Pages

Ancient knowledge 2

ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്നു മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ.വി.രാഘവന്‍. ഇദ്ദേഹം ദീര്‍ക്കകാലം പ്രാചീന സംസ്കൃതഗ്രന്ഥങ്ങളും മറ്റുമായി ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. ഒടുവില്‍ ഇത്തരമൊരു നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. “പുരാതനരേഖകളില്‍ ഏകദേശം അമ്പതുവര്‍ഷത്തോളം എനിക്ക് നടത്താന്‍ കഴിഞ്ഞ പഠനങ്ങളില്‍നിന്ന് ഉറപ്പിക്കാനാവുന്നത് ഏതാണ്ട് ബി.സി നാലായിരം കാലഘട്ടം മുതല്‍ക്കേ അന്യഗ്രഹജീവികള്‍ നമ്മുടെ ഭാരതം സന്ദര്‍ശിച്ചിരുന്നെന്നാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും സംസ്കൃതരേഖകളിലുമൊക്കെ പറക്കും യന്ത്രങ്ങളേയും സയന്‍സ്‌ ഫിക്ഷനെപോലും വെല്ലുന്നതരത്തിലുള്ള അതിശക്തമായ ആയുധങ്ങളേയുംപ്പറ്റിയുള്ള വിവരങ്ങള്‍ വായിക്കാന്‍ കഴിയും. രാമായണത്തിലെ രാവണന്‍റെ പുഷ്പകവിമാനത്തെപ്പറ്റി മാത്രമല്ല, അധികമാരും ശ്രദ്ധിക്കാത്ത മറ്റു ചില വിവരങ്ങളും ഇത്തരം മഹാഇതിഹാസങ്ങളില്‍ പറയുന്നുണ്ട്. പുഷ്പകവിമാനത്തിന്‍റെ പ്രവര്‍ത്തനവിദ്യ പായ്ക്കപ്പലുകള്‍ക്ക് സമാനമായ രീതിയില്‍ വായുവിന്‍റെ ഗതിയെ അനുകൂലമായ രീതിയില്‍ നിയന്ത്രിച്ചായിരുന്നുവത്രേ! രാമായണത്തില്‍ മാത്രമല്ല, മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ശിവപുരാണത്തിലുമൊക്കെ വിവരിക്കപ്പെടുന്ന ആകാശരഥങ്ങള്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതായിരുന്നു. ആധുനികവിമാനങ്ങളില്‍ പോലുമില്ലാത്ത, ഇപ്പോഴും നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത പലവിദ്യകളും അവയിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവയുടെ സാങ്കേതികവിവരങ്ങളൊക്കെ കാലക്രമേണ വാമൊഴിയില്‍ അലിഞ്ഞില്ലാതെയായി. ഇപ്പോള്‍ നമുക്ക് ലഭ്യമാവുന്ന വിവരങ്ങള്‍ മേല്‍പറഞ്ഞ കൃതികളില്‍നിന്നുള്ള രൂപരേഖയേയും ശേഷിയേയുമൊക്കെപ്പറ്റി മാത്രമാണ്. 

‘വൈമാനികശാസ്ത്ര’ എന്ന ഗ്രന്ഥത്തില്‍ പുരാതനവിമാനങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ഒരു സ്ഥലത്തില്‍ നിന്നു മറ്റൊരു സ്ഥലത്തേക്കോ അല്ലെങ്കില്‍ ഒരു ഗ്രഹത്തില്‍നിന്നു മറ്റൊരു ഗ്രഹത്തിലേക്കോ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പേടകത്തെ വിമാനം എന്നു സംബോധന ചെയ്യുന്നു. ഇതിന്‍റെ അടിവശത്തു കാഴ്ചകള്‍ കാണാനായി ഒരു സ്പടികകണ്ണാടിയും നിര്‍മിച്ചിരുന്നു. പതിനാറുതരം ലോഹങ്ങളാല്‍ നിര്‍മിതമായ... മുപ്പത്തിയൊന്നു ഭാഗങ്ങളുള്ള പുരാതനവിമാനത്തില്‍നിന്നും  ഇന്നു തിരിച്ചറിയാന്‍ കഴിയുന്നത് മൂന്നുലോഹങ്ങളെ മാത്രമാണ്. IIS ബാംഗ്ലൂരിലെ എറോനോട്ടിക്സ് പ്രൊഫസ്സര്‍ കൃഷ്ണമൂര്‍ത്തിയും ഈ വാദങ്ങളെ അനുകൂലിക്കുന്നയാളാണ്. അദ്ദേഹം പറയുന്നു.
“സമരാംഗനസൂത്രധാര’ പോലുള്ള പുരാതനകൃതികളില്‍ വ്യോമയാനത്തെപ്പറ്റിയും, ബഹിരാകാശവാഹനങ്ങളെപ്പറ്റിയും, ബഹിരാകാശയാത്രികരെപ്പറ്റിയും വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് പറക്കുംയന്ത്രങ്ങളുടെ നിര്‍മാണരഹസ്യം അറിയാമായിരുന്നു എന്നു മാത്രവുമല്ല, ഈ യന്ത്രങ്ങള്‍ക്ക് ഇന്നു ലോകത്തിന്‍റെ പലഭാഗത്തുമായി കാണപ്പെടാറുള്ള പറക്കുംതളികകളുടെ അതേ രൂപഘടനയുമായിരുന്നു!”

ഈ വാദങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഒരു സംഭവം 2010ല്‍ പ്രാചീനഇന്ത്യയുടെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാന്‍റെ മരുപ്രദേശത്തുണ്ടായത്രേ. അവിടെയുള്ള ഒരു ഗുഹയില്‍ യു.എസ് സൈനീകര്‍ നടത്തിയ 5000 വര്‍ഷം പഴക്കമുള്ള ഒരു പറക്കുംയന്ത്രം കണ്ടെടുത്തു. അതു ഖനനം ചെയ്തു പുറത്തെടുക്കുന്നതിനായി എട്ടു സൈനീകരെയും നിയോഗിച്ചു. ഇതിനായി യാത്ര തിരിച്ച ഇവര്‍ പിന്നീടു മടങ്ങിവന്നില്ല! പ്രവര്‍ത്തനക്ഷമമായിരുന്ന ഈ വിമാനത്തിന്‍റെ സുരക്ഷാവലയം, വിമാനം പുറത്തെടുക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ഈ എട്ടുപേരെയും ഭസ്മമാക്കികളഞ്ഞു എന്നു പറയപ്പെടുന്നു. ഇതേതുടര്‍ന്നു യുഎസ് സൈനീകശാസ്ത്രജ്ഞരെ ഗുഹയിലേക്ക് അയച്ചു. അവിടെ കോറിയിട്ടിരുന്ന ലിഖിതങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആ വിമാനത്തിന്‍റെ യഥാര്‍ത്ഥഅവകാശി എന്നു എഴുതപ്പെട്ടിരുന്നത് പ്രാചീനപ്രവാചകനായ Zoroasterറെയായിരുന്നു! എല്ലാമതങ്ങളുടേയും അന്തസത്തകള്‍ ഉള്‍കൊള്ളുന്നു എന്നു വിശേഷിക്കപ്പെടുന്ന ‘Zoroastrianism’ എന്ന മതത്തിന്‍റെ സ്ഥാപകന്‍. സംഭവം നടന്ന ഡിസംബറില്‍, ഏതാണ്ട് നാലോളം ലോകനേതാക്കള്‍ അടിയന്തിരമായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

ശപിക്കപ്പെട്ട നഗരം എന്നറിയപ്പെടുന്ന ടിബെറ്റിലെ ലാസയില്‍ നിന്ന് ഏതാനം വര്‍ഷങ്ങള്‍മുമ്പ് ചൈനീസ് ഗവണ്മെന്‍റ് ചില സംസ്കൃതരേഖകള്‍ കണ്ടെടുക്കുകയും അവയെ വിവര്‍ത്തനത്തിനും പഠനത്തിനുമായി ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു. അത് വിവര്‍ത്തനം ചെയ്ത വ്യക്തി (Dr. Ruth Reyna) അടുത്തയിടെ അതിന്‍റെ ഉള്ളടക്കം വെളിപ്പെടുത്തുകയുണ്ടായി. ഗ്രഹാന്തരയാത്രകള്‍ നടത്തുന്ന ബഹിരാകാശവാഹനങ്ങള്‍ നിര്‍മിക്കുന്ന വിധമായിരുന്നു അതില്‍ പറഞ്ഞിരുന്നത്! ആയിരകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ രേഖയില്‍ മനുഷ്യരെ ഏതു ഗ്രഹങ്ങളിലേക്കും അയയ്ക്കാനാവുന്ന ഇത്തരം വാഹനങ്ങളെ ‘അസ്ത്ര’ എന്നാണ് സംബോധന ചെയ്തിരുന്നത്. അവയുടെ സഞ്ചാരരീതി ‘Anti-gravity’ എന്ന ആശയം ഉപയോഗിച്ചായിരുന്നുവത്രേ. ഈ ആശയം ഇന്നുവരെ പ്രവര്‍ത്തികമാക്കാന്‍ ഒരു ആധുനികരാജ്യത്തിനും കഴിഞ്ഞിട്ടില്ല.

‘ലഗിമ’ എന്ന അപകേന്ദ്രബലം ഗുരുത്വാകര്‍ഷണബലത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കാന്‍ കഴിയുമത്രേ. ചില ഹൈന്ദവയോഗിവര്യന്‍മാരുടെ വിവരണമനുസരിച്ചു ‘ലഗിമ’യാല്‍ ഒരു വ്യക്തിക്കുപോലും വായുവില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയും. മറ്റുചില സാങ്കേതികവിദ്യകളെപ്പറ്റിയും അതില്‍ പറയുന്നുണ്ട്. ‘അന്തിമ’ (വിമാനം അദൃശ്യമാക്കാനുള്ള കഴിവ്), ‘ഗരിമ’ (ഉയര്‍ന്നഭാരമുള്ള വസ്തുകള്‍ വിമാനത്തിലേക്ക് വലിച്ചെടുക്കാനുള്ള കഴിവ്) എന്നിവയെപ്പറ്റിയൊക്കെ വിവരിക്കുന്നുണ്ട്. രേഖയില്‍ അതുവരെ ഗ്രഹാന്തരയാത്രകള്‍ നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല. പക്ഷേ ചന്ദ്രനിലേക്ക് ഒരു യാത്രയ്ക്കുള്ള പദ്ധതിയിടുന്നതായി അതില്‍ പറയുന്നു. അതു പ്രവര്‍ത്തികമായോ എന്നുള്ളത് ഇന്നും അജ്ഞാതമാണ്.

പതിവുപോലെ നമ്മുടെ ഭാരതീയശാസ്ത്രജ്ഞര്‍ ഇവയൊന്നും കാര്യമായി എടുത്തില്ല. എന്നാല്‍ ചൈനീസ്ശാസ്ത്രജ്ഞര്‍ ഇതില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ അവരുടെ ബഹിരാകാശഗവേഷണങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് പുതിയൊരു മാനം ഇവയ്ക്ക് കൈവന്നത്. ഇതാദ്യമായാണ് ഒരു രാജ്യം ‘Anti-gravity’ എന്ന ആശയത്തില്‍ പരീക്ഷണം നടത്തുന്നുണ്ട് എന്നു തുറന്നു സമ്മതിക്കുന്നത്. 

വിമാനങ്ങളുടെ കാര്യം പോലെതന്നെ അന്ന് നടന്നെന്ന് രേഖപ്പെടുത്തിയിട്ടുള്ള യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്ന ദിവ്യായുധങ്ങള്‍ ഇന്ന് നിലവിലുള്ള അത്യാധുനിക ആയുധങ്ങളേക്കാള്‍ അനേകം മടങ്ങ് പ്രഹരശേഷിയുള്ളവയായിരുന്നു. ദിവ്യാസ്ത്രങ്ങളായി പറയപ്പെടുന്നവ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായവയായിരുന്നു. ഇന്ദ്രന്‍റെ വജ്രായുധം തന്നെയെടുക്കാം. വൃതാസുരവധത്തിനായി പ്രാണത്യാഗം ചെയ്ത ദധീജിമഹര്‍ഷിയുടെ എല്ലില്‍നിന്നു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്നതിനാലാവണം, കണ്ടിട്ടുള്ള പുരാണസീരിയലുകളില്‍ കൂടുതലും വജ്രായുധത്തെ ചിത്രീകരിച്ചിരിക്കുന്നത് നട്ടെല്ലിന്‍റെ രൂപത്തിലാണ്. എന്നാല്‍ ഇന്നു പരംവീരചക്രയോടൊപ്പം സമ്മാനിക്കപ്പെടുന്ന മാതൃകയാണ് ശരിയായ രൂപം. ഇതു പ്രവര്‍ത്തിച്ചിരുന്നത് വൃത്താകൃതിയിലുള്ള ഒരു ദര്‍പ്പണം ഉപയോഗപ്പെടുത്തിയായിരുന്നു. ആയുധപ്പിടി ‘ഓണ്‍’ ആക്കുമ്പോള്‍ ഇരുവശത്തേക്കും ഒരു പ്രകാശദണ്ട് പുറത്തുവരുമായിരുന്നു. ഇത് ഏതെങ്കിലുമൊരു  ലക്ഷ്യത്തില്‍ പ്രായോഗിച്ചാല്‍ ഇതിന്‍റെ പ്രഭാവത്താല്‍ ലക്ഷ്യം തല്‍ക്ഷണം നശിക്കുമായിരുന്നു. ഇതുപോലെ ജ്വലിക്കുന്ന ചില വേലുകളെപ്പറ്റിയും രേഖകളുണ്ട്. ഒരു പുരാണകഥയില്‍ ‘സൗഭ’ എന്ന അപ്രത്യക്ഷമാകാന്‍ ശേഷിയുള്ള വിമാനത്തില്‍ സഞ്ചരിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ശാല്‍വനെ ശബ്ദം ശ്രവിക്കുന്നെടത്ത് പ്രഹരിക്കാന്‍ ശേഷിയുള്ള ഒരു ആയുധംകൊണ്ടു വധിക്കുന്നതായി പറയുന്നു. ഈ വിദ്യ ഇന്നു ആധുനികലോകം പ്രാവര്‍ത്തികമാക്കിയെടുത്തിട്ടുമുണ്ട്.

ഒരു മഹാവിനാശത്തെപ്പറ്റി മഹാഭാരതം പറയുന്നതിങ്ങനെ: “ഗുരുകന്‍ വേഗതയും ശക്തിയുമാര്‍ന്ന അവന്‍റെ വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ട് വൃക്ഷികളും അന്തകരും വസിച്ചിരുന്ന മൂന്നു നഗരങ്ങള്‍ക്കുനേരെ സര്‍വ്വപ്രപഞ്ചശക്തിയും ഉള്‍കൊണ്ട ഒരു ശസ്ത്രം വിക്ഷേപിച്ചു. പുകമറയ്ക്കും അഗ്നിക്കുമിടയിലും പതിനായിരം സൂര്യന്മാര്‍ എല്ലാവിധ ദീപ്തിയോടുംകൂടി ഒരുമിച്ചുദിച്ചു. അത് അജ്ഞാതമായ ഒരു ആയുധമായിരുന്നു, ഒരു 'ഇരുമ്പു'മിന്നല്‍... വൃക്ഷിണികളുടെയും അന്തകന്മാരുടെയും വംശത്തെ മുഴുവന്‍ മുടിച്ചുകളഞ്ഞ മരണദൂതന്‍! ജഡങ്ങള്‍ തിരച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞിരുന്നു. പല്ലും നഖവും മാത്രം അവശേഷിച്ചു. യാതൊരു കാരണവുംകൂടാതെ മണ്‍കുടങ്ങള്‍ പൊട്ടി. പക്ഷികള്‍ ചാരമായി. അല്‍പനാഴികകള്‍ക്കകം ആഹാരം വിഷലിപ്തമായി. ഇതില്‍ നിന്നു രക്ഷനേടാന്‍ സൈനീകര്‍ ജലാശയങ്ങളെ അഭയംപ്രാപിച്ചു.”

ഇന്നു നമുക്ക് പരിചിതമായ ഒരു അവസ്ഥയെയാണിത്‌ സൂചിപ്പിക്കുന്നത്. അണുവിസ്ഫോടനത്തെ! അണുവിസ്ഫോടനത്തിനു ശേഷമുണ്ടാവുന്ന ആണവവികിരണം ജനങ്ങളില്‍ ഉണ്ടാക്കാനിടയുള്ള അവസ്ഥയാണിത്. ഇതു സംജാതമായാല്‍ താല്‍ക്കാലികരക്ഷയ്ക്ക് വേണ്ടിയെങ്കിലും ജലാശയങ്ങളില്‍ മുങ്ങുകയേ വഴിയുള്ളൂ. അണുവിസ്ഫോടനം തന്നെയാവണമെന്നില്ലെങ്കിലും സാമ്യമുള്ള മറ്റേതെങ്കിലും സാങ്കേതികവിദ്യയുമാവാം ഇതിനു കാരണമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 
മോഹന്‍ജെതാരോ-ഹാരപ്പാ സംസ്കാരങ്ങളില്‍ ഗവേഷണം നടത്തിയ രണ്ടു പാശ്ചാത്യഗവേഷകര്‍ മുന്‍പു ഭാരതത്തില്‍ വിനാശകരമായ ആണവയുദ്ധങ്ങള്‍ നടന്നിട്ടുണ്ടെന്നു സമര്‍ഥിക്കുന്നു. അതിന്‍റെ തെളിവായി ഉയര്‍ന്ന താപനിലയില്‍ അലിഞ്ഞുപോയ മണ്‍നിര്‍മിതികളും സ്പടികരൂപത്തിലേക്ക് മാറിയ മണല്‍തരികളും നിരത്തുന്നു. ഇത്തരത്തിൽ 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ ഒരു പ്രദേശത്തെ ആളുകളില്‍ ഉയര്‍ന്ന ശിശുമരണവും അര്‍ബുദവും കാണപ്പെടുയുണ്ടായി. ഇതേതുടര്‍ന്ന് അവിടെ ഖനനം നടത്തിയപ്പോള്‍ ഒരു പ്രാചീനനഗരവും അതിനുമീതെ മൂന്നു ചതുരശ്രമൈലോളം തൂകപ്പെട്ടുകിടന്ന റേഡിയോആക്റ്റിവ് ചാരവും കണ്ടെടുത്തു!


ഇത്തരം സാങ്കേതികവിദ്യകള്‍ ഒന്നുങ്കില്‍ അക്കാലത്ത് ഭൂമി സന്ദര്‍ശിച്ചിരുന്ന അന്യഗ്രഹജീവികള്‍ നേരിട്ടു കൊണ്ടുവന്നതോ അല്ലെങ്കില്‍ ‘alien’ ദൈവങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മനുഷ്യര്‍ സ്വയം നിര്‍മിച്ചതോ ആണെന്നുള്ളതിന് ഇക്കൂട്ടര്‍ ധാരാളം തെളിവുകള്‍ നിരത്തുന്നുണ്ട്. എന്നാൽ ചിലർക്ക് ഇവ പ്രാചീന 'സയന്‍സ്‌ഫിക്ഷന്‍' കൃതികള്‍ മാത്രമാണ്. വിശ്വാസികള്‍ക്കോ?! ഇത് ഒരു സാങ്കേതികവിദ്യയ്ക്കും നിര്‍വചിക്കാന്‍ കഴിയാത്ത 'മഹാവിസ്മയ'ത്തിന്‍റെ ലീലകളിൽ ഒന്നു മാത്രമാണ്. 

Book of Mormon

അമേരിക്കയിൽ പ്രചാരത്തിലുള്ള ഒരു മതമാണ് മൊർമൊണിസം.1820ൽ ജോസഫ് സ്മിത്ത് എന്നയാളാണ് ഇത് സ്ഥാപിച്ചത്.അവരുടെ മതഗ്രന്ഥമായ “Book of Mormon” പ്രകാരം അനശ്വരതയിലേക്കുള്ള യാത്രയിലെ ഒരു നൈമിഷിക സംഭവവികാസം മാത്രമാണ് മനുഷ്യജന്മം എന്നാണ്..മെർമോണുകൾ എന്ന അവരുടെ ദൈവങ്ങൾ വരുന്നത് ഒരു അന്യഗ്രഹത്തിൽ നിന്നാണ്.അവർ ജോസഫ് സ്മിത്തിന് ഹൈറോഗ്ലഫിക് ലിഖിതങ്ങൾ അടങ്ങിയ സ്വർണ്ണ പുസ്തങ്ങൾ നൽകുകയുണ്ടായി..ഇവയാണ് ആ മതത്തിന്റെ അടിസ്ഥാനം.

Book Of Mormon

അതിലെ ലിഖിതങ്ങൾ പ്രകാരം ഏതാണ്ട് ഈജെപ്ഷ്യൻ സംസ്കാരതിലെ ദൈവങ്ങൾ മടങ്ങിപ്പോയ കാലഘട്ടത്തിൽ തന്നെയാണ് മെർമോണുകളും ഈ ഭൂമി ഉപേക്ഷിച്ച് പോയത്.
ഈ സുവർണ്ണലിഖിതങ്ങൾ പരിഭാഷപ്പെടുത്തിയാണ് ജോസഫ് തന്റെ മതഗ്രന്ഥമായ ബുക്ക് ഓഫ് മെർമോൺ രചിച്ചത്.മെർമോണുകൾക്കൊപ്പം അനശ്വരത നേടാനായി തങ്ങളുടെ ദൈവങ്ങളുടെ മടങ്ങിവരവും കാത്തിരിക്കുകയാണ്.

ടെക്സസിലെ സംഭവത്തിനു സമാനമായ സംഭവം 1865-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..മൊണ്ടാനയിലെ ഒരു വനപ്രദേശത്ത് തകർന്നുവീണ ഒരു പേടകം ഒരു വേട്ടക്കാരൻ കണ്ടെത്തുകയുണ്ടായി.അനേകം അറകളാൽ നിർമ്മിത്മായിരുന്നു അത്....ഈ സംഭവം നടന്ന പ്രദേശത്തിനു സമീപമുള്ള ഗോത്രവർഗ്ഗക്കാരുടെ വിശ്വാസങ്ങളിൽ അന്യഗ്രഹജീവികളെപ്പറ്റി പറയുന്നുണ്ട്.അവരുടെ ഗുഹാചിത്രങ്ങളിൽ നിന്ന് ആകാശപേടകങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയുണ്ടായി..

ഈ ഗോത്രവർഗ്ഗത്തിന്റെ നേതാവിന്റെ അവകാശവാദപ്രകാരം നക്ഷത്രദൈവങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടെന്നും അവർ നൽകിയ ഒരു ദണ്ഡിൽ പ്രാപഞ്ചികനിയമങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുകയുണ്ടായി, ഇത് പരിശോധിച്ച മാധ്യമപ്രവർത്തകൽ ഈ ദണ്ഡിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ഹൈറോഗ്ലഫിക്സ് ലിപിയാണെന്ന് കണ്ടെത്തുകയുണ്ടായി.

ഇസ്രായേലിലെ ജറുസലേമിലുള്ള ടെമ്പിൾ മൌണ്ട് , 10 സെഞ്ചുറി ബി.സിയിൽ കിങ്ങ് സോളമൻ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഇന്നത്തെ രൂപമാണ്.പുരാതനലിഖിതങ്ങൾ പ്രകാരം സോളമൻ ദൈവങ്ങളുടെ സഹായത്തോടെയാണ് ആർക്കിടെക്റ്റ് വിസ്മയമായ ഈ ക്ഷേത്രം നിർമ്മിച്ചത്.
Temple of Solomon

സർ.ഐസക് ന്യൂട്ടൻ തന്റെ പുസ്തകമായ “ The Chronology of Ancient Kingdoms ” ൽ ഈ ക്ഷേത്രത്തെപ്പറ്റി പരാമർശിക്കുന്നു.ഇന്നത്തെ സാങ്കേതികവിദ്യകൾ കൊണ്ട്പോലും ഇത്രയും എഞ്ചിനീയറിങ്ങ് മികവോടെ ഇത്തരമൊരു ക്ഷേത്രം പണികഴിപ്പികാനാകില്ല എന്നദ്ദേഹം അതിൽ പറയുന്നു.

6th ബി.സിയിൽ ബാബിലോണിയക്കാർ ഈ നഗരം ആക്രമിക്കുകയും ഈ ക്ഷേത്രം നശിപ്പിക്കുകയും ചെയ്തു..അതിന്റെ പ്ലാറ്റ്ഫോമിൽ തന്നെ അവർ രണ്ടാമതൊരു പുതിയ ക്ഷേത്രം പണിതുയർത്തി.ഈ ആരാധനാലയമാണ് ബൈബിളിൽ പരാ‍മർശിക്കുന്ന ജീസസ് പലിശക്കാരെയും മതപുരോഹിതന്മാരെയും അടിച്ച് പുറത്താക്കിയ ആ ദേവാലയം.

പിന്നീട് ഒരിക്കൽ കൂടി ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടു.ഇത്തവണ ആക്രമണം നടത്തിയത് റോമാക്കാരായിരുന്നു.മൂന്നാമതും ഇതേ സ്ഥലത്തു തന്നെ പുതിയ ക്ഷേത്രം പണിതുയർത്തി.അതാണ്  ഡോം ഓഫ് ദ റോക് എന്ന മുസ്ലിംസിന്റെ വിശുദ്ധസ്ഥലം.

Dome of the rock


സമാനമായ നിർമ്മിതികൾ ഇന്ത്യയിലും ഉണ്ട്. 2000ബി.സിയിൽ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന അജന്ത എല്ലോറ ബുദ്ധമതത്തിന്റെ പിവറ്റൽ കേന്ദ്രങ്ങളിലൊന്നാണ്.വനം കയറി മറഞ്ഞുകിടന്നിരുന്ന ഈ അപൂർവ്വസുന്ദര സ്മാരകം കണ്ടെത്തിയത് ബ്രിട്ടീഷുകാരായിരുന്നു.

Ajantha Ellora Caves
ഗ്രാനൈറ്റ് മലകൾ ഹൈടെക് മെഷിനറികൾ ഉപയോഗിച്ച് ( മറ്റൊരു പരമ്പരാഗത ഉപകരണങ്ങൾ കൊണ്ടും ഉറച്ച ഗ്രാനൈറ്റ് കട്ട് ചെയ്യാനാകില്ല ) വിദദ്ധമായി ചെത്തിമിനുക്കിയാണീ ഗുഹകൾ ഉണ്ടാക്കിയിരിക്കുന്നത്.ആർക്കിടെക്ട് വിസ്മയമായ ഇതിലെ ഗുഹയിൽ ഉള്ള ബുദ്ധവിഗ്രഹം സൂര്യനഭിമുഖമായി ക്യത്യമായ കണക്കുകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്...

മറ്റൊന്ന് എത്യോപിയയിലെ ലാലിബെല്ലയിലെ പള്ളികളാണ്.ഒറ്റക്കല്ലിൽ 7 നിലകളിലായി കൊത്തിയെടുത്ത പള്ളികളാണിവ.ഒരു ലക്ഷം ടൺ വരെ ഭാരം വരുന്ന കല്ലുകൾ ക്യത്യതയോടെ അടുക്കിനിർമ്മിച്ചിരിക്കുന്നു.ഇത് എങ്ങനെ മനുഷ്യനിർമ്മിതികൾ എന്ന് കരുതാനാകും.

ലോകത്തിലെ പ്രധാന മതങ്ങളുടെ അടിസ്ഥാനമാകുന്ന പുരാതന നിർമ്മിതികൾക്ക് ഒരു അഞ്ജാത ദൈവികപരിവേഷം നൽകി മാറ്റി നിർത്തുന്നതിലും അഭികാമ്യം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യാതീതർ അവ നിർമ്മിച്ചു എന്ന്ക രുതുന്നതാണ്.ചരിത്രശേഷിപ്പുകളിലെ തെളിവുകൾ വിരൽചൂണ്ടുന്നത് ഇതിലേക്കു തന്നെയാണ്.

ഇനോക്

ഹീബ്രു ബൈബിൾ അഥവാ ജൂതന്മാരുടെ ബൈബിളിൽ ആകാശത്തുനിന്ന് തിരസ്കരിക്കപ്പെട്ട മാലാഖമാരെപ്പറ്റി പറയുന്നുണ്ട്.ദൈവത്തിന്റെ ഇശ്ചയ്ക്കെതിരായി പ്രവർത്തിച്ച മാലാഖമാരെ ഭൂമിയിലേക്കയക്കുമെന്നും മറ്റും.ഇനോക് എന്ന പുരാതന പ്രവാചകന്റെ എഴുത്തുകളിലും ഈ അമാനുഷികരെപ്പറ്റി പരാമർശമുണ്ട്.ഇവർ മനുഷ്യർക്കിടയിൽ വസിക്കുകയും മനുഷ്യരുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെടുകയും അവയിൽ സന്തതിപരമ്പരകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടത്രേ.

ഹീബ്രു ബൈബിൾ പ്രകാരം ആദമും ഈവും കൂടാതെ മറ്റൊരു സ്ത്രീ കൂടി ഏതൻ തോട്ടത്തിൽ ഉണ്ടായിരുന്നു.ലിലൈത്ത് എന്നായിരുന്നു ആ സ്ത്രീയുടെ പേര്.ഈ ലിലൈത്ത് ആണ് ആദത്തിന്റെ ആദ്യ ഭാര്യ.ദൈവഹിതത്തിന് എതിരായി വർത്തിച്ചതിനാൽ അവളെ ദൈവം തന്നെ ഉപേക്ഷീക്കുകയും പിന്നീട് ഈവിനെ സ്യഷ്ടിക്കുകയും ആയിരുന്നു.ജൂതവിശ്വാസപ്രകാരം പുറത്തായ ലിലൈത്ത് ഒരു വാമ്പയറായി മാറി എന്നാണ് കരുതുന്നത്...ഈ ട്വൈലൈറ്റ് സിനിമയിലെ ഒക്കെ വാമ്പയറുകളില്ലെ ...അത്രയും ആഡംബരവാമ്പയറല്ല..ഒരിടത്തരം വാമ്പയർ...

ബുക്ക് ഓഫ് ഇനോക്കിൽ ഒംനിപൊട്ടന്റ് അഥാവാ സർവ്വശക്തനായ ഒരു ദൈവത്തെപ്പറ്റി സൂചനയുണ്ട്.അന്ത്യവിധി അഥവാ ലോകാവസാനമടുക്കുന്ന സമയത്ത് ഈ ദൈവം ഭൂമിയിൽ മടങ്ങിവരികയും അങ്ങിനെ മനുഷ്യരാശി നശിപ്പിക്കപ്പെടുകയും പുതിയ സ്വർഗ്ഗവും ഭൂമിയും പുതിയ മനുഷ്യരാശിയും  സ്യഷ്ടിക്കപ്പെടുകയും ചെയ്യും എന്ന് പറയുന്നു. 

Cornac Stones, France
ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള കോർണാക്കിൽ ഒരു പ്രത്യേകസ്ഥലത്ത് രണ്ട് മൈലുകളോളം നീളത്തിൽ കൂറ്റൻ കല്ലുകൾ നിരയായി അടുക്കിവച്ചിരിക്കുന്നത് കാണാം..ഇവിടെ ഭൂമിയുടെ കാന്തികശക്തി വളരെ വലുതാണ്.ഈ പുരാതനമായ നിർമ്മിതികൾ എല്ലാം തന്നെ അതിശക്തമായ കാന്തികപ്രഭാവമേഖലകളിലാണ് നിലനിൽക്കുന്നത്.,.അർമേനിയയിലെ സ്റ്റോൺ ഹെഞ്ചും സമാനമായ നിർമ്മിതിയാണ്.ഗണിതശാസ്ത്രപരമായി നോക്കിയാൽ ഇതൊരു പുരാതന വാനനിരീക്ഷണ ശാലയാണെന്നാന് കരുതുന്നത്.




1920ൽ ഫ്ലോറിഡയിൽ ലീഡ്സ്കാലിൻ എന്ന ശാസ്ത്രഞ്ജ്യൻ തന്റെ പ്രിയതമയ്ക്കു വേണ്ടി നിർമ്മിച്ച കോറൽ കാസ്റ്റിൽ എന്ന പാറക്കെട്ടുകളുടെ പൂന്തോട്ടം ഒരു നിഗൂഡമായ നിർമ്മിതിയാണ്.അദ്ദേഹം ഒറ്റയ്ക്കാണ് അത് നിർമ്മിച്ചത്.ഓരോ കല്ലുകളും ആയിരം ടണ്ണിലധികം ഭാരമുള്ളവ..ഇന്നത്തെ കാലത്ത് പോലും താരതമ്യേന അപ്രാപ്യമായ ഈ നിർമ്മിതി നിസ്സാരമായി നിർമ്മിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു..അതിനുത്തരമായി ശാസ്ത്രഞ്യർ കരുതുന്നത് ലീഡ്സ്കാലിന് മാഗ്നെറ്റിക് ശക്തികളുടെ സാങ്കേതികഞ്ജാനം ഉണ്ടായിരുന്നു എന്നാണ്..മാഗ്ലെവ് ട്രെയിനുകൾ എപ്രകാരം പാളത്തിൽ ഉയർന്നു നിൽക്കുന്നുവോ അത് പോലെ ഒരഞ്ജാത കാന്തിക ശക്തി ഉപയോഗിച്ച് എത്ര ഭാരമുള്ള വസ്തുവിനെയും ഉയർത്താൻ സാധിക്കും..ഒരു തരത്തിൽ പറഞ്ഞാൽ ആന്റൈ-ഗ്രാവിറ്റി തന്നെ.


2005ൽ ഇറ്റാലിയൻ ഗവേഷകർ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പഴയ കോൺവെന്റിലെ ഒരിടുങ്ങിയ മുറിയിൽ നിന്നും ലിയനാർഡോ ഡാവിഞ്ചിയുടെ കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ ഇഷ്ടാനുസരണം എഴുതാൻ കഴിയുന്ന ആളായിരുന്നു ഡാവിഞ്ചി.അദ്ദേഹത്തിന്റെ സ്വകാര്യ നോട്ടുപുസ്തകത്തിൽ നിന്ന് ആധുനിക മിലിട്ടറി വാഹനങ്ങളുടേയും ആയുധങ്ങളുടേയും രേഖാചിത്രങ്ങളും വിവരണങ്ങളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ പുസ്തകം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ദൈവദൂതന്മാരുമായി സംവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്..അവർ കൊടുത്തതാണത്രേ ഈ അറിവുകൾ...






15000BC യിലെ എഞ്ചിനീയറിങ്ങ് മികവ്.


Puma punku Bolevia

ബൊളീവിയയിലെ  പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു...അതും ലേസർ ഉപയോഗിച്ച് !!!!!!.....

അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്. 

പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..

ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ  മെഷീൻ, വജ്രം,  ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ...ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി...അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്.. ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.

പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്...


സുമേരിയൻ സംസ്കാരം.

ബി.സി നാലായിരമാണ്ടിൽ ഇറാക്കിൽ ഉണ്ടായിരുന്ന സംസ്കാരമാണ് സുമർ സംസ്കാരം
 ( മെസപ്പൊട്ടോമിയ ). മുൻപ് സൂചിപ്പിച്ച ബാഗ്ദാദ് ബാറ്ററികളും മറ്റും ഇവിടെ നിന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. സുമേരിയൻ ലിഖിതങ്ങൾ , അവരുടെ വിശ്വാസങ്ങൾ എല്ലാം ചുറ്റപ്പെട്ടുകിടക്കുന്നത് അനുനാകി എന്ന് വിളിക്കപ്പെടുന്ന ദൈവങ്ങളിലാണ്..ബാബിലോണീയൻ , അസിറിയൻ എന്നീ സംസ്കാരങ്ങളിലും ഈ അനുനാകിയെപ്പറ്റി പരാമർശമുണ്ട്.


Human and their God Anunaki

അവരുടെ വിശ്വാസപ്രകാരം അനുനാകികൾ മനുഷ്യരെ സ്യഷ്ടിച്ചത് മ്യൂട്ടേഷൻ വഴിയാണ്.അവർ ഈ ഭൂമിയിൽ വന്നത് സ്വർണ്ണംഖനനം ചെയ്യുന്നതിനു വേണ്ടിയാണ്. 1849ൽ ബ്രട്ടീഷ് ഗവേഷകനായ ഓസ്റ്റിൻ ഹെന്രി സുമേരിയൻ നഗരമായ നൈന്വേയിൽ നിന്നും തനിത്തങ്കത്തിൽ തീർത്ത പുരാതന ഫലകങ്ങൾ കണ്ടെത്തുകയുണ്ടായി.ക്യൂണിഫോം സ്ക്രിപ്റ്റിൽ  വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഇവ പരിഭാഷ ചെയ്തെടുക്കാൻ 30 വർഷത്തെ ഗവേഷണം വേണ്ടിവന്നു.

നിബ്രു ( Nibru ) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകികൾ ഭൂമിയിൽ വന്നു,അവർ ഭൂമി സന്ദർശിച്ച സമയത്ത് നിയാണ്ടർതാൽ മനുഷ്യരാശിയായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ആ ലിഖിതങ്ങളിൽ നിന്ന് ലഭിച്ച വിവരം. ആധുനിക മനുഷ്യന്റെ ഡി.എൻ.എ ഭാഗീകമായി ഡീകോഡ് ചെയ്യപ്പെട്ടത് ഈ അടുത്തകാലത്താണ്.പരിണാമത്തിലൂടെ കുരങ്ങുകളിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് പറയപ്പെടുന്നത് ബാഹ്യമായ സാദ്യശ്യവും പിന്നെ ക്രോമസോമുകളിലെ തുല്യതയും ഒക്കെ വച്ചാണ്..

പക്ഷേ ക്യത്യതയോടെയൂള്ള ഡി.എൻ.എ പരിശോധന ഈ വാദത്തെ ഘണ്ഢിക്കുകയുണ്ടായി.മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ..

HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്..പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്..പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായതെങ്കിൽ ഒരിയ്ക്കലും പുറത്തുനിന്നുമുള്ള ഒരു ഫാക്ടർ അവന്റെ ഡി.എൻ.എയിൽ കടന്നുവരില്ല..

അപ്പോൾ സുമേരിയൻ വിശ്വാസപ്രകാരം ഈ അനുനാകി ഒരിയ്ക്കൽ തിരിച്ചുവരും. ആ വരുന്ന സമയം ലോകത്തിന്റെ അവസാനവും.ജ്യോതിശാസ്ത്രപ്രകാരം നെപ്റ്റ്യൂണിനും പിന്നിൽ നിന്നാണവർ വരുന്നത്...തീർച്ചയായും അവർ സമയസഞ്ചാരികളാണ്...

ആൽക്കെമിസ്റ്റുകൾ

സ്വർണ്ണം.....ഇന്ന് മലയാളികളുടെ അധ്വാനവും ജീവിതവും പണത്തിലൂടെ പാഴാക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വ ലോഹങ്ങളിൽ ഒന്ന്.ഈ മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചത് മനുഷ്യർക്ക് മാത്രമല്ല എന്ന് ചരിത്രശേഷിപ്പുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അന്യഗ്രഹമായ നിബ്രുവിൽനിന്ന് വരുന്നു എന്ന് വിശ്വസിക്കുന്ന അനുനാകികളും ഒക്കെ തേടുന്നത് ഇതേ ലോഹത്തെ തന്നെയാണ്.

കൊളമ്പിയയിലെ ഗോട്ടവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടിൽ ദൈവം വസിക്കുന്നുവെന്ന് ലോക്കൽ ട്രൈബ് വിശ്വസിച്ചിരുന്നു.ദൈവങ്ങൾക്കായി സ്വർണം അർപ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.അതിന്റെ ഭാഗമായി സ്വർണ്ണ നിർമ്മിതമായ വസ്തുക്കൾ അവർ തടാകമദ്ധ്യത്തിൽ ഉപേക്ഷീക്കും.ട്രൈബിന്റെ തലവൻ ദേഹമാസകലം സ്വർണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്യും..ഇവിടെയാണ് എൽ ഡോറാഡോ  ( El Dorado ) എന്ന സ്വർണ്ണനിർമ്മിതമാ‍യ മിത്തിക്കൽ സിറ്റി എന്നാണവരുടെ സങ്കല്പം..അവരുടെ വിശ്വാസപ്രകാരം നക്ഷത്രങ്ങളിൽ നിന്നും വന്ന ഈ ദൈവങ്ങൾ മറ്റാരുമല്ല..മനുഷ്യേതര ശക്തികൾ തന്നെ.സ്വർണ്ണവും ദൈവങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പുരാതനകാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നതാണല്ലോ.

മറ്റു സംസ്കാരങ്ങളെ അപേക്ഷീച്ച് ഈജിപ്റ്റിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു.മറ്റു സംസ്കാരങ്ങൾ ദൈവങ്ങൾക്കായി സ്വർണ്ണം അർപിക്കുമ്പോൾ ഈജിപ്റ്റിൽ മാത്രം ഇവ കുമിഞ്ഞുകൂടി.GPR (Ground Penetrating Radar) ഉപയോഗിച്ച് ഈജിപ്റ്റിലെ സ്ഫിങ്ങ്സ് പ്രതിമയുടെ അടിയിലും ഗിസ പിരമിഡിലും നടത്തിയ അന്വേഷണങ്ങളിൽനിന്നും വ്യക്തമായത് അവിടെയുള്ള രഹസ്യ അറകൾ നിറയെ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നാണ്...

സ്വർണ്ണത്തിന്റെ ദൌർലഭ്യവും കൊറോഷൻ റെസിസ്റ്റൻസിയും ഒക്കെ കൊണ്ട് തന്നെ  പണ്ട്കാലം മുതൽക്കു സ്വർണ്ണം ഖനനം ചെയ്തെടുക്കാതെ രാസപരീക്ഷണത്തിലൂടെ ഉണ്ടാക്കാനായി പലരും ശ്രമിച്ചിരുന്നു..ഇവരെയാണ് ആൽകെമിസ്റ്റുകൾ എന്നറിയപ്പെടുന്നത്..ആൽകെമി എന്നാൽ ക്യത്യമമായി സ്വർണ്ണം കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളും സാധാരണ ലോഹങ്ങളെ സ്വർണ്ണം പോലെ വിലപിടിച്ച ലോഹങ്ങളാക്കുന്ന അഞ്ജാത വസ്തുവായ “ഫിലോസഫേഴ്സ് സ്റ്റോൺ“ കണ്ടെത്തുകയും ചെയ്യുന്നതിനെയായിരുന്നു..ഒരുതരം ഭാഗ്യാന്വേഷികൾ തന്നെയായിരുന്നു ഇവർ.. ..99% ആളുകളും ഇതിൽ പരാജയപ്പെടുകയുണ്ടായി.മറ്റു ചിലർ ഈ പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും നടത്തി.

എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മനുഷ്യർ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം 1924ൽ ജപ്പാനിലെ ഇമ്പീരിയോ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഹന്റാരോ നാഗഓക്ക ഒരു അറ്റോമിക് റിയാക്ഷനിലൂടെ സാധിച്ചു.അതെ അദ്ദേഹം ക്യത്യമമായി, രസതന്ത്രത്തിന്റെ പരിമിതികളെ മറികടന്ന്  ട്രാൻസ്മ്യൂട്ടേഷനിലൂടെ മെർക്കുറിയിൽ നിന്ന് സ്വർണ്ണം സ്യഷ്ടിച്ചു.സാധാരണ സൂര്യനിൽ നടക്കുന്ന ഫിഷൻ റീയാക്ഷനിലൂടെ സ്വർണ്ണം ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.ഇതേ പരീക്ഷണം ഭൂമിയിൽ നടത്തണമെങ്കിൽ അതിസങ്കീർണ്ണമായ ഒരു  അറ്റോമിക് റിയാക്ടർ തന്നെ ആവശ്യമാണ്.അത് വച്ച് ഒരു മില്ലിഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചിലവ്.പക്ഷേ അതിന്റെ കൺസിസ്റ്റൻസിയും പ്രവർത്തനവും മറ്റും ഇന്നും തർക്കവിഷയവുമാണ്.
വിജയം കൈവരിച്ച മറ്റ് ചില ആൽക്കെമിസ്റ്റുകളും ഉണ്ടെന്ന് ചരിത്രം പറയുന്നു.നാസികൾക്ക് വേണ്ടി ജർമ്മനിയിലെ ആൽക്കമിസ്റ്റായ ഫ്രാൻസീയും സ്വർണ്ണം സ്യഷ്ടിച്ചു എന്ന് പറയപ്പെടുന്നു..പക്ഷേ ഇവ പൊതുജനങ്ങൾക്കായി പബ്ലിഷ് ചെയ്യാൻ ആരും ഒന്ന് മടിക്കും.ഏറ്റവും ശക്തമായ മണി ബോണ്ടായ സ്വർണ്ണം എളുപ്പത്തിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എക്കണോമി എങ്ങോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല എന്നത് കൊണ്ടാകാം.

കോമൺ സയൻസ് പ്രകാരം നിയാണ്ടർതാൽ മനുഷ്യനിൽ നിന്ന് സ്റ്റോൺ ഏജ്, അയൺ ഏജ്, ബ്രോൺസ് ഏജ് അങ്ങനെ പടിപടിയായി വികസിച്ചുവന്ന് ഹോമോസാപ്പിയൻസ് ആയി മാറിയ  ചരിത്രാതീത മാനവരാശി പക്ഷേ സാങ്കേതികവിദ്യകളിൽ ആധുനിക ലോകത്തെ കടത്തിവെട്ടുന്ന കഴിവുകൾക്കുടമകളായിരുന്നു എന്ന സത്യം തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.

മഹാഭാരതത്തിലെ കർണ്ണനും, ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ..അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഞ്ജാതമായ  ആ ലോകങ്ങളിലേക്ക് ഒരു ദിവസം മനുഷ്യനും പ്രവേശനം സാദ്ധ്യമാകും എന്ന വിശ്വാസത്തോടെ,  പരബ്രഹ്മത്തിന്റെ കണ്ട്രോളിലുള്ള ഈ ചെറു ഗോളത്തിലെ ഹൈവേകളിൽ സത്യം തേടി ഡ്യൂട്ടിക്കിറങ്ങാൻ ഐൻസ്റ്റീനെപോലെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ ,  രാമാനുജനെപ്പോലെ അനേകം ചിന്താശേഷിയുള്ള തലച്ചോറുകൾ കടന്ന് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...

0 comments:

Post a Comment