ച കാലനിര്ണ്ണയപ്രക ാരം BC 10, 11 നൂറ്റാണ്ടുകൾ). BC അഞ്ചാം നൂറ്റാണ്ടിൽ ഈജിപ്റ്റ് സന്ദർശിച്ച പ്രശസ്ത ചരിത്രകാരനായ ഹെറോഡോട്ടസിന്റെ രചനകളിൽ നിന്നുമാണ് മമ്മി ചെയ്യുന്ന പ്രക്രിയയെപ്പറ് റി നാം അറിയുന്നത്. ആദ്യം മൃതദേഹത്തിന്റെ നാസാദ്വാരം വഴി തലയോട്ടിയിൽ തുളയിട്ടു തലച്ചോറ് പുറത്തുകളഞ്ഞു അവിടം നന്നായി കഴുകി വൃത്തിയാക്കുന്ന ു. തുടർന്ന് വയറു കീറി ആന്തരികാവയവങ്ങൾ എല്ലാം പുറത്തെടുത്ത ശേഷം അവിടം നന്നായി കഴുകി വൃത്തിയാക്കി മൂറും മറ്റു സുഗന്ധദ്രവ്യങ്ങ ളും നിറച്ചശേഷം വീണ്ടും വയർ തുന്നിചേർക്കുന് നു. അതിനു ശേഷം ആ ശരീരത്തെ കൈറോയുടെ വടക്കുള്ള നത്രുൻ താഴവരയിൽ (Wadi el natrun) നിന്നും കിട്ടുന്ന നാട്രോണ് (natron) എന്ന ധാതുവസ്തുവിൽ 40 ദിവസത്തോളം മുക്കിവെക്കുന്ന ു. തുടർന്ന് ശരീരത്തെ റെസിൻ, മെഴുക്, ബിറ്റുമെൻ എന്നിവ ചേർന്ന മ്രിശ്രിതത്തിൽ മുക്കിയ ലിനൻ കൊണ്ട് പൊതിയുന്നു. ഫറവോകളുടെ ശരീരം മമ്മിയാക്കുമ്പോ ൾ അവരുടെ ആഭരണങ്ങളും ലിനനോടൊപ്പം ചേർത്ത് പൊതിയുമായിരുന്ന ു. അത് കൊണ്ട് മമ്മി മോഷ്ടാക്കൾ ആഭരണങ്ങൾക്ക് വേണ്ടി ശരീരം മൊത്തവുമായി മോഷ്ടിച്ചുകൊണ്ട ് പോവുമായിരുന്നു പതിവ്. അതിനാൽ തന്നെ ഒരു ഫറവോയുടെയും പൂർണമായ ശരീരം ഇതുവരെയും കിട്ടിയിട്ടില്ല . ഖുഫുവിന്റെ പിരമിഡിന് അടിവശത്ത് ഒരു മൂലയിൽ നിന്നും മറ്റൊരു മൂലയിലെക്കുള്ള നീളം 751 അടി ആയിരുന്നു. നിർമിച്ചപ്പോഴുള ്ള പൊക്കം 479 അടിയും. കള്ളന്മാർ കല്ല് മോഷ്ടിച്ചു കൊണ്ടുപോയതിനാൽ ഇപ്പോൾ പൊക്കം 446 അടിയായി കുറഞ്ഞു. ചതുരാകൃതിയിൽ കൊത്തിയെടുത്ത 23 ലക്ഷം കല്ലുകൾ ആണ് ഇതിന്റെ പണിക്കായി ഉപയോഗിച്ചത്. ആവറേജ് ഭാരം 2.5 ടണ്ണും ഏറ്റവും വലിയ കല്ലിന്റെ ഭാരം 15 ടണ്ണുമായിരുന്നു . ചക്രത്തിന്റെ ഉപയോഗം കണ്ടുപിടിച്ചിട് ടില്ലാത്ത ആ സമയത്ത് ക്വാറികളിൽ നിന്നും കല്ല് പിരമിഡിന്റെ സൈറ്റിൽ എത്തിച്ചതും തുടർന്ന് അവിടെ നിന്ന് പല തട്ടുകളിലായി മുകളിലേക്ക് ഇത്രയും ഉയരത്തിലേക്ക് എത്തിച്ചതും എങ്ങനെ ആണെന്നത് ഇന്നും പുരാവസ്തുഗവേഷകര െ അത്ഭുതപ്പെടുത്ത ുന്നു. ഓരോ ദിവസവും 20 000 പേരെങ്കിലും അടിമവേല എടുത്തു 20 വർഷങ്ങൾ കൊണ്ടാണ് പിരമിഡിന്റെ പണി പൂർത്തിയാക്കിയത െന്ന് ഹെറോഡോട്ടസിന്റെ എഴുത്തുകളിൽ നിന്നും വ്യക്തമാവുന്നു. കല്ലുകൾ ഒരു നിലയിൽ നിന്നും അടുത്തതിലേക്ക് എത്തിക്കാനായി ഓരോ നിലയിലും ലിവറുകൾ ഉണ്ടായിരുന്നതായ ി അദ്ദേഹം എഴുതുന്നു. 15 ടണ് ഭാരം ഉയർത്തുന്ന ലിവറുകൾ അന്നുണ്ടാക്കി ഏങ്കിൽ അത് ഇന്നത്തെ എൻജിനീയർമാരെ അത്ഭുതപ്പെടുത്ത ുന്നത് തന്നെയാണ്. 20 വർഷം കൊണ്ട് 2.5 ടണ് ആവറേജ് ഭാരം ഉള്ള 23 ലക്ഷം കല്ലുകൾ വെച്ച് ഈ പിരമിഡ് ഉണ്ടാക്കി എങ്കിൽ ഒരു കല്ല് വെക്കാൻ വെറും 2 മിനിറ്റിൽ താഴെയേ എടുത്തുവുള്ളൂ എന്നത് അവരുടെ എൻജിനീയറിംഗ് പാടവം അൽഭുതപ്പെത്തുന് നതു തന്നെയായിരുന്നു . പിരമിഡുകൾ പുരാതന ഈജിപ്തുകാരുടെ വാനശാസ്ത്രത്തില ും കണക്കിലും ഉള്ള പാടവത്തെയും വെളിപ്പെടുത്തുന ്നു. നാല് വശങ്ങളും ഒരേ നീളത്തിലാണ് നിർമിച്ചിരിക്കു ന്നത്. കൂടാതെ വശങ്ങളെല്ലാം തന്നെ ഭൂമിയുടെ ശരിക്കും വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറായി ചേർന്ന് വരുന്നു. പിരമിഡിന്റെ അഗ്രം കേന്ദ്രമായും പൊക്കം റേഡിയസായും ഒരു വൃത്തം വരച്ചാൽ അതിന്റെ ചുറ്റളവ് പിരമിഡിന്റെ ബേസിന്റെ ചുറ്റളവ് തന്നെ ആവുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കു ന്നത്. അന്നത്തെ കാലത്ത് ഇങ്ങനെ ഒരു സ്മാരകം നിർമിക്കാനുള്ള ബുദ്ധിമുട്ടും കണക്കിലുള്ള ഇത്തരം വിദ്യകളും ചില ആളുകളെ എങ്കിലും പിരമിഡുകൾ നിർമ്മിച്ചത് അന്യഗ്രഹജീവികൾ ആണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചിട ്ടുണ്ട്.

ഈജിപ്റ്റ്‌

ഈജിപ്റ്റ്‌
വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത് (അറബി: مصر , ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്). ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ഈജിപ്തിന്റെ വിസ്തീർണ്ണം 1,001,450 ച.കി.മീ (386,560 ച.മൈൽ‌) ആണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും (മദ്ധ്യധരണാഴി) കിഴക്കേ തീരം ചെങ്കടലും ആണ്.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 7.8 കോടി ജനങ്ങളിൽ (2007-ലെ വിവരം) ഭൂരിഭാഗവും നൈൽ നദീതടങ്ങൾക്ക് സമീപം താമസിക്കുന്നു. (ഏകദേശം 40,000 ച.കി.മീ അല്ലെങ്കിൽ 15,450 ച.മൈൽ) നൈൽ നദീതടങ്ങൾ മാത്രമാണ് ഈജിപ്തിൽ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ താമസിക്കുന്നു. ഇതിൽ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈൽ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു.
പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ചിലത് ഈജിപ്തിലാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂർ‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്.
ചരിത്രം
കറുത്ത ഭൂമി എന്നർത്ഥം വരുന്ന കെമെറ്റ് എന്നായിരുന്നു ഈജിപ്തിന്റെ പഴയ പേര്.നൈൽ നദിയിലെ വെള്ളപ്പൊക്കം വഴി വന്നടിയുന്ന കറുത്ത മണ്ണാണ് ഭൂരിഭാഗവും. നൈൽ നദീതീരങ്ങളിൽ ശിലായുഗമനുഷ്യർ ജീവിച്ചിരുന്നു എന്നതിന് ശിലാലിഖിതങ്ങൾ പറയുന്നു. ചില ഭാഗങ്ങൾ മരുഭൂമിയാകും‌വരെ വേട്ടയാടലും മീൻപിടുത്തവും മുഖ്യ‌ ഉപജീവനമാർഗ്ഗമായിരുന്നു. ബി.സി. 6000ത്തോടെ ധാരാളം കെട്ടിടങ്ങളും കൃഷിയിടങ്ങളും ഉണ്ടായി. നവീന ശിലായുഗ കാലത്ത് ഗോത്രങ്ങളുണ്ടാവുകയും രാജവംശങ്ങളായി പരിണമിയ്ക്കുകയും ചെയ്തു. ഫറോവമാർ ഉൾപ്പെടെ പ്രശസ്തങ്ങളായ പല രാജവംശങ്ങളും ഈജിപ്ത് ഭരിച്ചു.
ഈജിപ്തിൽ ഉപയോഗത്തിലിരുന്ന ആഭരണങ്ങൾ
ബി.സി.343ഓടെ പേർഷ്യൻ ആക്രമത്തോടെ ഫറവോവംശം നാമാവശേഷമായി.പിന്നീട് ഗ്രീക്,റോമൻ ഭരണാധികാരികളാണ് ഭരിച്ചത്.എ.ഡി ഒന്നാം‌നൂറ്റാണ്ടോടെ ക്രിസ്തുമതം ഈജിപ്തിൽ പ്രചരിച്ചു.തുർക്കി അസ്ഥാനമായ സാമ്രാജ്യം ആക്രമിയ്ക്കപ്പെട്ടതുവഴി ക്രിസ്തുമതക്കാർ പീഡിപ്പിയ്ക്കപ്പെടുകയും ശേഷം എ.ഡി639വരെ മുസ്‌ലിം ഭരണത്തിൻകീഴിലായി.
1798ൽ നടന്ന ഫ്രഞ്ച് അധിനിവേശത്തെത്തുടർന്ന് ഈജിപ്തിൽ സാമൂഹികപരിവർത്തനങ്ങളുണ്ടായി. തത്ഫലമായി അനേകം ആഭ്യന്തരയുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അൽബേനിയനായ മുഹമ്മദ് അലി ഭരണം ഏറ്റെടുത്തു. ഈജിപ്തിനെ ആധുനികവൽക്കരിയ്ക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ജലസേചനം, കാർഷികവികസനം, വ്യവസായവത്ക്കരണം ഇങ്ങനെ പല മേഖലകളിലും പുരോഗതിയുണ്ടായി. 1869ൽ ഇദ്ദേഹത്തിന്റെ ചെറുമകൻ ഇസ്മയിൽ പാഷയാണ് സൂയസ് കനാലിന്റെ പണിപൂർത്തിയാക്കിയത്. തുടർന്ന് ബ്രിട്ടീഷുകാർ ഈജിപ്ത് കീഴടക്കി.
1822 മുതൽ 1906വരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. ഇക്കാലത്ത് ആദ്യരാഷ്ട്രീയപ്പാർട്ടി രൂപം‌കൊണ്ടു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ശക്തിയേറിയ സ്വാതന്ത്ര്യസമരങ്ങൾക്ക് ഒടുവിൽ 1922 ഫെബ്രുവരി22ന് ഈജിപ്ത് സ്വതന്ത്രമായി.
ഭരണഘടന
1923ൽ ഭരണഘടന നിലവിൽ വരികയും സാദ്‌സഗ്‌ലുൽ ആദ്യപ്രധാനമന്ത്രി ആവുകയും ചെയ്തു. ദുർബലമായ ഭരണസം‌വിധാനമായിരുന്നു ഇക്കാലങ്ങളിൽ ഉണ്ടായത്. നിരുത്തരവാദിത്വവും അരാജകത്വവും 1952ൽ ഭരണകൂടത്തിന്റെ പിരിച്ചുവിടലിൽ അവസാനിച്ചു. ശേഷം 1953 ജൂൺ18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു. ജനറൽ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു. 1956ഓടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽനിന്നും പൂർണ്ണമായും ഈജിപ്ത് സ്വതന്ത്രമയി.
പുരാതന ഈജിപ്ത്
പ്രധാന ലേഖനം: പുരാതന ഈജിപ്ത്
ഈജിപ്ഷ്യൻ സംസ്ക്കാരത്തിന് ഏതാണ്ട് 5000വർഷത്തോളം പഴക്കമുണ്ട്. നൈൽ നദീതീരത്താണിത് ഉടലെടുത്തത്. ആയതിനാൽ തന്നെ ഈജിപ്ത് നൈലിന്റെ ദാനം എന്നാണറിയപ്പെടുന്നത്. ആദ്യത്തെ ദേശീയ സർക്കാർ, 365ദിവസങ്ങളുള്ള ആദ്യകലണ്ടർ, കടലാസിന്റെ ആദ്യ രൂപമായ പാപിറസ്, വാസ്തുവിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനകളിൽ പെടുന്നു. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമറ്റിക് ഭാഷയോട് സാദൃശ്യമുള്ളതായ ഭാഷ ഇവർ ഉപയോഗിച്ചിരുന്നു. ചിഹ്നങ്ങളുപയോഗിച്ചായിരുന്നു എഴുതിയിരുന്നത്. 700തരം ചിത്രങ്ങളടങ്ങിയിരുന്നു.
ഈജിപ്ഷ്യൻ മമ്മി
ഈജിപ്ഷ്യൻ മമ്മിയുടെ മുഖാവരണം
ജനങ്ങൾ
മൂന്നുതട്ടിലായിരുന്നു ഇവരെ വർഗ്ഗീകരിച്ചിരുന്നത്. ഉന്നതർ, ഇടത്തരക്കാർ, താഴേതട്ടിലുള്ളവർ എന്നിങ്ങനെ. ഉന്നതർ ഭൂപ്രഭുക്കൾ, പുരോഹിതർ എന്നിങ്ങനേയും കച്ചവടക്കാർ, കരകൗശലവിദ്ഗ്ധർ എന്നിവർ ഇടത്തട്ടിലും തൊഴിലാളികൾ താഴേത്തട്ടിലും പെടുന്നു. രാജാക്കന്മാർക്ക് ഒന്നിലധികം രാജ്ഞിമാരുണ്ടായിരുന്നു. സ്ത്രീകൾ പുരുഷന്മാർക്കു തുല്യം സ്ഥാനം വഹിച്ചു. വിദ്യാഭ്യാസം വളരേ കുറച്ചാളുകൾക്ക് മാത്രമേ സിദ്ധിച്ചിരുന്നുള്ളൂ.
ഈജിപ്തിൽ ഉപയോഗത്തിലിരുന്ന ആഭരണങ്ങൾ
ഭക്ഷണ, വസ്ത്രധാരണരീതികൾ
റൊട്ടി ആയിരുന്നു പ്രധാനാഹാരം. കൂടാതെ പലതരം പഴങ്ങൾ,പാൽ,വെണ്ണ എന്നിവയും ഉൾപ്പെട്ടിരുന്നു. ലിനൻ കൊണ്ടുള്ള വസ്ത്രങ്ങളായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. നിറമുള്ള തലപ്പാവുകളും വെച്ചിരുന്നു
മൺകട്ടകളും ചെളിയും ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരുന്നത്. മേൽക്കൂര പനയുടെ തടി കൊണ്ട് നിർമ്മിച്ചു. താഴേതട്ടിലുള്ളവരുടെ വീടുകൾക്ക് ഒരു മുറിയും ഇടത്തരക്കാരുടെ വീടുകൾക്ക് മൂന്നുമുറികളും എന്നാൽ സമ്പന്നരുടെ വീടുകൾക്ക് 70ലേറെ മുറികളും ഉണ്ടായിരുന്നു. വേട്ടയാടൽ,മീൻപിടിത്തം,നീന്തൽ എന്നിവയായിരുന്നു മുഖ്യവിനോദങ്ങൾ.
മതം
ഈജിപ്തിൽ ഉപയോഗത്തിലിരുന്ന മോതിരം
ബഹുദൈവവിശ്വാസികളായിരുന്നു പുരാതന ഈജിപ്തുകാർ. റി എന്ന സൂര്യദേവനായിരുന്നു ആരാധനാമൂർത്തികളിൽ പ്രധാനി. നല്ല വിളവുകിട്ടാൻ റെന്നുടെറ്റ് എന്ന ദേവതേയും മാതൃത്വത്തിന്റേയും സ്നേഹത്തേയും പ്രതിനിധീകരിയ്ക്കുന്ന ഒസിറിസ് എന്നിവരും ഇവരിൽ ചിലതാണ്. ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല എന്നതിനാൽ വീടുകളിൽ വെച്ചുതന്നെ ആരാധന നടത്തിവന്നു.
പുനർജന്മത്തിൽ വിശ്വസിയ്ക്കുന്നവരായിരുന്നു പുരാതന ഈജിപ്തുകാർ. അതുകൊണ്ടുതന്നെ മരിച്ചവരോടൊപ്പം പണവും അടുത്ത ജന്മത്തേയ്ക്കെന്ന നിലയിൽ വേണ്ടവയും ചേർത്താണ് അടക്കം ചെയ്തിരുന്നത്. ബാർലിയായിരുന്നു പുരാതന ഈജിപ്തിലെ മുഖ്യകൃഷി. കൂടാതെ പയർവർഗ്ഗങ്ങൾ, ഈന്തപ്പഴം തുടങ്ങിയവയും കൃഷിചെയ്തിരുന്നു. പ്രധാനവ്യവസായം ലിനൻ വസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കലായിരുന്നു. പാത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആയുധങ്ങൾ എന്നിവയും നിർമ്മിച്ചു.ഗതാഗതം പ്രധാനമായും നൈൽ നദിയിലൂടെയായിരുന്നു. പിൽക്കാലത്ത് കുതിരകളെ കെട്ടിയ രഥങ്ങളുപയോഗിച്ചു. ചുണ്ണാമ്പുകല്ലിൽ പണിത അമ്പലങ്ങൾ, പിരമിഡുകൾ ഇവയെല്ലാം വാസ്തുവിദ്യയുടെ തെളിവായി അവശേഷിയ്ക്കുന്നു. നൈലിന്റെ വെള്ളപ്പൊക്കത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച 365ദിവസങ്ങളുള്ള ആദ്യകലണ്ടർ ഈജിപ്തുകാരുടെ സംഭാവനയാണ്.
ഭൂപ്രദേശം
വലിപ്പത്തിൽ ലോകത്തിലെ 38ആമത്തെ സ്ഥാനമാണ് ഈജിപ്തിനുള്ളത്. ഈജിപ്തിനെ നാലുപ്രധാനമേഖലകളാക്കി തിരിച്ചിരിയ്ക്കുന്നു.
നൈൽവാലിയും ഡെൽറ്റയും
പടിഞ്ഞാറൻ മരുഭൂമി
കിഴക്കൻ മരുഭൂമി
സിനൈ ഉപദ്വീപ്
ഭാഷ
അറബിയാണ് ഔദ്യോഗികഭാഷ. ഈജിപ്തിലെ കൈറോയിലെ ഭാഷയാണ് കൂടുതലായി ഉപയോഗിയ്ക്കുന്നത്. ബെർബർഎന്ന ഭാഷയും ഉപയോഗിയ്ക്കുന്നുണ്ട്.
മതം,സാംസ്ക്കാരികം
ഇസ്‌ലാം മതമാണ് ഔദ്യോഗികമതം. സുന്നി വിഭാഗത്തിൽ പെട്ട മുസ്‌ലിംകളാണ് 90 ശതമാനത്തോളം. ക്രൈസ്തവവിഭാഗത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളാണ്ഏറെയും.
മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്. സിനിമ, സംഗീതം, നാടകം ഈ രം‌ഗങ്ങളിൽ ഇന്ന് ഈജിപ്ത് പ്രശസ്തമാണ്. പരമ്പരാഗത സംഗീതത്തിനുപുറമേ പാശ്ചാത്യസംഗീതവും ഇവർ ആസ്വദിയ്ക്കുന്നവരാണ്. ഡ്രമ്മും ടംപറ്റും ഉപയോഗിച്ച് അവതരിപ്പിയ്ക്കുന്ന സെയ്ദി എന്ന സം‌ഗീതം, ഫെലാനി, സവാഹീലി എന്നിവയും പ്രശസ്തങ്ങളാണ്. ഷാബി, അൽ-ജീൽ എന്നിവ ആധുനികസം‌ഗീതങ്ങളാണ്. ഫുട്‌ബോളും ചതുരം‌ഗവും ആണ് പ്രധാന വിനോദങ്ങൾ. തദ്ദേശീയരും വിദേശീയരും ഒരുമിച്ചാഘോഷിയ്ക്കുന്ന പരമ്പരാഗതകലാരൂപങ്ങളും സർക്കസും എല്ലാം ഇവിടെ നടത്തുന്നു.
ഈജിപ്തുകാരിൽ ഏറേയും പട്ടണങ്ങളിൽ താമസിയ്ക്കുന്നവരാണ്. തലസ്ഥാനമായ കൈറോയിലാണ് അധികവും. രണ്ടാമത്തെ വലിയ നഗരം അലക്സാൺഡ്രിയ ആണ്. ഗ്രാമങ്ങളിൽ അധികവും കൃഷിക്കാരാണ് വസിയ്ക്കുന്നത്. സ്വന്തമായ ഭൂമിയില്ലാത്ത ഇവർ പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പട്ടണത്തിലുള്ളവർ യൂറ്യോപ്യൻ രീതിയിലുള്ള വസ്ത്രധാരണവും ഗ്രാമവാസികൾ പരമ്പരാഗത വസ്ത്രധാരണരീതിയുമാണ് സ്വീകരിച്ചിരിയ്ക്കുന്നത്. ട്രൗസറും നീളൻകുപ്പായവും പുരുഷന്മാരും പർദ്ദ സ്ത്രീകളും ധരിയ്ക്കുന്നു.
കൃഷി
ഈജിപ്തിലെ 40ശതമാനത്തോളം ജനങ്ങൾ കൃഷിചെയ്ത് ഉപജീവനം നടത്തുന്നു. നൈൽനദിക്കരയിലാണ് കൃഷിഭൂമിയിലേറേയും. കൃഷിയെ സഹായിയ്ക്കുന്നതിനുള്ള ജലസേചനമാർഗ്ഗങ്ങൾ കനാലുകൾ, ഡാമുകൾ എന്നിവ വഴിയാണ്. പരുത്തിയാണ് പ്രധാന നാണ്യവിള. ചോളം, ഓറഞ്ച്, കരിമ്പ്, ഉരുളക്കിഴങ്ങ്, അരി, തക്കാളി, ഗോതമ്പ് ഇവയും ഉണ്ട്. ആട്, ചെമ്മരിയാട്, കോഴി എന്നിവയുടെ വളർത്തലും സജീവമാണ്. നൈൽനദിക്കരയിലെ ഖനനം വഴി ധാരാളം പെട്രോളിയവും പ്രകൃതിവാതകവും ലഭിയ്ക്കുന്നു.

ഇംഹോട്ടപ്പ്‌

ഇംഹോട്ടപ്പ്‌
ഇംഹോട്ടപ്പ്‌ (Imhotep)
ബി.സി. 2980-50 കാലത്ത്‌ ഈജിപ്‌തില്‍ ജീവിച്ചിരുന്ന ബഹുമുഖപ്രതിഭ. ഭിഷഗ്വരന്‍, ദാര്‍ശനികന്‍, വാസ്‌തുവിദ്യാവിദഗ്‌ധന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന ഇദ്ദേഹം മരണശേഷം ദേവനായി ആരാധിക്കപ്പെട്ടു.
ഈജിപ്‌ഷ്യന്‍ ഫറോവ സോസറിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ഇംഹോട്ടപ്പ്‌ മെംഫിസിനു സമീപത്തെ ഒരു സാധാരണ കുടുംബത്തിലാണ്‌ ജനിച്ചത്‌. ഫറോവയുടെ കീഴില്‍ എഴുത്തുകാരന്‍, വാസ്‌തുവിദ്യാവിദഗ്‌ധന്‍, ഭിഷഗ്വരന്‍ എന്നീനിലകളില്‍ സേവനമനുഷ്‌ഠിച്ച ഇദ്ദേഹം സ്വപ്രയ്‌തനത്തിലൂടെയും വ്യക്തിവൈഭവത്തിലൂടെയുമാണ്‌ ഉന്നതപദവിയിലെത്തിയത്‌.
ദേവനായി ഉയരുന്നതിനുമുമ്പ്‌ മനുഷ്യനായി ജീവിച്ചിരുന്ന ഇംഹോട്ടപ്പിനെക്കുറിച്ച്‌ ഗ്രീക്ക്‌ ഈജിപ്‌ഷ്യന്‍ ചരിത്രകാരനായ മാനെതോ ഒരു ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ഇംഹോട്ടപ്പ്‌ ഒരു ഭിഷഗ്വരനായിരുന്നുവെന്നും വെട്ടുകല്ലുകൊണ്ടു കെട്ടിടം നിര്‍മിക്കുന്ന സമ്പ്രദായം കണ്ടുപിടിച്ചത്‌ ഇദ്ദേഹമാണെന്നും സോസെര്‍രാജാവിന്റെ ഭരണകാലത്ത്‌ ഇംഹോട്ടപ്പ്‌ ഒരു എഴുത്തുകാരനായിരുന്നുവെന്നും മാനെതോ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇംഹോട്ടപ്പിന്റെ ശവകുടീരം നശിച്ചുപോയാലും ഇദ്ദേഹത്തിന്റെ മഹദ്വചനങ്ങള്‍ നശിക്കുകയില്ലെന്ന്‌ ബി.സി. 250-നോടടുത്ത്‌ രചിക്കപ്പെട്ടിട്ടുള്ള ഒരു വിലാപകാവ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹം ഒരു പ്രമുഖ വൈദികകര്‍മി ആയിരുന്നുവെന്ന്‌ പല ശിലാലിഖിതങ്ങളും സൂചിപ്പിക്കുന്നു. ഫറോവമാര്‍ക്ക്‌ തത്ത്വജ്ഞാനികള്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍ എന്നിവരെ തിരഞ്ഞെടുത്തുകൊടുക്കുവാന്‍ കഴിവും ജ്ഞാനവുമുള്ള ആളുകളുടെ പട്ടികയില്‍ പ്രധാനിയായിരുന്നു ഇംഹോട്ടപ്പ്‌.
ഒരു വാസ്‌തുവിദ്യാവിദഗ്‌ധന്‍ എന്ന നിലയിലുള്ള ഇംഹോട്ടപ്പിന്റെ കഴിവുകളെ പരാമര്‍ശിക്കുന്ന പല ഗ്രന്ഥങ്ങളും ഉണ്ട്‌. ചരിത്രത്തിലെ ഒന്നാമത്തെ കല്‌പണിവിദഗ്‌ധന്‍ എന്നാണ്‌ റാംസെസ്‌ II-ാമന്റെ സമകാലികനായ ഒരു ഗ്രന്ഥകാരന്‍ ഇംഹോട്ടപ്പിനെ സ്‌തുതിക്കുന്നത്‌. ഇദ്ദേഹമായിരുന്നു ഈജിപ്‌തിലെ ആദ്യത്തെ പിരമിഡ്‌ നിര്‍മിച്ചത്‌. പ്രമുഖ കല്‌പണിക്കാരുടെ വംശപരമ്പരയില്‍പ്പെട്ടയാളാണ്‌ ഇംഹോട്ടപ്പ്‌ എന്നും ഇവരില്‍ ഏറ്റവും ആദ്യത്തെയാള്‍ ഇംഹോട്ടപ്പിനെക്കാള്‍ പ്രമുഖനായിരുന്നുവെന്നും അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ശില്‌പി പ്രസ്‌താവിച്ചുകാണുന്നു. ട്രീറ്റിസ്‌ ഓണ്‍ ദി ഡിസ്‌പൊസിഷന്‍ ഒഫ്‌ ദി ടെമ്പിള്‍ (Treatise on the disposition of the temple) എന്ന ഗ്രന്ഥത്തില്‍ ഇംഹോട്ടപ്പ്‌ നിര്‍ദേശിച്ചിട്ടുള്ളതുപോലെയാണ്‌ എഡ്‌ഫുദേവാലയം തങ്ങള്‍ നിര്‍മിച്ചതെന്ന്‌ (3-ാം ശ.) അതിന്റെ ശില്‌പികള്‍ അവകാശപ്പെടുന്നുണ്ട്‌. ശാസ്‌ത്രജ്ഞന്മാരെന്ന്‌ പുരാതനകാലം മുതല്‍ക്കേ അറിയപ്പെട്ടിരുന്ന ഹെലിയോപോളസ്‌ പുരോഹിതവര്‍ഗത്തിന്റെ മേധാവിയും ഫറോവയുടെ ഉത്തമസുഹൃത്തും ആയിരുന്നു ഇംഹോട്ടപ്പ്‌. മരപ്പണിക്കാര്‍, പ്രതിമാശില്‌പികള്‍, പാത്രനിര്‍മാതാക്കള്‍ എന്നിവരുടെ സമൂഹത്തിലെ അംഗവും അവരുടെ നേതാവും ആയിരുന്നിരിക്കണം ഇംഹോട്ടപ്പ്‌.
സഖാറില്‍നിന്ന്‌ ഉത്‌ഖനനംചെയ്‌തെടുത്ത സോസെര്‍ രാജാവിന്റെ ശവകുടീരത്തെപ്പറ്റി ഷീന്‍ ഫിലിപ്പ്‌ ലവര്‍ നടത്തിയ പഠനങ്ങള്‍ ഇംഹോട്ടപ്പിന്റെ വാസ്‌തുവിദ്യാവൈദഗ്‌ധ്യത്തെ വെളിച്ചത്തുകൊണ്ടുവന്നു. വാസ്‌തുവിദ്യ, കല്‌പണി എന്നിവയെ സംബന്ധിച്ച സമകാലീനവിജ്ഞാനത്തില്‍ ഇംഹോട്ടപ്പ്‌ വരുത്തിയ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഈ ശവകൂടീരത്തിന്റെ നിര്‍മിതിയില്‍ കാണാം. തടികൊണ്ടു നിര്‍മിച്ചിട്ടുള്ള ചില ഭവനങ്ങള്‍ അതേപടി കല്ലുകൊണ്ട്‌ നിര്‍മിക്കുന്നതിലും ഇംഹോട്ടപ്പ്‌ വിജയിച്ചിരുന്നു. ആശാരിപ്പണിയിലും ഇദ്ദേഹം വിദഗ്‌ധനായിരുന്നുവെന്ന്‌ ആര്‍ക്കെയിക്‌ കാലഘട്ടത്തില്‍ ആരാധനയ്‌ക്കായി നിര്‍മിച്ചുവന്ന ഈ ഭവനങ്ങള്‍ തെളിയിക്കുന്നു. രാജപ്രതിമകളുടെ നിര്‍മാണം, ചുണ്ണാമ്പുകല്ലില്‍ നടത്തിയിട്ടുള്ള കൊത്തുപണികള്‍ എന്നിവ ഇംഹോട്ടപ്പിന്റെ ശില്‌പവൈദഗ്‌ധ്യത്തെ പ്രകടമാക്കുന്നു. സോസെര്‍ ദേവാലയങ്ങളുടെ നിര്‍മാണശൈലിയും സ്‌തംഭങ്ങളുടെ ഘടനയും അവയുടെ സ്രഷ്‌ടാവിന്റെ കല്‌പനാശക്തി വിളിച്ചറിയിക്കുന്നു. സോസെര്‍ രാജാവിന്റെ ശവകുടീരത്തിന്റെ മുകളില്‍ നിര്‍മിച്ചിട്ടുള്ള പിരമിഡ്‌ ആണ്‌ ഇംഹോട്ടപ്പിന്റെ ഏറ്റവും മഹത്തായ കലാസൃഷ്‌ടിയായി കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ലോകത്തിലെ ആദ്യത്തെ ഭിഷഗ്വരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഇംഹോട്ടപ്പ്‌ നിരവധി വൈദ്യശാസ്‌ത്രസംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌.
ജീവിതകാലത്തുതന്നെ ഒരു പ്രതിഭാസമായി വാഴ്‌ത്തപ്പെട്ട ഇംഹോട്ടപ്പ്‌ മരണാനന്തരം ഒരു ദേവനായി ഉയര്‍ത്തപ്പെട്ടു. പൗരാണികരാജവംശകാലത്ത്‌ മെംഫിസിലെ ഈജിപ്‌തുകാര്‍ ഇംഹോട്ടപ്പ്‌ ദേവനെ ആരാധിച്ചിരുന്നതായിക്കാണുന്നു. അവരുടെ വിശ്വാസമനുസരിച്ച്‌ പ്‌താ (Ptah) എന്ന ദേവന്‌ ക്രോട്ടിയോന്‍ഖ്‌ എന്ന മനുഷ്യസ്‌ത്രീയില്‍ ജനിച്ച പുത്രനാണ്‌ ഇംഹോട്ടപ്പ്‌. ഇതിന്റെ സൂചനയായി സൈറ്റിക്‌ കാലഘട്ടത്തില്‍ (ബി.സി. 7-6 ശ.) ഇംഹോട്ടപ്പിന്റെ ധാരാളം വെങ്കലപ്രതിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. സ്റ്റൂളില്‍ ഇരുന്നുകൊണ്ട്‌ മടിയില്‍ പാപ്പിറസ്‌ നിവര്‍ത്തിവച്ചുനോക്കുന്ന ഒരു രാജ്യതന്ത്രജ്ഞനും പുരോഹിതനുമായിട്ടാണ്‌ ഇംഹോട്ടപ്പിനെ ഈ പ്രതിമകളില്‍ ചിത്രീകരിച്ചിട്ടുള്ളത്‌. ബി.സി. 4-ഉം 3-ഉം ശതകങ്ങളില്‍ ഈ അവതാരപുരുഷനെ തീബ്‌സിലെ ജനങ്ങള്‍ അവരുടെ ദേവതകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ഫിലായില്‍ അദ്ദേഹത്തിനുവേണ്ടി ഒരു ദേവാലയം നിര്‍മിക്കുകയും ചെയ്‌തു. ഗ്രീക്കുകാര്‍ ഇമൂത്തെസ്‌ എന്നാണ്‌ ഇംഹോട്ടപ്പിനെ വിളിച്ചിരുന്നത്‌. രോഗശമനത്തിന്റെ ദേവതയായ അസ്‌ക്‌ലെപിയോസ്‌ തന്നെയാണ്‌ ഇംഹോട്ടപ്പ്‌ എന്നും അവര്‍ വിശ്വസിച്ചിരുന്നു. ഈജിപ്‌തിലെ ദേശീയരാജവാഴ്‌ചയുടെ അവസാനകാലത്തും ഭരണാധിപന്മാരായ ടോളമിമാരുടെ കാലത്തും ഇംഹോട്ടപ്പിന്റെ ക്ഷേത്രം ലോകമെങ്ങുമുള്ള ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ഇംഹോട്ടപ്പ്‌ ഭക്തന്മാര്‍ക്ക്‌ സ്വപ്‌ന ദര്‍ശനവും പ്രവചനങ്ങളും നല്‍കുമെന്നും അഭീഷ്‌ടസന്താനലാഭം ഉണ്ടാക്കുമെന്നും രോഗശമനം വരുത്തുമെന്നുംമറ്റും ജനങ്ങള്‍ വിശ്വസിച്ചിരുന്നതാണ്‌ ഇത്രയധികം പ്രശസ്‌തിക്കു കാരണമായി ഭവിച്ചത്‌.

akhenaten

continue:-

കാരിരുമ്പിന്റെ മതില്‍ക്കെട്ടുകളും കല്‍പ്പിരമിഡുകളും കരുത്തുറ്റ കോട്ടകളും കൈപ്പിടിയില്‍ സൈന്യങ്ങളുമുണ്ടായിരുന്ന ഫറോവ രാജവംശം ഒന്നിന്റെയും മുന്നില്‍ പകച്ചുപോയ ചരിത്രമില്ലായിരുന്നു. മുഷ്ടിയില്‍ മരവടിയും മുദ്രാവാക്യങ്ങളും മാത്രമുണ്ടായിരുന്ന മൂസാ പ്രവാചകന്റെ മുന്നിലല്ലാതെ..

ഈജിപ്ഷ്യന്‍ സിംഹാസനങ്ങള്‍ക്കധിപതി ഫറോവ പ്രഖ്യാപിച്ചു.. “മൂസയെ ഞാന്‍ കൊല്ലാന്‍ പോകുന്നു..” എതിര്‍വാക്കുകള്‍ നിരോധിച്ച ഫറോവന്‍ ആജ്ഞക്ക് പൂര്‍ണ്ണത നല്‍കാന്‍ ഏറാന്‍മൂളികള്‍ തയ്യാറായി..

എന്നാല്‍.....
ഇസ്രായേല്‍ ആണ്‍കുട്ടികളെ മുഴുവന്‍ ഫറോവ കൊന്നൊടുക്കുമ്പോള്‍, അതേ ഫറോവയുടെ നെഞ്ചില്‍ കിടത്തി മൂസയെ വളര്‍ത്തിയ, ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റിനു ജന്മം നല്‍കിയ പഴുതടച്ച തിരക്കഥയുടെ രചയിതാവിന്റെ അലംഘനീയവിധിയുടെ ആള്‍രൂപമെന്നോണം... ഫറോവയുടെ സിംഹാസനത്തിന്റെ തൊട്ടടുത്ത സിംഹാസനത്തില്‍ നിന്നും ഒരു മനുഷ്യന്‍ എഴുന്നേറ്റു. ഫറോവയുടെ ശബ്ദത്തിനും മുകളിലായി അയാളുടെ ശബ്ദം ഉയര്‍ന്നു.. “മൂസയെ കൊല്ലരുത്"

ഖുര്‍ആന്‍ ഈ സംഭവം പറയുന്നു.. “ഫറോവ പറഞ്ഞു: ''എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്........
അന്നേരം, ഫറോവയുടെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാള്‍ പറഞ്ഞു: ''എന്റെ നാഥന്‍ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും!.....” (ഖുര്‍ആന്‍ 40:26-28)

സുദീര്‍ഘമായ ആ പ്രസംഗം ഖുര്‍ആനില്‍ പിന്നെയും തുടരുന്നുണ്ട്.. ഒടുവില്‍ ഉത്തരം മുട്ടി ഫറോവ ഇരുന്നു.. ആത്മഗതമെന്നോണം അയാള്‍ പുലമ്പുന്നുണ്ടായിരുന്നു... “'എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്..'' (ഖുര്‍ആന്‍ 40:29)

ആ സത്യവിശ്വാസി വീണ്ടും തന്റെ പ്രസംഗം തുടര്‍ന്നു (ഖുർആൻ 40:30-44).. ഫറോവക്കൊപ്പം കൂടി നില്‍ക്കുന്ന മുഴുവന്‍ തെമ്മാടികളെയും നിശബ്ദമാക്കുന്ന പ്രസംഗം.. കുരിശുമരങ്ങളെ അനാഥമാക്കി മരവടിയും കുത്തി തിരിഞ്ഞു നടക്കുമ്പോള്‍ ആ മനുഷ്യനെ നോക്കി പ്രവാചകന്‍ മൂസ പുഞ്ചിരിച്ചിരുന്നിരിക്കണം..

ആരായിരുന്നു ആ വിശ്വാസി? ഈജിപ്ഷ്യന്‍ രാജ്യത്ത് തന്റെ ആജ്ഞക്ക് എതിര്‍വാക്കുകള്‍ ഇല്ലാത്ത ഫറോവയുടെ ആജ്ഞയെ പോലും നിഷ്പ്രഭമാക്കാന്‍ പോന്ന ആ മനുഷ്യന്‍.. എതിരഭിപ്രായങ്ങളെ കൊന്നു മാത്രം ശീലിച്ച ഫറോവയെ നാവടക്കി ഇരിക്കാന്‍ പ്രേരിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമ.. കേട്ട് കഴിഞ്ഞ ഖുര്‍ആന്‍ ക്ലാസുകളിലോ വായിച്ചു തീര്‍ത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലോ ആരും പരാമര്‍ശിച്ചു കേട്ടിട്ടില്ലാത്ത, പ്രവാചകന്‍ മൂസയെ കൊലമരത്തില്‍ നിന്നും രക്ഷിച്ച ആ മഹാന്‍..

ഖുര്‍ആന്‍ പ്രകാരം മൂന്നു കാര്യങ്ങള്‍ വ്യക്തം. ഒന്ന്, അയാള്‍ ഒരു വിശ്വാസി ആയിരുന്നു. രണ്ടു, അയാള്‍ ഫറോവയുടെ വംശമായിരുന്നു, മൂന്നു, ഫറോവയുടെ ആജ്ഞയില്‍ ഇടപെടാന്‍ മാത്രം സ്വാതന്ത്ര്യം അയാള്‍ക്കുണ്ടായിരുന്നു. ഫറോവന്‍ രാജവംശത്തിന്റെ ചരിത്രം ചികയുമ്പോള്‍ മറ്റൊരു കാര്യം കൂടി വ്യക്തം. ഒരു ഫറോവ രാജ്യം ഭരിക്കുമ്പോള്‍ അങ്ങനെ ഒരു സ്വാതന്ത്ര്യം ഉണ്ടാവുക ഫറോവയുടെ മകന് മാത്രമായിരിക്കും. സിംഹാസനത്തില്‍ ഫറോവക്ക് തൊട്ടു താഴെയോ അല്ലെങ്കില്‍ അയാള്‍ക്കൊപ്പമോ തന്നെ സ്ഥാനം ഉണ്ടാവുന്ന ഏക വ്യക്തി.. എങ്കില്‍ ആരായിരുന്നു അയാള്‍..?
.

"അഖിനാറ്റന്‍" (Akhenaten).. പ്രവാചകന്‍ മൂസയുടെ ശത്രുവായിരുന്ന അമുന്‍ഹോട്ടപ് മൂന്നാമന്‍ (Amunhotep III) എന്ന ഫറോവയുടെ മകന്‍ അമുന്‍ഹോട്ടപ് നാലാമന്‍.. (മൂസാ നബി നേരിട്ട ഫറോവ രാംസസ് രണ്ടാമന്‍ എന്ന ഫറോവയായിരുന്നു എന്ന നിഗമനത്തോട് എനിക്ക് യോജിപ്പില്ല എന്ന് കൂടി ഇവിടെ വ്യക്തമാക്കുന്നു) പില്‍ക്കാലത്ത് അഖിനാറ്റന്‍ എന്ന പേര് സ്വീകരിച്ച ഏകദൈവവിശ്വാസിയും നീതിമാനുമായിരുന്ന ഫറോവ.. ഫറോവ രാജവംശത്തിലെ ചരിത്രം നശിപ്പിക്കപ്പെട്ട ഒരേയൊരു ഫറോവ..

പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ടെടുത്ത Akhetaten എന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് അത് വരെ ചരിത്രത്തില്‍ നിന്നും നിഷ്കാസിതനായിരുന്ന ഈ രാജാവിനെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്.. (Ref: Egypt's Golden Empire: Pharaohs of the Sun). ഇത് വരെ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നത് അഖിനാറ്റനും പ്രവാചകന്‍ മൂസയും ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്നാണ്‌ (BC പതിനാലാം നൂറ്റാണ്ട്‌). ഈജിപ്തിന്റെ പരമ്പരാഗതമതങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞ ഭരണാധികാരി ആയാണ് അഖിനാറ്റന്‍ ഇന്ന് അറിയപ്പെടുന്നത്.. പല ചരിത്രപണ്ഡിതന്മാരും അദ്ദേഹത്തെ പിന്നീട് ജൂദായിസം ആയി മാറിയ ഏകദൈവവിശ്വാസത്തിന്റെ pioneer ആയി വരെ വിശേഷിപ്പിച്ചിട്ടുണ്ട്. ചില ചരിത്രകാരന്മാര്‍ പറയുന്നത് അദ്ദേഹം ഈജിപ്തിലെ എല്ലാ വിശ്വാസങ്ങളെയും തള്ളിയെങ്കിലും അദ്ദേഹം Aten എന്ന സൂര്യദൈവത്തെ മാത്രം ഏകദൈവമാക്കിയ വ്യക്തി എന്നാണു.. എന്നാല്‍ മറ്റു ചിലര്‍ അദ്ദേഹത്തെ കറകളഞ്ഞ ഏകദൈവവിശ്വാസി ആയും അദ്ദേഹം മൂസയുടെ വിശ്വാസം സ്വീകരിച്ചവനും യേശുകൃസ്തുവിന്റെ പൂര്‍വ്വഗാമി ആണെന്നും പറയുന്നു.. (Ref: Akhenaten and the religion of light, Erik Hornung, David Lorton). ഇതിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒരു കാര്യത്തില്‍ ഇവര്‍ ഏകോപിക്കുന്നുണ്ട്. ഫറോവ രാജഭരണത്തിലെ എല്ലാ പരമ്പരാഗത വിശ്വാസങ്ങളെയും തള്ളിക്കളഞ്ഞ ഒരേയൊരു ഫറോവയായിരുന്നു അഖിനാറ്റന്‍..

മൂസാനബിയെ പിന്തുടര്‍ന്ന ഫറോവ കൊല്ലപ്പെട്ടതിനു ശേഷം ഈജിപ്ത് ഭരിച്ചത് അഖിനാറ്റനാണ്.. അദ്ദേഹം ഈജിപ്ഷ്യന്‍ ജനതയോട് ഏകദൈവവിശ്വാസം പ്രബോധനം ചെയ്തു. പക്ഷെ കാലങ്ങളായുള്ള ശീലങ്ങള്‍ കൈവെടിയാന്‍ ആ ധിക്കാരികളായ ജനം തയ്യാറായില്ല.. എന്നാല്‍, അതിശക്തനായിരുന്നെങ്കിലും തന്റെ ശരികള്‍ ഇരുമ്പുദണ്ട് കൊണ്ടും വാള്‍മുന കൊണ്ടും അടിച്ചേല്‍പ്പിക്കുന്ന മറ്റു ഫറോവമാരെ പോലെ ആയില്ല അഖിനാറ്റന്‍. ഭരണത്തില്‍ കയറിയതിന്റെ പതിനെട്ടാം വര്‍ഷം, ചരിത്രത്തിനും ചരിത്രകാരന്മാര്‍ക്കും ഇന്നും ദുരൂഹമായി തുടരുന്ന ഏതോ കാരണത്താല്‍, തന്റെ ഏതാനും ബന്ധുക്കള്‍ക്കും അനുയായികള്‍ക്കുമൊപ്പം ഒരു പാതിരാവില്‍ അഖിനാറ്റന്‍ ഈജിപ്ത് വിട്ടു.. അഖിനാറ്റന് ശേഷം ഈജിപ്ത് വീണ്ടും പഴയപടിയായി. അദ്ദേഹത്തിന്റെ സ്മരണകളും ചരിത്രങ്ങളും നശിപ്പിക്കപ്പെട്ടു..

“After his death, his monuments were dismantled and hidden, his statues were terminated and his name was not to be included in the king lists. Traditional religious practice was gradually restored, and when some dozen years later rulers without clear rights of succession from the 18th Dynasty founded a new dynasty, they discredited Akhenaten and his immediate successors, referring to Akhenaten himself as "the enemy" or "that criminal" in archival records” (Wikipedia)

അഖിനാറ്റന്‍ ഈജിപ്ത് വിട്ടു എങ്ങോട്ടാണ് പോയത്? അതിനു ശേഷം അഖിനാറ്റന് എന്ത് സംഭവിച്ചു..? ചരിത്രകാരന്മാര്‍ക്ക്‌ ഇന്നും അതിനു ഉത്തരമില്ല. കിഴക്കേ അതിരും പടിഞ്ഞാറേ അതിരും അടങ്ങുന്ന മൂന്നു നേര്‍പാതകളിലേക്ക് സഞ്ചരിച്ച് അവിടങ്ങളിലെ ജനതക്ക് ശാന്തിയും സമാധാനവും സംരക്ഷണവുമായി, ഭൌതികശക്തിയും ആത്മീയശക്തിയും ഒന്നിക്കുന്ന രണ്ടു കൊമ്പുകള്‍ ശിരസ്സിലേറ്റിയ ദുല്‍ഖര്‍നൈനി ആവാന്‍ ദൈവം നിയോഗിക്കുകയായിരുന്നോ ആ മനുഷ്യനെ..? ലോകത്തെ മുഴുവന്‍ ഭരണാധികാരികള്‍ക്കും മാതൃകയായി ഖുര്‍ആന്‍ എടുത്തു കാട്ടിയ ദുല്‍ഖര്‍നൈനി ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ മകനായിരുന്നോ..??

ദുല്ഖര്‍നൈനിയെ കണ്ടെത്താനുള്ള പഠനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശക്തിയും പ്രതാപവും മാത്രം കണക്കിലെടുത്ത് BC മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അലക്സാണ്ടര്‍ ആണെന്ന് വിശകലനം ചെയ്തു ചിലര്‍. എന്നാല്‍ ഭൌതികശക്തിക്കൊപ്പം നീതിയുടെ ശക്തി കൂടി കണക്കിലെടുത്ത് അത് BC അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച പേര്‍ഷ്യന്‍ രാജാവ് സൈറസ് ആണെന്നായി മറ്റു ചിലര്‍.. ദുല്ഖര്‍നൈനിയുടെ പല വിശേഷണങ്ങളുമായും സൈറസുമായി ചേര്‍ന്ന് പോകുന്നുമുണ്ട്. ഏറ്റവും പ്രചാരം നേടിയ അഭിപ്രായവും ഇതാണ്.. എന്നാല്‍, ദുല്ഖര്‍നൈനി എന്ത് കൊണ്ട് സൈറസ് ആയിക്കൂടാ? ഈ വിഷയത്തില്‍ എന്റെ ഒരു വ്യക്തിപരമായ നിഗമനം പറയാം..

ദുല്ഖര്‍നൈനിയുടെ ചരിത്രം ഖുര്‍ആനില്‍ പരാമര്‍ഷിക്കുന്നതിനു പിന്നില്‍ ഒരു പശ്ചാത്തലമുണ്ട്. പ്രവാചകന്‍ മുഹമ്മദിനെ നിശബ്ദനാക്കാന്‍ പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ട ഖുറൈഷി നേതാക്കള്‍ അവസാനം തങ്ങളുടെ ബദ്ധവൈരികളായ ജൂതന്മാരുടെ സഹായം തേടാന്‍ തീരുമാനിക്കുന്നു. അതിനായി നള്റുബ്നു ഹാരിസിനെ ചില ജൂതപണ്ഡിതന്മാരുടെ അടുക്കലേക്ക് അയച്ചു. മുഹമ്മദ്‌ പ്രവാചകന്‍ അല്ലെന്നു എങ്ങനെയെങ്കിലും തെളിയിക്കണം എന്നായിരുന്നു അവരോടുള്ള അഭ്യര്‍ത്ഥന. ആ ജൂതപണ്ഡിതര്‍ ഒരു കാര്യം പറഞ്ഞു.. “ഞാന്‍ മൂന്നു ചോദ്യങ്ങള്‍ പറഞ്ഞു തരാം. അത് നിങ്ങള്‍ ഈ പറയുന്ന ആളോട് ചോദിക്കണം. അതിനു ഉത്തരം പറയാന്‍ കഴിഞ്ഞാല്‍ ഉറപ്പിക്കാം, അദ്ദേഹം പ്രവാചകനാണെന്ന്. കാരണം ദിവ്യവെളിപാടിലൂടെ അല്ലാതെ അതിനുത്തരം അദ്ദേഹത്തിന് കിട്ടാന്‍ ഒരു സാധ്യതയുമില്ല. ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ ഒരു കള്ളപ്രവാചകനും ആണ്.."

ആ മൂന്നു ചോദ്യങ്ങള്‍ ഇവയായിരുന്നു.. ‘ഒന്ന്, കഴിഞ്ഞ കാലത്ത് കടന്നുപോയ മൂന്നുയുവാക്കളുണ്ട്. അവരവരുടെ കഥയെന്താണ്? ഖദിര്‍ കഥയുടെ യാഥാര്‍ഥ്യമെന്ത്? ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ചുറ്റി സഞ്ചരിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ വൃത്താന്തമെന്താണ്?’

ഈ മൂന്നു ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരമായിക്കൊണ്ടാണ് സൂറത്തുല്‍ കഹ്ഫ്‌ അവതരിച്ചത്.

ഈ മൂന്നു ചോദ്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക. ഇതില്‍ മൂന്നാമത്തെ ചോദ്യമായ ദുല്ഖര്‍നൈനി സംഭവം മാറ്റിനിര്‍ത്തി മറ്റു രണ്ടു ചോദ്യങ്ങള്‍ നോക്കൂ.. ആ രണ്ടു സംഭവങ്ങളും (ഗുഹാവാസികളുടെ കഥയും ഖദിര്‍ മൂസാ കൂടിക്കാഴ്ചയും) അന്ന് ഹിജാസില്‍ തികച്ചും അജ്ഞാതമായിരുന്ന കാര്യങ്ങളാണ്. ജൂതന്മാരുടെയോ ക്രൈസ്തവരുടെയോ വേദഗ്രന്ഥങ്ങളില്‍ അവയെ കുറിച്ച് പരാമര്‍ശങ്ങളില്ല. വേദക്കാരിലെ സാധാരണക്കാര്‍ക്ക് അറിവില്ലാത്ത, ഒരുപക്ഷെ ജൂതന്മാരിലെ ചില പണ്ഡിതപുരോഹിതന്മാര്‍ക്ക് മാത്രം അറിവുണ്ടായിരുന്ന കാര്യങ്ങള്‍.. അതുകൊണ്ടാണല്ലോ, അവയ്ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞാല്‍ മുഹമ്മദ്‌ പ്രവാചകന്‍ ആണെന്ന് ഉറപ്പിക്കാമെന്ന് പറഞ്ഞതും.. എന്നാല്‍ ദുല്ഖര്‍നൈനി പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ് ആയിരുന്നെങ്കില്‍ ആദ്യത്തെ രണ്ടു ചോദ്യങ്ങളുടെ നിലവാരവും ബുദ്ധിമുട്ടും അതിനുണ്ടാവുമായിരുന്നില്ല.. കാരണം സൈറസ് അത്രയും പ്രശസ്തനാണ്. ചരിത്രം വ്യക്തമായി രേഖപ്പെടുത്തപ്പെട്ട രാജാവ്. ജൂതന്മാരിലെയും ക്രിസ്ത്യാനികളിലെയും സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് പോലും ചിരപരിചിതനായിരുന്ന ചക്രവര്‍ത്തി. തോറയില്‍ അഞ്ചാറു തവണയെങ്കിലും പേര് പരാമര്‍ശിക്കപ്പെട്ട ഭരണാധികാരി.. പേര്‍ഷ്യയില്‍ ആ കാലത്തും എല്ലാവരാലും ഓര്‍മ്മിക്കപ്പെട്ടിരുന്ന, ഒരുപക്ഷെ പേര്‍ഷ്യന്‍ യാത്രികരായിരുന്ന ചില ഖുറൈഷികള്‍ക്ക് പോലും അറിഞ്ഞേക്കാമായിരുന്ന വ്യക്തി.. മുഹമ്മദ്‌ പ്രവാചകന്‍ അല്ലായിരുന്നെങ്കില്‍ പോലും സൈറസിനെ കുറിച്ച് പഠിക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങളെയും യാത്രകളെയും ദ്വിഗ്വിജയങ്ങളെയും കുറിച്ച് മനസ്സിലാക്കാനും ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ജൂതപണ്ഡിതന്മാരുടെ തന്നെ അഭിപ്രായപ്രകാരം അങ്ങനെ എളുപ്പത്തില്‍ കിട്ടുന്ന ഉത്തരങ്ങളായിരുന്നില്ല ആ മൂന്നു ചോദ്യങ്ങളും. സൊ, ആദ്യ രണ്ടു ചോദ്യങ്ങളെ പോലെ ദുല്ഖര്‍നൈനി സംഭവം മറക്കപ്പെട്ട ചരിത്രമാണ്.. ഇത്രയും ശക്തിയും പ്രതാപവും ഉണ്ടായിരുന്ന ഏത് രാജാവാണ് ചരിത്രത്തില്‍ നിന്നും നിഷ്കാസിതനായിരിക്കുന്നത് എന്ന് തേടുമ്പോള്‍ തീര്‍ച്ചയായും എത്തുന്ന ഉത്തരം അഖിനാറ്റന്‍ എന്ന ഒറ്റ പേരിലാണ്..

ഈജിപ്ത് വിട്ടു യാത്രയായ അഖിനാറ്റന്‍ ഹോട്ട് സീ കറന്റ്സിന്‍റെ നാടായ മാല്‍ദീവ്സിലേക്ക് യാത്രയായിരുന്നതായി പറയുന്നു.. ആന്ത്രോപ്പോളജിസ്റ്റ്സ് പറയുന്നതും മൂവായിരത്തിനാന്നൂറ് കൊല്ലം മുമ്പാണ് മനുഷ്യര്‍ മാല്‍ദീവ്സിലേക്ക് പോകുന്നത് എന്നാണു. അതിനു മുമ്പ് അവിടെ വല്ല പ്രാകൃതഗോത്രങ്ങളും ഉണ്ടാവാനുള്ള സാധ്യതയെ ഒള്ളൂ.. ഈ കാലഘട്ടം അഖിനാറ്റന്റെ കാര്യത്തില്‍ യോജിച്ചു വരുന്നു. അദ്ദേഹം ജീവിച്ചിരുന്നതും അത്രയും കാലങ്ങള്‍ക്ക് മുമ്പാണ്.. സൂര്യാസ്തമയം ഏതാണ്ട് കോണ്‍സ്റ്റന്‍റ് ആയ ഒരു ഇക്വേറ്ററിലാണ് മാല്‍ദീവ്സ് സ്ഥിതി ചെയ്യുന്നത് എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത..

“നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. എന്തും നിറവേറ്റാനുള്ള നേര്‍മാര്‍ഗങ്ങളെ കുറിച്ചുള്ള അറിവും നല്‍കി. അങ്ങനെ അദ്ദേഹം ഒരു വഴിയില്‍ യാത്ര തിരിച്ചു. അദ്ദേഹം സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോകുന്നത് കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി..” (ഖുര്‍ആന്‍ 18: 84-86)

അഖിനാറ്റന്‍ പിന്നീട് സഞ്ചരിച്ചത് പസിഫിക്കിലെ കിരിബാറ്റി (kiribati islands) ദ്വീപുകളിലേക്കായിരുന്നു എന്ന് ഹംദി ബിന്‍ ഹംസ പറയുന്നു.. ആ കാലത്ത് പ്രാകൃതരായ ഗോത്രവിഭാഗങ്ങള്‍ മാത്രം വസിച്ചിരിക്കാന്‍ ഇടയുള്ള പ്രദേശം. ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത കേള്‍ക്കുക. അവിടെ ‘Sunrise hotel’ എന്നൊരു ഹോട്ടല്‍ ഉണ്ട്. ഈ നൂറ്റാണ്ടിലെ ആദ്യസൂര്യോദയത്തിന്റെ ആദ്യരശ്മികള്‍ പതിക്കുന്ന സ്ഥലം എന്ന നിലക്ക് 2000 ജനുവരി ഒന്നിന് ഒരുപാട് ഇന്റര്‍നാഷണല്‍ ഏജന്‍സികളുടെ പ്രതിനിധികളാണ് ഇവിടെ എത്തിയത്.. സൂര്യോദയം ഏതാണ്ട് കോണ്‍സ്റ്റന്‍റ് ആയിരുന്ന ഒരു ഇക്വേറ്ററിലാണ് ഈ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്..

“പിന്നീട് അദ്ദേഹം മറ്റൊരു പാത പിന്തുടര്‍ന്നു. അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. സൂര്യന്നും അവര്‍ക്കുമിടയില്‍ ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല.” (ഖുര്‍ആന്‍ 18: 89,90)

അഖിനാറ്റന്‍ പിന്നീട് സഞ്ചരിച്ചത് ഇന്ന് ചൈനയിലെ ഹെനാന്‍ കൌണ്ടിയിലെ Zhenzhou എന്ന പട്ടണം സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കായിരുന്നു എന്ന് ഹംദി ബിന്‍ ഹംസ പറയുന്നു. അവിടെ എത്തിയ അഖിനാറ്റന്‍ തന്റെ ഭാഷ അറിയാത്ത, തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗത്തെ കാണുന്നു..  അക്രമികളായ രണ്ടു ശത്രുവിഭാഗങ്ങളെ ഭയന്ന് കഴിഞ്ഞു കൂടുന്ന ജനതയായിരുന്നു അവര്‍. യഅ്ജൂജ് എന്നും മഅ്ജൂജ് എന്നും വിശേഷണം ഉള്ള ഈ വിഭാഗങ്ങളില്‍ (ഇത് യഥാക്രമം മംഗോളികളും താര്‍ത്താരികളും ആണെന്ന് പറയപ്പെടുന്നു. Yajouj and Majouj consist of a sentence of six words in Chinese meaning “inhabitants of the Asia continent and inhabitants of the horse continent.” In Chinese, Yajouj is known as Yajouren and Majouj as Majouren) നിന്നും രണ്ടു മലനിരകളുടെ അടുത്തായി ജീവിക്കുന്ന ആ ജനതയെ സംരക്ഷിക്കാനായി, ആ രണ്ടു മലകള്‍ക്കിടയില്‍ ഒരു മതില്‍ കെട്ടാന്‍ അഖിനാറ്റന്‍ തീരുമാനിക്കുന്നു. ഇരുമ്പുകട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച്‌ അതില്‍ തീയൂതി പിന്നീടതില്‍ ഉരുക്കിയ ചെമ്പുദ്രാവകമൊഴിച്ച് നിര്‍മ്മിച്ച ഈ മതില്‍ Zhenzhou പട്ടണത്തിനു പുറത്ത് രണ്ടു മലനിരകള്‍ക്കിടയില്‍ കാണുന്ന വലിയ മതില്‍ക്കെട്ട് (Rampart) ആണെന്നാണ്‌ ഹംദി ബിന്‍ ഹംസ അഭിപ്രായപ്പെടുന്നത്. ഏഴു കിലോമീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ ഉയരവും ഉള്ള ഈ മതില്‍ (അദ്ദേഹം ഇതിനു മുകളില്‍ കയറി നില്‍ക്കുന്ന ഫോട്ടോ പുസ്തകത്തിലുണ്ട്) BC ആയിരത്തിനാന്നൂറിന് മുമ്പ് നിര്‍മ്മിച്ചതാണെന്നാണ്‌ കണക്കാക്കുന്നത്.. ചൈനയിലെ ആദ്യത്തെ വന്‍മതില്‍ എന്നും ഈ മതിലിനെ വിശേഷിപ്പിക്കുന്നു. (ഇതിന്റെ ഫോട്ടോ ഗൂഗിളില്‍ കിട്ടും)..

“പിന്നെ അദ്ദേഹം വേറൊരു വഴിയിലൂടെ സഞ്ചരിച്ചു. അങ്ങനെ രണ്ടു മലനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അദ്ദേഹം അവയ്ക്കടുത്തായി വേറൊരു ജനവിഭാഗത്തെ കണ്ടെത്തി. പറയുന്നതൊന്നും മനസ്സിലാക്കാനാവാത്ത ജനം! അവര്‍ പറഞ്ഞു: ''അല്ലയോ ദുല്‍ഖര്‍നൈന്‍; യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം. ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങയ്ക്ക് നികുതി നിശ്ചയിച്ചു തരട്ടെയോ?''
അദ്ദേഹം പറഞ്ഞു: ''എന്റെ നാഥന്‍ എനിക്ക് അധീനപ്പെടുത്തിത്തന്നത് അതിനെക്കാളെല്ലാം മെച്ചപ്പെട്ടതാണ്. അതിനാല്‍ നിങ്ങളെന്നെ സഹായിക്കേണ്ടത് ശാരീരികാധ്വാനംകൊണ്ടാണ്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം.
എനിക്കു നിങ്ങള്‍ ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നു തരിക.'' അങ്ങനെ രണ്ടു മലകള്‍ക്കിടയിലെ വിടവ് നികത്തി നിരത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ കാറ്റ് ഊതുക.'' അതോടെ ഇരുമ്പുഭിത്തി പഴുത്തു തീപോലെയായി. അപ്പോള്‍ അദ്ദേഹം കല്‍പിച്ചു: ''നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ടുവന്നു തരൂ! ഞാനത് ഇതിന്മേല്‍ ഒഴിക്കട്ടെ.''
പിന്നെ യഅ്ജൂജ് മഅ്ജൂജുകള്‍ക്ക് അത് കയറി മറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിന് തുളയുണ്ടാക്കാനും അവര്‍ക്കായില്ല.” (ഖുര്‍ആന്‍ 18:92-97)

(വാഗ്ദത്ത സമയം വന്നാല്‍ ഈ മതില്‍ തകര്‍ത്തു യഅ്ജൂജ് മഅ്ജൂജുകള്‍ വീണ്ടും വരും എന്നൊക്കെ ഖുര്‍ആന്‍ പറയുന്നത് ഒരു മെറ്റഫര്‍ ആകാമെന്നും പില്‍ക്കാലത്ത് ഇസ്ലാമികരാഷ്ട്രത്തെ മംഗോളികളും താര്‍ത്താരികളും ആക്രമിച്ച സംഭവത്തിലേക്കുള്ള പ്രവചനമാണ് ഈ ആയത്ത് എന്നും, അതല്ല അന്ത്യനാളിന്റെ സമയത്ത് സംഭവിക്കുന്ന കാര്യമാണ് എന്നുമൊക്കെ പല അഭിപ്രായങ്ങളുണ്ട്. അതിലേക്ക് കടക്കുന്നില്ല.)

സത്യത്തില്‍ ഈ സംഭവമാണ് അഖിനാറ്റന്‍ ആണ് ദുല്ഖര്‍നൈനി എന്ന നിഗമനത്തില്‍ ഹംദി ബിന്‍ ഹംസയെ ഉറപ്പിക്കുന്നത്. ഈ മതില്‍ നിര്‍മ്മിച്ച കാലവും അഖിനാറ്റന്റെ കാലവും ഒന്നാണ്. മറ്റൊന്ന്, ഈ മതില്‍ നിര്‍മ്മിച്ച എഞ്ചിനിയറിംഗ് രീതി പേര്‍ഷ്യന്‍ എഞ്ചിനിയറിംഗിനേക്കാള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഫറോവമാരുടെ കാലത്തെ ഈജിപ്ഷ്യന്‍ എഞ്ചിനിയറിംഗിനോടാണ്.. അഖിനാറ്റനെ ആ ജനത Chu People (Alien, outsider എന്നൊക്കെ അര്‍ഥം) എന്ന് വിളിച്ചെന്നും അദ്ദേഹം അവിടെ കുറെ കാലം ഭരിച്ചു എന്നും അതില്‍ നിന്നുമാണ് Chu Dynasty ഉണ്ടായത് എന്നുമൊക്കെ അദ്ദേഹം പല ചൈനീസ് ചരിത്രകാരന്മാരെയും കണ്ടും സംസാരിച്ചുമുള്ള പഠനങ്ങള്‍ വച്ച് സമര്‍ത്ഥിക്കുന്നുണ്ട് ആ പുസ്തകത്തില്‍..
..

ഉറപ്പായും അഖിനാറ്റന്‍ തന്നെയാണ് ദുല്ഖര്‍നൈനി എന്ന് സ്ഥാപിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. അങ്ങനെ ഒരു വാദം ഉന്നയിക്കുന്നുമില്ല. ദുല്ഖര്‍നൈനി ആരായിരുന്നു എന്ന വിവിധപഠനങ്ങളില്‍ എനിക്ക് കൂടുതല്‍ കണ്‍വിന്‍സിംഗ് ആയ ഒരു നിഗമനം പറയുക മാത്രമാണ് ചെയ്യുന്നത്. ഈ പോസ്റ്റിനെ ഖണ്ഡിക്കാനോ തെറ്റായ നിഗമനങ്ങള്‍ ചൂണ്ടിക്കാട്ടാനോ കൂടുതല്‍ ശരിയായവ പറഞ്ഞു തരാനോ എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്‌.. എന്നെ സംബന്ധിച്ചിടത്തോളം, അഖിനാറ്റന്‍ ദുല്ഖര്‍നൈനി ആവുന്നതാണ് എല്ലാം കൊണ്ടും എനിക്ക് കൂടുതല്‍ ഇഷ്ടം എന്നൊരു വശം കൂടി ഇതിലുണ്ട് എന്നത് വേറെ കാര്യം.. കാരണം....

കടല്‍ കടന്നുപോയ പ്രവാചകന്‍ മൂസാക്കും അനുയായികള്‍ക്കുമൊപ്പം ചരിത്രവും കടല്‍ കടന്നു പോയപ്പോള്‍, ചരിത്രത്തിന്റെ വെള്ളിവെളിച്ചം എത്താത്ത ഇരുളിലൂടെ, മൂസാ ദൌത്യത്തിന്റെ ഏറ്റവും വലിയ ശത്രുവിന്റെ മകന്‍ തന്നെ ആ ദൌത്യത്തിന്റെ വാഹകനായി മൂന്നു നേര്‍മാര്‍ഗത്തില്‍ സഞ്ചരിച്ചു ജനതയെ വിമോചിപ്പിക്കുന്നതാണ് എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നത്... :)
ദുൽഖർനൈൻ

കിഴക്കും പടിഞ്ഞാറും സഞ്ചരിച്ച ശക്തനായ ഭരണാധികാരി. പല ജനതകളുടെയും ഭരണം കയ്യാളിയ നീതിമാനായ രാജാവ്..

“പിന്നീട് അദ്ദേഹം മറ്റൊരു നേര്‍മാര്‍ഗത്തില്‍ ചരിച്ചു.. അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍, അവിടെ സൂര്യന്‍ ഒരു ജനത്തിനുമീതെ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു.. സൂര്യനും അവര്‍ക്കുമിടയില്‍ ഒരു ആവരണവും നാം ഉണ്ടാക്കിവച്ചിട്ടില്ല.. ‘കദാലിഖ’...” (ഖുര്‍ആന്‍ 18:90)

‘കദാലിഖ’. എന്തൊരു അര്‍ത്ഥമാണ് അതിന്..! എന്തൊരു സന്ദേശമാണ് അതിനു..! ഈ വാക്കിനു 'thus it was', 'അപ്രകാരം' എന്നൊക്കെ ഉള്ള പരിഭാഷകള്‍ അപൂര്‍ണ്ണമാണ്.. ഇമാം റാസി ആ വാക്കിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു..

“പ്രാകൃതരായ (നമ്മുടെ കാഴ്ചപ്പാടില്‍ ‘നാഗരികത’ തൊട്ടുതീണ്ടിയില്ലാത്ത) ആ ജനതക്ക് മേല്‍ അധികാരം ലഭിച്ചിട്ടും ദുല്ഖര്‍നൈനി അവരെ അങ്ങനെ തന്നെ ജീവിക്കാന്‍ വിട്ടു.. അവരുടെ മോഡ് ഓഫ് ലൈഫിനെ അപ്സറ്റ് ചെയ്യാനോ അതുമൂലം അവര്‍ക്ക് ദുരിതം നല്‍കാനോ അദ്ദേഹം തുനിഞ്ഞില്ല..” 'We had made them,and thus he left them..'

അതിലെന്താണ് ഇപ്പൊ ഇത്ര മേന്മ എന്നല്ലേ? ‘നാഗരികത’ തൊട്ടുതീണ്ടിയിട്ടില്ലാത്ത ‘പ്രാകൃതരാ’യ ഒരു ജനതക്കും അവരുടെ നാടിനും മേല്‍, തങ്ങളുടെ നാഗരികതയും ശരികളും പരിഷ്കരണങ്ങളും അടിച്ചേല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ജീവനുകളുടെ ചരിത്രം കഴിഞ്ഞ സഹസ്രാബ്ദത്തിലെ അമേരിക്കന്‍ ഭൂഖണ്ടത്തില്‍ നമ്മള്‍ കണ്ടതാണ്.. യുറോപ്പ്യന്‍ അമേരിക്കയില്‍ കാലുകുത്തുമ്പോള്‍ ഒരു കോടി ഉണ്ടായിരുന്ന തദ്ദേശീയജനത പത്തൊമ്പതാം നൂറ്റാണ്ടു ആയപ്പോഴേക്കും മൂന്നു ലക്ഷമായി ചുരുങ്ങിയിരുന്നു.. ഉള്ളവര്‍ തന്നെ അടിമകളും അവകാശങ്ങളില്ലാത്തവരും.. തുല്യതയില്ലാത്ത ഒരു കൂട്ടക്കൊല..

റാഫേല്‍ ലെംകിന്റെ വാക്കുകള്‍:- “കോളനിവല്‍ക്കരണം നൈസര്‍ഗീകമായി തന്നെ genocide (വംശഹത്യ) ആണ്.. ഞാന്‍ പറയുന്ന ഈ genocide ഒരു റ്റു സ്റ്റേജ് പ്രോസസ് ആണ്.. ഒന്നാമത്തേത്, തദ്ദേശജനതയുടെ ജീവിതരീതിയെ തന്നെ നശിപ്പിക്കുക എന്നത്. രണ്ടാം സ്റ്റേജ്, പുതുതായി വന്നവര്‍ തങ്ങളുടെ ജീവിതരീതി തദ്ദേശീയരില്‍ അടിച്ചേല്‍പ്പിക്കുന്നു..

ethnocide എന്ന് വിശേഷിപ്പിക്കാവുന്ന Cultural genocide (സാംസ്കാരിക കുരുതി) genocideന്റെ ഭാഗമായി കാണേണ്ടതാണ്.. ജനങ്ങള്‍ ജീവനോടെ നിലനിന്നേക്കാം, പക്ഷെ അവരുടെ സ്വത്വത്തിന്റെ തന്നെ ഭാഗമായ സാംസ്കാരികവും മതപരവുമായ ശീലങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവരെ തടയുകയാണെങ്കില്‍ അതും ഒരു തരത്തിലുള്ള genocide (വംശഹത്യ) തന്നെയാണ്..”

ഇവിടെയാണ്‌ ദുല്ഖര്‍നൈനി എന്ന നീതിമാനായ ഭരണാധികാരി വ്യത്യസ്തനാവുന്നത്. അതല്ലെങ്കില്‍ ഇസ്ലാം വ്യത്യസ്തമാവുന്നത്.. അതൊരിക്കലും അതിന്റെ ‘ശരി’കള്‍ ഒരു ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. അതിന്റെ ‘ശരി’കളിലേക്ക് ജനതയെ ആകര്‍ഷിക്കുകയാണ് ചെയ്തിട്ടുള്ളത്..

ഏതൊരു ഭരണാധികാരിക്കും തങ്ങളുടെ ജനതക്ക് മേല്‍ രണ്ടു ചോയിസ് ഉണ്ട്.. ഒന്നുകില്‍ അവരോടു നീതിപൂര്‍വ്വം വര്‍ത്തിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് മേല്‍ ഒരു ദുരന്തമായി പെയ്യാം. “..നാം പറഞ്ഞു: 'ഓ ദുല്‍ഖര്‍നൈന്‍, ഇവരെ ശിക്ഷിക്കാന്‍ നിനക്ക് കഴിയും. ഇവരോടു നല്ലനിലയില്‍ വര്‍ത്തിക്കാനും കഴിയും.” (ഖുര്‍ആന്‍ 18:86)

ദൈവം മനുഷ്യന് നല്‍കിയ ഫ്രീ വില്ലിനെ കുറിച്ചുള്ള കേവലം ഒരു മേറ്റോണമിക് സ്റേറ്റ്മെന്റ് അല്ല ഇത്.. ഒരു ഭരണാധികാരിക്ക് തന്റെ ഭരണീയരുടെ മേലെ ഉള്ള പവറിനെ കുറിച്ചാണ് ഇത് പറയുന്നത്.. ഒരു ഭരണാധികാരി/ഭരണകൂടത്തിനു തങ്ങളുടെ ഭരണീയരെ ഏറ്റവും നന്മയുള്ള രീതിയില്‍ ഭരിക്കേണ്ടതെങ്ങനെ എന്നതിന്റെ സാമൂഹികവും സദാചാരപരവുമായ നിര്‍ദ്ദേശങ്ങള്‍ കൂടി ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നുണ്ട് ഈ ചരിത്രത്തില്‍.. ദൈവം നല്‍കിയ ഈ ചോയ്സിനു ദുല്ഖര്‍നൈനി നല്‍കുന്ന മറുപടി ഒരു ഉത്തമഭരണാധികാരിയുടെ മാതൃകയായിട്ടാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത്..

“എന്റെ ജനതയില്‍ അപരനോട് അക്രമം കാണിക്കുന്നവനെ മാത്രമേ ഞാന്‍ ശിക്ഷിക്കൂ. അനന്തരം അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. നാഥന്‍ അവന്ന് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കും. എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് ഉത്തമമായ പ്രതിഫലമാണുള്ളത്. എന്റെ കാര്യത്തിലാണെങ്കില്‍, ഞാന്‍ എന്റെ ജനതക്ക് കല്‍പ്പിക്കുന്നത് അവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ എളുപ്പമുള്ളതു മാത്രമായിരിക്കും..” (ഖുര്‍ആന്‍ 18:87,88)

മറ്റൊരു ജനത അദ്ദേഹത്തോട് തങ്ങളെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പകരമായി അവര്‍ അദ്ദേഹത്തിന് തങ്ങളുടെ പണം നല്‍കാമെന്നും.

“അങ്ങ് അവര്‍(ശത്രുക്കള്‍)ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു സുരക്ഷാമതില്‍ പണിതുതരുന്നതിന് ഞങ്ങള്‍ അങ്ങേയ്ക്കു കരം തന്നുകൊള്ളട്ടെയോ?' അദ്ദേഹം പറഞ്ഞു: 'എന്റെ നാഥന്‍ എനിക്കു തന്നിട്ടുള്ളതുതന്നെ ധാരാളമുണ്ട്. നിങ്ങളെന്നെ അധ്വാനംകൊണ്ടു മാത്രം സഹായിക്കുവിന്‍” (ഖുര്‍ആന്‍ 18:94)

പണം വാങ്ങാതെ തന്നെ തന്റെ ജനതയെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് ദുല്ഖര്‍നൈനി മനസ്സിലാക്കുന്നു. രാജ്യത്തിന്റെ ഗജനാവുകളിലെ പണം തന്നെ മതി അവരെ സഹായിക്കാന്‍.. അത് തന്നെ ധാരാളമുണ്ട്.. അത് ജനങ്ങളെ സംരക്ഷിക്കാനുള്ളതാണെന്നും തന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി അല്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.. ഓരോ സഹായത്തിനും അവരുടെ കയ്യില്‍ നിന്നും പണം പിടുങ്ങുകയല്ല ഭരണാധിപന്റെ കടമ.. ദുല്‍ഖര്‍നൈനി ആ ജനതയോട് ആവശ്യപ്പെടുന്നത് പണമല്ല, അവരുടെ കായികബലത്തെയാണ്.. ഒരു നാടിന്റെ നന്മക്കായുള്ള കൂട്ടായ യത്നത്തില്‍ ആരും ആരെയും സഹായിക്കുകയല്ല. സംരക്ഷണങ്ങളും അവകാശങ്ങളും ആരും ആര്‍ക്കും നല്‍കുന്ന ഔദാര്യമോ പ്രതിഫലമോ സേവനമോ അല്ല.. ഒരു ജനത തങ്ങളുടെ നാടിനെ രക്ഷിക്കാന്‍ കൂട്ടായി യത്നിക്കുന്നു. ഒന്നായി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു.. അതിനെ നയിക്കുന്നവന്‍ മാത്രമാണ് ഭരണാധികാരി. അതാണ്‌ അവന്റെ ദൌത്യവും. അത് മാത്രമാണ്..

ദുല്ഖര്‍നൈനി ഇനിയും വേണ്ട വിധത്തില്‍ വായിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് തോന്നുന്നത്.. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് മേല്‍ ഭാരവും ദുരിതവും ദുരന്തവുമാകുന്ന കാലഘട്ടത്തില്‍ ദുല്ഖര്‍നൈനിയുടെ ചരിത്രം ഒരു വഴിവിളക്കാണ്.. ആ മൂന്നു യാത്രകള്‍ ശരിയായ ദിശകള്‍ പഠിപ്പിക്കുന്നതാണ്..

‘ഇരട്ടക്കൊമ്പന്‍’ എന്നാണു ദുല്ഖര്‍നൈനി എന്ന വാക്കിന്റെ അര്‍ഥം.. മുഹമ്മദ് അസദിന്റെ വ്യാഖ്യാനമനുസരിച്ച് ദുല്ഖര്‍നൈനിക്ക് ഉണ്ടായിരുന്ന രണ്ടു ശക്തികളായിരുന്നു ഈ ‘രണ്ടു കൊമ്പുകള്‍’ എന്ന മെറ്റഫര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന്, അദ്ദേഹത്തിനുണ്ടായിരുന്ന ഭൌതീകമായ കരുത്തും പ്രതാപവും. രണ്ടു, ദൈവവിശ്വാസത്തില്‍ നിന്നുണ്ടാവുന്ന ആത്മീയമായ കരുത്തും. അത് കൊണ്ടു തന്നെ അദ്ദേഹം ഒരേ സമയം ശക്തനും നീതിമാനുമായ ഭരണാധികാരിയായി..

ശക്തി കൊണ്ട് മാത്രം ഒരാള്‍ നല്ല ഭരണാധികാരി ആവുന്നില്ല, ആ ശക്തി നീതിക്ക് വേണ്ടി ഉപയോഗിക്കുക കൂടി ചെയ്യുമ്പോഴാണ് അയാള്‍ മഹാനാവുന്നത്. മഹാനായ ഭരണാധികാരിയാവുന്നത്.. അഥവാ ഇരട്ടക്കൊമ്പന്‍ (ദുല്‍ഖര്‍നൈനി) ആവുന്നത്..


UNITED STATES OF AMERICA.

UNITED STATES OF AMERICA.


The Free Country എന്നറിയപ്പെടുന്ന USA എന്ന നോർത്തമേരിക്കൻ രാഷ്ട്രം മറയ്ക്കുന്നിടത്തോളം രഹസ്യങ്ങൾ വേറോരു രാജ്യവും സൂക്ഷിക്കുന്നില്ല..അന്റാർട്ടിക്കയുടെ ഭരണത്തിൽ യു.എസിനുള്ള മേൽക്കൈയിൽ തുടങ്ങാം..അന്റാർട്ടിക്കയ്ക്ക് മുകളിൽ ഉപഗ്രഹങ്ങൾ ഇല്ല, കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത് അവിടെ സ്ഥാപിച്ചിരിക്കുന്ന ബേസ് സ്റ്റേഷനാണ്..

കൂടാതെ ലോകത്തെ പ്രധാന രാജ്യങ്ങൾക്ക് എല്ലാം തുല്യാവകാശമുള്ള അന്റാർട്ടിക്കയിൽ അടുത്ത 50 കൊല്ലത്തേക്ക് ധാധുനിക്ഷേപങ്ങളും പെട്രോളിയം ഖനനവും അവ സംബന്ധിയായ പര്യവേഷണങ്ങളും എല്ലാം  അമേരിക്കയുടെ മുൻകൈയ്യോടെ,  സംയുക്ത സഹകരണത്തോടെ നിരോധിച്ചിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ആ ഭൂഖണ്ഡം ശരിക്കും പുറം ലോകത്തിനു മുന്നിൽ അഞ്ജാതമായി തുടരുന്നു അല്ലെങ്കിൽ അങ്ങിനെ എന്നും തുടരണം എന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം അങ്ങ് തീരുമാനിച്ചു.

എന്താണ് അമേരിക്ക എന്ന ഭീമൻ രാഷ്ട്രത്തിന്റെ ശക്തി ? സാങ്കേതികവിദ്യകളിൽ എങ്ങനെ അവർ ചുരുങ്ങിയകാലം കൊണ്ട് മേൽക്കോയ്മ നേടി ? നെവാഡൻ മരുഭൂമിയിലെ Area 51 എന്ന രഹസ്യ മിലിട്ടറി ബേസിൽ എന്താണ് യഥാർത്തത്തിൽ നടക്കുന്നത് ? ലോകം സംശയിക്കുന്നത് പോലെ അത് ഒരു ഏലിയൻ റിസേർച്ച് സെന്ററാണോ ? Area 51നെപ്പറ്റിയുള്ള പരാമർശങ്ങൾ നടത്താൻ പോലും അമേരിക്കൻ മിലിട്ടറി ഭയക്കുന്നതെന്തിനാണ്.ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത സ്ഥലമാണത്..ഒരു ഹൈലി ക്ലാസിഫൈഡ് റിസേർച്ച് ഫെസിലിറ്റിയാണത് എന്നാണ് ഗവണ്മെന്റ് ഭാഷ്യം.

റഷ്യൻ ചാര ഉപഗ്രഹങ്ങളുടേയും മറ്റുചില സ്വകാര്യ ഉപഗ്രഹങ്ങളുടേയും സഹായത്തോടെ വളരെ കുറച്ചു വിവരങ്ങൾ ഏരിയ 51പ്പറ്റി ലഭിച്ചിട്ടുണ്ട്..പക്ഷേ ഏതാണ്ട് പൂർണ്ണമായും ഭൂമിക്കടിയിലാണ് ഈ റിസേർച്ച് കേന്ദ്രം....പ്രധാനമായും സംശയിക്കുന്നത് പണ്ട് ന്യൂ മെക്സിക്കോയിലെ റോസ് വെൽ എന്ന സ്ഥലത്ത് 1947ൽ തകർന്നു വീണ UFO ( Unidentified Flying Object ) യും അതിലെ അന്യഗ്രഹജീവികളെയും സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണെന്നാണ്.അത് കൂടാതെ ഇവരുടെ സാങ്കേതികവിദ്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ സ്വായത്തമാക്കാനുള്ള ശ്രമങ്ങളും ആണെന്നാണ്..

മറ്റൊന്ന് ഏലിയൻസും യു.എസ് ഗവണ്മെന്റും ഒന്നിച്ച് നടത്തുന്ന എന്തോ റിസേർച്ച് ഫെസിലിറ്റി ആയിരിക്കാം അതെന്നാണ്.ഈ വാദങ്ങൾ ശരി വയ്ക്കുന്ന വിവരങ്ങളാണ് സമീപപ്രദേശത്തെ ജനങ്ങളിൽ നിന്നും, Area 51ലെ പൂർവ്വകാല ജോലിക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത്..ചില മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ Area51ലെ ഒരു പഴയ ഫോർമാൻ , എഞ്ചിനീയർ എന്നിവർക്ക് പറയാനുള്ളത് അവിടെ പറക്കും തളികകളുടെ നിർമ്മാണമാണ് നടക്കുന്നതെന്നും  രണ്ട് ജോലിക്കാരുടെ മൊഴി പ്രകാരം J-Rod  എന്ന് വിളിക്കുന്ന ഒരു അന്യഗ്രഹവാസിയുമായി അവർ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ടെന്നുമാണ്..സത്യത്തെ എക്കാലവും മൂടിവർക്കാനാകില്ല എന്ന് നമുക്ക് കരുതാം..

ഒന്നാം ലോക മഹായുദ്ധത്തിൽ ഒന്നുമല്ലാതിരുന്ന അമേരിക്ക എന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വളർച്ചയുടെ അസാധാരണമായ പടവുകൾ കയറുകയായിരുന്നു.

അമേരിക്കയുടെ വളർച്ചയും ജർമ്മനി എന്ന രാഷ്ട്രത്തിന്റെ തകർച്ചയും ഒന്നിച്ചായിരുന്നു.രണ്ടാം ലോക മഹായുദ്ധകാലത്ത് ലോകത്ത് മറ്റേതു രാജ്യത്തെക്കാളും  അത്യാധുനികമായ ആയുധങ്ങൾ വികസിപ്പിച്ചെടുത്തത് ജെർമ്മനിയായിരുന്നു..V2 എന്ന് വിളിക്കുന്ന ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ, അത്യാധുനിക സ്കഡ് മിസൈലുകൾ, തുടങ്ങി വിപ്ലവകരമായ ആയുധങ്ങൾ....ജർമ്മൻ എഞ്ചിനീയേഴ്സിന് കാലാതീതമായ ഈ സാങ്കേതികവിദ്യകൾ എവിടെനിന്നു കിട്ടി എന്നതാണ് ഉദ്യേഗം ജനിപ്പിക്കുന്ന കാര്യം.

ഇയാൻ വാൻ ഹെത്സിങ്ങ് എഴുതിയ “ Secret Societies " എന്ന പുസ്തകത്തിൽ പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു മൂന്ന് വർഷങ്ങൾക്ക് മുൻപ് ജെർമ്മനിയിലെ ബ്ലായ്ക്ക്ഫോറസ്റ്റിൽ ഒരഞ്ജാത പേടകം തകർന്നു വീണിരുന്നു.ഹിറ്റ്ലറുടെ പട്ടാളക്കാർ പേടകവും അതിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ജീവിയുടെ അവശിഷ്ടങ്ങളും ഒരു കോട്ടയിലേക്ക് മാറ്റുകയുണ്ടായി.

അവിടെ വച്ച് നാസി എഞ്ചിനീയർമാർ ഈ പേടകത്തിന്റെ സാങ്കേതികവിദ്യ റീവേഴ്സ് എഞ്ചിനീയറിങ്ങ് വഴി മനസ്സിലാക്കിയിരുന്നിരിക്കണം.കാരണം ഈ സംഭവത്തിനു ശേഷമാണ് അവർ ആന്റൈ-ഗ്രാവിറ്റി പരീക്ഷണങ്ങളിൽ മുഴുകിയത് എന്ന് രേഖകൾ സൂചിപ്പിക്കുന്നു.

വളരെ പെട്ടെന്നുള്ള ഒരു സാങ്കേതിക കുതിച്ചുകയറ്റമാണ് പിന്നീട് ജർമ്മൻ ശാസ്ത്രരംഗത്ത് സംഭവിച്ചത്.1938ലാണ് ജെർമ്മൻ രസതന്ത്രഞ്ജ്യൻ ഓട്ടോഹാനും ഫ്രിറ്റ്സ് സ്ട്രാറ്റ്സ്മാനും ചേർന്ന് ആദ്യത്തെ ഫിഷൻ റിയാക്ഷൻ നടത്തിയത്.ഒരു യുറേനിയം ആറ്റത്തെ അവർ ഭേദിച്ചു.മാനവരാശിയിൽ നിലവിലുള്ള ഊർജ്ജ്യത്തിൽ ഏറ്റവും ശക്തമായത് അവർ കണ്ടെത്തി..

ഇതറിഞ്ഞ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന് മുന്നറിയിപ്പു നൽകി..ഈ അപകടകരമായ കണ്ടുപിടുത്തം ഇന്നോളം മനുഷ്യൻ കൈവച്ചിട്ടില്ലാത്ത അതിശക്തമായ ഒരു എനർജി ഉണ്ടാക്കാൻ പര്യാപ്തമാണെന്നും അത് വച്ചുണ്ടാക്കുന്ന അയുധത്തിന് മാരകശക്തി ഉണ്ടായിരിക്കും എന്നും.

ഇതേ സമയം തന്നെ ടൈം ട്രാവൽ മെഷീൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ജർമ്മനി രഹസ്യമായി ആരംഭിച്ചു.അതിനു ഉപയോഗിച്ചിരുന്ന ചില രഹസ്യ ലബോറട്ടറികൾ പിന്നീട് കണ്ടെത്തുകയുണ്ടായി.എന്നാലും ചില ഗവേഷകർ വിശ്വസിക്കുന്നു അവർ പരീക്ഷണത്തിൽ വിജയിച്ചു എന്നും ടൈം ട്രാവൽ വിജയകരമായി നടത്തിയിട്ടുണ്ടെന്നും .

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതോടെ ഈ സാങ്കേതിക വിദഗ്ധന്മാരും എഞ്ചിനീയർമാരിലും ഭൂരിഭാഗം പേരും അമേരിക്കയിലേക്ക് കുടിയേറി..ഒരർഥത്തിൽ അമേരിക്ക അവരെ ദത്തെടുത്തു.പിന്നെയവർ ജോലി ചെയ്തത് അമേരിക്കയ്ക്ക് വേണ്ടിയാണ്.അങ്ങിനെ അമേരിക്കയുടെ നല്ലകാലം ആരംഭിച്ചു...

ആന്റൈ ഗ്രാവിറ്റി പരീക്ഷണങ്ങളും ടൈം ട്രാവൽ പരീക്ഷണങ്ങളും നടന്നു എന്ന് വിശ്വസിക്കുന്ന ലാബോറട്ടറി ശേഷിപ്പുകൾ അടുത്തകാലത്ത് ജർമ്മനിയിൽ കണ്ടെത്തുകയുണ്ടായി....ചില നിഗമനങ്ങൾ പറയുന്നത് ജർമ്മനിയുടെ പരാജയം ആസന്നമായ ഘട്ടത്തിൽ പ്രധാനപ്പെട്ട പല ആർമി ജനറൽമാരും ഒരു തെളിവുപോലും അവശേഷിപ്പിക്കതെ അപ്രത്യക്ഷമാവുകയായിരുന്നത്രേ.....ജർമ്മൻ എഞ്ചിനീയർമ്മാർ വികസിപ്പിച്ച ടൈം ട്രാവൽ മെഷീൻ ഉപയോഗപ്പെടുത്തിയാകാം അവർ രക്ഷപെട്ടെതെന്ന് ചിലർ കരുതുന്നു..എന്തിന്,ഹിറ്റ്ലറുടെ മരണം പോലും ഇന്നും ഒരു ദുരൂഹതയാണല്ലോ...

അതുപോലെ തന്നെ അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ നിർമ്മാണവും പുരാതന ഗ്രീക്ക് റോമൻ നഗരങ്ങളൂടേതുമായി അപാരമായ സാദ്യശ്യം ഉണ്ട്.മറ്റു ലോകത്തുള്ള ആ അഞ്ജാതശക്തികളുമായി സമ്പർക്കം പുലർത്തിയവരിൽ ആധുനിക അമേരിക്കയൂടെ ശില്പികളും ഉൾപെടും.

അമേരിക്കൻ സ്വാതന്ത്യസമരയുദ്ധകാലത്ത് ബ്രട്ടീഷുകാരുമായി പോരാടിയിരുന്ന ജോർജ്ജ് വാഷിങ്ങ്ടണിന് അസാധാരണമായ ഒരനുഭവം ഉണ്ടായി..ട്രൈബ്യൂൺ എന്ന അമേരിക്കൻ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അനുഭവകഥയാണിത്....1777ൽ പെൻസിൽവാനിയയിലെ വാലി ഫോർജ്ജിൽ വച്ച് നടന്ന യുദ്ധത്തിൽ അമേരിക്ക ബ്രിട്ടണോട് 100% പരാജയപ്പെടും എന്ന ഘട്ടമായിരുന്നു..അന്ന് ഒരു രാത്രിയിൽ വാഷിങ്ങ്ടൺ ഫോർജ്ജിലെ ഒരു വനപ്രദേശത്ത് ആസന്നമായ പരാജയം ഏറ്റുവാങ്ങുന്നതിനായി ഒറ്റ്യക്ക് നിന്ന് പ്രാർഥിക്കുകയായിരുന്നു.

അപ്പോൾ ഒരഞ്ജാത ശക്തി അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷമായി.200 വർഷങ്ങൾക്ക് ശേഷമുള്ള അമേരിക്കയുടെ മാപ്പ് വളരെ വ്യക്തമായി ഒരോ സ്ഥലങ്ങളും അടയാളപ്പെടുത്തി അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞുവന്നു.

ഈ അനുഭവത്തിൽ നിന്ന് മനോബലം ഉൾക്കൊണ്ട് രണ്ടും കൽ‌പ്പിച്ച് ബ്രിട്ടീഷുകാരോട് അദ്ദേഹ പൊരുതി..അസംഭംവ്യമായത് സംഭവിച്ചു. ബ്രിട്ടൺ പരാജയപ്പെട്ടു.

ഈ സംഭവത്തിന് വർഷങ്ങൾക്ക് മുൻപ് 1752ൽ വിർജ്ജീനിയയിൽ സ്ഥാപിതമായ ഫ്രീ മേസൺസ് എന്ന രഹസ്യ സംഘടനയുടെ ഭാഗമായിരുന്നു വാഷിങ്ങ്ടൺ.എക്ട്രാ ടെറസ്ട്രിയലുകളെ സംബന്ധിച്ച എന്തോ രഹസ്യം സൂക്ഷിക്കുന്നവരായിരുന്നു ഫ്രീ മേസണുകൾ..അമേരിക്കൻ സ്വാതന്ത്യ സമരപ്രഖ്യാപനത്തിന്റെ കരാറിൽ ഒപ്പുവച്ച 56 പേരിൽ ഒൻപത് പേർ ഈ സംഘടനയിലെ അംഗങ്ങൾ ആയിരുന്നു.



Freemason symbol

Ancient knowledge 2

ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്നു മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ.വി.രാഘവന്‍. ഇദ്ദേഹം ദീര്‍ക്കകാലം പ്രാചീന സംസ്കൃതഗ്രന്ഥങ്ങളും മറ്റുമായി ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. ഒടുവില്‍ ഇത്തരമൊരു നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. “പുരാതനരേഖകളില്‍ ഏകദേശം അമ്പതുവര്‍ഷത്തോളം എനിക്ക് നടത്താന്‍ കഴിഞ്ഞ പഠനങ്ങളില്‍നിന്ന് ഉറപ്പിക്കാനാവുന്നത് ഏതാണ്ട് ബി.സി നാലായിരം കാലഘട്ടം മുതല്‍ക്കേ അന്യഗ്രഹജീവികള്‍ നമ്മുടെ ഭാരതം സന്ദര്‍ശിച്ചിരുന്നെന്നാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും സംസ്കൃതരേഖകളിലുമൊക്കെ പറക്കും യന്ത്രങ്ങളേയും സയന്‍സ്‌ ഫിക്ഷനെപോലും വെല്ലുന്നതരത്തിലുള്ള അതിശക്തമായ ആയുധങ്ങളേയുംപ്പറ്റിയുള്ള വിവരങ്ങള്‍ വായിക്കാന്‍ കഴിയും. രാമായണത്തിലെ രാവണന്‍റെ പുഷ്പകവിമാനത്തെപ്പറ്റി മാത്രമല്ല, അധികമാരും ശ്രദ്ധിക്കാത്ത മറ്റു ചില വിവരങ്ങളും ഇത്തരം മഹാഇതിഹാസങ്ങളില്‍ പറയുന്നുണ്ട്. പുഷ്പകവിമാനത്തിന്‍റെ പ്രവര്‍ത്തനവിദ്യ പായ്ക്കപ്പലുകള്‍ക്ക് സമാനമായ രീതിയില്‍ വായുവിന്‍റെ ഗതിയെ അനുകൂലമായ രീതിയില്‍ നിയന്ത്രിച്ചായിരുന്നുവത്രേ! രാമായണത്തില്‍ മാത്രമല്ല, മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ശിവപുരാണത്തിലുമൊക്കെ വിവരിക്കപ്പെടുന്ന ആകാശരഥങ്ങള്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതായിരുന്നു. ആധുനികവിമാനങ്ങളില്‍ പോലുമില്ലാത്ത, ഇപ്പോഴും നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത പലവിദ്യകളും അവയിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവയുടെ സാങ്കേതികവിവരങ്ങളൊക്കെ കാലക്രമേണ വാമൊഴിയില്‍ അലിഞ്ഞില്ലാതെയായി. ഇപ്പോള്‍ നമുക്ക് ലഭ്യമാവുന്ന വിവരങ്ങള്‍ മേല്‍പറഞ്ഞ കൃതികളില്‍നിന്നുള്ള രൂപരേഖയേയും ശേഷിയേയുമൊക്കെപ്പറ്റി മാത്രമാണ്. 

‘വൈമാനികശാസ്ത്ര’ എന്ന ഗ്രന്ഥത്തില്‍ പുരാതനവിമാനങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ഒരു സ്ഥലത്തില്‍ നിന്നു മറ്റൊരു സ്ഥലത്തേക്കോ അല്ലെങ്കില്‍ ഒരു ഗ്രഹത്തില്‍നിന്നു മറ്റൊരു ഗ്രഹത്തിലേക്കോ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പേടകത്തെ വിമാനം എന്നു സംബോധന ചെയ്യുന്നു. ഇതിന്‍റെ അടിവശത്തു കാഴ്ചകള്‍ കാണാനായി ഒരു സ്പടികകണ്ണാടിയും നിര്‍മിച്ചിരുന്നു. പതിനാറുതരം ലോഹങ്ങളാല്‍ നിര്‍മിതമായ... മുപ്പത്തിയൊന്നു ഭാഗങ്ങളുള്ള പുരാതനവിമാനത്തില്‍നിന്നും  ഇന്നു തിരിച്ചറിയാന്‍ കഴിയുന്നത് മൂന്നുലോഹങ്ങളെ മാത്രമാണ്. IIS ബാംഗ്ലൂരിലെ എറോനോട്ടിക്സ് പ്രൊഫസ്സര്‍ കൃഷ്ണമൂര്‍ത്തിയും ഈ വാദങ്ങളെ അനുകൂലിക്കുന്നയാളാണ്. അദ്ദേഹം പറയുന്നു.
“സമരാംഗനസൂത്രധാര’ പോലുള്ള പുരാതനകൃതികളില്‍ വ്യോമയാനത്തെപ്പറ്റിയും, ബഹിരാകാശവാഹനങ്ങളെപ്പറ്റിയും, ബഹിരാകാശയാത്രികരെപ്പറ്റിയും വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് പറക്കുംയന്ത്രങ്ങളുടെ നിര്‍മാണരഹസ്യം അറിയാമായിരുന്നു എന്നു മാത്രവുമല്ല, ഈ യന്ത്രങ്ങള്‍ക്ക് ഇന്നു ലോകത്തിന്‍റെ പലഭാഗത്തുമായി കാണപ്പെടാറുള്ള പറക്കുംതളികകളുടെ അതേ രൂപഘടനയുമായിരുന്നു!”

ഈ വാദങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഒരു സംഭവം 2010ല്‍ പ്രാചീനഇന്ത്യയുടെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാന്‍റെ മരുപ്രദേശത്തുണ്ടായത്രേ. അവിടെയുള്ള ഒരു ഗുഹയില്‍ യു.എസ് സൈനീകര്‍ നടത്തിയ 5000 വര്‍ഷം പഴക്കമുള്ള ഒരു പറക്കുംയന്ത്രം കണ്ടെടുത്തു. അതു ഖനനം ചെയ്തു പുറത്തെടുക്കുന്നതിനായി എട്ടു സൈനീകരെയും നിയോഗിച്ചു. ഇതിനായി യാത്ര തിരിച്ച ഇവര്‍ പിന്നീടു മടങ്ങിവന്നില്ല! പ്രവര്‍ത്തനക്ഷമമായിരുന്ന ഈ വിമാനത്തിന്‍റെ സുരക്ഷാവലയം, വിമാനം പുറത്തെടുക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ഈ എട്ടുപേരെയും ഭസ്മമാക്കികളഞ്ഞു എന്നു പറയപ്പെടുന്നു. ഇതേതുടര്‍ന്നു യുഎസ് സൈനീകശാസ്ത്രജ്ഞരെ ഗുഹയിലേക്ക് അയച്ചു. അവിടെ കോറിയിട്ടിരുന്ന ലിഖിതങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആ വിമാനത്തിന്‍റെ യഥാര്‍ത്ഥഅവകാശി എന്നു എഴുതപ്പെട്ടിരുന്നത് പ്രാചീനപ്രവാചകനായ Zoroasterറെയായിരുന്നു! എല്ലാമതങ്ങളുടേയും അന്തസത്തകള്‍ ഉള്‍കൊള്ളുന്നു എന്നു വിശേഷിക്കപ്പെടുന്ന ‘Zoroastrianism’ എന്ന മതത്തിന്‍റെ സ്ഥാപകന്‍. സംഭവം നടന്ന ഡിസംബറില്‍, ഏതാണ്ട് നാലോളം ലോകനേതാക്കള്‍ അടിയന്തിരമായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

ശപിക്കപ്പെട്ട നഗരം എന്നറിയപ്പെടുന്ന ടിബെറ്റിലെ ലാസയില്‍ നിന്ന് ഏതാനം വര്‍ഷങ്ങള്‍മുമ്പ് ചൈനീസ് ഗവണ്മെന്‍റ് ചില സംസ്കൃതരേഖകള്‍ കണ്ടെടുക്കുകയും അവയെ വിവര്‍ത്തനത്തിനും പഠനത്തിനുമായി ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു. അത് വിവര്‍ത്തനം ചെയ്ത വ്യക്തി (Dr. Ruth Reyna) അടുത്തയിടെ അതിന്‍റെ ഉള്ളടക്കം വെളിപ്പെടുത്തുകയുണ്ടായി. ഗ്രഹാന്തരയാത്രകള്‍ നടത്തുന്ന ബഹിരാകാശവാഹനങ്ങള്‍ നിര്‍മിക്കുന്ന വിധമായിരുന്നു അതില്‍ പറഞ്ഞിരുന്നത്! ആയിരകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ രേഖയില്‍ മനുഷ്യരെ ഏതു ഗ്രഹങ്ങളിലേക്കും അയയ്ക്കാനാവുന്ന ഇത്തരം വാഹനങ്ങളെ ‘അസ്ത്ര’ എന്നാണ് സംബോധന ചെയ്തിരുന്നത്. അവയുടെ സഞ്ചാരരീതി ‘Anti-gravity’ എന്ന ആശയം ഉപയോഗിച്ചായിരുന്നുവത്രേ. ഈ ആശയം ഇന്നുവരെ പ്രവര്‍ത്തികമാക്കാന്‍ ഒരു ആധുനികരാജ്യത്തിനും കഴിഞ്ഞിട്ടില്ല.

‘ലഗിമ’ എന്ന അപകേന്ദ്രബലം ഗുരുത്വാകര്‍ഷണബലത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കാന്‍ കഴിയുമത്രേ. ചില ഹൈന്ദവയോഗിവര്യന്‍മാരുടെ വിവരണമനുസരിച്ചു ‘ലഗിമ’യാല്‍ ഒരു വ്യക്തിക്കുപോലും വായുവില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയും. മറ്റുചില സാങ്കേതികവിദ്യകളെപ്പറ്റിയും അതില്‍ പറയുന്നുണ്ട്. ‘അന്തിമ’ (വിമാനം അദൃശ്യമാക്കാനുള്ള കഴിവ്), ‘ഗരിമ’ (ഉയര്‍ന്നഭാരമുള്ള വസ്തുകള്‍ വിമാനത്തിലേക്ക് വലിച്ചെടുക്കാനുള്ള കഴിവ്) എന്നിവയെപ്പറ്റിയൊക്കെ വിവരിക്കുന്നുണ്ട്. രേഖയില്‍ അതുവരെ ഗ്രഹാന്തരയാത്രകള്‍ നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല. പക്ഷേ ചന്ദ്രനിലേക്ക് ഒരു യാത്രയ്ക്കുള്ള പദ്ധതിയിടുന്നതായി അതില്‍ പറയുന്നു. അതു പ്രവര്‍ത്തികമായോ എന്നുള്ളത് ഇന്നും അജ്ഞാതമാണ്.

പതിവുപോലെ നമ്മുടെ ഭാരതീയശാസ്ത്രജ്ഞര്‍ ഇവയൊന്നും കാര്യമായി എടുത്തില്ല. എന്നാല്‍ ചൈനീസ്ശാസ്ത്രജ്ഞര്‍ ഇതില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ അവരുടെ ബഹിരാകാശഗവേഷണങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് പുതിയൊരു മാനം ഇവയ്ക്ക് കൈവന്നത്. ഇതാദ്യമായാണ് ഒരു രാജ്യം ‘Anti-gravity’ എന്ന ആശയത്തില്‍ പരീക്ഷണം നടത്തുന്നുണ്ട് എന്നു തുറന്നു സമ്മതിക്കുന്നത്. 

വിമാനങ്ങളുടെ കാര്യം പോലെതന്നെ അന്ന് നടന്നെന്ന് രേഖപ്പെടുത്തിയിട്ടുള്ള യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്ന ദിവ്യായുധങ്ങള്‍ ഇന്ന് നിലവിലുള്ള അത്യാധുനിക ആയുധങ്ങളേക്കാള്‍ അനേകം മടങ്ങ് പ്രഹരശേഷിയുള്ളവയായിരുന്നു. ദിവ്യാസ്ത്രങ്ങളായി പറയപ്പെടുന്നവ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായവയായിരുന്നു. ഇന്ദ്രന്‍റെ വജ്രായുധം തന്നെയെടുക്കാം. വൃതാസുരവധത്തിനായി പ്രാണത്യാഗം ചെയ്ത ദധീജിമഹര്‍ഷിയുടെ എല്ലില്‍നിന്നു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്നതിനാലാവണം, കണ്ടിട്ടുള്ള പുരാണസീരിയലുകളില്‍ കൂടുതലും വജ്രായുധത്തെ ചിത്രീകരിച്ചിരിക്കുന്നത് നട്ടെല്ലിന്‍റെ രൂപത്തിലാണ്. എന്നാല്‍ ഇന്നു പരംവീരചക്രയോടൊപ്പം സമ്മാനിക്കപ്പെടുന്ന മാതൃകയാണ് ശരിയായ രൂപം. ഇതു പ്രവര്‍ത്തിച്ചിരുന്നത് വൃത്താകൃതിയിലുള്ള ഒരു ദര്‍പ്പണം ഉപയോഗപ്പെടുത്തിയായിരുന്നു. ആയുധപ്പിടി ‘ഓണ്‍’ ആക്കുമ്പോള്‍ ഇരുവശത്തേക്കും ഒരു പ്രകാശദണ്ട് പുറത്തുവരുമായിരുന്നു. ഇത് ഏതെങ്കിലുമൊരു  ലക്ഷ്യത്തില്‍ പ്രായോഗിച്ചാല്‍ ഇതിന്‍റെ പ്രഭാവത്താല്‍ ലക്ഷ്യം തല്‍ക്ഷണം നശിക്കുമായിരുന്നു. ഇതുപോലെ ജ്വലിക്കുന്ന ചില വേലുകളെപ്പറ്റിയും രേഖകളുണ്ട്. ഒരു പുരാണകഥയില്‍ ‘സൗഭ’ എന്ന അപ്രത്യക്ഷമാകാന്‍ ശേഷിയുള്ള വിമാനത്തില്‍ സഞ്ചരിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ശാല്‍വനെ ശബ്ദം ശ്രവിക്കുന്നെടത്ത് പ്രഹരിക്കാന്‍ ശേഷിയുള്ള ഒരു ആയുധംകൊണ്ടു വധിക്കുന്നതായി പറയുന്നു. ഈ വിദ്യ ഇന്നു ആധുനികലോകം പ്രാവര്‍ത്തികമാക്കിയെടുത്തിട്ടുമുണ്ട്.

ഒരു മഹാവിനാശത്തെപ്പറ്റി മഹാഭാരതം പറയുന്നതിങ്ങനെ: “ഗുരുകന്‍ വേഗതയും ശക്തിയുമാര്‍ന്ന അവന്‍റെ വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ട് വൃക്ഷികളും അന്തകരും വസിച്ചിരുന്ന മൂന്നു നഗരങ്ങള്‍ക്കുനേരെ സര്‍വ്വപ്രപഞ്ചശക്തിയും ഉള്‍കൊണ്ട ഒരു ശസ്ത്രം വിക്ഷേപിച്ചു. പുകമറയ്ക്കും അഗ്നിക്കുമിടയിലും പതിനായിരം സൂര്യന്മാര്‍ എല്ലാവിധ ദീപ്തിയോടുംകൂടി ഒരുമിച്ചുദിച്ചു. അത് അജ്ഞാതമായ ഒരു ആയുധമായിരുന്നു, ഒരു 'ഇരുമ്പു'മിന്നല്‍... വൃക്ഷിണികളുടെയും അന്തകന്മാരുടെയും വംശത്തെ മുഴുവന്‍ മുടിച്ചുകളഞ്ഞ മരണദൂതന്‍! ജഡങ്ങള്‍ തിരച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞിരുന്നു. പല്ലും നഖവും മാത്രം അവശേഷിച്ചു. യാതൊരു കാരണവുംകൂടാതെ മണ്‍കുടങ്ങള്‍ പൊട്ടി. പക്ഷികള്‍ ചാരമായി. അല്‍പനാഴികകള്‍ക്കകം ആഹാരം വിഷലിപ്തമായി. ഇതില്‍ നിന്നു രക്ഷനേടാന്‍ സൈനീകര്‍ ജലാശയങ്ങളെ അഭയംപ്രാപിച്ചു.”

ഇന്നു നമുക്ക് പരിചിതമായ ഒരു അവസ്ഥയെയാണിത്‌ സൂചിപ്പിക്കുന്നത്. അണുവിസ്ഫോടനത്തെ! അണുവിസ്ഫോടനത്തിനു ശേഷമുണ്ടാവുന്ന ആണവവികിരണം ജനങ്ങളില്‍ ഉണ്ടാക്കാനിടയുള്ള അവസ്ഥയാണിത്. ഇതു സംജാതമായാല്‍ താല്‍ക്കാലികരക്ഷയ്ക്ക് വേണ്ടിയെങ്കിലും ജലാശയങ്ങളില്‍ മുങ്ങുകയേ വഴിയുള്ളൂ. അണുവിസ്ഫോടനം തന്നെയാവണമെന്നില്ലെങ്കിലും സാമ്യമുള്ള മറ്റേതെങ്കിലും സാങ്കേതികവിദ്യയുമാവാം ഇതിനു കാരണമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 
മോഹന്‍ജെതാരോ-ഹാരപ്പാ സംസ്കാരങ്ങളില്‍ ഗവേഷണം നടത്തിയ രണ്ടു പാശ്ചാത്യഗവേഷകര്‍ മുന്‍പു ഭാരതത്തില്‍ വിനാശകരമായ ആണവയുദ്ധങ്ങള്‍ നടന്നിട്ടുണ്ടെന്നു സമര്‍ഥിക്കുന്നു. അതിന്‍റെ തെളിവായി ഉയര്‍ന്ന താപനിലയില്‍ അലിഞ്ഞുപോയ മണ്‍നിര്‍മിതികളും സ്പടികരൂപത്തിലേക്ക് മാറിയ മണല്‍തരികളും നിരത്തുന്നു. ഇത്തരത്തിൽ 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ ഒരു പ്രദേശത്തെ ആളുകളില്‍ ഉയര്‍ന്ന ശിശുമരണവും അര്‍ബുദവും കാണപ്പെടുയുണ്ടായി. ഇതേതുടര്‍ന്ന് അവിടെ ഖനനം നടത്തിയപ്പോള്‍ ഒരു പ്രാചീനനഗരവും അതിനുമീതെ മൂന്നു ചതുരശ്രമൈലോളം തൂകപ്പെട്ടുകിടന്ന റേഡിയോആക്റ്റിവ് ചാരവും കണ്ടെടുത്തു!


ഇത്തരം സാങ്കേതികവിദ്യകള്‍ ഒന്നുങ്കില്‍ അക്കാലത്ത് ഭൂമി സന്ദര്‍ശിച്ചിരുന്ന അന്യഗ്രഹജീവികള്‍ നേരിട്ടു കൊണ്ടുവന്നതോ അല്ലെങ്കില്‍ ‘alien’ ദൈവങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മനുഷ്യര്‍ സ്വയം നിര്‍മിച്ചതോ ആണെന്നുള്ളതിന് ഇക്കൂട്ടര്‍ ധാരാളം തെളിവുകള്‍ നിരത്തുന്നുണ്ട്. എന്നാൽ ചിലർക്ക് ഇവ പ്രാചീന 'സയന്‍സ്‌ഫിക്ഷന്‍' കൃതികള്‍ മാത്രമാണ്. വിശ്വാസികള്‍ക്കോ?! ഇത് ഒരു സാങ്കേതികവിദ്യയ്ക്കും നിര്‍വചിക്കാന്‍ കഴിയാത്ത 'മഹാവിസ്മയ'ത്തിന്‍റെ ലീലകളിൽ ഒന്നു മാത്രമാണ്. 

Book of Mormon

അമേരിക്കയിൽ പ്രചാരത്തിലുള്ള ഒരു മതമാണ് മൊർമൊണിസം.1820ൽ ജോസഫ് സ്മിത്ത് എന്നയാളാണ് ഇത് സ്ഥാപിച്ചത്.അവരുടെ മതഗ്രന്ഥമായ “Book of Mormon” പ്രകാരം അനശ്വരതയിലേക്കുള്ള യാത്രയിലെ ഒരു നൈമിഷിക സംഭവവികാസം മാത്രമാണ് മനുഷ്യജന്മം എന്നാണ്..മെർമോണുകൾ എന്ന അവരുടെ ദൈവങ്ങൾ വരുന്നത് ഒരു അന്യഗ്രഹത്തിൽ നിന്നാണ്.അവർ ജോസഫ് സ്മിത്തിന് ഹൈറോഗ്ലഫിക് ലിഖിതങ്ങൾ അടങ്ങിയ സ്വർണ്ണ പുസ്തങ്ങൾ നൽകുകയുണ്ടായി..ഇവയാണ് ആ മതത്തിന്റെ അടിസ്ഥാനം.

Book Of Mormon

അതിലെ ലിഖിതങ്ങൾ പ്രകാരം ഏതാണ്ട് ഈജെപ്ഷ്യൻ സംസ്കാരതിലെ ദൈവങ്ങൾ മടങ്ങിപ്പോയ കാലഘട്ടത്തിൽ തന്നെയാണ് മെർമോണുകളും ഈ ഭൂമി ഉപേക്ഷിച്ച് പോയത്.
ഈ സുവർണ്ണലിഖിതങ്ങൾ പരിഭാഷപ്പെടുത്തിയാണ് ജോസഫ് തന്റെ മതഗ്രന്ഥമായ ബുക്ക് ഓഫ് മെർമോൺ രചിച്ചത്.മെർമോണുകൾക്കൊപ്പം അനശ്വരത നേടാനായി തങ്ങളുടെ ദൈവങ്ങളുടെ മടങ്ങിവരവും കാത്തിരിക്കുകയാണ്.

ടെക്സസിലെ സംഭവത്തിനു സമാനമായ സംഭവം 1865-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..മൊണ്ടാനയിലെ ഒരു വനപ്രദേശത്ത് തകർന്നുവീണ ഒരു പേടകം ഒരു വേട്ടക്കാരൻ കണ്ടെത്തുകയുണ്ടായി.അനേകം അറകളാൽ നിർമ്മിത്മായിരുന്നു അത്....ഈ സംഭവം നടന്ന പ്രദേശത്തിനു സമീപമുള്ള ഗോത്രവർഗ്ഗക്കാരുടെ വിശ്വാസങ്ങളിൽ അന്യഗ്രഹജീവികളെപ്പറ്റി പറയുന്നുണ്ട്.അവരുടെ ഗുഹാചിത്രങ്ങളിൽ നിന്ന് ആകാശപേടകങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയുണ്ടായി..

ഈ ഗോത്രവർഗ്ഗത്തിന്റെ നേതാവിന്റെ അവകാശവാദപ്രകാരം നക്ഷത്രദൈവങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടെന്നും അവർ നൽകിയ ഒരു ദണ്ഡിൽ പ്രാപഞ്ചികനിയമങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുകയുണ്ടായി, ഇത് പരിശോധിച്ച മാധ്യമപ്രവർത്തകൽ ഈ ദണ്ഡിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ഹൈറോഗ്ലഫിക്സ് ലിപിയാണെന്ന് കണ്ടെത്തുകയുണ്ടായി.

ഇസ്രായേലിലെ ജറുസലേമിലുള്ള ടെമ്പിൾ മൌണ്ട് , 10 സെഞ്ചുറി ബി.സിയിൽ കിങ്ങ് സോളമൻ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഇന്നത്തെ രൂപമാണ്.പുരാതനലിഖിതങ്ങൾ പ്രകാരം സോളമൻ ദൈവങ്ങളുടെ സഹായത്തോടെയാണ് ആർക്കിടെക്റ്റ് വിസ്മയമായ ഈ ക്ഷേത്രം നിർമ്മിച്ചത്.
Temple of Solomon

സർ.ഐസക് ന്യൂട്ടൻ തന്റെ പുസ്തകമായ “ The Chronology of Ancient Kingdoms ” ൽ ഈ ക്ഷേത്രത്തെപ്പറ്റി പരാമർശിക്കുന്നു.ഇന്നത്തെ സാങ്കേതികവിദ്യകൾ കൊണ്ട്പോലും ഇത്രയും എഞ്ചിനീയറിങ്ങ് മികവോടെ ഇത്തരമൊരു ക്ഷേത്രം പണികഴിപ്പികാനാകില്ല എന്നദ്ദേഹം അതിൽ പറയുന്നു.

6th ബി.സിയിൽ ബാബിലോണിയക്കാർ ഈ നഗരം ആക്രമിക്കുകയും ഈ ക്ഷേത്രം നശിപ്പിക്കുകയും ചെയ്തു..അതിന്റെ പ്ലാറ്റ്ഫോമിൽ തന്നെ അവർ രണ്ടാമതൊരു പുതിയ ക്ഷേത്രം പണിതുയർത്തി.ഈ ആരാധനാലയമാണ് ബൈബിളിൽ പരാ‍മർശിക്കുന്ന ജീസസ് പലിശക്കാരെയും മതപുരോഹിതന്മാരെയും അടിച്ച് പുറത്താക്കിയ ആ ദേവാലയം.

പിന്നീട് ഒരിക്കൽ കൂടി ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടു.ഇത്തവണ ആക്രമണം നടത്തിയത് റോമാക്കാരായിരുന്നു.മൂന്നാമതും ഇതേ സ്ഥലത്തു തന്നെ പുതിയ ക്ഷേത്രം പണിതുയർത്തി.അതാണ്  ഡോം ഓഫ് ദ റോക് എന്ന മുസ്ലിംസിന്റെ വിശുദ്ധസ്ഥലം.

Dome of the rock


സമാനമായ നിർമ്മിതികൾ ഇന്ത്യയിലും ഉണ്ട്. 2000ബി.സിയിൽ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന അജന്ത എല്ലോറ ബുദ്ധമതത്തിന്റെ പിവറ്റൽ കേന്ദ്രങ്ങളിലൊന്നാണ്.വനം കയറി മറഞ്ഞുകിടന്നിരുന്ന ഈ അപൂർവ്വസുന്ദര സ്മാരകം കണ്ടെത്തിയത് ബ്രിട്ടീഷുകാരായിരുന്നു.

Ajantha Ellora Caves
ഗ്രാനൈറ്റ് മലകൾ ഹൈടെക് മെഷിനറികൾ ഉപയോഗിച്ച് ( മറ്റൊരു പരമ്പരാഗത ഉപകരണങ്ങൾ കൊണ്ടും ഉറച്ച ഗ്രാനൈറ്റ് കട്ട് ചെയ്യാനാകില്ല ) വിദദ്ധമായി ചെത്തിമിനുക്കിയാണീ ഗുഹകൾ ഉണ്ടാക്കിയിരിക്കുന്നത്.ആർക്കിടെക്ട് വിസ്മയമായ ഇതിലെ ഗുഹയിൽ ഉള്ള ബുദ്ധവിഗ്രഹം സൂര്യനഭിമുഖമായി ക്യത്യമായ കണക്കുകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്...

മറ്റൊന്ന് എത്യോപിയയിലെ ലാലിബെല്ലയിലെ പള്ളികളാണ്.ഒറ്റക്കല്ലിൽ 7 നിലകളിലായി കൊത്തിയെടുത്ത പള്ളികളാണിവ.ഒരു ലക്ഷം ടൺ വരെ ഭാരം വരുന്ന കല്ലുകൾ ക്യത്യതയോടെ അടുക്കിനിർമ്മിച്ചിരിക്കുന്നു.ഇത് എങ്ങനെ മനുഷ്യനിർമ്മിതികൾ എന്ന് കരുതാനാകും.

ലോകത്തിലെ പ്രധാന മതങ്ങളുടെ അടിസ്ഥാനമാകുന്ന പുരാതന നിർമ്മിതികൾക്ക് ഒരു അഞ്ജാത ദൈവികപരിവേഷം നൽകി മാറ്റി നിർത്തുന്നതിലും അഭികാമ്യം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യാതീതർ അവ നിർമ്മിച്ചു എന്ന്ക രുതുന്നതാണ്.ചരിത്രശേഷിപ്പുകളിലെ തെളിവുകൾ വിരൽചൂണ്ടുന്നത് ഇതിലേക്കു തന്നെയാണ്.

ഇനോക്

ഹീബ്രു ബൈബിൾ അഥവാ ജൂതന്മാരുടെ ബൈബിളിൽ ആകാശത്തുനിന്ന് തിരസ്കരിക്കപ്പെട്ട മാലാഖമാരെപ്പറ്റി പറയുന്നുണ്ട്.ദൈവത്തിന്റെ ഇശ്ചയ്ക്കെതിരായി പ്രവർത്തിച്ച മാലാഖമാരെ ഭൂമിയിലേക്കയക്കുമെന്നും മറ്റും.ഇനോക് എന്ന പുരാതന പ്രവാചകന്റെ എഴുത്തുകളിലും ഈ അമാനുഷികരെപ്പറ്റി പരാമർശമുണ്ട്.ഇവർ മനുഷ്യർക്കിടയിൽ വസിക്കുകയും മനുഷ്യരുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെടുകയും അവയിൽ സന്തതിപരമ്പരകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടത്രേ.

ഹീബ്രു ബൈബിൾ പ്രകാരം ആദമും ഈവും കൂടാതെ മറ്റൊരു സ്ത്രീ കൂടി ഏതൻ തോട്ടത്തിൽ ഉണ്ടായിരുന്നു.ലിലൈത്ത് എന്നായിരുന്നു ആ സ്ത്രീയുടെ പേര്.ഈ ലിലൈത്ത് ആണ് ആദത്തിന്റെ ആദ്യ ഭാര്യ.ദൈവഹിതത്തിന് എതിരായി വർത്തിച്ചതിനാൽ അവളെ ദൈവം തന്നെ ഉപേക്ഷീക്കുകയും പിന്നീട് ഈവിനെ സ്യഷ്ടിക്കുകയും ആയിരുന്നു.ജൂതവിശ്വാസപ്രകാരം പുറത്തായ ലിലൈത്ത് ഒരു വാമ്പയറായി മാറി എന്നാണ് കരുതുന്നത്...ഈ ട്വൈലൈറ്റ് സിനിമയിലെ ഒക്കെ വാമ്പയറുകളില്ലെ ...അത്രയും ആഡംബരവാമ്പയറല്ല..ഒരിടത്തരം വാമ്പയർ...

ബുക്ക് ഓഫ് ഇനോക്കിൽ ഒംനിപൊട്ടന്റ് അഥാവാ സർവ്വശക്തനായ ഒരു ദൈവത്തെപ്പറ്റി സൂചനയുണ്ട്.അന്ത്യവിധി അഥവാ ലോകാവസാനമടുക്കുന്ന സമയത്ത് ഈ ദൈവം ഭൂമിയിൽ മടങ്ങിവരികയും അങ്ങിനെ മനുഷ്യരാശി നശിപ്പിക്കപ്പെടുകയും പുതിയ സ്വർഗ്ഗവും ഭൂമിയും പുതിയ മനുഷ്യരാശിയും  സ്യഷ്ടിക്കപ്പെടുകയും ചെയ്യും എന്ന് പറയുന്നു. 

Cornac Stones, France
ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള കോർണാക്കിൽ ഒരു പ്രത്യേകസ്ഥലത്ത് രണ്ട് മൈലുകളോളം നീളത്തിൽ കൂറ്റൻ കല്ലുകൾ നിരയായി അടുക്കിവച്ചിരിക്കുന്നത് കാണാം..ഇവിടെ ഭൂമിയുടെ കാന്തികശക്തി വളരെ വലുതാണ്.ഈ പുരാതനമായ നിർമ്മിതികൾ എല്ലാം തന്നെ അതിശക്തമായ കാന്തികപ്രഭാവമേഖലകളിലാണ് നിലനിൽക്കുന്നത്.,.അർമേനിയയിലെ സ്റ്റോൺ ഹെഞ്ചും സമാനമായ നിർമ്മിതിയാണ്.ഗണിതശാസ്ത്രപരമായി നോക്കിയാൽ ഇതൊരു പുരാതന വാനനിരീക്ഷണ ശാലയാണെന്നാന് കരുതുന്നത്.




1920ൽ ഫ്ലോറിഡയിൽ ലീഡ്സ്കാലിൻ എന്ന ശാസ്ത്രഞ്ജ്യൻ തന്റെ പ്രിയതമയ്ക്കു വേണ്ടി നിർമ്മിച്ച കോറൽ കാസ്റ്റിൽ എന്ന പാറക്കെട്ടുകളുടെ പൂന്തോട്ടം ഒരു നിഗൂഡമായ നിർമ്മിതിയാണ്.അദ്ദേഹം ഒറ്റയ്ക്കാണ് അത് നിർമ്മിച്ചത്.ഓരോ കല്ലുകളും ആയിരം ടണ്ണിലധികം ഭാരമുള്ളവ..ഇന്നത്തെ കാലത്ത് പോലും താരതമ്യേന അപ്രാപ്യമായ ഈ നിർമ്മിതി നിസ്സാരമായി നിർമ്മിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു..അതിനുത്തരമായി ശാസ്ത്രഞ്യർ കരുതുന്നത് ലീഡ്സ്കാലിന് മാഗ്നെറ്റിക് ശക്തികളുടെ സാങ്കേതികഞ്ജാനം ഉണ്ടായിരുന്നു എന്നാണ്..മാഗ്ലെവ് ട്രെയിനുകൾ എപ്രകാരം പാളത്തിൽ ഉയർന്നു നിൽക്കുന്നുവോ അത് പോലെ ഒരഞ്ജാത കാന്തിക ശക്തി ഉപയോഗിച്ച് എത്ര ഭാരമുള്ള വസ്തുവിനെയും ഉയർത്താൻ സാധിക്കും..ഒരു തരത്തിൽ പറഞ്ഞാൽ ആന്റൈ-ഗ്രാവിറ്റി തന്നെ.


2005ൽ ഇറ്റാലിയൻ ഗവേഷകർ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പഴയ കോൺവെന്റിലെ ഒരിടുങ്ങിയ മുറിയിൽ നിന്നും ലിയനാർഡോ ഡാവിഞ്ചിയുടെ കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ ഇഷ്ടാനുസരണം എഴുതാൻ കഴിയുന്ന ആളായിരുന്നു ഡാവിഞ്ചി.അദ്ദേഹത്തിന്റെ സ്വകാര്യ നോട്ടുപുസ്തകത്തിൽ നിന്ന് ആധുനിക മിലിട്ടറി വാഹനങ്ങളുടേയും ആയുധങ്ങളുടേയും രേഖാചിത്രങ്ങളും വിവരണങ്ങളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ പുസ്തകം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ദൈവദൂതന്മാരുമായി സംവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്..അവർ കൊടുത്തതാണത്രേ ഈ അറിവുകൾ...






15000BC യിലെ എഞ്ചിനീയറിങ്ങ് മികവ്.


Puma punku Bolevia

ബൊളീവിയയിലെ  പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു...അതും ലേസർ ഉപയോഗിച്ച് !!!!!!.....

അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്. 

പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..

ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ  മെഷീൻ, വജ്രം,  ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ...ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി...അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്.. ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.

പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്...


സുമേരിയൻ സംസ്കാരം.

ബി.സി നാലായിരമാണ്ടിൽ ഇറാക്കിൽ ഉണ്ടായിരുന്ന സംസ്കാരമാണ് സുമർ സംസ്കാരം
 ( മെസപ്പൊട്ടോമിയ ). മുൻപ് സൂചിപ്പിച്ച ബാഗ്ദാദ് ബാറ്ററികളും മറ്റും ഇവിടെ നിന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. സുമേരിയൻ ലിഖിതങ്ങൾ , അവരുടെ വിശ്വാസങ്ങൾ എല്ലാം ചുറ്റപ്പെട്ടുകിടക്കുന്നത് അനുനാകി എന്ന് വിളിക്കപ്പെടുന്ന ദൈവങ്ങളിലാണ്..ബാബിലോണീയൻ , അസിറിയൻ എന്നീ സംസ്കാരങ്ങളിലും ഈ അനുനാകിയെപ്പറ്റി പരാമർശമുണ്ട്.


Human and their God Anunaki

അവരുടെ വിശ്വാസപ്രകാരം അനുനാകികൾ മനുഷ്യരെ സ്യഷ്ടിച്ചത് മ്യൂട്ടേഷൻ വഴിയാണ്.അവർ ഈ ഭൂമിയിൽ വന്നത് സ്വർണ്ണംഖനനം ചെയ്യുന്നതിനു വേണ്ടിയാണ്. 1849ൽ ബ്രട്ടീഷ് ഗവേഷകനായ ഓസ്റ്റിൻ ഹെന്രി സുമേരിയൻ നഗരമായ നൈന്വേയിൽ നിന്നും തനിത്തങ്കത്തിൽ തീർത്ത പുരാതന ഫലകങ്ങൾ കണ്ടെത്തുകയുണ്ടായി.ക്യൂണിഫോം സ്ക്രിപ്റ്റിൽ  വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഇവ പരിഭാഷ ചെയ്തെടുക്കാൻ 30 വർഷത്തെ ഗവേഷണം വേണ്ടിവന്നു.

നിബ്രു ( Nibru ) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകികൾ ഭൂമിയിൽ വന്നു,അവർ ഭൂമി സന്ദർശിച്ച സമയത്ത് നിയാണ്ടർതാൽ മനുഷ്യരാശിയായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ആ ലിഖിതങ്ങളിൽ നിന്ന് ലഭിച്ച വിവരം. ആധുനിക മനുഷ്യന്റെ ഡി.എൻ.എ ഭാഗീകമായി ഡീകോഡ് ചെയ്യപ്പെട്ടത് ഈ അടുത്തകാലത്താണ്.പരിണാമത്തിലൂടെ കുരങ്ങുകളിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് പറയപ്പെടുന്നത് ബാഹ്യമായ സാദ്യശ്യവും പിന്നെ ക്രോമസോമുകളിലെ തുല്യതയും ഒക്കെ വച്ചാണ്..

പക്ഷേ ക്യത്യതയോടെയൂള്ള ഡി.എൻ.എ പരിശോധന ഈ വാദത്തെ ഘണ്ഢിക്കുകയുണ്ടായി.മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ..

HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്..പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്..പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായതെങ്കിൽ ഒരിയ്ക്കലും പുറത്തുനിന്നുമുള്ള ഒരു ഫാക്ടർ അവന്റെ ഡി.എൻ.എയിൽ കടന്നുവരില്ല..

അപ്പോൾ സുമേരിയൻ വിശ്വാസപ്രകാരം ഈ അനുനാകി ഒരിയ്ക്കൽ തിരിച്ചുവരും. ആ വരുന്ന സമയം ലോകത്തിന്റെ അവസാനവും.ജ്യോതിശാസ്ത്രപ്രകാരം നെപ്റ്റ്യൂണിനും പിന്നിൽ നിന്നാണവർ വരുന്നത്...തീർച്ചയായും അവർ സമയസഞ്ചാരികളാണ്...

ആൽക്കെമിസ്റ്റുകൾ

സ്വർണ്ണം.....ഇന്ന് മലയാളികളുടെ അധ്വാനവും ജീവിതവും പണത്തിലൂടെ പാഴാക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വ ലോഹങ്ങളിൽ ഒന്ന്.ഈ മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചത് മനുഷ്യർക്ക് മാത്രമല്ല എന്ന് ചരിത്രശേഷിപ്പുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അന്യഗ്രഹമായ നിബ്രുവിൽനിന്ന് വരുന്നു എന്ന് വിശ്വസിക്കുന്ന അനുനാകികളും ഒക്കെ തേടുന്നത് ഇതേ ലോഹത്തെ തന്നെയാണ്.

കൊളമ്പിയയിലെ ഗോട്ടവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടിൽ ദൈവം വസിക്കുന്നുവെന്ന് ലോക്കൽ ട്രൈബ് വിശ്വസിച്ചിരുന്നു.ദൈവങ്ങൾക്കായി സ്വർണം അർപ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.അതിന്റെ ഭാഗമായി സ്വർണ്ണ നിർമ്മിതമായ വസ്തുക്കൾ അവർ തടാകമദ്ധ്യത്തിൽ ഉപേക്ഷീക്കും.ട്രൈബിന്റെ തലവൻ ദേഹമാസകലം സ്വർണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്യും..ഇവിടെയാണ് എൽ ഡോറാഡോ  ( El Dorado ) എന്ന സ്വർണ്ണനിർമ്മിതമാ‍യ മിത്തിക്കൽ സിറ്റി എന്നാണവരുടെ സങ്കല്പം..അവരുടെ വിശ്വാസപ്രകാരം നക്ഷത്രങ്ങളിൽ നിന്നും വന്ന ഈ ദൈവങ്ങൾ മറ്റാരുമല്ല..മനുഷ്യേതര ശക്തികൾ തന്നെ.സ്വർണ്ണവും ദൈവങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പുരാതനകാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നതാണല്ലോ.

മറ്റു സംസ്കാരങ്ങളെ അപേക്ഷീച്ച് ഈജിപ്റ്റിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു.മറ്റു സംസ്കാരങ്ങൾ ദൈവങ്ങൾക്കായി സ്വർണ്ണം അർപിക്കുമ്പോൾ ഈജിപ്റ്റിൽ മാത്രം ഇവ കുമിഞ്ഞുകൂടി.GPR (Ground Penetrating Radar) ഉപയോഗിച്ച് ഈജിപ്റ്റിലെ സ്ഫിങ്ങ്സ് പ്രതിമയുടെ അടിയിലും ഗിസ പിരമിഡിലും നടത്തിയ അന്വേഷണങ്ങളിൽനിന്നും വ്യക്തമായത് അവിടെയുള്ള രഹസ്യ അറകൾ നിറയെ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നാണ്...

സ്വർണ്ണത്തിന്റെ ദൌർലഭ്യവും കൊറോഷൻ റെസിസ്റ്റൻസിയും ഒക്കെ കൊണ്ട് തന്നെ  പണ്ട്കാലം മുതൽക്കു സ്വർണ്ണം ഖനനം ചെയ്തെടുക്കാതെ രാസപരീക്ഷണത്തിലൂടെ ഉണ്ടാക്കാനായി പലരും ശ്രമിച്ചിരുന്നു..ഇവരെയാണ് ആൽകെമിസ്റ്റുകൾ എന്നറിയപ്പെടുന്നത്..ആൽകെമി എന്നാൽ ക്യത്യമമായി സ്വർണ്ണം കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളും സാധാരണ ലോഹങ്ങളെ സ്വർണ്ണം പോലെ വിലപിടിച്ച ലോഹങ്ങളാക്കുന്ന അഞ്ജാത വസ്തുവായ “ഫിലോസഫേഴ്സ് സ്റ്റോൺ“ കണ്ടെത്തുകയും ചെയ്യുന്നതിനെയായിരുന്നു..ഒരുതരം ഭാഗ്യാന്വേഷികൾ തന്നെയായിരുന്നു ഇവർ.. ..99% ആളുകളും ഇതിൽ പരാജയപ്പെടുകയുണ്ടായി.മറ്റു ചിലർ ഈ പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും നടത്തി.

എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മനുഷ്യർ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം 1924ൽ ജപ്പാനിലെ ഇമ്പീരിയോ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഹന്റാരോ നാഗഓക്ക ഒരു അറ്റോമിക് റിയാക്ഷനിലൂടെ സാധിച്ചു.അതെ അദ്ദേഹം ക്യത്യമമായി, രസതന്ത്രത്തിന്റെ പരിമിതികളെ മറികടന്ന്  ട്രാൻസ്മ്യൂട്ടേഷനിലൂടെ മെർക്കുറിയിൽ നിന്ന് സ്വർണ്ണം സ്യഷ്ടിച്ചു.സാധാരണ സൂര്യനിൽ നടക്കുന്ന ഫിഷൻ റീയാക്ഷനിലൂടെ സ്വർണ്ണം ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.ഇതേ പരീക്ഷണം ഭൂമിയിൽ നടത്തണമെങ്കിൽ അതിസങ്കീർണ്ണമായ ഒരു  അറ്റോമിക് റിയാക്ടർ തന്നെ ആവശ്യമാണ്.അത് വച്ച് ഒരു മില്ലിഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചിലവ്.പക്ഷേ അതിന്റെ കൺസിസ്റ്റൻസിയും പ്രവർത്തനവും മറ്റും ഇന്നും തർക്കവിഷയവുമാണ്.
വിജയം കൈവരിച്ച മറ്റ് ചില ആൽക്കെമിസ്റ്റുകളും ഉണ്ടെന്ന് ചരിത്രം പറയുന്നു.നാസികൾക്ക് വേണ്ടി ജർമ്മനിയിലെ ആൽക്കമിസ്റ്റായ ഫ്രാൻസീയും സ്വർണ്ണം സ്യഷ്ടിച്ചു എന്ന് പറയപ്പെടുന്നു..പക്ഷേ ഇവ പൊതുജനങ്ങൾക്കായി പബ്ലിഷ് ചെയ്യാൻ ആരും ഒന്ന് മടിക്കും.ഏറ്റവും ശക്തമായ മണി ബോണ്ടായ സ്വർണ്ണം എളുപ്പത്തിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എക്കണോമി എങ്ങോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല എന്നത് കൊണ്ടാകാം.

കോമൺ സയൻസ് പ്രകാരം നിയാണ്ടർതാൽ മനുഷ്യനിൽ നിന്ന് സ്റ്റോൺ ഏജ്, അയൺ ഏജ്, ബ്രോൺസ് ഏജ് അങ്ങനെ പടിപടിയായി വികസിച്ചുവന്ന് ഹോമോസാപ്പിയൻസ് ആയി മാറിയ  ചരിത്രാതീത മാനവരാശി പക്ഷേ സാങ്കേതികവിദ്യകളിൽ ആധുനിക ലോകത്തെ കടത്തിവെട്ടുന്ന കഴിവുകൾക്കുടമകളായിരുന്നു എന്ന സത്യം തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.

മഹാഭാരതത്തിലെ കർണ്ണനും, ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ..അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഞ്ജാതമായ  ആ ലോകങ്ങളിലേക്ക് ഒരു ദിവസം മനുഷ്യനും പ്രവേശനം സാദ്ധ്യമാകും എന്ന വിശ്വാസത്തോടെ,  പരബ്രഹ്മത്തിന്റെ കണ്ട്രോളിലുള്ള ഈ ചെറു ഗോളത്തിലെ ഹൈവേകളിൽ സത്യം തേടി ഡ്യൂട്ടിക്കിറങ്ങാൻ ഐൻസ്റ്റീനെപോലെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ ,  രാമാനുജനെപ്പോലെ അനേകം ചിന്താശേഷിയുള്ള തലച്ചോറുകൾ കടന്ന് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...