Nazca Lines
പുരാതനനാഗരികശേഷിപ്പുകൾ ഉള്ള ഇന്നത്തെ പെറുവിലെ നാസ്ക ( Nazca ) മരുഭൂമിയിലെ മലകൾ പരിശോധിക്കുകയാണെങ്കിൽ അവ മനുഷ്യാതീതമായി വെട്ടി സമതലങ്ങളാക്കി മാറ്റിയിരിക്കുന്നത് കാണാം..മരുഭുമിയിലാകട്ടെ, നീളമുള്ള രേഖകൾ പതിച്ചിരിക്കുന്നു...അവിടെത്തന്നെ ഭൂമിയിൽ അനേകം വിചിത്രമായ ജീവികളുടേയും എട്ടുകാലികളുടേയും പക്ഷികളുടേയും മറ്റും ചിത്രങ്ങളും കാണാം..ഇത് ദ്യശ്യമാകണമെങ്കിൽ കിലോമീറ്ററുകൾ ഉയരത്തിൽ വിമാനത്തിലിരുന്ന് ഏരിയൽ വ്യൂവിൽ നോക്കണം.അത്രയ്ക്കും വലുതാണീ ചിത്രങ്ങൾ...ഇത് ഒരിക്കലും യദ്യശ്ചികമായ പ്രക്യതിയിൽ നിന്ന് ഉണ്ടാകില്ല...ഭൂമിയിൽ ജീവിക്കുന്ന അപരിഷ്ക്യതരായ മനുഷ്യർക്ക് ഇവയുണ്ടാക്കാനുമാകില്ല..അതിന്റെ ആവശ്യവുമില്ല.
Nazca Lines, Peru |
വിമാനമിറങ്ങുന്ന ആധുനിക റൺവേകളോട് അതീവ സാദ്യശ്യം പുലർത്തുന്നവയാണീ രേഖകളും മറ്റും..ഒരു തരത്തിൽ പറഞ്ഞാൽ ഒരു പുരാതനമായ റൺവേ ഈ മരുഭൂമിയിൽ ക്യത്യമമായി നിർമ്മിച്ചിരിക്കുന്നു. ..ആരാണ് പൌരാണിക കാലത്ത് ഈ മരുഭൂമിയിലെ മലകളുടെ ഇടയിലൂടെ ഇത്തരം വഴികൾ ക്യത്യമമായി നിർമ്മിച്ചത് ?
ഒരു വാഹനം പോലുമില്ലാതിരുന്ന പുരാതനമനുഷ്യർ എന്തിന് ആകാശത്ത് നിന്ന് നോക്കിയാൽ മാത്രം കാണാവുന്ന പടുകൂറ്റൻ ചിത്രങ്ങൾ മരുഭൂമിയിൽ വരച്ചുചേർത്തു ? അതെങ്ങനെ . എന്തിന് ?.. ഇനി ഇതൊക്കെ ചെയ്തത് ഏലിയൻസിന്റെ സഹായത്തോടെയാണെങ്കിൽ തന്നെ എന്തിനവർ ആ സ്ഥലം തന്നെ തിരഞ്ഞെടുത്തു?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒളിഞ്ഞുകിടക്കുന്നത് പെറുവിന്റെ ഭൂമിശാത്രപരമായ പ്രത്യേകതകളിലാണ്.ഈ നാസ്ക മരുഭൂമിയിലാണ് ലോകത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന ധാധുക്കൾ , ലോഹങ്ങൾ എന്നിവയുടെ ശേഖരമുള്ള സ്ഥലങ്ങളിലൊന്ന്.ഈ ഭൂമിയിൽ നിന്ന് സ്പെസിമനുകൾ ശേഖരിക്കാൻ ഏറ്റവും പറ്റിയ സ്ഥലം...റെയർ ലോഹമായ സ്വർണ്ണത്തിന്റേയും അമൂല്യ നിക്ഷേപങ്ങൾ ഇവിടെയുണ്ട്.അപ്പോൾ ഭൂമിയെപ്പറ്റി അറിയാൻ വരുന്നവർ, അല്ലെങ്കിൽ ഇവിടുത്തെ ധാധുക്കൾ ശേഖരിക്കാനായി വരുന്നവർ തീർച്ചയായും താവളമാക്കുന്നത് ഇങ്ങനെയൊരു സ്ഥലമായിരിക്കണമല്ലോ.അതിനായുള്ള ഒരു ലാൻഡ് മാർക്കായാകാം ഈ അടയാളങ്ങൾ
പെറുവിൽ തന്നെ പിന്നീട് നടത്തിയ മറ്റൊരു ആർക്കിയോളജിക്കൽ സർവേയിങ്ങിലാണ് വിചിത്രമായ ചില തലയോട്ടികൾ കണ്ടെടുത്തത്.സാധാരണ മനുഷ്യന്റെ ക്രേനിയത്തിനേക്കാൾ നീളം കൂടിയ പുരാതന ഗോത്രത്തിന്റെ തലയോട്ടികൾ.അവിടുത്തെ ഗോത്രങ്ങളിൽ നിലനിന്നിരുന്ന ഒരു പുരാതന ആചാരമായിരുന്നു ക്രേനിയത്തിന്റെ ( തലയോടിന്റെ നെറ്റി മുതലുള്ള തലച്ചോറുൾപെടുന്ന മുകൾ ഭാഗം) ചുറ്റും ചരടുകൾ ചുറ്റിക്കെട്ടി തലയോട്ടിയുടെ നീളം വർദ്ധിപ്പിക്കുക എന്നത്.. ആ ഗോത്രത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഇത് നടപ്പിലാക്കും.
Nazca Skull |
ലിഖിതങ്ങൾ പ്രകാരം അവർ അവരുടെ ദൈവങ്ങളെ അനുകരിക്കുകയായിരുന്നുത്രേ.അപ്പോൾ ആരാണീ നീളം കൂടിയ തലച്ചോറൂള്ള ദൈവങ്ങൾ.പക്ഷേ ഈ ക്യത്യമമായ മാർഗ്ഗങ്ങളിലൂടെ നീളം കൂട്ടുന്ന ക്രേനിയത്തിനും ഒരു പരിധിയുണ്ടായിരുന്നു...അതിലും വലിയ അസാധാരണമായ അളവിലുള്ള തലയോടാണ് ഇവിടെ നിന്നും കണ്ടെടുത്തത്..മനുഷ്യഗുണങ്ങളുള്ള ആ അസാമാന്യ വലിപ്പമുള്ള തലയോട്ടി ആരുടേതാണെന്ന് അഞ്ജാതമാണ്.പെറുവിൽ മാത്രമല്ല, വിചിത്രമായ കണ്ടെത്തലുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എല്ലാ ആദിമ സംസ്കാരങ്ങളിൽ നിന്നും സംഭവിച്ചിട്ടുണ്ട്..
മായൻ സംസ്കാരം.
Chichen Itza, Mayan Piramid Temple, Mexico |
മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ.AD500ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയാണൂണ്ടായത്.
മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽപ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്.
ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്.അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്..മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.
അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല...എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു..അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.
മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല...ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.
മായൻ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല.പ്രശസ്തമായ
“ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള ഒരു ജ്യാമതീയ രൂപം കിട്ടും.ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്...തീർന്നില്ല...ഈ അടുത്ത് മാഴ്സിൽ ടിക്കാൽ നഗരത്തിന്റെ ക്യത്യമായും അതേ അളവുകളിലുള്ള ജ്യാമതീയ നിർമ്മിതികൾ കണ്ടുപിടിക്കുകയുണ്ടായി...
മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽപ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്.
ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്.അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്..മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.
അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല...എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു..അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.
മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല...ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.
മായൻ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല.പ്രശസ്തമായ
“ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള ഒരു ജ്യാമതീയ രൂപം കിട്ടും.ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്...തീർന്നില്ല...ഈ അടുത്ത് മാഴ്സിൽ ടിക്കാൽ നഗരത്തിന്റെ ക്യത്യമായും അതേ അളവുകളിലുള്ള ജ്യാമതീയ നിർമ്മിതികൾ കണ്ടുപിടിക്കുകയുണ്ടായി...
ടിക്കാൽ ക്ഷേത്രവും സമാനമായ നക്ഷത്രസമൂഹവും |
പ്രപഞ്ചത്തിൽ രണ്ട് സ്ഥലങ്ങളിൽ ഒരേ പോലത്തെ രൂപങ്ങളുള്ള രണ്ട് നിർമ്മിതികൾ അവ മാത്യകയാക്കിയിരിക്കുന്നത് ഭൂമിക്കു പ്രകാശവർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന, അതിശക്തമായ റേഡിയോ ടെലിസ്ക്കോപ്പുകൾ കൊണ്ട് മാത്രം ദ്യശ്യമാകുന്ന ഒരഞ്ജാത നക്ഷത്രസമൂഹത്തെയും..ഒരേ പോലെയുള്ള മൂന്ന് ലേഔട്ടുകൾ യാദ്യശ്ചികമാകാൻ തരമില്ലല്ലോ..
മാഴ്സിലെ ഈക്വലന്റ് നിർമ്മിതി. |
ഈജീപ്ഷ്യൻ സംസ്കാരം.
Giza Plato Pyramids, Egypt |
പിരമിഡുകൾ,..... ആയിരക്കണക്കിന് അടിമകൾ രാവും പകലും അധ്വാനിച്ച്, റോളർ തടികളിൽ കല്ല് കെട്ടി വലിച്ച്കൊണ്ടുവന്ന് വർഷങ്ങൾ കൊണ്ടാണ് നിർമ്മിച്ചത് എന്ന വെറും ഊഹം തൊണ്ടതൊടാതെ വിഴുങ്ങിയാണ് ഇത്രയും കാലം നമ്മൾ ജീവിച്ചത്..അത് പഴയകഥ..ഇന്ന് സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാകും...ലക്ഷക്കണക്കിന് മനുഷ്യർ വിചാരിച്ചാലും അന്നത്തെക്കാലത്ത് പിരമിഡിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന ടൺ കണക്കിന് ഭാരമുള്ള ഒരു കല്ല് പോലും യന്ത്രസഹായമില്ല്ലാതെ എടുത്തുയർത്തി, ഫിനിഷിങ്ങ് വരുത്തി യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കാനാവില്ല.
പിരമിഡുകളിൽ ഏറ്റവും വലൂതായ ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ നിർമ്മിച്ചിരിക്കുന്നത് 22 കൊല്ലം കൊണ്ടാണെന്നാണ് കണക്ക്..അതും ഏതും പോരാത്ത 2650ബി.സി കാലഘട്ടങ്ങളിൽ..ആ കണക്ക് വച്ച് പോലും ഓരോ 9 സെക്കന്റിൽ ഒരിക്കൽ ഒരു കല്ല് ചതുരത്തിലാക്കി യഥാസ്ഥാനത്ത് വച്ചാൽ മാത്രമേ 22 കൊല്ലം കൊണ്ട് അതിന്റെ നിർമ്മാണം പൂർത്തിയാകൂ...വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് ടൺ ഭാരം വരുന്ന കല്ലുകൾ എങ്ങനെ നിർമ്മാണസ്ഥലത്ത് എത്തിച്ചു...
യാതൊരുവിധ യന്ത്രസഹായവുമില്ലാതെ എങ്ങനെ ഈ പടുകൂറ്റൻ മാത്യകകൾ മനുഷ്യർ സ്യഷ്ടിച്ചു..അവിടെയാണ് ഈജീപ്ഷ്യൻ സംസ്കാരത്തിലെ ഫറവോന്മാർ ആരാണെന്ന ചോദ്യം ഉയരുന്നത്..അവർ ദൈവതുല്യരായോ ദൈവമായോ ആണ് ജനങ്ങൾ കണ്ടിരുന്നത്...
പുരാതന ഈജീപ്ഷ്യൻ ലിഖിതങ്ങളിൽ പറയുന്നത് പിരമിഡുകൾ നിർമ്മിച്ചിരിക്കുന്നത് മനുഷ്യർ തന്നെ, പക്ഷേ അവരെ സഹായിക്കാൻ അകാശത്തെ മാലാഖമാർ ഉണ്ടായിരുന്നത്രേ. 1964 പിരമിഡ് ഗിസയുടെ അടുത്തുള്ള കുഫു പിരമിഡിന്റെ അടിയിൽ ഒരു വലിയ കപ്പൽ തന്നെ അടക്കം ചെയ്തതായി കണ്ടെത്തിയിരുന്നു..ഫറവോന്മാരുടെ മറ്റുലോകത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണത്രേ ആ കപ്പലും രാജാവിനോടൊപ്പം അടക്കം ചെയ്തത്.
1877ൽ ആർതർ എന്ന ശസ്ത്രഞ്ജ്യൻ മറ്റൊരു പ്രത്യേകത കൂടി കണ്ടെത്തി.ഭൂമിയുടെ ഏറ്റവും വലിയ ലാറ്റിറ്റ്യൂഡും ഏറ്റവും വലിയ ലോഞ്ജിറ്റ്യൂഡൂം ( അക്ഷാംശം , രേഖാംശം ) രേഖകൾ തമ്മിൽ കൂട്ടിമുട്ടുന്ന പോയിന്റിലാണ് ഈ മൂന്ന് പ്രധാനപിരമിഡുകളും നിർമ്മിച്ചിരിക്കുന്നത്...ആധുനികലോകം ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചിട്ടു തന്നെ അധികം കാലമാകുന്നില്ല..അതിനും ആയിരക്കണക്കിനു വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന ഈജിപ്ഷ്യൻസ് അവ കണ്ടെത്തിയിരിക്കുന്നു...അത് കൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായ ഒരു വിസ്മയമായി മാറി ഈ കണ്ടെത്തൽ..
മറ്റൊരു സവിശേഷത പിരമിഡുകളുടെ ഉള്ളിൽ കാണപ്പെട്ടിരുന്ന ചുവർചിത്രങ്ങളിലെ ബൾബുകൾ ആയിരുന്നു.എങ്ങനെ പിരമിഡുകൾക്കകം പ്രകാശമാനമാക്കും..വായുവിന്റെ സാന്നിദ്ധ്യം കുറവുള്ള പിരമിഡീന്റെ അകത്തളങ്ങളിൽ തീ കത്തിക്കാനാവില്ല.പിന്നെയുള്ളത് കണ്ണാടികൾ ഉപയോഗിച്ച് സൂര്യപ്രകാശത്തെ അകത്തെത്തിക്കുക എന്ന വിദ്യയാണ്..പക്ഷേ പരീക്ഷണങ്ങളിലൂടെ അവയും തെറ്റാണെന്ന് തെളിഞ്ഞു..
പിന്നെയവർ പ്രകാശത്തിനു ഉപയോഗിച്ചിരുന്നത് എന്താണ് എന്നതിനുത്തരം വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന ബൾബുകൾ എന്നാണ്...ഇംഗ്ലീഷ് ശാസ്ത്രഞ്യനായ വില്യം ഗിൽബെർട്ട് പതിനാറാം നൂറ്റാണ്ടിലാണ് വൈദ്യൂതിയെപ്പറ്റി ആദ്യമായി പരാമർശിക്കുന്നത്.അതിനും നൂറുകണക്കിനു വർഷം മുൻപ് ജീവിച്ചിരുന്ന പുരാതന ഈജീപ്ഷ്യൻസ് ഫിലമെന്റുള്ള ബൾബുകൾ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാനാകുന്നവയാണ് വ്യക്തമായ ആ ശിലാചിത്രങ്ങൾ..വൈദ്യൂതി അന്നത്തെ ജനതയ്ക്ക് അഞ്ജാതമായിരുന്നു ..ഈ വൈദ്യൂതിയുടെ അറിവ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് കരുതുമ്പോളാണ് ബാഗ്ദാദ് ബാറ്ററികൾ ഇറാക്കിൽ നിന്നും കണ്ടെടുക്കുന്നത്...പുരാതനമായ സുമേരിയൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കളിമണ്ണിൽ തീർത്ത ബാറ്ററികൾ കണ്ടെത്തിയത്..
തികച്ചും ലളിതമായ സംവിധാനം...രണ്ട് ലോഹ ഇലക്ട്രോഡുകൾ , ഒരു ഇലക്ട്രോലൈറ്റ് , അതിപ്പോൾ ഏതെങ്കിലും ആസിഡ് അംശം കൂടുതലുള്ള പഴച്ചാറുകളോ എന്തുമാകാം..ഇവ ഉപയോഗിച്ച് അവർ വൈദ്യൂതി ഉണ്ടാക്കിയിരുന്നു...അതുപയോഗിച്ചിരുന്നു..ഒരുപക്ഷേ വൻതോതിൽ ജനതയ്ക്കാവശ്യമായ വൈദ്യൂതി ഉത്പാദിപ്പിച്ചിരുന്നു..ഈ അറിവ് യദ്യശ്ച്ചികമായി അവർക്ക് കിട്ടാൻ തരമില്ല..വൈദ്യുതിയുടെ രഹസ്യങ്ങളെപ്പറ്റിയുള്ള ഈ അറിവ് അവർക്ക് നൽകിയത് ആരാണ്.
പിരമിഡുകൾ പോലെ തന്നെ സമാനമായ മനുഷ്യാതീത നിർമ്മിതികൾ പസഫിക് സമുദ്രത്തിലെ ഈസ്റ്റൽ ഐലന്റുകളിലെ മൌആയ് പ്രതിമകളിലും അവിടുന്നു നൂറുകണക്കിന് മൈൽ ദൂരമുള്ള ബൊളീവയിലെ പുരാതന നഗരമായ ടിവനാക്കുവിലും കണ്ടെത്താനാകും...ഇവ രണ്ടും രണ്ട് വ്യത്യസ്ഥ സംസ്കാരങ്ങളാണ്..പക്ഷേ ഇവയിൽ കണ്ടുവരുന്ന ഈ ടൺകണക്കിന് ഭാരമുള്ള കൽപ്രതിമകൾ ഒരേ ജനുസ്സിൽ പെട്ടവയാണെന്ന് ഈ അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി..
Stonehenge , England |
Tiwanaku, Bolivia |
ആന്റിക്കത്തൈറ കപ്പലപകടം ( Antikythera Ship Wreck )
BC 2ആം നൂറ്റാണ്ടിൽ ഗ്രീസിനടുത്തുള്ള ക്രീറ്റ് ദ്വീപിനു സമീപം നടന്നു എന്ന് കരുതപ്പെടുന്ന ഒരു കപ്പലപകടമാണ് ആന്റിക്കതൈറ ഷിപ് റെക്ക്.1900ൽ ചില മുങ്ങൽവിദഗ്ദ്ധരാണ് ഈ കപ്പലപകടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അവിടെ നിന്നും കണ്ടെത്തിയതാണ് ആന്റിക്കൈത്തൈറ മെക്കാനിസം.പുരാതനസമൂഹത്തിൽ നിലനിന്നിരുന്ന സാങ്കേതികവൈദഗ്ദ്യത്തിന്റെ മകുടോദാഹരണമാണീ കണ്ടെത്തൽ.
ഒരു സ്വിസ് വാച്ചിന്റെ നിർമ്മാണചാതുര്യത്തോടെ നിർമ്മിച്ചിരിക്കുന്ന അതിവിദഗ്ദ്ധമായ ഒരു മെക്കാനിസമാണിത്. ഈ ഉപകരണം ഉപയോഗിച്ച് സൂര്യൻ, മൂൺ , മറ്റ് ഗ്രഹങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ ക്യത്യമായി നിർണ്ണയിക്കാൻ സാധിക്കുമായിരുന്നു. ഒരു ഡേറ്റ് എന്റർ ചെയ്തുകഴിഞ്ഞാൽ ആ ദിവസം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ പൊസിഷൻ വ്യക്തമായി ഇത് കാണിച്ചുതരും...കണ്ടെത്തി വർഷങ്ങൾക്ക് ശേഷം ഈ അവശിഷ്ടത്തിന്റെ എക്സ് റേ സ്കാനിങ്ങ് നടത്തിയാണ് ഇതിനുള്ളിലെ മെക്കാനിസം ശാസ്ത്രഞ്ജ്യർ മനസ്സിലാക്കിയത്. ഓർക്കുക 14ആം നൂറ്റാണ്ടിലാണ് ആദ്യത്തെ ഗിയർവീൽ മെക്കാനിസം മനുഷ്യൻ നിർമ്മിക്കുന്നത്...അതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്, ഭൂമി പരന്നത്, സൂര്യനും ചന്ദ്രനും ദൈവങ്ങൾ എന്ന് കരുതപ്പെടുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും സൂക്ഷ്മമായ കണക്കുകൂട്ടലുകൾ നടത്തുന്ന ഒരു മെക്കാനിക്കൽ കമ്പ്യൂട്ടർ, ആര്. എങ്ങനെ നിർമ്മിച്ചു..??
BC 2ആം നൂറ്റാണ്ടിൽ ഗ്രീസിനടുത്തുള്ള ക്രീറ്റ് ദ്വീപിനു സമീപം നടന്നു എന്ന് കരുതപ്പെടുന്ന ഒരു കപ്പലപകടമാണ് ആന്റിക്കതൈറ ഷിപ് റെക്ക്.1900ൽ ചില മുങ്ങൽവിദഗ്ദ്ധരാണ് ഈ കപ്പലപകടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അവിടെ നിന്നും കണ്ടെത്തിയതാണ് ആന്റിക്കൈത്തൈറ മെക്കാനിസം.പുരാതനസമൂഹത്തിൽ നിലനിന്നിരുന്ന സാങ്കേതികവൈദഗ്ദ്യത്തിന്റെ മകുടോദാഹരണമാണീ കണ്ടെത്തൽ.
Antikythera Mechanism |
ഗ്രീക്ക് സംസ്കാരം.
മഹാകവിയായ ഹോമർ എഴുതിയ ഇലിയഡ് എന്ന കാവ്യത്തിലാണ് ദൈവങ്ങൾ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കുന്ന മഹാനഗരമായ ട്രോയിയെ പരാമർശിക്കുന്നത്.ബ്രോൺസ്ഏജ് മുതൽ നിലനിന്നു പോന്ന അതിപുരാതന ഗ്രീക്ക് സംസ്കാരം അതിന്റെ ഔന്നത്യത്തിൽ എത്തുകയും പിന്നീട് എ.ഡി 500ൽ ഇല്ലാതാവുകയുമായിരുന്നു..ട്രോയ് എന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതു വരെ ഇലിയഡ് വെറും ഭാവനാസ്യഷ്ടി എന്നായിരുന്നു ലോകം ധരിച്ചിരുന്നത്..അത് പോലെ തന്നെ അറ്റ്ലാന്റിസ് എന്ന മായാ നഗരത്തെപ്പറ്റി പ്രശസ്ത ഗ്രീക്ക് ഫിലോസഫർ പ്ലേറ്റോയുടെ എഴുത്തുകളിൽ വ്യക്തമായ പരാമർശങ്ങളുമുണ്ട്.ഒരൊറ്റ രാത്രി കൊണ്ട് അറ്റ്ലാന്റിസിനെ കടൽ വിഴുങ്ങുകയായിരുന്നു..
പുരാതന സംസ്കാരങ്ങളിലെ സമാനതകളും സാങ്കേതിക മികവും.
സമാനമായ മിത്തുകളിൽ പ്രദിപാദിക്കുന്ന സമുദ്രം മൂടിയ പല പുരാതന സംസ്കാരങ്ങളും വേറേയും ഉണ്ട്.ജപ്പാനിലെ ഡ്രാഗൺ ട്രയാങ്കിളിനു സമീപമായി ഗവേഷകർ ഒരു വലിയ പുരാതനനഗരത്തിന്റെ ശേഷിപ്പുകളും കണ്ടെത്തി.
പുരാതന ജപ്പാൻ സംസ്കാരത്തിന്റെ മുഖമുദ്രകൾ എന്ന് കരുതപ്പെടുന്ന കൈയ്യിലൊതുങ്ങുന്ന ചെറിയ ഡോഗു പ്രതിമകൾ നിർമ്മിച്ചിരുന്നത് 10000BC കാലഘട്ടങ്ങളിലായിരുന്നു.അത്രയും പുരാതനമായ ഡോഗു പ്രതിമകൾ ഇന്ന് കണ്ടെടുക്കുമ്പോൾ അവയിൽ ചിലത് സ്പേസ് സ്യുട്ടണിഞ്ഞ ബഹിരാകാശസഞ്ചാരികളുടേതായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്.ക്രിസ്തുവിനും പതിനായിരം വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണിതെന്ന് ഓർക്കണം.
ഡോഗു പ്രതിമകൾക്ക് ലോകത്തിന്റെ അങ്ങേ ഭാഗങ്ങളിൽ കിടക്കുന്ന ഒരു പുരാതന നോർത്തമേരിക്കൻ ഗോത്രവർഗ്ഗത്തിന്റെ കത്ചീന“ പാവകളുമായും ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിലെ ഗുഹാചിത്രങ്ങളിലെ രൂപങ്ങളുമായും അത്ഭുതാവഹമായ സാമ്യം കണ്ടെത്താനായിട്ടുണ്ട്...ഇവ നിർമ്മിച്ചിരുന്ന കാലഘട്ടങ്ങളിൽ പരസ്പരം ബന്ധപ്പെടാനാകാത്ത അകലങ്ങളിൽ കഴിയുന്ന ജനസമൂഹങ്ങളിൽ, ലോകത്തിന്റെ തികച്ചും വിദൂരമായ മൂന്ന് ഭാഗങ്ങളിൽ ഒരേ പോലത്തെ നിർമ്മിതികൾ എങ്ങനെ വന്നു..ഈ മൂന്ന് സംസ്കാരങ്ങളുടെയും മിത്തോളജികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു..അവയിൽ പറഞ്ഞിരിക്കുന്നത് ആകാശത്തുനിന്നും വന്ന ദൈവങ്ങളാണ് തങ്ങളുടെ സംസ്കാരത്തിനു വേണ്ടത് എല്ലാം നൽകിയത് എന്ന്...
ഏതാനും വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഗവണ്മെന്റ് ഗുജറാത്തിലെ കമ്പട്ട് കടലിടുക്കിൽ മലിനീകരണസംബന്ധിയായി ഒരു സർവേ നടത്തുകയുണ്ടായി.എന്നാൽ കടലിന്റെ അടിത്തട്ടിൽ ഗവേഷണം നടത്തിയ കപ്പൽ കണ്ടെത്തിയത് കടലിൽ മറഞ്ഞു കിടന്നിരുന്ന 32000 വർഷം പഴക്കം വരുന്ന ഒരു നഗരത്തിന്റെ ശേഷിപ്പുകളായിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല..ഇന്ത്യൻ പുരാണങ്ങളിൽ പരാമർശിച്ചിരുന്ന ശ്രീക്യഷ്ണൻ ഭരിച്ചിരുന്നു എന്ന് പറയപ്പെടുന്ന ദ്വാരക എന്ന നഗരം.
ദ്വാരക എന്ന നഗരത്തിന്റെ നാശത്തിനു കാരണങ്ങളിലൊന്നായി പുരാണലിഖിതങ്ങളിൽ പറയുന്നത് സാൽവൻ എന്ന രാജാവ് ദ്വാരകയെ ആകാശവാഹനങ്ങളിൽ വന്ന് ആക്രമിക്കുകയും ഇടിമിന്നലുകൾ വർഷിച്ച് നഗരത്തിന്റെ സിംഹഭാഗത്തെയും അഗ്നിക്കിരയാക്കി എന്നുമാണ്..
അതെ വൈമാനികയുദ്ധങ്ങൾ തന്നെ
പുരാണങ്ങളിൽ നിന്ന് ലഭിച്ച കണക്കുകളിൽ നിന്ന് തയ്യാറാക്കിയ ഒരു വിമാനത്തിന്റെ രേഖാചിത്രം. |
അപരിഷ്ക്യതർ എന്ന് ധരിച്ചിരുന്ന പുരാതന മനുഷ്യരും ആകാശഗമനം നടത്തിയിരുന്നു എന്ന് നിസ്സംശയമായി തെളിഞ്ഞിരിക്കുന്നു.
ടിടിക്കാക്ക തടാകത്തിനടിയിലെ നഗര ശേഷിപ്പുകൾ. |
Underground City , Turkey |
അന്നത്തെ നിർമ്മാണരീതികൾ വച്ച് യന്ത്രസഹായമില്ലാതെ ഇത്രയും വൈദഗ്ദ്ധ്യത്തോടെ ഭൂമിക്കടിയിൽ ഒരു നഗരം പണിതുയർത്തണം എങ്കിൽ രണ്ടു കാരണങ്ങളാണ് ശാസ്ത്രഞ്ജ്യർ ഈ നിർമ്മാണത്തിന്റെ ആവശ്യകതയായി കരുതുന്നത്..ഒന്നുകിൽ ആസന്നമായി വന്ന ഐജ്ഏജിൽ നിന്നും രക്ഷപെടാൻ അല്ലെങ്കിൽ ഒരു ഏരിയൽ ആക്രമണത്തെ തടയാൻ നിരായുധനായ മനുഷ്യന് ആരോ ഉപദേശിച്ചുകൊടുത്ത മാർഗ്ഗം..
ലോകത്തിനു മുന്നിൽ ഒളിഞ്ഞിരിക്കുന്ന സംസ്കാരങ്ങളും അവയുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗ്ഗങ്ങളും മറ്റും ഇന്നുമുണ്ട്..അവയിലൊന്നാണ് ഇക്വഡോറിലെ താവോസ് ഗുഹകൾ.വളരെപണ്ട് ഒരു ഇറ്റാലിയൻ മിഷിനറി ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുകയും ഇക്വഡോർ കാടുകളിലെ ഗോത്രനിവാസികളുമായി വളരെ അടുക്കുകയും ചെയ്തു.സ്വദേശത്തേക്ക് മടങ്ങിപ്പോയ അദ്ദേഹത്തിന് അവർ ചില സമ്മാനങ്ങൾ നൽകുകയുണ്ടായി.സ്വർണ്ണനിർമ്മിതമായ ഫലകങ്ങൾ അവയിൽ പുരാതന ലിഖിതങ്ങൾ, പുരാതനമായ പല അമൂല്യവസ്തുക്കളും.
ഈ മിഷിനറിയുടെ സ്വകാര്യശേഖരങ്ങൾ കണ്ട് ജിഞ്ജാസുവായ ഒരു ഗവേഷകൻ 1975ൽ ഇവ നൽകിയ ഗോത്രവർഗ്ഗത്തിന്റെ താവോസ് ഗുഹകൾ ആർമിയുടെ സഹായത്തോടെ പരിശോധിക്കുകയുണ്ടായി.എന്നാൽ പ്രതീക്ഷിച്ചതൊന്നും അവിടെനിന്ന് കിട്ടിയില്ല..
പക്ഷേ ഇക്വഡോറിൽ തന്നെയുള്ള മറ്റൊരു ഗവേഷകൻ ഒരിയ്ക്കൽ നദിയുടെ അടിയിലുള്ള ഒരു രഹസ്യവഴിയിലൂടെ സ്വർണ്ണനിർമ്മിതമായ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലൈബ്രറിയിൽ ചെന്നുവെന്നും മറ്റും അവകാശപ്പെട്ടിട്ടുണ്ട്..പക്ഷേ അന്വേഷണ സംഘത്തെ അത് ബോധ്യപ്പെടുത്തുന്നതിനു മുൻപ് അദ്ദേഹം മരിച്ചുപോവുകയാനുണ്ടായത്..ആ രഹസ്യം അതോടെ മണ്ണടിഞ്ഞു.
പുരാതന ജനസമൂഹങ്ങളിൽ സാങ്കേതിക വിപ്ലവങ്ങൾ നടന്നിട്ടുള്ളത് ഞൊടീയിടയ്ക്കാണ്.ഒരു കണ്ടുപിടുത്തം നടന്നാൽ അത് പരീക്ഷിച്ച് ഉറപ്പുവരുത്തി പ്രായോഗികതലങ്ങളിൽ എത്തിക്കുന്നതാണ് സാധാരണ രീതി.
പ്രാചീനർക്കിടയിൽ ഉരുക്കിന്റെ കണ്ടുപിടുത്തം ഒരു വിപ്ലവമായിരുന്നു.മറ്റ് ലോഹങ്ങൾ പോലെയല്ല..അതിസങ്കീർണ്ണമായ പ്രവർത്തനങ്ങളിലൂടെ വേണമായിരുന്നു അന്ന് ഉരുക്ക് നിർമിക്കാൻ...ഈ സാങ്കേതിക വിദ്യ അവർക്കെവിടെനിന്നു കിട്ടി...ഉരുക്കു നിർമ്മിതമായ ആയുധങ്ങൾ ഉള്ളവർ അന്ന് ലോകം ഭരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു.ഇനോക് എന്ന പ്രവാചകന്റെ ബുക്ക് ഓഫ് ഇനോക്കിൽ പറയുന്നത് ഉരുക്ക് മനുഷ്യർക്ക് നൽകിയത് ദൈവമാണെന്നാണ്.
അത് പോലെ തന്നെ ജാപ്പനീസ് വാളുകളുടെ പിറവിയും വളരെപ്പെട്ടെന്നായിരുന്നു.എ.ഡി700ൽ അമാക്കോണി എന്ന ജാപ്പനീസ് ബ്ലായ്ക്ക്സ്മിത്താണ് ഈ വാൾ നിർമ്മിച്ചത്..ഏതാനും ദിവസങ്ങൾ കൊണ്ടാണീ സാങ്കേതികവിദ്യ അദ്ദേഹം പ്രായോഗികമാക്കിയത്.1000 വർഷങ്ങളായി തുടർന്ന് വന്നിരുന്ന വാളിന്റെ ഡിസൈൻ ദിവസങ്ങൾ കൊണ്ട് അദ്ദേഹം മാറ്റി...ഏറ്റവും ശക്തമായതും ഒടിയാത്തതുമായ ജാപ്പനീസ് വാൾ അങ്ങിനെ ഉണ്ടായി..ജാപ്പനീസ് യുദ്ധദേവതയാണ് തനിക്കീ അറിവ് തന്നത് എന്നാണദ്ദേഹം പറഞ്ഞിരുന്നത്.
മനുഷ്യർക്കായി അഗ്നി കൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ഗ്രീക്ക് കഥ പോലെ നമ്മൾക്കായി സാങ്കേതിതഞ്ജാനം പകർന്നു നൽകിയ ചിലരെങ്കിലും ആ ശക്തികൾക്കൊപ്പം ഉണ്ടായിരുന്നിരിക്കണം..പടിപടിയായി ഉയർന്നു വരേണ്ട അറിവിന്റെ സമയം അങ്ങനെ ഒരു കുതിച്ചുചാട്ടത്തിലൂടെ പലപ്പോഴും മനുഷ്യരാശി സ്വായത്തമാക്കിയിട്ടുണ്ട്.
0 comments:
Post a Comment