ദുൽഖർനൈൻ
കിഴക്കും പടിഞ്ഞാറും സഞ്ചരിച്ച ശക്തനായ ഭരണാധികാരി. പല ജനതകളുടെയും ഭരണം കയ്യാളിയ നീതിമാനായ രാജാവ്..
“പിന്നീട് അദ്ദേഹം മറ്റൊരു നേര്‍മാര്‍ഗത്തില്‍ ചരിച്ചു.. അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍, അവിടെ സൂര്യന്‍ ഒരു ജനത്തിനുമീതെ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു.. സൂര്യനും അവര്‍ക്കുമിടയില്‍ ഒരു ആവരണവും നാം ഉണ്ടാക്കിവച്ചിട്ടില്ല.. ‘കദാലിഖ’...” (ഖുര്‍ആന്‍ 18:90)
‘കദാലിഖ’. എന്തൊരു അര്‍ത്ഥമാണ് അതിന്..! എന്തൊരു സന്ദേശമാണ് അതിനു..! ഈ വാക്കിനു 'thus it was', 'അപ്രകാരം' എന്നൊക്കെ ഉള്ള പരിഭാഷകള്‍ അപൂര്‍ണ്ണമാണ്.. ഇമാം റാസി ആ വാക്കിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു..
“പ്രാകൃതരായ (നമ്മുടെ കാഴ്ചപ്പാടില്‍ ‘നാഗരികത’ തൊട്ടുതീണ്ടിയില്ലാത്ത) ആ ജനതക്ക് മേല്‍ അധികാരം ലഭിച്ചിട്ടും ദുല്ഖര്‍നൈനി അവരെ അങ്ങനെ തന്നെ ജീവിക്കാന്‍ വിട്ടു.. അവരുടെ മോഡ് ഓഫ് ലൈഫിനെ അപ്സറ്റ് ചെയ്യാനോ അതുമൂലം അവര്‍ക്ക് ദുരിതം നല്‍കാനോ അദ്ദേഹം തുനിഞ്ഞില്ല..” 'We had made them,and thus he left them..'
അതിലെന്താണ് ഇപ്പൊ ഇത്ര മേന്മ എന്നല്ലേ? ‘നാഗരികത’ തൊട്ടുതീണ്ടിയിട്ടില്ലാത്ത ‘പ്രാകൃതരാ’യ ഒരു ജനതക്കും അവരുടെ നാടിനും മേല്‍, തങ്ങളുടെ നാഗരികതയും ശരികളും പരിഷ്കരണങ്ങളും അടിച്ചേല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ജീവനുകളുടെ ചരിത്രം കഴിഞ്ഞ സഹസ്രാബ്ദത്തിലെ അമേരിക്കന്‍ ഭൂഖണ്ടത്തില്‍ നമ്മള്‍ കണ്ടതാണ്.. യുറോപ്പ്യന്‍ അമേരിക്കയില്‍ കാലുകുത്തുമ്പോള്‍ ഒരു കോടി ഉണ്ടായിരുന്ന തദ്ദേശീയജനത പത്തൊമ്പതാം നൂറ്റാണ്ടു ആയപ്പോഴേക്കും മൂന്നു ലക്ഷമായി ചുരുങ്ങിയിരുന്നു.. ഉള്ളവര്‍ തന്നെ അടിമകളും അവകാശങ്ങളില്ലാത്തവരും.. തുല്യതയില്ലാത്ത ഒരു കൂട്ടക്കൊല..
റാഫേല്‍ ലെംകിന്റെ വാക്കുകള്‍:- “കോളനിവല്‍ക്കരണം നൈസര്‍ഗീകമായി തന്നെ genocide (വംശഹത്യ) ആണ്.. ഞാന്‍ പറയുന്ന ഈ genocide ഒരു റ്റു സ്റ്റേജ് പ്രോസസ് ആണ്.. ഒന്നാമത്തേത്, തദ്ദേശജനതയുടെ ജീവിതരീതിയെ തന്നെ നശിപ്പിക്കുക എന്നത്. രണ്ടാം സ്റ്റേജ്, പുതുതായി വന്നവര്‍ തങ്ങളുടെ ജീവിതരീതി തദ്ദേശീയരില്‍ അടിച്ചേല്‍പ്പിക്കുന്നു..
ethnocide എന്ന് വിശേഷിപ്പിക്കാവുന്ന Cultural genocide (സാംസ്കാരിക കുരുതി) genocideന്റെ ഭാഗമായി കാണേണ്ടതാണ്.. ജനങ്ങള്‍ ജീവനോടെ നിലനിന്നേക്കാം, പക്ഷെ അവരുടെ സ്വത്വത്തിന്റെ തന്നെ ഭാഗമായ സാംസ്കാരികവും മതപരവുമായ ശീലങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവരെ തടയുകയാണെങ്കില്‍ അതും ഒരു തരത്തിലുള്ള genocide (വംശഹത്യ) തന്നെയാണ്..”
ഇവിടെയാണ് ദുല്ഖര്‍നൈനി എന്ന നീതിമാനായ ഭരണാധികാരി വ്യത്യസ്തനാവുന്നത്. അതല്ലെങ്കില്‍ ഇസ്ലാം വ്യത്യസ്തമാവുന്നത്.. അതൊരിക്കലും അതിന്റെ ‘ശരി’കള്‍ ഒരു ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. അതിന്റെ ‘ശരി’കളിലേക്ക് ജനതയെ ആകര്‍ഷിക്കുകയാണ് ചെയ്തിട്ടുള്ളത്..
ഏതൊരു ഭരണാധികാരിക്കും തങ്ങളുടെ ജനതക്ക് മേല്‍ രണ്ടു ചോയിസ് ഉണ്ട്.. ഒന്നുകില്‍ അവരോടു നീതിപൂര്‍വ്വം വര്‍ത്തിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് മേല്‍ ഒരു ദുരന്തമായി പെയ്യാം. “..നാം പറഞ്ഞു: 'ഓ ദുല്‍ഖര്‍നൈന്‍, ഇവരെ ശിക്ഷിക്കാന്‍ നിനക്ക് കഴിയും. ഇവരോടു നല്ലനിലയില്‍ വര്‍ത്തിക്കാനും കഴിയും.” (ഖുര്‍ആന്‍ 18:86)
ദൈവം മനുഷ്യന് നല്‍കിയ ഫ്രീ വില്ലിനെ കുറിച്ചുള്ള കേവലം ഒരു മേറ്റോണമിക് സ്റേറ്റ്മെന്റ് അല്ല ഇത്.. ഒരു ഭരണാധികാരിക്ക് തന്റെ ഭരണീയരുടെ മേലെ ഉള്ള പവറിനെ കുറിച്ചാണ് ഇത് പറയുന്നത്.. ഒരു ഭരണാധികാരി/ഭരണകൂടത്തിനു തങ്ങളുടെ ഭരണീയരെ ഏറ്റവും നന്മയുള്ള രീതിയില്‍ ഭരിക്കേണ്ടതെങ്ങനെ എന്നതിന്റെ സാമൂഹികവും സദാചാരപരവുമായ നിര്‍ദ്ദേശങ്ങള്‍ കൂടി ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നുണ്ട് ഈ ചരിത്രത്തില്‍.. ദൈവം നല്‍കിയ ഈ ചോയ്സിനു ദുല്ഖര്‍നൈനി നല്‍കുന്ന മറുപടി ഒരു ഉത്തമഭരണാധികാരിയുടെ മാതൃകയായിട്ടാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത്..
“എന്റെ ജനതയില്‍ അപരനോട് അക്രമം കാണിക്കുന്നവനെ മാത്രമേ ഞാന്‍ ശിക്ഷിക്കൂ. അനന്തരം അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. നാഥന്‍ അവന്ന് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കും. എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് ഉത്തമമായ പ്രതിഫലമാണുള്ളത്. എന്റെ കാര്യത്തിലാണെങ്കില്‍, ഞാന്‍ എന്റെ ജനതക്ക് കല്‍പ്പിക്കുന്നത് അവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ എളുപ്പമുള്ളതു മാത്രമായിരിക്കും..” (ഖുര്‍ആന്‍ 18:87,88)
മറ്റൊരു ജനത അദ്ദേഹത്തോട് തങ്ങളെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പകരമായി അവര്‍ അദ്ദേഹത്തിന് തങ്ങളുടെ പണം നല്‍കാമെന്നും.
“അങ്ങ് അവര്‍(ശത്രുക്കള്‍)ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു സുരക്ഷാമതില്‍ പണിതുതരുന്നതിന് ഞങ്ങള്‍ അങ്ങേയ്ക്കു കരം തന്നുകൊള്ളട്ടെയോ?' അദ്ദേഹം പറഞ്ഞു: 'എന്റെ നാഥന്‍ എനിക്കു തന്നിട്ടുള്ളതുതന്നെ ധാരാളമുണ്ട്. നിങ്ങളെന്നെ അധ്വാനംകൊണ്ടു മാത്രം സഹായിക്കുവിന്‍” (ഖുര്‍ആന്‍ 18:94)
പണം വാങ്ങാതെ തന്നെ തന്റെ ജനതയെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് ദുല്ഖര്‍നൈനി മനസ്സിലാക്കുന്നു. രാജ്യത്തിന്റെ ഗജനാവുകളിലെ പണം തന്നെ മതി അവരെ സഹായിക്കാന്‍.. അത് തന്നെ ധാരാളമുണ്ട്.. അത് ജനങ്ങളെ സംരക്ഷിക്കാനുള്ളതാണെന്നും തന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി അല്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.. ഓരോ സഹായത്തിനും അവരുടെ കയ്യില്‍ നിന്നും പണം പിടുങ്ങുകയല്ല ഭരണാധിപന്റെ കടമ.. ദുല്‍ഖര്‍നൈനി ആ ജനതയോട് ആവശ്യപ്പെടുന്നത് പണമല്ല, അവരുടെ കായികബലത്തെയാണ്.. ഒരു നാടിന്റെ നന്മക്കായുള്ള കൂട്ടായ യത്നത്തില്‍ ആരും ആരെയും സഹായിക്കുകയല്ല. സംരക്ഷണങ്ങളും അവകാശങ്ങളും ആരും ആര്‍ക്കും നല്‍കുന്ന ഔദാര്യമോ പ്രതിഫലമോ സേവനമോ അല്ല.. ഒരു ജനത തങ്ങളുടെ നാടിനെ രക്ഷിക്കാന്‍ കൂട്ടായി യത്നിക്കുന്നു. ഒന്നായി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു.. അതിനെ നയിക്കുന്നവന്‍ മാത്രമാണ് ഭരണാധികാരി. അതാണ് അവന്റെ ദൌത്യവും. അത് മാത്രമാണ്..
ദുല്ഖര്‍നൈനി ഇനിയും വേണ്ട വിധത്തില്‍ വായിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് തോന്നുന്നത്.. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് മേല്‍ ഭാരവും ദുരിതവും ദുരന്തവുമാകുന്ന കാലഘട്ടത്തില്‍ ദുല്ഖര്‍നൈനിയുടെ ചരിത്രം ഒരു വഴിവിളക്കാണ്.. ആ മൂന്നു യാത്രകള്‍ ശരിയായ ദിശകള്‍ പഠിപ്പിക്കുന്നതാണ്..
‘ഇരട്ടക്കൊമ്പന്‍’ എന്നാണു ദുല്ഖര്‍നൈനി എന്ന വാക്കിന്റെ അര്‍ഥം.. മുഹമ്മദ് അസദിന്റെ വ്യാഖ്യാനമനുസരിച്ച് ദുല്ഖര്‍നൈനിക്ക് ഉണ്ടായിരുന്ന രണ്ടു ശക്തികളായിരുന്നു ഈ ‘രണ്ടു കൊമ്പുകള്‍’ എന്ന മെറ്റഫര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന്, അദ്ദേഹത്തിനുണ്ടായിരുന്ന ഭൌതീകമായ കരുത്തും പ്രതാപവും. രണ്ടു, ദൈവവിശ്വാസത്തില്‍ നിന്നുണ്ടാവുന്ന ആത്മീയമായ കരുത്തും. അത് കൊണ്ടു തന്നെ അദ്ദേഹം ഒരേ സമയം ശക്തനും നീതിമാനുമായ ഭരണാധികാരിയായി..
ശക്തി കൊണ്ട് മാത്രം ഒരാള്‍ നല്ല ഭരണാധികാരി ആവുന്നില്ല, ആ ശക്തി നീതിക്ക് വേണ്ടി ഉപയോഗിക്കുക കൂടി ചെയ്യുമ്പോഴാണ് അയാള്‍ മഹാനാവുന്നത്. മഹാനായ ഭരണാധികാരിയാവുന്നത്.. അഥവാ ഇരട്ടക്കൊമ്പന്‍ (ദുല്‍ഖര്‍നൈനി) ആവുന്നത്..

0 comments:
Post a Comment